4/15/2016

ഇനി കൊച്ചിയിലും അതിവേഗ ഫ്രീ ഗൂഗിൾ വൈഫൈ

manoramaonline.com


by സ്വന്തം ലേഖകൻ
ഇന്റർനെറ്റ് ഭീമൻ ഗൂഗിളും ഇന്ത്യൻ റെയിൽവെയുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ സേവനം ഏഴു സ്റ്റേഷനുകളിൽ കൂടി ഉടനെ ലഭിക്കും. നേരത്തെ മുംബൈ സെന്റ്രൽ സ്റ്റേഷനിൽ തുടക്കമിട്ട വൈഫൈ പദ്ധതി അടുത്ത ഒരു വർഷത്തിനകം 100 സ്റ്റേഷനുകളിൽ നടപ്പാക്കും.
ഫ്രീ വൈഫൈയുടെ രണ്ടാം ഘട്ടത്തിൽ പൂനെ, ഭുബനേശ്വർ, ഭോപാൽ, റാഞ്ചി, റായ്പൂർ, വിജയ്‌വാഡ, കച്ചെഗുഡ (ഹൈദരാബാദ്), എറണാകുളം ജങ്ഷൻ (കൊച്ചി), വിശാഖപട്ടണം എന്നീ സ്റ്റേഷനുകളിലാണ് ഫ്രീ വൈഫൈ ഉടനെ നടപ്പാക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ 100 റെയില്‍വേ സ്റ്റേഷനുകളുടെ മാപ്പ് ഗൂഗിൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ കേരളത്തിലെ അഞ്ചു റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം തൃശൂർ, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് മാപ്പിലുള്ളത്. ദിവസവും ഒരുകോടിയിലേറെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് സ്റ്റേഷനുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
യുവ തലമുറയ്‌ക്കു റയിൽവേ സ്‌റ്റേഷനുകളിലേയ്‌ക്കു സ്വാഗതം. മുഴുനീള സിനിമകൾ നാലു മിനിറ്റ് കൊണ്ടു ഡൗൺലോഡ് ചെയ്യാൻ കെൽപുള്ള അതിവേഗ വൈഫൈ ഇന്റർനെറ്റായിരിക്കും രാജ്യത്തെ പ്രമുഖ സ്‌റ്റേഷനുകളിൽ വൈകാതെ ലഭ്യമാവുക.
മിഴിവുള്ള ദൃശ്യങ്ങൾ ഉറപ്പാക്കാൻ എച്ച്‌ഡി സൗകര്യം പുറമെ. ആദ്യ 30 മിനിറ്റ് വൈഫൈ സൗജന്യമായിരിക്കും. അതായത്, ഇഷ്‌ട സിനിമ ഡൗൺലോഡ് ചെയ്‌തു ദീർഘയാത്രകൾക്കു തയാറെടുക്കാം. രാജ്യത്തെ 500 റയിൽവേ സ്‌റ്റേഷനുകളിൽ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സ്‌റ്റേഷൻ മുംബൈ സെൻട്രൽ ആയിരിക്കുമെന്നു റയിൽവേ വെളിപ്പെടുത്തി. ഇവിടെ അടുത്ത മാസം മധ്യത്തോടെ സേവനം ലഭിച്ചു തുടങ്ങും. വർഷാവസാനത്തോടെ കൂടുതൽ സ്‌റ്റേഷനുകളിലേയ്‌ക്കു വ്യാപിപ്പിക്കും. സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ചു റയിൽടെല്ലും ഗൂഗിളും തമ്മിൽ ധാരണയിലെത്തിയതായും റയിൽവേ അധികൃതർ അറിയിച്ചു. ‘റയിൽവയർ’ എന്ന പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുക. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ പദ്ധതിയുമായി സഹകരിക്കാൻ ഗൂഗിൾ കഴിഞ്ഞ ദിവസം സന്നദ്ധതയറിയിച്ചിരുന്നു. എ വൺ, എ ടു സ്‌റ്റേഷനുകളാണു പദ്ധതിയിലുള്ളത്.
Google-WiFi-railways-India
കൂടുതൽ യാത്രക്കാർ വന്നു പോകുന്ന ഈ സ്‌റ്റേഷനുകളിൽ ട്രെയിനുകളുടെ നീക്കം കാര്യക്ഷമമാക്കാനും വെളിച്ച സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വൈഫൈ സഹായകമാകുമെന്നാണു റയിൽവേയുടെ പ്രതീക്ഷ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1