mathrubhumi.com
വാരണാസി:
പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തന്റെ മണ്ഡലമായ വാരണാസി
സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനിടെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മോദി
തുടക്കം കുറിക്കും.
ദാരിദ്ര രേഖയ്ക്ക് താഴെയുള്ള രാജ്യത്തെ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍.പി.ജി കണക്ഷന്‍ നല്‍കുന്ന പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയാണ് വാരണാസിയില്‍ മോദി ഉദ്ഘാടനം ചെയ്യുന്ന ആദ്യ പദ്ധതി.
മാലിന്യമുക്തമായ വാരാണാസി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആയിരം ഇലക്ട്രോണിക് റിക്ഷകളുടെ വിതരണവും മോദി നാളെ നിര്‍വഹിക്കും. തുടര്‍ന്ന് അസീഘട്ടിലെത്തുന്ന പ്രധാനമന്ത്രി ഗംഗ നദിയിലെ പതിനൊന്ന് സൗരോര്‍ജ്ജ ബോട്ടുകളുടെ സര്‍വ്വീസും ഉദ്ഘാടനം ചെയ്യും.
നിലവില്‍ ആയിരകണക്കിന് ഡീസല്‍ ബോട്ടുകളാണ് ഗംഗാനദിയിലൂടെ സഞ്ചരിക്കുന്നത്. ഇത് വന്‍തോതില്‍ നദിയെ മലിനീകരിക്കുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അധികൃതര്‍ സൗരോര്‍ജ്ജ ബോട്ടുകള്‍ രംഗത്തിറക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ