4/02/2016

ഇവനാണ്‌ കള്ളന്‍, പെരുംങ്കള്ളന്‍; ജില്ല ജഡ്‌ജിയായി ജോലി നോക്കിയ ഈ കള്ളന്റെ കഥകേട്ടാല്‍ നിങ്ങള്‍ക്കും മോഷ്‌ടിക്കാന്‍ തോന്നും...

mangalam.com


mangalam malayalam online newspaperസ്വയം വിശേഷിപ്പിക്കുന്നത്‌ നട്‌വര്‍ലാല്‍ ജൂനിയര്‍, പോലിസുകാര്‍ വിളിക്കുന്നത്‌ ഇന്ത്യന്‍ ചാള്‍സ്‌ ശോഭരാജ്‌. വയസ്‌ 75. ഈ അടുത്ത ദിവസങ്ങളിലാണ്‌ അവസാനമായി അറസ്‌റ്റിലായത്‌. ഇതിനോടകം തന്നെ കാണക്കില്ലത്ത വാഹനങ്ങള്‍ മോഷ്‌ടിച്ചു കഴിഞ്ഞു. വെറും ഒരു കള്ളനാണെന്ന്‌ പറഞ്ഞ്‌ തള്ളികളയാന്‍ വരട്ടെ. ആള്‍ അത്ര ചില്ലറക്കാരനല്ല. 1960 ലാണ്‌ മോഷണം തുടങ്ങിയത്‌. 4 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വ്യാജ രേഖയുണ്ടാക്കി റെയില്‍വേയില്‍ സ്‌റ്റേഷന്‍ മാസ്‌റ്ററായി ജോലി സ്വന്തമാക്കി. ഇവിടെ 10 വര്‍ഷം ജോലി ചെയ്‌തു. ഒരു വാഹന മേഷണത്തില്‍ പിടിക്കപ്പെട്ടതോടെ വീണ്ടും പഴയ പണിയിലേയ്‌ക്ക് തിരിച്ചുപോയി. ഇവിടം കൊണ്ടും തീരുന്നില്ല ഈ പെരുംങ്കള്ളന്റെ കഥ.
ആര്‍.ടി.ഒ. ഓഫിസില്‍ വ്യാജരേഖ ചമച്ച്‌ ഗുമസ്‌തനായി ജോലി ചെയ്‌തു. പിന്നിട്‌് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ജില്ല ജഡ്‌ജിയായി. മോഷ്‌ടിച്ചാ രേഖകള്‍ കൊണ്ടാണ്‌ ജഡ്‌ജിയാകുന്നത്‌. 10 മാസത്തോളം ജില്ല ജഡ്‌ജിയായി ജോലി ചെയ്‌തു ഈ കള്ളന്‍. ഈ സമയം നിരവതി ക്രിമിനലുകളെ വെറുതെ വിട്ടു. ഇടയ്‌ക്ക് അഭിഭഷകനായി ജോലി ചെയ്‌തു. അതെ കോടതി വളപ്പില്‍ നിന്നും കാര്‍ മോഷ്‌ടിച്ചു. ജഡ്‌ജിയായി പിടിക്കപ്പെട്ടു ശിക്ഷ കാലവധി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ഹരിയാന ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പില്‍ ക്ലര്‍ക്കായി. അതും വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു.
പിന്നിട്‌ വ്യാജ ഡ്രൈയിവിങ്ങ്‌ ലൈസന്‍സ്‌ ഉണ്ടാക്കി വിറ്റു. അതും പിടിക്കപ്പെട്ടു. അതിനിടയില്‍ നാല്‌ ഡിപ്ലോമകളാണ്‌ ഈ വിരുതന്‍ സ്വന്തമാക്കിയത്‌. നിയമ ബിരുദം എടുത്തു. പല കോടതികളിലും അഭിഭാഷകനായി ജോലി നോക്കി. അവിടെനിന്നു തന്നെ മോഷണവും നടത്തി.
മോഷണം തുടങ്ങി 40 വര്‍ഷത്തിനിടയില്‍ അറസ്‌റ്റിലായത്‌ 95 തവണ. നാല്‌ സംസ്‌ഥാനങ്ങളിലായി 125 കേസുകള്‍. ഇപ്പോള്‍ ജോലിയില്‍ സഹായിക്കാന്‍ വളര്‍ത്തു പുത്രനും കൂട്ടിനുണ്ട്‌. ഈ അറസ്‌റ്റുകൊണ്ട്‌ ഒന്നും കക്ഷി പണി നിര്‍ത്താന്‍ സാധ്യതയില്ല. കാരണം ഇങ്ങനെ എത്രയോ അറസ്‌റ്റുകള്‍ കഴിഞ്ഞു പോയിരിക്കുന്നു. ഒന്നു പറയാന്‍ വിട്ടുപോയി കള്ളന്റെ യഥാര്‍ഥ പേര്‌ നധി റാം മിത്തല്‍. മിത്തലില്‍ നിന്ന്‌ ഈ 75-ാം വയസിലും ഇനിയും പലതും പ്രതിക്ഷിക്കാനുണ്ട്‌.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1