manoramaonline.com
by സ്വന്തം ലേഖകൻ
സോഷ്യല്‍
നെറ്റ്‌വര്‍ക്കിംഗ് ഭീമന്മാരായ ഫെയ്സ്ബുക്ക് പുതുമയുടെ കാര്യത്തില്‍
എന്നും മുന്നിലാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഇക്കൂട്ടത്തിലേയ്ക്ക് പുതുതായി എത്തുന്ന സംവിധാനമാണ് മൊബൈല്‍ മണി
ട്രാന്‍സ്ഫര്‍. മെസഞ്ചര്‍ ആപ്പ് ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും
ഇതിലൂടെ സാധിക്കും. തികച്ചും ഫ്രീ ആയ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍
ഡെബിറ്റ് കാര്‍ഡ് മാത്രം മതി. പേപാല്‍ പോലെ വളരെ ലളിതമായി ആര്‍ക്കും
ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ഇതെന്ന് ഫെയ്സ്ബുക്ക് വക്താക്കള്‍
പറഞ്ഞു.
ഇപ്പോള്‍ നിലവില്‍ യുഎസില്‍ ഇങ്ങനെയുള്ള സംവിധാനം നിലവിലുണ്ട്. അധികം വൈകാതെ മറ്റു രാജ്യങ്ങളില്‍ കൂടി എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാമ്പത്തിക വിനിമയ രംഗത്തു കൂടി ഭാഗഭാക്കാകാനുള്ള ശ്രമമാണ് ഇതെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ലോകത്തെമ്പാടുമുള്ള ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്ക് അധികം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ തന്നെ പണം എവിടേയ്ക്കും അയക്കുന്നതിനുള്ള എളുപ്പവഴിയാണിത്.
മെസഞ്ചര്‍ പണമിടപാടുകള്‍ തികച്ചും സൗജന്യമായിരിക്കും. ഏറ്റവും സുരക്ഷിതമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. പിന്‍ ഉപയോഗിച്ചു മാത്രമേ ഉപയോഗിക്കാനാവൂ എന്നത് ഇതിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. ഈ സൗകര്യം ഉപയോഗിക്കാനായി ആന്‍ഡ്രോയിഡില്‍ മെസഞ്ചര്‍ ആപ്പ് ആദ്യം ഡൗണ്‍ലോഡ് ചെയ്യണം. 'Profile' ഐക്കണില്‍ ഉപഭോക്താവിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. ശേഷം താഴേയ്ക്ക് സ്‌ക്രോള്‍ ചെയ്ത് 'Payments' ഓപ്ഷന്‍ എടുക്കണം. ഇതില്‍ 'Add New Debit Card' ഓപ്ഷന്‍ ഉപയോഗിച്ച് കാര്‍ഡ് വിവരങ്ങള്‍ നല്‍കാം. പണം നല്‍കേണ്ടതോ വാങ്ങിക്കേണ്ടതോ ആയ വ്യക്തിയുമായി ചാറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ത്തന്നെയുണ്ട്.- പണം സ്വീകരിക്കണമെങ്കില്‍ സ്‌ക്രീനിന്റെ മുകള്‍വശത്തുള്ള 'Request' പ്രസ് ചെയ്യുക. എന്തിനു വേണ്ടിയാണ് പണം ആവശ്യപ്പെടുന്നത് എന്ന് രേഖപ്പെടുത്തിയ ശേഷം വീണ്ടും 'Request' ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.
മൊബൈല്‍
പേയ്‌മെന്റ് നടത്താനായി ആദ്യം 'Payment' ബട്ടന്‍ ക്ലിക്ക് ചെയ്യണം.
അടുത്തതായി 'Next'ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പേയ്‌മെന്റ് നടത്തേണ്ട
പേജില്‍ എത്തിച്ചേരും. ഇതില്‍ അയക്കേണ്ട തുക രേഖപ്പെടുത്താം. ഇതിനുശേഷം പണം
എന്തിനു വേണ്ടി നല്‍കുന്നു എന്ന വിവരം നല്‍കുക. ശേഷം 'Pay' ഓപ്ഷന്‍
ക്ലിക്ക് ചെയ്താല്‍ ഉടനെ പണം കിട്ടേണ്ട വ്യക്തിക്കു ലഭിക്കും. എത്ര
സിമ്പിള്‍, അല്ലേ !
ഇപ്പോള്‍ നിലവില്‍ യുഎസില്‍ ഇങ്ങനെയുള്ള സംവിധാനം നിലവിലുണ്ട്. അധികം വൈകാതെ മറ്റു രാജ്യങ്ങളില്‍ കൂടി എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാമ്പത്തിക വിനിമയ രംഗത്തു കൂടി ഭാഗഭാക്കാകാനുള്ള ശ്രമമാണ് ഇതെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ലോകത്തെമ്പാടുമുള്ള ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്ക് അധികം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ തന്നെ പണം എവിടേയ്ക്കും അയക്കുന്നതിനുള്ള എളുപ്പവഴിയാണിത്.
മെസഞ്ചര്‍ പണമിടപാടുകള്‍ തികച്ചും സൗജന്യമായിരിക്കും. ഏറ്റവും സുരക്ഷിതമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. പിന്‍ ഉപയോഗിച്ചു മാത്രമേ ഉപയോഗിക്കാനാവൂ എന്നത് ഇതിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. ഈ സൗകര്യം ഉപയോഗിക്കാനായി ആന്‍ഡ്രോയിഡില്‍ മെസഞ്ചര്‍ ആപ്പ് ആദ്യം ഡൗണ്‍ലോഡ് ചെയ്യണം. 'Profile' ഐക്കണില്‍ ഉപഭോക്താവിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. ശേഷം താഴേയ്ക്ക് സ്‌ക്രോള്‍ ചെയ്ത് 'Payments' ഓപ്ഷന്‍ എടുക്കണം. ഇതില്‍ 'Add New Debit Card' ഓപ്ഷന്‍ ഉപയോഗിച്ച് കാര്‍ഡ് വിവരങ്ങള്‍ നല്‍കാം. പണം നല്‍കേണ്ടതോ വാങ്ങിക്കേണ്ടതോ ആയ വ്യക്തിയുമായി ചാറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ത്തന്നെയുണ്ട്.- പണം സ്വീകരിക്കണമെങ്കില്‍ സ്‌ക്രീനിന്റെ മുകള്‍വശത്തുള്ള 'Request' പ്രസ് ചെയ്യുക. എന്തിനു വേണ്ടിയാണ് പണം ആവശ്യപ്പെടുന്നത് എന്ന് രേഖപ്പെടുത്തിയ ശേഷം വീണ്ടും 'Request' ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ