4/30/2016

ലോകത്തിലെ ഏറ്റവും നീളമേറിയ സൗരോർജപ്പന്തൽ വയനാട്ടിൽ

manoramaonline.com


by സ്വന്തം ലേഖകൻ
ലോകത്തിലെ ഏറ്റവും നീളമേറിയ സൗരോർജപ്പന്തൽ വയനാട്ടിലെ ബാണാസുരസാഗർ ഡാമിൽ തയ്യാറായി. 1685 സൗരോർജ പാനലുകളിൽനിന്ന് ആയിരം വീടുകളിലേക്കാവശ്യമായ വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. കമ്മിഷനു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു.
മണ്ണുകൊണ്ട് നിർമിച്ച ഇന്ത്യയിലെ ഏറ്റെവുംവലിയ അണക്കെട്ടായ ബാണാസുരസാഗർ ഡാമിന്റെ മുകളിലാണ് സൗരോർജ പന്തലൊരുങ്ങിയിരിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിനൊപ്പം സഞ്ചാരികൾക്ക് തണലും ലഭിക്കും. ഒറ്റനോട്ടത്തിൽ നടപാതയുടെ മേൽക്കൂരയാണെന്നെ തോന്നുകയുള്ളു. 4.4 കോടിരൂപ മുതൽമുടക്കി കെൽട്രോണാണ് മുന്നൂറ് മീറ്റർ നീളത്തിൽ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരുദിവസം 440 കിലവാട്സ് വൈദ്യൂതി ഉൽപാദിപ്പിക്കും. രണ്ടരമാസംകൊണ്ടാണ് സൗരോർജ പന്തലൊരുങ്ങിയത്.
രണ്ടാംഘട്ടത്തിൽ അറുന്നൂറ് മീറ്റർ നീളത്തിലാണ് പാനലുകൾ നിരത്തുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സോളാർ പാനലുകൾ സ്ഥാപിച്ചും ബാണാസുരസാഗർ അണക്കെട്ട് പ്രശംസപിടിച്ചുപറ്റിയിരുന്നു. 

സുരേഷ് ഗോപിയോട് മോദി വെളിപ്പെടുത്തിയ രഹസ്യം

manoramaonline.com


by വി.വി.ബിനു
രാജ്യസഭാ അധ്യക്ഷൻ ഹാമിദ് അൻസാരിയുടെ കാൽതൊട്ടു വണങ്ങി അനുഗ്രഹാശിസുകളോടെ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലെ ആദ്യദിനത്തിൽ രാഷ്ട്രീയ കക്ഷിഭേദമെന്യേ മുതിർന്ന അംഗങ്ങളുടെയെല്ലാം ആശീർവാദം സുരേഷ് ഗോപി തേടി. ചലച്ചിത്രതാരം ജയ ബച്ചനെ കാൽതൊട്ടു വന്ദിച്ചു.
സന്ദർശക ഗാലറിയിൽ ഭാര്യ രാധികയും മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌ലി, മാധവ് എന്നിവരും സുഹൃത്തുക്കളും ചടങ്ങിനു സാക്ഷ്യംവഹിച്ചു. സത്യപ്രതിജ്ഞയ്ക്കു മുൻപു സുരേഷ് ഗോപി കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റ് മന്ദിരത്തിലെ ഓഫിസിൽ സന്ദർശിച്ചു. രണ്ടുവർഷം മുൻപു നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ സമ്മാനിക്കാൻ കഴിയാതെ പോയ ഷാൾ ഇന്നലെ സുരേഷ് ഗോപി മോദിയെ അണിയിച്ചു.
modi-suresh-gopiസുരേഷ് ഗോപിയുടെ കുടുംബം മോദിക്കൊപ്പം
രാഷ്ട്രപതി ഭവനിലെ സുരക്ഷാകാരണങ്ങളാൽ മോദിയുടെ സത്യപ്രതിജ്ഞാദിനത്തിൽ ഷാൾ സമ്മാനിക്കാൻ കഴിയാതെ പോയതിനെ പരിഹസിച്ചു ‘ഷാൾ ഗോപി’യെന്നു സമൂഹമാധ്യമങ്ങളിൽ പരിഹസിച്ചവരോടു കണക്കുതീർത്തെന്ന സന്തോഷത്തിലാണു സുരേഷ് ഗോപി പ്രധാനമന്ത്രിയെ കണ്ടിറങ്ങിയത്. ഷാൾ സന്തോഷപൂർവം സ്വീകരിച്ച മോദി വെളിപ്പെടുത്തിയ രഹസ്യവും സുരേഷ് ഗോപി മാധ്യമങ്ങളോടു പങ്കുവച്ചു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാരിക്കേ 2014 മാർച്ച് അഞ്ചിനു അഹമ്മദാബാദിൽ സുരേഷ് ഗോപി അണിയിച്ച ഓറഞ്ച് ഷാളാണു മോദി പാർട്ടിയുടെ പ്രധാന പരിപാടികളിലെല്ലാം അണിയാറുള്ളത്. പുതിയ ഷാൾ സമ്മാനിക്കുന്നതു ഗുരുവായൂരിലേക്കുള്ള ക്ഷണം കൂടിയാണെന്നു സുരേഷ് ഗോപി മോദിയോടു പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനെത്തുമ്പോൾ ഈ ഷാൾ അണിയണമെന്നും സുരേഷ് ഗോപി അഭ്യർഥിച്ചു. ശബരിമലയും പന്നിയൂർ വരാഹമൂർത്തി ക്ഷേത്രവും സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടു.
radhika-suresh
മുൻപു സുരേഷ് ഗോപി പറഞ്ഞതനുസരിച്ചു പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ടസിദ്ധി പൂജ ആളയച്ചു നടത്തിയതായും മോദി വെളിപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലിയെയും ജെ.പി.നഡ്ഡയെയും സുരേഷ് ഗോപി പാർലമെന്റ് മന്ദിരത്തിലെ ഓഫിസ് മുറികളിൽ സന്ദർശിച്ചു. അടുത്തയാഴ്ച ആദ്യ ഉപക്ഷേപത്തിൽ ആറന്മുള വിമാനത്താവള പ്രശ്നവും പരാമർശിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു.

ഏഴാം മാസം കുല പൊട്ടി

തെങ്ങിൻ തൈയിൽ ഏഴാം മാസം കുല പൊട്ടിയത് കൗതുകമായി

Saturday 30 April 2016 12:08 AM IST
കയ്പമംഗലം ∙ പെരിഞ്ഞനം പൊന്മാനിക്കുടത്ത് ഏഴ് മാസം മുൻപ് നട്ട തെങ്ങിൻ തൈയിൽ കുല പൊട്ടിയത് കൗതുകമായി. കൊല്ലാറ ശശിധരന്റെ വീട്ടുമുറ്റത്തെ തൈയിലാണ് കുലയുണ്ടായത്. വീട്ടാവശ്യത്തിന് കൊണ്ടുവന്ന നാളികേരം മുളച്ചപ്പോൾ കുഴിച്ചിട്ടതായിരുന്നു.

അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡിഗ്രീ വെറും P D C ആയി

manoramaonline.com


by സ്വന്തം ലേഖകൻ
കൊല്ലം ∙ നാലാം വട്ടം തിര‍ഞ്ഞെടുപ്പിനെ നേരിടുമ്പോൾ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്. 2001ൽ മൽസരിക്കുമ്പോൾ ബികോം എന്നാണു സത്യവാങ്മൂലം നൽകിയിരുന്നത്. 2006ൽ കേരള സർവകലാശാലയിൽ നിന്നു ബികോം എന്നാണ് രേഖപ്പെടുത്തിയത്. 2011ൽ ബികോം പഠനം പൂർത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തിൽ.
ഇന്നലെ പത്രിക നൽകിയപ്പോൾ ഇതെല്ലാം മാറി പ്രീഡിഗ്രി ആയി. തിരുവനന്തപുരം ഗവ.ആർട്സ് കോളജിൽ നിന്നു പ്രീഡിഗ്രി നേടിയെന്നാണ് ഇപ്പോൾ പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചു നേരത്തേ കോടതിയിൽ സ്വകാര്യ അന്യായം ഉണ്ടായിരുന്നു. അതു പിന്നീടു പിൻവലിച്ചു. വിവരാവകാശ നിയമപ്രകാരവും ചിലർ ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

അഞ്ചുവര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമാകാനിടയുള്ള അഞ്ച് കാര്യങ്ങള്‍

mathrubhumi.com


സ്വന്തം ലേഖകന്‍
ദിവസവും മാറുകയാണ് സാങ്കേതികവിദ്യയുടെ ലോകം. അഞ്ചുവര്‍ഷം മുമ്പ് നിത്യജീവിതത്തില്‍ സാധാരണമായിരുന്ന പലതും ഇന്ന് കണികാണാനില്ല. അന്ന് നാം സങ്കല്‍പ്പിക്കുകപോലും ചെയ്യാത്ത ഉപകരണങ്ങളും സൗകര്യങ്ങളും ഇന്ന് സര്‍വ്വസാധാരണം.
സാങ്കേതികവിദ്യയുടെ മേഖലയില്‍ ദിനംപ്രതിയുണ്ടാകുന്ന പുതിയ കണ്ടുപിടുത്തങ്ങളും മുന്നേറ്റങ്ങളും, എന്തിനെയും അതിനെയും വേഗം വിപണിയിലെത്തിക്കുന്ന സവിശേഷമായ ആഗോള സാമ്പത്തിക ക്രമവും ഇനിയും പലതിനെയും മാറ്റിമറിക്കുമെന്നതില്‍ സംശയം വേണ്ട.
അങ്ങനെ നോക്കിയാല്‍ ഇന്ന് സാധാരണമായ എന്തൊക്കെ കാര്യങ്ങള്‍ അഞ്ചുവര്‍ഷത്തിനുശേഷം ബാക്കിയുണ്ടാകും? പ്രത്യേകിച്ച് മൊബൈല്‍ ഫോണ്‍ ഒട്ടുമിക്ക ദൈനംദിന ആവശ്യങ്ങളും നിവര്‍ത്തിക്കുന്ന 'സര്‍വ്വോപയോഗ' ഉപകരണമായിരിക്കുമ്പോള്‍. ടേപ്പ് റെക്കോര്‍ഡറും കാസറ്റും ഫ്ളോപി ഡിസ്‌ക്കുമൊക്കെ അപ്രത്യക്ഷമായതുപോലെ ഇനിയെന്തെല്ലാം പോകാനിരിക്കുന്നു.
പെന്‍ഡ്രൈവുകള്‍ വേണ്ടാത്ത കാലം
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ചേര്‍ന്ന സംവിധാനം വിവരകൈമാറ്റത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2020 ഓടെ ലോകത്തെ 70 ശതമാനം ജനങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളായി മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊബൈല്‍ ഡേറ്റ നെറ്റ്‌വര്‍ക്ക് 90 ശതമാനം ജനങ്ങളെയും കൂട്ടിയിണക്കും.
ആപ്പിള്‍, ഡ്രോപ്ബോക്സ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ ക്ലൗഡ് സര്‍വ്വീസുകള്‍ അതോടെ പരിധിയില്ലാത്ത ഡേറ്റാ സ്റ്റോറേജ് സൗജന്യമായി നല്‍കിത്തുടങ്ങും.
മാത്രമല്ല, മൊബൈല്‍ ഫോണുകളുടെ സംഭരണശേഷി പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്യും. നമ്മുടെ ഡേറ്റ ഏതു സമയത്തും ഓണ്‍ലൈനില്‍ ലഭ്യമാകും എന്ന് ചുരുക്കം. അതോടെ പോക്കറ്റില്‍ പെന്‍ഡ്രൈവുമായി നടന്നതൊക്കെ പഴങ്കഥയാകും.
remote control
റിമോട്ട് കണ്‍ട്രോള്‍ ഇല്ലാത്ത വീടുകള്‍!
വീടുകളില്‍ റിമോട്ട് കണ്‍ട്രോളിനായി നടക്കുന്ന ഏറ്റുമുട്ടലുകളുടെ കാലം അവസാനിക്കാന്‍ പോകുന്നു എന്നാണ് കരുതേണ്ടത്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഉടന്‍ ഇല്ലാതാകാന്‍പോകുന്ന ഉപകരണങ്ങളിലൊന്നാണ് റിമോട്ട് കണ്‍ട്രോള്‍.
'ആമസോണ്‍ ഇക്കോ' പോലെ ശബ്ദം തിരിച്ചറിഞ്ഞ് ഉത്തരവുകള്‍ അനുസരിക്കുന്ന ഉപകരണങ്ങള്‍ ഇപ്പോള്‍ത്തന്നെ വിപണിയിലുണ്ട്. വീടും വീട്ടുപകരണങ്ങളുമെല്ലാം ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുകയും, വീട് പൂര്‍ണമായും 'സ്മാര്‍ട്ട'് ആവുകയും ചെയ്യുന്ന കാലം വിദൂരമല്ല.
2020 ഓടുകൂടി ലോകത്തെ 175 കോടി വീട്ടുപകരണങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതോടെ സ്മാര്‍ട്ട്ഫോണ്‍ പോലുള്ള ഏതെങ്കിലുമൊരു ഉപകരണങ്ങളിലൂടെ എന്തിനെയും നിയന്ത്രിക്കാനാവുന്ന അവസ്ഥയുണ്ടാകും. അങ്ങനെ റിമോട്ട് കണ്‍ട്രോള്‍ എന്ന ഉപകരണം ഗതകാലസ്മരണയാകും.
പാസ്‌വേഡുകള്‍ പഴങ്കഥയാകും 
Passwordപലവിധ ആവശ്യങ്ങള്‍ക്ക് ഒട്ടേറെ പാസ്‌വേഡുകളുടെ ഭാരവും പേറി നടക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് പാസ്‌വേഡില്ലാത്ത ഒരു ലോകം ഇപ്പോള്‍ നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, ഈമെയില്‍, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ എല്ലാറ്റിനും പാസ്വേഡുകള്‍ വേണം.
എന്നാല്‍ അധികം വൈകാതെ പാസ്‌വേഡുകള്‍ അനാവശ്യമായേക്കും. പാസ്‌വേഡുകളുടെ സ്ഥാനത്ത് ബയോമെട്രിക് സംവിധാനങ്ങള്‍ സ്ഥാനംപിടിക്കും. ഇപ്പോള്‍ തന്നെ വിരലടയാളപൂട്ട് പോലുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളിലും മറ്റും സ്ഥാനംപിടിച്ചു തുടങ്ങിയിട്ടുണ്ട്.
വിരലടയാളം, ശബ്ദം, മുഖം തുടങ്ങിയവ ഉപയോഗിച്ചുള്ള 'ജൈവ താക്കോലുകള്‍' സാധാരണമാകുന്നതോടെ പ്രത്യേക താക്കോലുകളോ പാസ്‌വേഡുകളോ ആവശ്യമില്ലാതാകും. സ്മാര്‍ട്ട്‌ഫോണുകളുമായി ഇത് ബന്ധിക്കപ്പെടുന്നതോടെ വാതില്‍ തുറക്കുന്നതും വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതും അടക്കം എല്ലാം ഈ ജൈവതാക്കോല്‍ നോക്കിക്കൊള്ളും.
അതെ, വൈകാതെ നാംതന്നെയാകും നമ്മുടെ താക്കോല്‍!
കണികാണാനുണ്ടാവില്ല, കാശും ചെക്കും!
Cash, chequebookപണം എന്ന സങ്കല്‍പം ഒരിക്കലും ഇല്ലാതാകാനിടയില്ലെങ്കിലും അതിന്റെ രൂപഭാവങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണിപ്പോള്‍. പഴയ ചെമ്പ്-സ്വര്‍ണ നാണയത്തില്‍നിന്ന് കറന്‍സി നോട്ട്, ചെക്ക് ബുക്കുകള്‍, ക്രഡിറ്റ് കാര്‍ഡുകള്‍, എടിഎം മെഷീനുകള്‍ എന്നിവയില്‍ എത്തിനില്‍ക്കുന്നു പണത്തിന്റെ വ്യവഹാരം.
അതും ഇനി അധികകാലം നീണ്ടുനില്‍ക്കില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പണത്തിന്റെ ഇന്നത്തെ രൂപത്തിന് ലോകത്ത് പലയിടത്തും കാര്യമായ മാറ്റമുണ്ടാവുമെന്നാണ് കരുതേണ്ടത്.
ഇപ്പോള്‍ത്തന്നെ ലോകത്ത് പലയിടത്തും കറന്‍സി നോട്ടുകളുടെ ഉപയോഗം അപൂര്‍വ്വമായി മാറിയിട്ടുണ്ട്. അമേരിക്കയില്‍ 35 വയസ്സില്‍ താഴെയുള്ള 95 ശതമാനം ഉപഭോക്താക്കളും ബാങ്കിടപാടുകള്‍ നടത്തുന്നത് ഓണ്‍ലൈനിലൂടെയാണെന്ന് കണക്കുകള്‍ പറയുന്നു. ഈ പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും ജീവിതത്തില്‍ ഒരിക്കല്‍പോലും ചെക്കോ ഡിഡിയോ ഉപയോഗിക്കാത്തവരാണ്. ഇപ്പോള്‍ വീട്ടുവാടക നല്‍കുന്നത് അടക്കമുള്ളവയെല്ലാംതന്നെ ഇന്റര്‍നെറ്റ്-മൊബൈല്‍ പേയ്മെന്റിലേയ്ക്ക് മാറിക്കഴിഞ്ഞു.
അധികം വൈകാതെ കറന്‍സി നോട്ടും എടിഎമ്മും അടക്കമുള്ള ഇന്നത്തെ പണവിനിയോഗ മാര്‍ഗ്ഗങ്ങളെല്ലാം ചരിത്രമാവും. പണം എന്നത് പൂര്‍ണമായും ഇലക്ട്രോണിക് ആകും.
രേഖകള്‍ ഡിജിറ്റലാകും
Paper documentനിര്‍ണായക കൈമാറ്റങ്ങളും തീരുമാനങ്ങളുമൊക്കെ എഴുതി ഒപ്പിട്ട് രജിസ്റ്റര്‍ ചെയ്ത് 'കാര്യങ്ങള്‍ വ്യവസ്ഥ'യാക്കുന്ന പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കരാറുകളോ വസ്തു ഉടമ്പടികളോ എഴുതിയ പേപ്പറുകളില്‍ ഇരുകക്ഷികളും ഒപ്പിട്ട്, നിരവധി ഓഫീസുകളിലൂടെയും അധികാരകേന്ദ്രങ്ങളിലൂടെയും കടന്നുപോയി, രജിസ്റ്റര്‍ ചെയ്യപ്പെട്ട,് ചിതലരിച്ച ബോണ്ടുപേപ്പറുകളുടെ രൂപത്തില്‍ കാലങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്ന രീതിയ്ക്ക് മാറ്റംവരാന്‍ പോകുകയാണ്.
വൈകാതെ ഇത്തരം കാര്യങ്ങളൊക്കെ 'ക്ലൗഡ്' രേഖകളായി മാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതായത്, ഇത്തരം രേഖകള്‍ ഓണ്‍ലൈന്‍വഴി രേഖകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ലോകത്തെവിടെവെച്ചും എക്കാലത്തേക്കുമായി രജിസ്റ്റര്‍ ചെയ്യപ്പെടും. പണം കൈമാറ്റം അടക്കം എല്ലാം ഓണ്‍ലൈനായി നടക്കും.
റിയല്‍എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍ തുടങ്ങിയവയെല്ലാം ക്ലൗഡ് കമ്പ്യൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യശേഷിയും വേഗതയും വര്‍ദ്ധിക്കുമെന്നതും ചിലവ് കുറയുമെന്നതും ഈ സംവിധാനത്തിലേയ്ക്ക് ആളുകളെ പെട്ടെന്ന് ആകര്‍ഷിക്കും.
അങ്ങനെവരുമ്പോള്‍ കരാറുകളും രേഖകള്‍ രജിസ്റ്റര്‍ചെയ്യുന്നതുമെല്ലാം ലോകത്തിന്റെ രണ്ടു കോണുകളില്‍ ഇരിക്കുന്ന വ്യക്തികള്‍ക്ക് ഓണ്‍ലൈനിലൂടെ നടത്താനാവും. അതിന്റെ രേഖകളാകട്ടെ ലോകത്തിന്റെ മറ്റേതോ കോണില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സെര്‍വറുകളില്‍ ശേഖരിക്കപ്പെടുകയും ആവശ്യമുള്ളപ്പോള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാവുകയും ചെയ്യും.
ഈ മാറ്റങ്ങളൊക്കെ യാഥാര്‍ത്ഥ്യമാകാന്‍ നിരവധി പ്രായോഗിക ഘടകങ്ങള്‍ ഒത്തുവരേണ്ടതുണ്ടെന്നത് സത്യമാണ്. അതുപോലെ, ലോകത്തിന്റെ എല്ലാ ഭാഗത്തും, എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും ഇവ ഒരേസമയം സംഭവിക്കുകയുമില്ല. എന്നാല്‍, സാങ്കേതികതയുടെ ലോകത്തുണ്ടാവുന്ന മാറ്റങ്ങളുടെ ഗതിവേഗം സാധാരണമായിരുന്ന പലതിനെയും വളരെപ്പെട്ടെന്ന് അപ്രത്യക്ഷമാക്കും എന്നതില്‍ സംശയമില്ല.

പുത്തന്‍ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ മോദി വാരണാസിയിലേക്ക്

mathrubhumi.com


വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തന്റെ മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനിടെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മോദി തുടക്കം കുറിക്കും.
ദാരിദ്ര രേഖയ്ക്ക് താഴെയുള്ള രാജ്യത്തെ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍.പി.ജി കണക്ഷന്‍ നല്‍കുന്ന പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയാണ് വാരണാസിയില്‍ മോദി ഉദ്ഘാടനം ചെയ്യുന്ന ആദ്യ പദ്ധതി.
മാലിന്യമുക്തമായ വാരാണാസി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആയിരം ഇലക്ട്രോണിക് റിക്ഷകളുടെ വിതരണവും മോദി നാളെ നിര്‍വഹിക്കും. തുടര്‍ന്ന് അസീഘട്ടിലെത്തുന്ന പ്രധാനമന്ത്രി ഗംഗ നദിയിലെ പതിനൊന്ന് സൗരോര്‍ജ്ജ ബോട്ടുകളുടെ സര്‍വ്വീസും ഉദ്ഘാടനം ചെയ്യും.
നിലവില്‍ ആയിരകണക്കിന് ഡീസല്‍ ബോട്ടുകളാണ് ഗംഗാനദിയിലൂടെ സഞ്ചരിക്കുന്നത്. ഇത് വന്‍തോതില്‍ നദിയെ മലിനീകരിക്കുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അധികൃതര്‍ സൗരോര്‍ജ്ജ ബോട്ടുകള്‍ രംഗത്തിറക്കിയത്.

4/29/2016

വാഗാ അതിര്‍ത്തിയില്‍ രാജ്യത്തെ ഏറ്റവും വലിയ പതാക സ്ഥാപിക്കുന്നു

mathrubhumi.com


ന്യൂഡല്‍ഹി:  ഇന്ത്യാ-പാക്‌ സംയുക്ത ചെക്ക് പോസ്റ്റായ വാഗ അതിര്‍ത്തിയില്‍ ഭീമന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) തയ്യാറെടുക്കുന്നു.
രാജ്യത്ത് നിലവില്‍ ഉള്ളതില്‍ വച്ച് ഏറ്റവും വലിയ പതാകയായിരിക്കും ബി.എസ്.എഫ് സ്ഥാപിക്കുക. 350 അടി നീളമുള്ള ദേശീയ പതാകയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് സ്ഥാപിച്ചുകഴിഞ്ഞാല്‍ പാകിസ്താനിലെ ലോഹോറില്‍ നിന്ന്  ഇന്ത്യന്‍ പതാക ദൃശ്യമാകുമെന്നാണ് കരുതുന്നത്.
അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും ദിവസവും നടക്കുന്ന റീട്രീറ്റ് സെറിമണി കാണാനെത്തുന്ന ഇന്ത്യക്കാരില്‍ ദേശസ്‌നേഹം ജ്വലിപ്പിക്കാനാണ്  ബി.എസ്.എഫ്  പതാക സ്ഥാപിക്കുക.
വാഗ അതിര്‍ത്തിയിലെ സന്ദര്‍ശക ഗാലറി കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകുന്ന തരത്തില്‍ വലുതാക്കാനാണ് ബി.എസ്.എഫ് തീരുമാനം. നിലവില്‍ 7000 ആളുകള്‍ക്കാണ് അതിര്‍ത്തിയിലെ പരിപാടികള്‍ കാണാനാവുക. ഇത് 20,000 ആക്കി ഉയര്‍ത്താനാണ് തീരുമാനം.
ഗാലറി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശിയ പതാകയും സ്ഥാപിക്കുക. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പതാകയുള്ളത് ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ്. 293 അടി നീളത്തിലുള്ള ഈ പതാക കഴിഞ്ഞ ജനവരിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറാണ് ഉദ്ഘാടനം ചെയ്തത്.

വെള്ളപ്പൊക്കത്തെ നേരിടാൻ പന്തുകളായി മാറുന്ന ഉറുമ്പുകള്‍

manoramaonline.com


by സ്വന്തം ലേഖകൻ
ഉറുമ്പുകള്‍ സാമൂഹ്യജീവികളാണ്.പരസ്പരം സഹായവും സഹകരണവും ഇല്ലാതെ അവക്ക് ജീവിക്കാനാകില്ല. സൈനികര്‍, തൊഴിലാളികള്‍, രാജ്ഞി ഇങ്ങനെ പലതായി വിഭജിക്കപ്പെട്ടതാണ് അവയുടെ സമൂഹം. പ്രതിസന്ധികളുണ്ടാകുമ്പോഴും അതിനെ ഒറ്റക്കെട്ടായി നേരിടുന്നവരാണ് ഉറുമ്പുകള്‍. ഇതിന് ഉദാഹരണണമാണ് വെള്ളം കയറുമ്പോള്‍ പന്തായി രൂപപ്പെട്ട് പ്രതിസന്ധിയെ അതിജീവിക്കാന്‍ ഉറുമ്പുകള്‍ ശ്രമിക്കുന്നത്.
എങ്ങനെ ഉറുമ്പുകള്‍ പന്തുകളായി മാറി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നു എന്ന് പഠനം നടത്തിയപ്പോള്‍ അത്ഭുതകരമായ കാര്യങ്ങളാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്.വെള്ളം കയറുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ഉറുമ്പുകള്‍ വൈകാതെ പല ഗോളങ്ങളായി രൂപം കൊള്ളും.വെള്ളത്തിന് മുകളില്‍ കനം കുറവ് മൂലം ഈ ഗോളങ്ങള്‍ പൊങ്ങിക്കിടക്കും. അതേസമയം തന്നെ ഈ ഗോളങ്ങള്‍ കറങ്ങിക്കൊണ്ടേയിരിക്കും. വെള്ളത്തോട് ചേര്‍ന്ന ഭാഗത്ത് സ്ഥിരമായി ഒരു ഉറുമ്പ് കുടുങ്ങിപ്പോകാതിരിക്കാനാണ് ഇങ്ങനെ കറങ്ങുന്നത്.
വെള്ളത്തില്‍ വീഴുമ്പോള്‍ ഉറുമ്പുകള്‍ ഉത്പാദിപ്പിക്കുന്ന ആസിഡാണ് അവയെ വെള്ളത്തില്‍ ഒഴുകി നില്‍ക്കാന്‍ സഹായിക്കുന്നത്.മാത്രമല്ല വെള്ളത്തില്‍ പന്തായി മാറുന്നതിന് മുന്‍പേ കൃത്യമായ പദ്ധതികളും ഉറുമ്പുകള്‍ക്ക് ഉണ്ടാകും. പ്രത്യേകിച്ചും ഏത് ഉറുമ്പ് പന്തിന്‍റെ ഏത് ഭാഗത്ത് നില്‍ക്കണമെന്നതുള്‍പ്പടെ.ഉറുമ്പുകള്‍ക്ക് പ്രത്യേക നിറം നല്‍കി നടത്തിയ പരീക്ഷണത്തിലാണ് ഉറുമ്പകളുടെ ഈ ചിട്ടകള്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.
തെക്കന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കണ്ട് വരുന്ന ഉറുമ്പ് വര്‍ഗ്ഗങ്ങളിലാണ് ഈ പരീക്ഷണം നടത്തിയത്.ലോകത്തെ ചുരുക്കം വിഭാഗങ്ങളൊഴികം ഭൂരിഭാഗവും വെള്ളപ്പൊക്കത്തെ അതീജവിക്കാന്‍ പന്തുകളായി കൂട്ടത്തോടെ മാറുന്നവയാണ്.റോബോട്ടിക്സിലും നാനോ ടെക്നോളജിയിലും ഉറുമ്പുകളുടെ ഈ വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. വൈദ്യശാസ്ത്രമേഖലയില്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഈ കണ്ടത്തല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരേഷ് ഗോപി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

സുരേഷ് ഗോപി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂ‍ഡൽഹി∙ രാജ്യസഭാംഗമായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്‍ഞ ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സുരേഷ് ഗോപിയുടെ കുടുംബവും ഡൽഹിയിലെത്തിയിരുന്നു. കലാരംഗത്തെ പ്രതിനിധിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മേല്‍സഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത മറ്റു ആറുപേരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്‍റെ ഇടനാഴിയില്‍ ആക്ഷനും കട്ടുമില്ലാതെ ആറുവര്‍ഷം ഇനി സുരേഷ് ഗോപി. മലയാള സിനിമരംഗത്തു നിന്നും ആദ്യമായണൊരാള്‍ രാജ്യസഭയിലെത്തുന്നത്. ഉപരിസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന ആറാം മലയാളി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായ സുരേഷ് ഗോപിയെ രാജ്യസഭയിലെത്തിക്കുക വഴി കേരളത്തില്‍ നേട്ടമുണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ലക്ഷ്യമിടുന്നത്.
കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ സുരേഷ് ഗോപിക്ക് നുറുക്കുവീണാല്‍ അതു ചരിത്രമാകും. ഇതുവരെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളില്‍ നിന്ന് ആരെയും മന്ത്രിമാരാക്കിയിട്ടില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വേണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാമെന്നതിനാല്‍ സുരേഷ് ഗോപി ഉടന്‍ ബിജെപിയില്‍ അംഗത്വമെടുക്കും.

4/28/2016

ഇന്ത്യ ഇനി സ്വയം വഴികാട്ടും; ഐഎസ്ആര്‍ഒയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി

mathrubhumi.com


ജി അരുണ്‍
ബഹിരാകാശ ഗവേഷണത്തിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഇന്ത്യന്‍ സ്‌പേസ് പ്രോഗ്രാമിന് അടിത്തറയിട്ട വിക്രം സാരാഭായി വിഭാവനം ചെയ്തത്-വാര്‍ത്താവിനിമയവും റിമോട്ട്‌സെന്‍സിങും. ദേശീയ വികസനത്തിനുള്ള ഉപാധിയായാണ് ബഹിരാകാശ ഗവേഷണത്തെ അദ്ദേഹം കണ്ടത്.
1960 കളുടെ ആദ്യം ആരംഭിച്ച ഇന്ത്യന്‍ സ്‌പേസ് പ്രോഗ്രം സ്തുത്യാര്‍ഹമായ നിലയില്‍ ആ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കുന്നതിനൊപ്പം, മൗലികമായ ശാസ്ത്രഗവേഷണത്തിലേക്ക് ചുവടുവെയ്ക്കുന്നതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു.
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ ഒന്ന്' (2008), ചൊവ്വാദൗത്യമായ 'മംഗള്‍യാന്‍ ('മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍' - 2014) എന്നീ ഗോളാന്തരദൗത്യങ്ങളുടെ അസൂയാര്‍ഹമായ വിജയം, ഇന്ത്യന്‍ ബഹിരാകാശപരിപാടിയെ ഇതുവരെയില്ലാത്ത ഉയരങ്ങളില്‍ പ്രതിഷ്ഠിച്ചു. 2015 സപ്തംബര്‍ 28 ന് 'അസ്‌ട്രോസാറ്റ്' വിക്ഷേപിച്ചതോടെ, സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പുള്ള അപൂര്‍വ്വം രാജ്യങ്ങളിലൊന്നായും ഇന്ത്യ മാറി.
അങ്ങനെ, ഗോളാന്തര ദൗത്യങ്ങളിലേക്കും പ്രപഞ്ചപഠനത്തിലേക്കും ചുവടുവെച്ച 'ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന' (ഐഎസ്ആര്‍ഒ), പുതിയൊരു മേഖലയിലേക്ക് കൂടി ഇപ്പോള്‍ രാജ്യത്തെ കൈപ്പിടിച്ച് ഉയര്‍ത്തുകയാണ്; സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള രാജ്യം എന്ന നിലയിലേക്ക്! 'ഇന്ത്യന്‍ റീജിണല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റ'ത്തിലെ അഥവാ ഐആര്‍എന്‍എസ്എസ് ശ്രേണിയിലെ ഏഴാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഇന്ന് വിക്ഷേപിച്ചതോടെയാണത്.
'ഐആര്‍എന്‍എസ്എസ്  -1ജി' ( IRNSS-1G ) എന്ന ഉപഗ്രഹത്തെ പിഎസ്എല്‍വി റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്. ആന്ധ്രപ്രദേശില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഇതോടെ, ഐആര്‍എന്‍എസ്എസ് ശൃംഖലയിലെ എല്ലാ കണ്ണികളും പൂര്‍ത്തിയായി.
IRNSS - 1G
ഐആര്‍എന്‍എസ്എസ് - 1ജി വിക്ഷേപണത്തിന് ഒരുങ്ങിയപ്പോള്‍. ചിത്രം: ISRO
2013 ജൂലായിലാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് -1എ വിക്ഷേപിച്ചത്. തുടര്‍ന്ന് ഐആര്‍എന്‍എസ്എസ് -1ബി (2014 ഏപ്രില്‍), ഐആര്‍എന്‍എസ്എസ് -1സി (2014 ഒക്ടോബര്‍), ഐആര്‍എന്‍എസ്എസ് -1ഡി (2015 മാര്‍ച്ച്), ഐആര്‍എന്‍എസ്എസ് -1ഇ (2015 ജനവരി 20), ഐആര്‍എന്‍എസ്എസ് -1എഫ് (2015 മാര്‍ച്ച് 10) എന്നിവ വിക്ഷേപിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത സ്വതന്ത്ര ഗതിനിര്‍ണയ സംവിധാനമാണ് ഐആര്‍എന്‍എസ്എസ്. ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ, ജിപിഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ ഗതിനിര്‍ണയ സംവിധാനങ്ങളെ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരില്ല.
1500 കിലോമീറ്ററാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന പരിധി. ഓരോ ഉപഗ്രഹത്തിനും 150 കോടി രൂപ വീതമാണ് ചെലവ്. ഉപഗ്രഹം വിക്ഷേപിക്കുന്ന പിഎസ്എല്‍വി റോക്കറ്റിന് 130 കോടി രൂപ വീതവും. പദ്ധതിയുടെ മൊത്തം ചെലവ് 910 കോടി രൂപയെന്ന് കണക്കാക്കപ്പെടുന്നു.
ശരിക്കുപറഞ്ഞാല്‍ മൊത്തം ഒന്‍പത് ഉപഗ്രഹങ്ങളാണ് ഐആര്‍എന്‍എസ്എസ് പദ്ധതിയിലുള്ളത്. ഏഴെണ്ണം മുകളിലും, രണ്ടെണ്ണം ഭൂമിയിലും. ബഹിരാകാശത്തെ ഏഴെണ്ണത്തില്‍ ഏതിനെങ്കിലും തകരാറുണ്ടായാല്‍, പകരം വിക്ഷേപിക്കാനുള്ളതാണ് ഭൂമിയില്‍ സൂക്ഷിച്ചിട്ടുള്ള ഉപഗ്രഹങ്ങള്‍.
മുകളിലുള്ള ഏഴ് ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണം ഭൂസ്ഥിര ഭ്രമണപഥത്തിലും നാലെണ്ണം ജിയോസിങ്ക്രണസ് ഭ്രമണപഥത്തിലുമാകും സ്ഥിതിചെയ്യുക. ഈ ഉപഗ്രഹ സംവിധാനം നിയന്ത്രിക്കാന്‍ 15 ഗ്രൗണ്ട് സ്റ്റേഷനുകളുണ്ട്.
ഇന്ത്യയുടെ സ്വന്തം ജിപിഎസ്
ഗതിനിര്‍ണയ സങ്കേതങ്ങള്‍ സാധാരണക്കാര്‍ക്കും പരിചിതമായിത്തുടങ്ങിയത് സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെയാണ്. മിക്ക സ്മാര്‍ട്ട്‌ഫോണുകളുടെയും ഫീച്ചറുകളിലൊന്നാണ് ജിപിഎസ്. മാപ്പുകളടക്കം സ്മാര്‍ട്ട്‌ഫോണിലെ ഒട്ടേറെ സംവിധാനങ്ങള്‍ ജിപിഎസിന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണുകളാണ് ജിപിഎസിനെ ഏവരുടെയും പരിചിതപദമാക്കിയതെങ്കിലും, കരയിലൂടൈയും കടലിലൂടെയും വായുവിലൂടെയുമുള്ള ഗതാഗതം, യുദ്ധം, ജാഗ്രതാസംവിധാനങ്ങള്‍ തുടങ്ങിയവയിലൊക്കെ ഗതിനിര്‍ണയ സംവിധാനങ്ങള്‍ നിര്‍ണായകമാണ്.
ജിപിഎസ് എന്നാല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം. 24 ഉപഗ്രങ്ങള്‍ കണ്ണിചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജിപിഎസ് അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനമാണത്. 1973 ലാണ് അമേരിക്ക ജിപിഎസ് പദ്ധതി തുടങ്ങുന്നത്. അമേരിക്കയുടെ ജിപിഎസ് കൂടാതെ, റഷ്യയുടെ ഗ്ലോനാസ് ( Glonass ), യൂറോപ്പിന്റെ ഗലീലിയോ ( Galileo ), ചൈനയുടെ ബെയ്ദൂ ( Beidou ), ജപ്പാന്റെ ക്വാസി-സെനിത് സാറ്റ്‌ലൈറ്റ് സിസ്റ്റം ( Quasi-Zenith Satellite System - QZSS ) എന്നിവയാണ് ലോകത്ത് നിലവിലുള്ള ഗതിനിര്‍ണയ സംവിധാനങ്ങള്‍. ഈ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയും.
മേല്‍സൂചിപ്പിച്ചതില്‍ അമേരിക്കയുടെയും റഷ്യയുടെയും ഗതിനിര്‍ണയ സംവിധാനങ്ങള്‍ ആഗോളതലത്തില്‍ സേവനം നല്‍കുമ്പോള്‍, ജപ്പാന്റെയും ചൈനയുടെയും പ്രദേശിക സേവനമാണ് നല്‍കുന്നത്. യൂറോപ്പിന്റെ സംവിധാനം ഇനിയും പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇന്ത്യയുടെ ഐആര്‍എന്‍എസ്എസ് സംവിധാവും പ്രദേശികതലത്തിലാണ് സേവനം നല്‍കുക.
IRNSS - 1G
പിഎസ്എല്‍വി - സി33 റോക്കറ്റ്, ഐആര്‍എന്‍എസ്എസ് - 1ജിയെ വഹിച്ച് ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണത്തിന് ഒരുങ്ങിയപ്പോള്‍. ചിത്രം: ISRO
രണ്ട് മുന്നണികളിലാകും ഐആര്‍എന്‍എസ്എസിന്റെ സേവനം ലഭ്യമാകുകയെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറയുന്നു-പൊതുവായ സേവനവും, നിയന്ത്രിത സേവനവും. പൊതുവായ സേവനം എല്ലാവര്‍ക്കും ലഭ്യമാകും, അതേസമയം നിയന്ത്രിത സേവനം എന്‍ക്രിപ്റ്റഡ് ആയിരിക്കും, അംഗീകൃത യൂസര്‍മാര്‍ക്കുള്ളതാകും അത്.
ഗതിനിര്‍ണയ മേഖലയില്‍ സ്വയംപര്യാപ്തത എന്നത് ഏത് രാജ്യത്തിന്റെയും തന്ത്രപ്രധാന മേഖലയ്ക്ക് വളരെ നിര്‍ണായകമാണ്. എപ്പോഴും മറ്റ് രാജ്യങ്ങളുടെ സേവനം ഇക്കാര്യത്തില്‍ അഭികാമ്യമായി എന്ന് വരില്ല. ഉദാഹരണത്തിന്, 1999 ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് സൈനിക മുന്നേറ്റത്തിന് ജിപിഎസ് സഹായം ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. അമേരിക്ക അത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വന്തം ഗതിനിര്‍ണയ സംവിധാനം വികസിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള സഞ്ചാരത്തിന് സഹായം നല്‍കുക എന്നതാണ് ഗതിനിര്‍ണയ സംവിധാനത്തിന്റെ ലക്ഷ്യം. യുദ്ധവേളകളില്‍ സേനയ്ക്ക് ആവശ്യം വേണ്ട സേവനങ്ങള്‍ നല്‍കുവാനും ഗതിനിര്‍ണയ സംവിധാനത്തിനു കഴിയും. രാജ്യത്തിനകത്ത് നിരീക്ഷണങ്ങള്‍ കാര്യക്ഷമമാക്കാനും ഭീകരാക്രമണങ്ങള്‍ തടയാനും സഹായിക്കും.
ഗതിനിര്‍ണയക സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഫ്രണ്ട് എന്‍ഡ് റേഡിയോ ഫ്രീക്വന്‍സി ചിപ്പുകള്‍ ഐഎസ്ആര്‍ഒ വികസിപ്പിക്കുകയാണ്. ഈ വര്‍ഷം തന്നെ ഇതിന്റെ പ്രാരംഭ പതിപ്പ് പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ (വിവരങ്ങള്‍ക്ക് കടപ്പാട്: ISRO ).
ഏഴാം ഉപഗ്രഹം ഭ്രമണപഥത്തില്‍; ഇന്ത്യയ്ക്കിനി സ്വന്തം ഗതിനിര്‍ണയ സംവിധാനം

നീറ്റ്; ചരിത്രം തിരുത്തുന്ന വിധി

നീറ്റ്; ചരിത്രം തിരുത്തുന്ന വിധി

നിലവില്‍ അതാത് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തും. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- NEET) നടപ്പിലാക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഏറെ നാള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനിടയില്‍ സുപ്രീംകോടതിയുടെ തന്നെ മുമ്പത്തെ വിധി തള്ളിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് ഏകീകൃത പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന വൈരുധ്യങ്ങളും സീറ്റ് കൊള്ളയും അവസാനിപ്പിക്കുന്ന സുപ്രധാനമായ വിധിയാണ് സുപ്രീംകോടതിയുടേത്.
നിലവില്‍ സംസ്ഥാന സര്‍ക്കാരുകളാണ് അതാത് സംസ്ഥാനങ്ങളില്‍ പ്രവേശന പരീക്ഷ നടത്തുന്നത്. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന കല്‍പ്പിത സര്‍വകലാശാലകള്‍ അവരുടേതായ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും (സി.ഇ.ടി) നടത്തുന്നുണ്ട്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
വ്യത്യസ്ത സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് വ്യത്യസ്ത പരീക്ഷകള്‍ എഴുതേണ്ടിവരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെറിറ്റിടിസ്ഥാനത്തില്‍ തന്നെ പ്രവേശനം നേടാന്‍ പലതരത്തിലുള്ള പ്രവേശന പരീക്ഷകളാണ് രാജ്യത്ത് നിലവിലിരുന്നത്. രാജ്യത്തൊട്ടാകെ ഇത്തരത്തില്‍ തൊണ്ണൂറിലേറെ പരീക്ഷകളുണ്ടെന്നാണ് കണക്ക്. ഇതെല്ലാം പരിഗണിച്ചാണ് ഏകീകൃത പരീക്ഷ എന്ന ആവശ്യമുയര്‍ന്നത്.
2013ല്‍ നീറ്റ് എക്സാം നടത്തി എം.ബി.ബി.എസ്,പിജി കോഴ്സുകളിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ കോളേജുകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നീറ്റ് റദ്ദാക്കുകയായിരുന്നു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള ഭരണഘടനാ അവകാശത്തെ പൊതുപ്രവേശന പരീക്ഷ ഹനിക്കുന്നു എന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിധി. എന്നാല്‍ ഇപ്പോഴത്തെ വിധിയില്‍ ഭരണഘടനാ ബെഞ്ച് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും പുതിയ വിധി ബാധകമാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.
അതേസമയം, 2013ല്‍ സുപ്രീംകോടതി രാജ്യവ്യാപകമായി സര്‍ക്കാര്‍ കോളേജുകളിലേക്ക് ഏകീകൃത പരീക്ഷ നടത്താന്‍ സി.ബി.എസ്.ഇക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സി.ബി.എസ്.ഇ. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിവരികയായിരുന്നു. ഇത്തവണത്തെ പരീക്ഷ മേയ് ഒന്നിന് നടക്കേണ്ടതായിരുന്നു.
എന്നാല്‍ 2013-ലെ വിധിക്കെതിരെ സങ്കല്‍പ്പ് ചാരിറ്റബിള്‍ സൊസൈറ്റി എന്ന സര്‍ക്കാരിതര സംഘടന സുപ്രീം കോടതിയെ വീണ്ടും സമീപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 2013ല്‍ നീറ്റ് റദ്ദാക്കിയ വിധി സുപ്രീംകോടതി ഏപ്രില്‍ 11-ന് റദ്ദാക്കി.
ജസ്റ്റിസ്. എ.ആര്‍. ദാവെ, ശിവ കീര്‍ത്തി, എ.കെ. ഗോയല്‍ എന്നിവരുള്‍പ്പെട്ട ബഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. പരീക്ഷ നടപ്പിലാക്കുന്നതില്‍ മെഡിക്കല്‍ കൗണ്‍സിലും സി.ബി.എസ്.ഇയും പരാജയപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ നിരവധി പരീക്ഷകള്‍ക്ക് വിധേയരാകാന്‍ നിര്‍ബന്ധിക്കപ്പടും എന്ന് സങ്കല്‍പ്പ് ചാരിറ്റബിള്‍ സൊസൈറ്റി ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് രൂപയാണ് വിദ്യാര്‍ഥികള്‍ക്ക് ചിലവഴിക്കേണ്ടി വരുന്നതെന്നും നീറ്റ് പ്രാബല്യത്തില്‍ വരുത്താന്‍ നിലവില്‍ യാതൊരു തടസവുമില്ലെന്നും സംഘടന കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തില്‍ നീറ്റ് നടപ്പിലാക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനേയും സി.ബി.എസ്.ഇയേയും  നിര്‍ബന്ധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുണ്ടാവണമെന്നും സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു. മാത്രമല്ല ഈ വര്‍ഷം തന്നെ നീറ്റ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാദങ്ങള്‍ അംഗീകരിച്ച കോടതി നീറ്റ് നടപ്പിലാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും ബുധനാഴ്ച ഭരണഘടനാ ബെഞ്ചിനെ അറിയിച്ചിരുന്നു.
രാജ്യത്താകമാനം എഴുപതിനായിരം എം.ബി.ബി.എസ്. സീറ്റുകളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ സ്വാശ്രയ മാനേജ്മെന്റുകളുടെ സീറ്റുകളും ഉള്‍പ്പെടും. അതിനാല്‍ സീറ്റുകള്‍ വിറ്റഴിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്തി പൂര്‍ണമായും മെറിറ്റിന് പ്രാധാന്യം നല്‍കുന്ന നീക്കമാണ് കോടതി നല്‍കിയിരിക്കുന്നത്. സ്വാശ്രയ മാനേജ്മെന്റുകള്‍ക്കും മേനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്താനും നീറ്റ് ഫലം പരിഗണിക്കേണ്ടതായി വരും എന്നതാണ് വിധിയുടെ സവിശേഷത.
മേയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം ഘട്ട പരീക്ഷയായി കണക്കാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നിലവില്‍ ഇതിനായി തയ്യാറെടുത്തിരുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പരിഗണിച്ചാണ് തീരുമാനം. ബാക്കിയുള്ളവര്‍ക്ക് നീറ്റിനായി തന്നെ ഉടന്‍ രജിസ്റ്റര്‍ ചെയ്യാനും സമയം നല്‍കും. ഇവര്‍ക്കായി ജൂലൈ 24ന് പരീക്ഷ നടത്തും. ആഗസ്ത് 17ന് ഫലം പ്രസിദ്ധീകരിച്ച് സപ്തംബര്‍ 30ന് പ്രവേശനം പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്കാണ് നീറ്റ് പരീക്ഷ നടപ്പിലാക്കുന്നത്. സുപ്രീം കോടതി വിധിയോടെ സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍നിന്ന് ഇവയുടെ ഫലങ്ങള്‍ പരിഗണിക്കില്ല. എന്നാല്‍ ആയുര്‍വേദം, ഹോമിയോ, വെറ്റിനറി തുടങ്ങിയ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് സംസ്ഥാന എന്‍ട്രന്‍സില്‍നിന്നു തന്നെയാകും പ്രവേശനം അനുവദിക്കുക. ഭാവിയില്‍ ഇതും നീറ്റിനു കീഴില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

4/27/2016

വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കിയാൽ ലോകം ഇന്ത്യയ്ക്ക് കീഴിൽ!

manoramaonline.com


by സ്വന്തം ലേഖകൻ
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.
ബഹിരാകാശ മേഖലയിൽ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിർമാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്. മാസങ്ങൾക്ക് മുൻപ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ഈ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം പരീക്ഷണങ്ങളും പരാജയപ്പെട്ടു. അമേരിക്കൻ ബഹിരാകാശ ഏജൻസിക്ക് പോലും സാധിക്കാത്ത നേട്ടമാണ് എലൻ മുസ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സാങ്കേതിക വിദഗ്ധർ കൈവരിച്ചത്.
ഇതിനിടെയാണ് ഇന്ത്യയും അത്തരമൊരു നേട്ടം കൈവരിക്കാൻ പോകുകന്നത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനം-റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ RLV തീര്‍ച്ചയായും മികവുകളുടെ കൂട്ടത്തില്‍ പൊന്‍തൂവലാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. സാമ്പത്തിക ദുര്‍വ്യയം കുറയ്ക്കാം എന്നതുകൊണ്ടു തന്നെ ഇതിനു സ്വീകാര്യതയും കൂടുതലാണ്.
RLV-TD വാഹനത്തിന്റെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പൂര്‍ത്തിയായി. പരീക്ഷണങ്ങള്‍ക്കായി ദിസവങ്ങൾക്കുള്ളിൽ ഇത് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. മേയ് അവസാനത്തിലോ ജൂൺ ആദ്യത്തിലോ വിക്ഷേപിക്കാനാണ് നീക്കം നടത്തുന്നത്.
കാലാവസ്ഥയുടെ ഗതിവിഗതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമേ വിക്ഷേപണത്തിന്റെ സമയം തീരുമാനിക്കാനാവൂ. എല്ലാം അനുകൂല സ്ഥിതിയിലാണെങ്കില്‍ മേയ് ആദ്യപകുതിയോടെ RLVTD ബഹിരാകാശത്തെത്തും. വിക്ഷേപണം വിജയകരമായി പരിണമിച്ചാല്‍ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹന നിര്‍മ്മാണത്തിന്‍റെ ആദ്യപടി കടന്നുകിട്ടി എന്ന് പറയാം. പ്രാഥമികഘട്ട പരീക്ഷണത്തില്‍ വിമാനത്തിന്‍റെ രൂപഘടനയോടു സാമ്യമുള്ള ഒരു സബ്ഓര്‍ബിറ്റല്‍ ആകാശവാഹനമായിരിക്കും വിക്ഷേപിക്കുക.
6.5 മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും എഴുപതു കിലോമീറ്ററോളം ഉയരത്തില്‍ സഞ്ചരിക്കാന്‍ ഇതിനു ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. RLV സാങ്കേതികതയിലേക്കുള്ള ആദ്യ കാല്‍വയ്പ്പ് മാത്രമാണിത്. യഥാര്‍ത്ഥ RLV ടെക്‌നോളജിയില്‍ നമ്മുടെ ബഹിരാകാശസങ്കേതങ്ങള്‍ എത്തണമെങ്കില്‍ ഇനിയും ഒരുപാടു കടമ്പകള്‍ കടക്കേണ്ടതുണ്ട്.
space-shuttle
ഫ്‌ളഷ് എയര്‍ ഡാറ്റ സിസ്റ്റം, സ്ലോ ബേണിംഗ് പ്രോപ്പല്ലന്റ്, കോമ്പോസിറ്റ് മൂവബിള്‍ ഫിന്‍ എന്നിവയാണ് ഇതിന്‍റെ മറ്റു പ്രത്യേകതകള്‍. ആകെ ചെലവ് 95 കോടിയാണ് ഈ പ്രോജക്ടിന് പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയില്‍ പൂര്‍ണ്ണമായ RLV വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം എന്ന ശുഭപ്രതീക്ഷയാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്.
ഇന്ത്യ ബഹിരാകാശ വിപണിയിലെ ലോകശക്തി!
ബഹിരാകാശ വിപണിയിലെ ലോകശക്തിയാണ് ഐഎസ്ആർഒ. കുറഞ്ഞ ചെലവിൽ കൂടുതൽ ഉപഗ്രഹങ്ങൾ ലക്ഷ്യത്തിലെത്തിയ ബഹിരാകാശ ഏജൻസി ഐഎസ്ആർഒയാണ്. ഒറ്റ വിക്ഷേപണവാഹനത്തിൽ 22 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആർഒ ഒരുങ്ങുകയാണ്. മേയ് മാസത്തിൽ വിക്ഷേപിക്കുന്ന പിഎസ്എൽവി-സി 34 അവസാനവട്ട ഒരുക്കങ്ങളിലാണ്. 10 ഉപഗ്രഹങ്ങൾ എന്ന സി-9ന്റെ റെക്കോർഡ് ആണു പഴങ്കഥയാകുക. ഇരുപതിലേറെ ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിക്കുന്ന രണ്ടാമത്തെ രാജ്യമാകും ഇതോടെ ഇന്ത്യ.
നാസ 2013ൽ 29 ഉപഗ്രഹങ്ങളെ ഒന്നിച്ചു ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാർട്ടോസാറ്റ് -2സിക്കൊപ്പം യുഎസ്, കാനഡ, ഇന്തൊനീഷ്യ, ജർമനി എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വഹിച്ചാണു സി 34 കുതിക്കുക. പുണെ എൻജിനീയറിങ് കോളജ്, സത്യഭാമ സർവകലാശാല എന്നിവർ വികസിപ്പിച്ച ചെറു ഉപഗ്രഹങ്ങളും സി 34 വഹിക്കും.
ഭൂമിയുടെ ചിത്രങ്ങളെടുക്കാനും കാലാവസ്ഥാ വിശകലനത്തിനും പ്രതിരോധ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമുള്ളവയാണ് ഉപഗ്രഹങ്ങൾ. നാലു കിലോ മുതൽ 725 കിലോ വരെയാണ് ഉപഗ്രഹങ്ങളുടെ ഭാരം. സി 34 വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണെന്നു വിഎസ്എസ്‌സി ഡയറക്ടർ ഡോ. കെ. ശിവൻ പറഞ്ഞു. ഇത്രയേറെ ഉപഗ്രഹങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ ഭ്രമണപഥത്തിൽ എത്തിക്കുകയെന്നതാണു വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാടിന്റെ പുണ്യം

കടുത്ത വേനലിലും വറ്റാത്ത ചിറങ്ങര ക്ഷേത്രക്കുളം.
കടുത്ത വേനലിലും വറ്റാത്ത ചിറങ്ങര ക്ഷേത്രക്കുളം.

നമ്മുടെ നാടിന്റെ പുണ്യം

കൊരട്ടി ∙ കടുത്ത വേനലിൽ ചുട്ടുപഴുക്കുമ്പോൾ ചിറങ്ങര ക്ഷേത്രക്കുളത്തിലെ തെളിനീരു പോലുള്ള വെള്ളം കണ്ടാൽ ഒന്നു ചാടിക്കുളിക്കുവാൻ തോന്നും. ചിറങ്ങര ഭഗവതി ക്ഷേത്രത്തിനും ശ്രീകൃഷ്ണ ക്ഷേത്രത്തിനും മധ്യേയാണ് വേനലിലും വർഷക്കാലത്തും ഒരേ അളവിൽ ജലസമൃദ്ധമായ ക്ഷേത്രക്കുളം. ഭഗവാന് കിഴക്കേ കടവിൽ നീരാട്ടിന് പ്രത്യേകയിടമുണ്ട്. വടക്കേ കടവിൽ ക്ഷേത്രശുദ്ധി നിലനിർത്തി ആർക്കും കുളിക്കാം.57 ലക്ഷം രൂപ വിനിയോഗിച്ച് നാലു വർഷം മുൻപാണ് കുളം കെട്ടി നവീകരിച്ചത്. ഇറങ്ങുവാൻ രണ്ട് പടവുകൾ, വെള്ളം ഒഴുകിപ്പോകുവാനായി പടിഞ്ഞാറു വശത്ത് ചെറിയ തുരങ്കം. ഉറവകളെ പൂർണമായും സംഭരിക്കുവാനുള്ള വിധമാണ് കുളത്തിന്റെ പുനരുദ്ധാരണം.

ഈ സംഭരണി ഒരു സംഭവം!

localnews.manoramaonline.com

ഈ സംഭരണി ഒരു സംഭവം!

by സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട ∙ കടുത്ത വേനലിൽ നാടും നഗരവും വെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ വരുന്ന മഴക്കാലത്തേക്കായി ഭീമൻ മഴവെള്ള സംഭരണി ഒരുക്കുന്ന തിരക്കിലാണു കരൂപ്പടന്ന ജെ ആൻഡ് ജെ സ്കൂൾ അധികൃതർ. സ്കൂൾ കെട്ടിടങ്ങളുടെ മുകളിൽ വീഴുന്ന ഒരു തുള്ളി മഴവെള്ളം പോലും നഷ്ടപ്പെടുത്താതെ ശേഖരിക്കാൻ കഴിയുന്ന തരത്തിൽ അൻപത് അടി നീളത്തിലും പത്ത് അടി വീതിയിലും പത്ത് അടി താഴ്ചയിലുമാണു സ്കൂൾ വളപ്പിൽ മഴവെള്ള സംഭരണി തയാറാക്കുന്നത്.
ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ലീറ്റർ ജലം ശേഖരിക്കാൻ കഴിയുന്ന തരത്തിലാണു ഭീമൻ ജലസംഭരണിയുടെ നിർമാണം. മൺസൂൺ കാലത്തു സമൃദ്ധമായി മഴ ലഭിക്കുന്ന കേരളത്തിൽ ജല മാനേജ്മെന്റിന്റെ അഭാവമാണു വേനൽക്കാലത്തെ ശുദ്ധജലക്ഷാമത്തിനു കാരണമെന്നു സ്കൂൾ ചെയർമാൻ വീരാൻ പി.സെയ്ത് പറഞ്ഞു.സ്കൂൾ കെട്ടിടങ്ങളുടെ മുകളിൽ വീഴുന്ന മഴവെള്ളം പൂർണമായും മഴക്കുഴിയിലെത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ദിവസം പതിനായിരം ലീറ്റർ ജലമാണു സ്കൂളിന്റെ ആവശ്യത്തിനു വേണ്ടത്. 75 മീറ്റർ നീളവും 20 മീറ്റർ വീതിയും ഒന്നര മീറ്റർ ആഴവുമുള്ള ശുദ്ധജല തടാകവും സ്കൂളിലുണ്ട്.സ്കൂൾ ആവശ്യത്തിനു ജലം ലഭിക്കുന്നതു കൂടാതെ സിലബസിലുള്ള നീന്തൽ പഠിപ്പിക്കാനും തടാകം ഉപയോഗപ്പെടുത്തുന്നു.ഒപ്പം സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പു താഴാതെയിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4/23/2016

50 രൂപകൊണ്ട് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍!

mathrubhumi.com

പാഠം ഒമ്പത്:

ആന്റണി
lesson 9
റിട്ടയര്‍മെന്റ്കാല ജീവിത്തിന് നിക്ഷേപം തുടങ്ങാന്‍ ആയിരങ്ങളൊന്നും വേണ്ട. ദിവസം 50 രൂപവീതം നീക്കിവെച്ചാല്‍മതി. ഒരുകോടി രൂപയിലേറെ നിങ്ങള്‍ക്കും സമ്പാദിക്കാം.
ദിവസം 50 രൂപ നീക്കിവെയ്ക്കാന്‍ കഴിയാത്ത ആരെങ്കിലും ഇന്നുണ്ടോ?  ഒരു ദിവസക്കൂലിക്കാരനുപോലും ഏറെ ബുദ്ധിമുട്ടൊന്നുമില്ലാതെ ഇതിനുകഴിയും. നിത്യജീവിതത്തിലെ അത്യാവശ്യമില്ലാത്ത ചെലവുകള്‍ മാറ്റിവെച്ചാല്‍തന്നെ ഈ തുക അനായാസം കണ്ടെത്താം.
പത്ത് സിഗരറ്റിന് ദിനംപ്രതി 80 രൂപയെങ്കിലും ചെലവാക്കുന്ന പുകവലിക്കാരനാണ് നിങ്ങളെന്ന് കരുതുക. പടിപടിയായി പുകവലിയെന്ന ദുശീലം മറ്റാന്‍ കഴിഞ്ഞാല്‍ ദിനംപ്രതി എത്രരൂപ സമ്പാദിക്കാം? പുകവലി ഒഴിവാക്കുന്നതിലൂടെ സമ്പാദ്യംമാത്രമല്ല ആരോഗ്യംകൂടി സംരക്ഷിക്കാനാകുമെന്നകാര്യം മറക്കേണ്ട.
പ്രതിദിനം
50 രൂപ
പ്രതിമാസ നിക്ഷേപം
1500 രൂപ
കാലാവധി
30 വര്‍ഷം
വാര്‍ഷിക ആദായം
15ശതമാനം
ലഭിക്കുന്നതുക
1.05 കോടി

അതുമല്ലെങ്കില്‍ ഹോട്ടലില്‍നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നയാളാണോ നിങ്ങള്‍?  ഒരുനേരമെങ്കിലും അത് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ക്കുമതിന് കഴിയും. സ്ഥിരമായി കാറില്‍ ഓഫീസില്‍ പോകുന്നയാളാണെങ്കില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ചെലവ് ചുരുക്കാം.
ചെറുതായെങ്കിലും കൈനനയാതെ മീന്‍ പിടിക്കാനാവില്ലെന്നകാര്യം മറക്കേണ്ട. ചെറിയത്യാഗങ്ങളുണ്ടായാലേ ഭാവിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയൂ. 
പ്രതിദിനം 50 രൂപ വീതം നീക്കിവെച്ചാല്‍ ഒരുമാസം 1500 രൂപയും പ്രതിവര്‍ഷം 18,000 രൂപയും നിങ്ങള്‍ക്ക് സമ്പാദിക്കാനാകും. മുപ്പത് വര്‍ഷംകൊണ്ട് അത് ഒരുകോടി രൂപയായി വളരും.
എങ്ങനെയാണെന്ന് നോക്കാം
പ്രതിദിനം 50 രൂപ നീക്കിവെച്ചാല്‍ മാസമെത്തുമ്പോള്‍ അത് 1500 രൂപയായിട്ടുണ്ടാകും. പ്രതിമാസം 1500 രൂപവീതം 30 വര്‍ഷം(വാര്‍ഷിക ആദായം 15 ശതമാനം നിരക്കില്‍) നിക്ഷേപിക്കുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൊത്തം നിക്ഷേപം 1.05 കോടിയായി വളര്‍ന്നിട്ടുണ്ടാകും.
വാര്‍ഷിക ആദായം 12 ശതമാനമാണെങ്കില്‍ നിക്ഷേപം 52.94ലക്ഷവും 10 ശതമാനം നിരക്കിലാണെങ്കില്‍ 34.18 ലക്ഷവുമായി നിക്ഷേപം വളരും. എട്ട് ശതമാനമാണെങ്കില്‍ നിങ്ങളുടെ തുക 22.50 ലക്ഷവുമാകും.
പ്രതിമാസം 1500 രൂപവീതം നിക്ഷേപിച്ചാല്‍
വാര്‍ഷിക ആദായം ലഭിക്കുന്ന തുക
15% 1.05 കോടി
12% 52.94 ലക്ഷം
10% 34.18 ലക്ഷം
8% 22.50 ലക്ഷം
മൊത്തം നിക്ഷേപിച്ച തുക: 5.40 ലക്ഷം
കാലാവധി: 30 വര്‍ഷം
പ്രതിദിനം 100 രൂപയാണെങ്കിലോ? 
മാസം 3000 രൂപവീതം 30 വര്‍ഷം നികഷേപിക്കുന്നു
പ്രതിമാസം 3000 രൂപവീതം നിക്ഷേപിച്ചാല്‍
വാര്‍ഷിക ആദായം ലഭിക്കുന്ന തുക
15% 2.10 കോടി
12% 1.05 കോടി
10% 68.37 ലക്ഷം
8% 45 ലക്ഷം
മൊത്തം നിക്ഷേപിച്ച തുക: 10.80 ലക്ഷം.
കാലാവധി: 30 വര്‍ഷം
പ്രതിദിനം 500 രൂപയാണെങ്കിലോ?
മാസം 15,000 രൂപവീതം 30 വര്‍ഷം നിക്ഷേപിക്കുന്നുവെന്ന് കരുതുക.
പ്രതിമാസം 15000 രൂപവീതം നിക്ഷേപിച്ചാല്‍
വാര്‍ഷിക ആദായം ലഭിക്കുന്ന തുക
15% 10.51 കോടി
12% 5.29 കോടി
10% 3.41 കോടി
8% 2.25 കോടി
മൊത്തം നിക്ഷേപിച്ച തുക: 54 ലക്ഷം.
കാലാവധി: 30 വര്‍ഷം
feedbacks to:
antonycdavis@gmail.com
എവിടെ നിക്ഷേപിച്ചാലാണ് ഇത്രയും നേട്ടം ലഭിക്കുകയെന്ന് മനസിലാക്കാന്‍ തുടര്‍ന്നുള്ള 'പാഠ'ങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുക.

ഭാരതം ട്രെയിനില്‍ കേറി കുതിക്കുന്നു

mangalam.com

വരുന്നു ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത

mangalam malayalam online newspaperന്യൂഡല്‍ഹി: ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പ്പാത നടപ്പിലാക്കുന്നു. ലോകത്തില്‍ലേ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കിയ ചൈനയുടെ റെയില്‍ കോര്‍പ്പറേഷന്റെ ഹൈസ്‌പീഡ്‌ റെയില്‍വെയാണ്‌ ഇന്ത്യയില്‍ ഈ പദ്ധതിയുമായി വരുന്നത്‌.
ഇതു സംബന്ധിച്ചുള്ള സാധ്യത പഠനം നടന്നു വരികയാണെന്നു സിആര്‍സിയുടെ വൈസ്‌ ജനറല്‍ എഞ്ചിനീയര്‍ സവോ ഗ്വോണ്ടഡാങ്‌ വ്യക്‌തമാക്കി. വൈകാതെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ഇവര്‍ പറയുന്നു. ചെന്നൈ മുതല്‍ ഡല്‍ഹി വരെയുള്ള 2,200 കീലോമീറ്റര്‍ അതിവേഗ പാതയ്‌ക്കും 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡല്‍ഹി മുംബൈ പാതയ്‌ക്കുമുള്ള പദ്ധതിയാണു നിലവില്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. മുംബൈ മുതല്‍ അഹമ്മദാബാദ്‌ വരെ നീളുന്ന 505 കീലോമീറ്റര്‍ നീളുന്ന അതിവേഗ റെയില്‍ പാത നിര്‍മ്മിക്കാന്‍ ജപ്പാന്‍ ഇന്ത്യയുമായി ധാരണയിലെത്തിരുന്നു.
ഈ സാഹചര്യത്തിലാണ്‌ ഇത്തരത്തിലൊരു പദ്ധതിയുമായി ചൈന ഇന്ത്യയെ സമീപിക്കുന്നത്‌. മൂന്നു വര്‍ഷം മുമ്പു പൂര്‍ത്തികരിച്ച ചൈനയിലെ ബീജിങ്‌ മുതല്‍ ഗ്വാംഗ്‌സു വരെയുള്ള 2,298 കിലോമീറ്റര്‍ പാതയാണ്‌ ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ പാത. ഡല്‍ഹി-ചെന്നൈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇത്‌ ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍ പാതയായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

4/22/2016

കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി

 heart emoticon
*****************************************************************
പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്‌.
ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര്‍ പറയുന്നു. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴും.ഈ മെഴുകുതിരികള്‍ വീട്ടില്‍ തന്നെ തയാറാക്കാം. ഇല അടര്‍ത്തിയെടുത്ത പപ്പായ തണ്ടില്‍ മെഴുക്‌ ഉരുക്കിയൊഴിച്ചാല്‍ തിരിയുണ്ടാക്കാം.
മേഖല - ദേശീയ തലങ്ങളില്‍ ശാസ്‌ത്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ്‌ ദിവ്യ - നേഹ കൂട്ടുകെട്ട്‌ മെഴുകുതിരി കഥയുമായി രാജ്യാന്തരമേള നടന്ന അറ്റ്‌ലാന്റയിലേക്കു പറന്നത്‌. ജീവശാസ്‌ത്ര വിഭാഗത്തിലാണു മേളയില്‍ പങ്കെടുത്തത്‌. അവിടെയും നൊബേല്‍ പുരസ്കാര ജേതാക്കള്‍ അടങ്ങുന്ന ജൂറി പപ്പായയില മെഴുകുതിരിക്കു മാര്‍ക്കിട്ടു. സയന്‍സ്‌ ന്യൂസിന്റെയും അഷ്ടവാദിനി വിദ്വാന്‍ അംബാതി സുബ്ബരായ ചെട്ടി ഫൌണ്ടേഷന്റെയും സ്കോളര്‍ഷിപ്പും ഇരുവര്‍ക്കും ലഭിച്ചു.വിപണിയില്‍ ലഭിക്കുന്ന കൊതുകുനിവാരിണികളില്‍ രാസപദാര്‍ഥങ്ങള്‍ അമിതമായി അടങ്ങുന്നതിനാല്‍ ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമെന്നു നേഹ പറഞ്ഞു. പ്രകൃതിയുടെ ഭാഗമായ പപ്പായ ഇലയില്‍ നിന്നു ഹാനികരമായ വസ്‌തുക്കള്‍ പുറപ്പെടുവിക്കപ്പെടുന്നില്ല
പപ്പായയെ കുറിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നാണ്‌ ഇലയുടെ ശക്‌തി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ അധ്യാപകരുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങള്‍ ഫലം കാണുകയായിരുന്നു - "കുട്ടി ശാസ്‌ത്രജ്ഞര്‍" പറഞ്ഞു
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
https://www.facebook.com/ArogyamanuSambathu
please subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe
https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg

അമ്മയേയും ചുമലിലേറ്റി കൈലാഷ് നടന്നത് 36,000 കിലോമീറ്റര്‍

mathrubhumi.com


രുപത് വര്‍ഷങ്ങള്‍ കൊണ്ട് കൈലാഷ് ഗിരി ബ്രഹ്മചാരി നടന്നുതീര്‍ത്തത് 36,000 കിലോമീറ്ററുകളാണ്. ഒറ്റക്കായിരുന്നില്ല ആ നടത്തം. ഒരു ദണ്ഡിന്റെ ഇരുവശത്തായി കെട്ടിയ കുട്ടകളില്‍ ഒന്നില്‍ അമ്മയേയും മറ്റെ കുട്ടയില്‍ അത്യാവശ്യസാധനങ്ങളും നിറച്ച്  അതും തോളിലേറ്റിയാണ് യാത്ര.മുണ്ട് മാത്രമാണ് വസ്ത്രം. യാത്ര നടന്നായതിനാല്‍ കാലില്‍ മാത്രം കുറച്ച് ആര്‍ഭാടമുണ്ട്. സോക്‌സും ഷൂവും.
രാമേശ്വരം, കേദര്‍നാഥ്, ഋഷികേശ്, താരാപീഠ്, ഹരിദ്വാര്‍, കാശി, അയോധ്യ, ചിത്രകൂട്, അലഹാബാദ്, നര്‍മ്മദ, പുഷ്‌ക്കര്‍ തുടങ്ങി  ഇന്ത്യയിലെ ഒട്ടുമിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അമ്മക്കൊപ്പം കൈലാഷിന്റെ കാലടികള്‍ പതിഞ്ഞുകഴിഞ്ഞു. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്ന അമ്മ കീര്‍ത്തി ദേവിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈലാഷ് തന്റെ യാത്രക്ക് തുടക്കമിട്ടത്.
എട്ടുവയസ്സുള്ളപ്പോള്‍ മരത്തില്‍ നിന്ന് വീണ് കൈലാഷിന് പരിക്കേറ്റിരുന്നു. ചികിത്സിക്കാന്‍  പണമില്ലാതിരുന്നതിനാല്‍ പ്രാര്‍ത്ഥനയായിരുന്നു മകനെ സുഖപ്പെടുത്താന്‍ അമ്മ കണ്ടെത്തിയ മാര്‍ഗ്ഗം. പ്രാര്‍ത്ഥന പോലെ മകന്‍ സുഖപ്പെട്ടപ്പോള്‍ ക്ഷേത്രസന്ദര്‍ശനം നടത്തി ദൈവങ്ങളോട് നേരിട്ട് നന്ദി പറയണമെന്നായി അമ്മക്ക്. പലപ്പോഴായി യാത്രകള്‍ക്കൊരുങ്ങിയെങ്കിലും പലകാരണങ്ങളാല്‍ യാത്ര മുടങ്ങി. ഒടുവില്‍ അമ്മയുടെ ആഗ്രഹം നിറവേറ്റേണ്ടത് തന്റെ കടമയായി കണ്ട കൈലാഷ് ഇരുപത്തിനാലാമത്തെ വയസ്സില്‍ അമ്മയുമായി തീര്‍ത്ഥാടനത്തിന് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. ഇന്ന് അമ്പതിലേക്ക് അടുക്കുകയാണ് കൈലാഷ്.
'എനിക്ക് പത്തുവയസ്സുളളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. സഹോദരങ്ങളും മരണപ്പെട്ടു. പിന്നെ ഞാനല്ലാതെ മറ്റാരാണ് എന്റെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുക.' കൈലാഷ് ചോദിക്കുന്നു. നടന്നുള്ള യാത്രക്കിടെ വഴിയിലുള്ളവര്‍ സ്‌നേഹത്തോടെ നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ വിശപ്പുമാറ്റുന്നത്. ഇതിന് പുറമേ അത്യാവശ്യം പാത്രങ്ങളും കുടിവെള്ളവും മറ്റു സാധനസാമഗ്രികളും കൈയിലും കരുതിയിട്ടുണ്ട്. തന്നെ കണ്ട് ഇന്നത്തെ തലമുറയിലെ യുവാക്കള്‍ അവരുടെ മാതാപിതാക്കളെ സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍ അതില്‍കവിഞ്ഞുള്ള സന്തോഷമൊന്നും തനിക്കില്ലെന്നാണ് കൈലേഷ് പറയുന്നത്.
കടപ്പാട് : ബെറ്റര്‍ ഇന്ത്യ

പൂച്ചയും ന്യുജന്‍ ആയി

പൂച്ചയും ന്യുജന്‍ ആയി 
പുഴയില്‍ നിന്നും മീന്‍ പിടിക്കാതെ 
മൊബൈലില്‍ നിന്നും മീന്‍  പിടിക്കുന്നു 
കിട്ടാതെ വന്നപ്പോള്‍ നല്ലൊരു തല്ലുംകൊടുത്തു 

ഈ പട്ടി പാചകവും ചെയ്യും

ഈ പട്ടി ചെയ്യുന്ന നൂറു എണ്ണത്തില്‍ പത്തെണ്ണം ചെയ്യുന്ന ആരും ജീവിതത്തില്‍ വിജയിക്കും  നാടും നഗരവും വീടും സമൂഹവും നന്നാവും
ജീവിതം ആനന്ദ ഭരിത മാകും സുന്ദര സുരഭിലമാകും

ഭാരതത്തിന്റെ ദീപ ജിംനാസ്ട്ടിക്കില്‍ ഒളിമ്പിക്സിലേക്ക്... ആശംസകള്‍

ഭാരതത്തിന്റെ ദീപ ജിംനാസ്ട്ടിക്കില്‍ ഒളിമ്പിക്സിലേക്ക്  പ്രവേശനം കിട്ടാന്‍ ഇടയാക്കിയ ആ ഒരു STEP കണ്ടാല്‍ അറിയാം സ്വര്‍ണം ഇത്തവണ ഭാരതത്തിന്‌ ആണെന്ന് . ആശംസകള്‍

മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്

മാന്യന്മാരുടെ മാന്യതയുള്ള തട്ടിപ്പ്
ഗവര്‍മെന്റ് ആശുപത്രിയില്‍ രാവിലെ വന്നു ഒപ്പ് ഇട്ടു (പഞ്ച് ചെയ്തു )
 ഉടനെ കാറില്‍ കയറി പുറത്തു പോകും ഒരു രോഗിയെ പോലും നോക്കാതെ
വൈകുന്നേരം എല്ലാവരും വന്നു ഒപ്പ് ഇട്ടു തിരിച്ചു പോകും
ഇതിനെ തട്ടിപ്പ് എന്ന് മാത്രം പറഞ്ഞാല്‍ മതിയോ ?

കോഴി ഇടാതെയും കോഴിമുട്ട ഉണ്ടാകും

കോഴി ഇടാതെയും കോഴിമുട്ട ഉണ്ടാകും
കോഴി ഇട്ട മുട്ടയെക്കാളും ഉറപ്പും വലിപ്പവും
കോഴി ഇടാത്ത മുട്ടയ്ക്ക് ഉണ്ടാകും
കോഴി ഇട്ട മുട്ട താഴെ വീണാല്‍ പൊട്ടുമെങ്കില്‍
കോഴി ഇടാത്ത മുട്ട കൊണ്ട് ക്രിക്കറ്റ് കളിക്കാം

കോഴികളുടെ സ്നേഹം

കോഴികളുടെ സ്നേഹം കാണേണ്ടത് തന്നെ
ഇതെല്ലാം കാണുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയും
നമ്മള്‍ക്കുംഎല്ലാ ജീവജാലങ്ങ ളോടും  സ്നേഹം തോന്നും

രക്തം വരാതെ വയര്‍ കട്ട് ചെയ്യുന്നു

ഒരു രോഗിയായ (?) യുവതിയുടെ വയര്‍ പരസ്യമായി കത്രികക്കു മുറിച്ചു വയറ്റില്‍ ഉള്ള മുഴ കട്ട് ചെയ്തു എടുക്കുന്നു ( ഒരു തുള്ളി ചോര വരുന്നില്ല അതാണ് മഹാ അത്ഭുതം ) കട്ട് ചെയ്തു എടുത്ത ഇറച്ചിക്കഷ്ണം നമ്മളെ കാണിക്കുന്നുമുണ്ട് ( പക്ഷെ ഇറച്ചി നമ്മള്‍ കൊണ്ടുപോകണം ഇല്ലങ്കില്‍ ദിവ്യന്‍ കൊണ്ട് വന്നു നമ്മളെ രക്ഷിക്കും ) സൂപര്‍ വീഡിയോ

പേര് തുടങ്ങുന്നത് ' ഡി 'യിൽ ആണോ?

manoramaonline.com


by സ്വന്തം ലേഖകൻ
പ്രായോഗികതയും ക്ഷമയും വഹിക്കുന്ന അക്ഷരമാണ് ഡി. അതുകൊണ്ട് തന്നെ ഡി ആദ്യാക്ഷരമായി വരുന്നവർ ദയാലുക്കളും സ്നേഹസമ്പന്നരും ആയിരിക്കും. ഫലിതപ്രിയരാണ്. മുതിർന്നവരെ ബഹുമാനിക്കുന്നവരാണ്. കുട്ടികളെയും പ്രായമായവരെയും ഇവർ നന്നായി പരിചരിക്കും. നന്നായി അധ്വാനിക്കുന്നവരാണ്.
രഹസ്യങ്ങൾ ഏറെ സൂക്ഷിക്കുന്നവരാണ്. യാഥാസ്ഥിതികതയുടെ തലത്തിലായിരിക്കും സഞ്ചരിക്കുക. വ്യക്തമായ പ്ലാനുകൾ രൂപപ്പെടുത്താനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള ശേഷി ഇവർക്കുണ്ട്.
ആത്മാര്‍ത്ഥതയുള്ളവരും നിശ്ചയദാര്‍ഢ്യമുള്ളവരുമാണ് ഇവർ. എന്നാൽ, ചില സമയങ്ങളില്‍ അന്തര്‍മുഖരും അസൂയാലുക്കളുമായിരിക്കും. ഏത് എതിർപ്പിനെയും ഇല്ലായ്മ ചെയ്ത് വിജയം കൊയ്യാൻ ഇവർക്കു കഴിയും. ശത്രുവിനെ പോലും മിത്രങ്ങളാക്കാനുള്ള അപാര കഴിവ് ഇവർക്കുണ്ട്. ഇവരുടെ വിനയം കലർന്ന സംസാരവും ചിരിയും ആരെയും ആകർഷിക്കും. ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള ശക്തിയും മനക്കരുത്തും ഇവരുടെ പ്രത്യേകതയാണ്. ആഗ്രഹങ്ങൾ നിറവേറാൻ ഏതുവരെയും പ്രവർത്തിക്കാൻ സന്നദ്ധമായിരിക്കും.
കർമഫലം പെട്ടെന്ന് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. തീക്ഷ്ണമായി ചിന്തിക്കുന്നവരാണങ്കിലും കാര്യങ്ങൾ തുറന്നു പറയാൻ മടിയുള്ളവരാണ്. ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഇവർ പ്രിയപ്പെട്ടവരെ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കും.

പേര് തുടങ്ങുന്നത് 'സി' യിൽ ആണോ?


Thursday 21 April 2016 05:10 PM IST
വളഞ്ഞതും വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന അക്ഷരമാണ് സി. ധൈര്യക്കുറവാണ് ഈ അക്ഷരത്തിന്റെ പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ സിയുടെ കൂടെ വരുന്ന അക്ഷരങ്ങളാണ് ഇവരുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്. നന്മ കൂടുതലുള്ള അക്ഷരങ്ങൾ വന്നാൽ പ്രശസ്തിയും ധനവും വർദ്ധിക്കും. മറിച്ചാണെങ്കിൽ പ്രശ്നങ്ങൾ ഒഴിയുകയുമില്ല.

നന്മതിന്മകൾ വേർതിരിച്ചു കാണാനുള്ള കഴിവ് ഇവർക്കില്ല. തിന്മകൾ മനസിലായാൽ പോലും ഇവർ എതിർക്കില്ല. മനസ്സിന്റെ സമനില നിസ്സാരകാര്യം കൊണ്ട് മാറിപ്പോകാം. പൊതുജനസമക്ഷം നല്ല രീതിയിൽ പെരുമാറുന്ന ഇവർ സ്നേഹം കൊതിക്കുകയും തിരിച്ചു നൽകാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

പുരോഗമന ചിന്താഗതിക്കാരാണ്. വികാരങ്ങളെ നിയന്ത്രിക്കാനറിയാം. പക്ഷേ, അർഹിക്കുന്നതിലും കൂടുതൽ മോഹിക്കുന്നവരാണ്. മറ്റുള്ളവരെ പുകഴ്ത്തുന്നതിൽ പോലും പിശുക്കുകാണിക്കുന്നവരാണ്.

പേര് തുടങ്ങുന്നത് 'ബി' യിൽ ആണോ?

പേര് തുടങ്ങുന്നത് 'ബി' യിൽ ആണോ?

Wednesday 20 April 2016 03:04 PM IST
ബി എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക.

പ്രവർത്തനപുരോഗതി ഉള്ളവരാണെങ്കിലും അലസത കൂടിയവരാണ്. ഭക്ഷണപ്രിയയാണ്. പുതിയ കാര്യങ്ങൾ തേടി പോകുന്നത് ഇവരുടെ ഹോബിയാണ്. സാമ്പത്തികമായി നല്ല നിലയിൽ എത്തിച്ചേരാൻ ഇവർക്ക് കഴിയും.

ക്രിയേറ്റിവിറ്റി കൂടുതലാണ് ഇവർക്ക്. കലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇവർ ശോഭിക്കും. മറ്റുള്ളവരുടെ വാക്കുകൾക്ക് വില കൽപിക്കുന്നവരാണ്.

4/21/2016

നായ്‌കളെ സൂക്ഷിക്കുക; കുട്ടികളുണ്ട്‌ |

mangalam.com

 mangalam.com

mangalam malayalam online newspaperതിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി നായ്‌ക്കളെ അലക്ഷ്യമായി വളര്‍ത്തുന്നവര്‍ക്ക്‌ മുന്നറിയിപ്പ്‌. നായകളെ അഴിച്ചുവിടുകയും അവ കുട്ടികളെ ഉപദ്രവിക്കുകയും ചെയ്‌താല്‍ ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 289, 336, 337, 338 എന്നീ വകുപ്പുകളും കേരള പോലിസ്‌ നിയമം 118(ഇ) വകുപ്പുംചേര്‍ത്താകും പ്രാസിക്യൂഷന്‍ നടപടി സ്വീകരിക്കുക. സംസ്‌ഥാന പോലിസ്‌ മേധാവി എല്ലാ ജില്ലാ പോലീസ്‌ മേധാവികള്‍ക്കും ഇത്‌ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കി.
കുട്ടികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി നായ്‌ക്കളെ അലക്ഷ്യമായി വളര്‍ത്തുകയും. നായകള്‍ കുട്ടികളെ ഉപദ്രവിക്കുകയും ചെയ്‌താല്‍ ഉടമക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന സംസ്‌ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

രാജ്യസുരക്ഷയ്ക്ക് അത്യാധുനിക ടെക്നോളജി, ഇന്ത്യ ഇനി സുരക്ഷിതം

manoramaonline.com


by സ്വന്തം ലേഖകൻ
പത്താന്‍കോട്ട് ഭീകരാക്രമണം പോലെ ഇനിയൊന്നു താങ്ങാന്‍ രാജ്യത്തിന് ശേഷിയുണ്ടായെന്നു വരില്ല. കൂടുതല്‍ പ്രതിരോധനടപടികള്‍ ആവശ്യമായിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നുഴഞ്ഞുകയറ്റവും ഭീകരതയും ചെറുക്കാനായി സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തി അഞ്ചു ഘട്ടങ്ങളിലായുള്ള ഒരു ബൃഹത്പദ്ധതിയ്ക്ക് രൂപം നല്കിക്കൊണ്ടിരിക്കുകയാണ് അണിയറയില്‍.
ഭീകരാക്രമണ സാധ്യത കൂടുതലുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സുരക്ഷിതമായി കാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. സിസിടിവി ക്യാമറകൾ, തെർമൽ ഇമേജ് ആൻഡ് നൈറ്റ്‌വിഷൻ ഉപകരണങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ, അത്യാധുനിക റഡാർ സംവിധാനം, അണ്ടർഗ്രൗണ്ട് മോണിറ്ററിങ് സെൻസറുകൾ, ലേസർ ബാരിയേഴ്സ് എന്നിവയടങ്ങുന്ന അതിനൂതന സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഇതോടെ ഉന്നതസുരക്ഷാവലയത്തിനുള്ളിലാവും.
'Comprehensive Integrated Border Management System' (CIBMS) എന്നാണ് ടെക്‌നോളജി കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ക്ക് പൊതുവായി പറയുന്ന പേര്. പഞ്ചാബിലും ജമ്മുവിലും അഞ്ചു കിലോമീറ്ററില്‍ ഇതിനായുള്ള പണികള്‍ ആരംഭിച്ചു കഴിഞ്ഞു.
വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കൃത്യമായ അതിര്‍ത്തികള്‍ നിശ്ചയിച്ചിട്ടില്ലാത്ത 130 പ്രവിശ്യകളില്‍ 2900 കിലോമീറ്ററുകളോളം ദൂരത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാവലയം തീര്‍ക്കും. ഓരോ 56 കിലോമീറ്റര്‍ പരിധിയ്ക്കുള്ളിലും ഇവയുടെ കൃത്യത നിര്‍ണ്ണയിക്കാനുള്ള സംവിധാനങ്ങളും കാണും. ഏതെങ്കിലും രീതിയിലുള്ള ഭീകരാക്രമണ സാദ്ധ്യതകള്‍ കാണുകയാണെങ്കില്‍ ഉടനെ സൈന്യത്തിന്റെ സഹായം ലഭ്യമാക്കാനാവും.
സ്വന്തമായി ജിപിഎസ്
രാജ്യത്തെ ജിപിഎസ് നിയന്ത്രണത്തിലെ പാളിച്ചകളാണ് ഭീകരര്‍ക്ക് നുഴഞ്ഞുകയറ്റത്തിനു ലക്ഷ്യസ്ഥാനത്തെത്തി ആക്രണം നടത്താനും സാധിക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് സ്വന്തമായി ജിപിഎസ് സംവിധാനം വരുന്നതോടെ അതിർത്തി കടന്നെത്തുന്ന ഭീകരരെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും.
maps-gps
അമേരിക്കയുടെ ജിപിഎസ് ഉപേക്ഷിച്ച് ഇന്ത്യ മറ്റൊരു നാവിഗേഷൻ സംവിധാനം പരീക്ഷിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു കഴിഞ്ഞു. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ( ജിപിഎസ്) നിലവിൽ രാജ്യത്ത് എല്ലാ സ്മാർട്ട്ഫോണുകളിലും ലഭ്യമാണ്. എന്നാൽ രാജ്യത്തെ മൊബൈൽ ഉപയോക്താക്കൾക്കായി മറ്റൊരു നാവിഗേഷൻ സംവിധാനം ഉടനെ വരുമെന്നാണ് അറിയുന്നത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ( ഐആർഎൻഎസ്എസ്) എ‌ന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
പ്രതിരോധ മേഖലയുടെ നാവിഗേഷനും റേഞ്ചിങ്ങിനുമായി ഐഎസ്ആർഒ വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഏഴു ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് ഐആർഎൻഎസ്എസ്. ഈ പദ്ധതി മുന്നിൽകണ്ട് 2013 ജൂലൈ 1നാണ് ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വർഷത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഹാൻഡ്സെറ്റുകളിൽ പ്രത്യേകം ഘടിപ്പിച്ച ഹാർഡ്‌വയറിന്റെ സഹായത്തോടെ 7 ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ സ്വീകരിക്കാനാകും. ഇതിനായി പ്രത്യേകം സോഫ്റ്റ്‌വയറുകളും ഉപയോഗിച്ചേക്കും.
ജിപിഎസിനു സമാനമായി ലോകത്ത് എവിടെയും ലഭ്യമാകുന്ന രീതിയിലാണ് IRNSS സംവിധാനവും നടപ്പിലാക്കുക. അതെ, 2018 ൽ ഇന്ത്യയ്ക്ക് സ്വന്തമായി ജിപിഎസ്.
അതിർത്തിയിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകൾ
അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ സൈന്യത്തിന്റെ മാതൃകയിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നു. ഉടനെ തന്നെ ജമ്മുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കുമെന്നാണ് അറിയുന്നത്. പുതിയ സംവിധാനം നിലവിൽവരുന്നതോടെ അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായി നിയന്ത്രിക്കാൻ കഴിയുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ.
ദുർഘടമായ ഭൂപ്രകൃതിയും മഞ്ഞു വീഴ്ച്ചയും അതിർത്തിയിൽ പട്രോളിങ് ന‌‌ടത്തുന്നതിന് സൈന്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിർത്തി വേലികളുടെ നിർമ്മാണം പലയിടത്തും പൂർത്തിയായെങ്കിലും മഞ്ഞുകാലത്തിന്റെ ആനുകൂല്യം മുതലെടുത്താണ് നുഴഞ്ഞുകയറ്റം നടക്കുന്നത്. ഈ വർഷം 300ന് മുകളിൽ നുഴഞ്ഞുകയ‌റ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ഭാഗത്തും ആൾനാശം ഉണ്ടായി. ഈ സാഹചര്യത്തിലാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ അതിർത്തിയിൽ സ്ഥാപിക്കാൻ സൈന്യം തയ്യാറെടുക്കുന്നത്. ദുർഘടമായ മേഖലകളിലെ പട്രോളിങ് ഒഴിവാക്കാൻ ഇതിലൂടെ സൈന്യത്തിന് സാധിക്കും. നേരിട്ടുള്ള ഏറ്റുമുട്ടലുകളും കുറയും.
ഭീകരർ കടക്കാത്ത അതിർത്തി, അതാണ് ലക്ഷ്യം
ലോകത്ത് ഭീകരാക്രമണം ഉണ്ടാകുമ്പോഴെല്ലാം ഉയരുന്ന ചോദ്യമാണ്- എന്തു കൊണ്ട് ഇസ്രായേൽ അക്രമണങ്ങളെ അതിജീവിക്കുന്നു? അതിശക്തമായ ഇൻറലിജൻസ് സംവിധാനങ്ങളും മുന്നൊരുക്കങ്ങളുമാണ് ഇതിനവരെ സഹായിക്കുന്നത്. മറ്റൊരു പ്രധാനഘടകം ഇസ്രായേൽ അതിർത്തിയിലെ സെൻസറുകൾ ഘടിപ്പിച്ച കോൺക്രീറ്റ് മതിലുകളാണ്. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങളാണ് അതിർത്തി മതിലുകളിൽ ഇസ്രായേൽ സൈന്യം സ്ഥാപിച്ചിരിക്കുന്നത്. ഇൻഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ അതിർത്തിമേഖലയിലെ വസ്തുക്കളുടെ ചലനങ്ങൾ സൈൻസറുകൾ ഫീൽഡ് കമാൻഡറേയോ ഓപ്പറേറ്ററേയോ അറിയിക്കും. ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ കൺട്രോൾ റൂമിലിരുന്നുകൊണ്ട് ആയുധങ്ങൾ നിയന്ത്രിക്കാൻ ഓപ്പറേറ്റർക്ക് കഴിയും. ഇതേ മാതൃകയാണ് ഇസ്രായേലിന്റെ സഹായത്തോ‌ടെ ഇന്ത്യയും പിൻതുടരാൻ ഒരുങ്ങുന്നത്. ഏറ്റുമുട്ടലിൽ സൈനികർ നഷ്‌ടപ്പെടുന്നത് പരമാവധി ഒഴിവാക്കാനും,നുഴഞ്ഞുകയറ്റം ഇല്ലാതാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.
indo-pakistan-border-space-pic
പ്രത്യേകം തയ്യാറാക്കിയ ടവറുകളിലാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ സ്ഥാപിക്കുന്നത്. ഈ ആയുധങ്ങൾ എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കും. പ്രത്യേക കവചത്തിനുള്ളിലാണ് ആയുധങ്ങളുടെ സ്ഥാനം. 150 ഡിഗ്രിവരെ തിരിക്കാനും കഴിയും. അതിർത്തിയോട് ചേർന്ന് 80 മീറ്റർ മാറിയാണ് ആയുധങ്ങൾ സ്ഥാപിക്കുന്നത്. പ്രധാന ആയുധം 7.62x39 എംഎം ലൈറ്റ് മെഷീൻ ഗണ്ണായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടവറിൽ സ്ഥപിക്കുന്ന മറ്റ് ആയുധങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല.
അതിർത്തി കാക്കാൻ ചാരഉപഗ്രഹം
മിക്ക രാജ്യങ്ങളും അതിർത്തി കാക്കാൻ ചാരഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയ്ക്കും അത്തരത്തിലുള്ള ഉപഗ്രഹങ്ങളുണ്ട്. വർഷങ്ങൾക്ക് മുൻപെ ഇത്തരം ചാര ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിർത്തിയിൽ നിക്കം നടത്താറുണ്ട്. എന്നാൽ ഈ ഉപഗ്രഹങ്ങളുടെ ശേഷി ഉയർത്തിയപ്പോൾ അതിർത്തി കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും. 2014 ൽ റിസാറ്റ്–2 എന്നൊരു ചാരഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചിരുന്നു. ഇന്ത്യൻ എയർഫോഴ്സും ഐഎസ്ആർഒയും ചേർന്നാണ് ഇത് നിയന്ത്രിക്കുന്നത്.
Risat-2
ഈ ഉപഗ്രഹത്തില്‍ അതിശക്തമായ ക്യാമറയുണ്ട്. ഈ ക്യാമറയ്ക്ക് വിദൂരചിത്രങ്ങള്‍ വ്യക്തതയോടെ പകര്‍ത്താനാവും. ഇന്തോ-പാക്ക്, ചൈന അതിർത്തികൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസാറ്റ്–2 വിക്ഷേപിച്ചത്. ചാര ഉപഗ്രഹത്തിലെ ശക്തമായ ക്യാമറയ്ക്ക് ഡിജിറ്റല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. കെട്ടിടങ്ങള്‍, വാഹനങ്ങളുടെ ചലനങ്ങള്‍, തന്ത്രപ്രധാന സ്ഥലങ്ങള്‍ എല്ലാം ഈ ഉപഗ്രഹക്യാമറ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും.
നിരീക്ഷിക്കാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനങ്ങള്‍
മിക്ക രാജ്യങ്ങളും പ്രതിരോധ മേഖലയിൽ അത്യാധുനിക ഡ്രോണുകളാണ് (ആളില്ലാ വിമാനങ്ങൾ) ഉപയോഗിക്കുന്നത്. ഇന്ത്യയും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോണുകൾ പരീക്ഷിക്കാൻ പോകുകയാണ്. ആകാശത്തു നിന്നു ബോംബിടാനും വെടിവയ്ക്കാനും ശേഷിയുള്ള ഡ്രോണുകളാണ് നിർമ്മിക്കുന്നത്. പത്താൻകോട്ട് തൽസമയം വിവരങ്ങൾ എത്തിക്കാനായി കമാൻഡോകൾ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
drone-unmanned
അതെ, 2018, അല്ലെങ്കിൽ 2020 ൽ രാജ്യം സാങ്കേതിക നേട്ടങ്ങളിൽ ഏറെ മുന്നിലെത്തും. അതിർത്തികൾ സുരക്ഷിതമാകും. ഭീകരാക്രമണം ആവർത്തിക്കില്ല.

ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകാന്‍

സത്ചിന്തകള്‍, പ്രാര്‍ത്ഥന, സജ്ജനസംസര്‍ഗം എന്നിവകൊണ്ട് മനസ്സ് രൂപപ്പെടുത്തുക.
ഒരിക്കലും പ്രതീക്ഷിക്കാത്തിടത്തു നിന്നും ‘അടികള്‍’ വരുമ്പോള്‍ തളര്‍ന്നു പോകുന്നു. നിരാശയില്‍ തകരുന്നതു പോലെ… എന്തുചെയ്യും?
മുന്നില്‍ തിരയ്ക്കൊപ്പം തുള്ളിച്ചാടുന്ന കോര്‍ക്കിനെ കണ്ടപ്പോള്‍ തിമിംഗലത്തിന് നീരസം. തന്നെപ്പോലെയുള്ള ഒരു ശക്തന്റെ മുന്നില്‍ ഇത്തരമൊരു നിസാരന്‍ തുള്ളിച്ചാടുന്നുവോ! തിമിംഗലം വാല്‍ ചുഴറ്റി ശക്തിയായി ഒരടികൊടുത്തു.
അടികൊണ്ട് കോര്‍ക്ക് ആഴത്തിലേയ്ക്കു പോയി. താമസിയാതെ വീണ്ടും പൊങ്ങിവന്നു. അതു കണ്ട് തിമിംഗലത്തിന് കോപം വര്‍ദ്ധിച്ചു. അവന്‍ കോര്‍ക്ക് കടിച്ചെടുത്ത് സമുദ്രത്തിന്റെ അടിത്തട്ടില്‍ കൊണ്ട് പോയിട്ടിട്ട് പൊങ്ങി വന്നു. അടുത്ത നിമിഷം കോര്‍ക്കും പൊങ്ങിവന്നു. തിമിംഗലത്തിന് കോപം കത്തിക്കാളി. അവന്‍ ആക്രോശിച്ചു കൊണ്ട് കോര്‍ക്കിനു നേരെ വീണ്ടും ചെന്നു. കോര്‍ക്ക് പുഞ്ചിരിയോടെ തിമിംഗലത്തോട് പറഞ്ഞു,
"സുഹൃത്തേ‌,നീ എത്ര ശ്രമിച്ചാലും എന്നെ താഴ്ത്തിക്കളയാനാ‌വില്ല. കാരണം ഞാന്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എപ്പോഴും പൊങ്ങിക്കിടക്കുന്ന ഒരുതരം ഒരു വസ്തുകൊണ്ടാണ്. അതുകൊണ്ട് ആര്‍ക്കുമെന്നെ താഴ്ത്തിക്കെട്ടാന്‍ കഴിയില്ല."
ജീവിതത്തില്‍ അതിഭയങ്കരങ്ങളായ പ്രശ്നങ്ങളും ആക്രമങ്ങളും ആരോപണങ്ങളും നമുക്ക് എതിരേ ഉണ്ടാകാം. പക്ഷേ നമ്മുടെ മനസ്സ് എപ്പോഴും പൊങ്ങിക്കിടക്കുന്ന വസ്തുകൊണ്ട് രൂപപ്പെടുത്തിയാല്‍ ആ പ്രശ്നങ്ങള്‍ക്ക് മുകളില്‍ എപ്പോഴും നമുക്ക് നിലകൊള്ളാന്‍ സാധിക്കും. അതിനായി സത്ചിന്തകള്‍, പ്രാര്‍ത്ഥന, സജ്ജന സംസര്‍ഗം എന്നിവകൊണ്ട് മനസ്സ് രൂപപ്പെടുത്തുക. പിന്നെ ഒരു വിഷമതകള്‍ക്കും നമ്മെ തകര്‍ക്കാനാവില്ല.
കടപ്പാട്: ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്
എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിനം ആശംസിക്കുന്നു...

4/20/2016

പേര് തുടങ്ങുന്നത് 'എ' യിൽ ആണോ

  manoramaonline.com

?

ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. ആദ്യത്തെ അക്ഷരമായ എ ഇംഗ്ലീഷ് പദമെടുത്തു പറഞ്ഞാൽ അസെർട്ടീവും അഗ്രസ്സീവുമായ അക്ഷരമാണ്. ഇതു സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്നതോ ആയ അക്ഷരമാണ്. എയിൽ തുടങ്ങുന്ന പേരുകാരിൽ ഈ ഭാവത്തിന്റെ ചെറിയ അംശമെങ്കിലും കാണും. അമിതമായ ആഗ്രഹവും പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവവുമാണ്. വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഏതറ്റവും വരെ ഇവർ പോകും. മറ്റുള്ള

ഒരു മാവിന്റെ ദശാവതാരം; രാവണൻ മാവ്

localnews.manoramaonline.com


by സ്വന്തം ലേഖകൻ
തൃശൂർ ∙ അധികം ഉയരമില്ലാത്ത ഒരു കുട്ടിമാവ്. നിറയെ ശാഖകൾ. പക്ഷെ ഓരോ ശാഖകളിലും ഓരോ തരത്തിലുള്ള ഇലകളാണ്. ചുവന്നതും ഇളം പച്ചനിറമുള്ളതുമായ തളിരിലകൾ. ഓരോ കൊമ്പും ഓരോ മാവാണ്. ഓരോ കൊമ്പിലുമുണ്ടാകുന്നത് ഓരോരോ മാങ്ങകൾ. പ്രിയൂർ, മൽഗോവ, മൂവാണ്ടൻ, നീലം, നാടൻ കൊളമ്പ്, സിന്ദൂരം, ചന്ദനം രത്ന തുടങ്ങി പത്തിനം മാങ്ങകൾ ഒരു മാവിൽ കായ്ച്ചു കിടക്കുന്നു.
വെള്ളാനിക്കര സ്വദേശിയായ എൻ.വി. അനീഷ് വികസിപ്പിച്ചെടുത്ത ഈ മാവ് ഇപ്പോൾ പടിഞ്ഞാറെക്കോട്ട ശ്രീനഗറിലെ നകുലനാഥന്റെ വീട്ടിലുണ്ട്. മുറ്റത്തെ അദ്ഭുത മാവു കാണാൻ ഒട്ടേറെ പേർ ദിവസവും ഇവിടെയെത്തുന്നു.മൂന്ന് വർഷം മുൻപാണ് അനീഷ്, നകുലനാഥന്റെ മുറ്റത്തു മാവ് നട്ടത്. 14 വെറൈറ്റികൾ ഗ്രാഫ്റ്റ് ചെയ്ത മൂന്നടി പൊക്കമുള്ള മാവ് മൂന്നു വർഷമാകുന്നതിനു മുൻപേ പൂവിട്ടു. രാമവർമപുരം വിഎച്ച്എസ്‌സിയിൽ അഗ്രികൾച്ചറിനു പഠിക്കുമ്പോൾ തന്നെ ബഡ്ഡിങ്ങിനും ഗ്രാഫ്റ്റിങ്ങിനും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് അനീഷിന്. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന അനീഷ് സ്വന്തമായൊരു ബഡ്ഡിങ് നഴ്സറിയും നടത്തുന്നു.
∙ രാവണൻ നഴ്സറി
രാവണൻ എന്നാണ് അനീഷിന്റെ നഴ്സറിയുടെ പേര്. പത്ത് തലയുള്ള രാവണനെ പോലെ പത്തു മാങ്ങകളുണ്ടാകുന്ന മാവിൻ തൈകളാണ് നഴ്സറിയിൽ. മാവിൻതൈകൾക്കു ‌‌‌‌ശിഖരങ്ങൾ വീശിത്തുടങ്ങുമ്പോൾ തന്നെ വ്യത്യസ്ത വൈറൈറ്റികൾ ഗ്രാഫ്റ്റ് ചെയ്യും. 14 വെറൈറ്റികൾ വരെയാണ് സാധാരണ ഗ്രാഫ്റ്റ് ചെയ്യാറുള്ളത്. ഇതിൽ ഏറ്റവും കുറഞ്ഞത് പത്തിനങ്ങളെങ്കിലും കായ്ക്കും. ഇനി ആവശ്യക്കാർക്ക് ഏത് മാങ്ങകളാണ് വേണ്ടതെന്ന് പറഞ്ഞാൽ ആ ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യും.

ഓരോ മാസവും സ്വയം കെട്ടും മട്ടും മാറുന്ന അദ്ഭുത ഫോൺ!


നിങ്ങൾ വാങ്ങുന്ന സ്മാർട് ഫോണിന് ഓരോ മാസവും വ്യത്യസ്തമായ കെട്ടും മട്ടും കൈവന്നാലോ, കൊള്ളാം അല്ലേ? ഓരോ മാസവും പുതിയ ഫോൺ ഉപയോഗിക്കുന്ന പ്രതീതി നൽകുന്ന അപ്ഡേറ്റ് പ്രത്യേകതകളുമായി ക്രിയോ പുതിയ സ്മാർട് ഫോൺ വിപണിയിലെത്തിച്ചു. ക്രിയോ മാർക്ക് 1 എന്ന മോഡലാണ് കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോൺ സാധാരണ ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടമാകും.
ഒറ്റിഎ (ഓൺ ദി എയർ അപ്ഡേറ്റ് ) വഴി ഓരോ മാസവും വിവിധ അപ്ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്ന ഫ്യുവൽ ഒ എസിലാണ് ക്രിയോ മാർക്ക് 1 പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് അടിസ്ഥാനമാക്കി, ഉപയോക്താക്കൾക്ക് ഫോണിൻമേൽ കൂടുതൽ നിയന്ത്രണം നൽകുന്ന രീതിയിൽ കസ്റ്റമൈസ് ചെയ്തിരിക്കുന്ന ഫോണിന് മികച്ച സെക്യൂരിറ്റി ഫീച്ചറുകൾ ലഭ്യമാണ്. ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ ആ ഫോണിൽ പുതിയ സിം ഇടുമ്പോൾ ഇന്റർനെറ്റ് സൗകര്യമില്ലാതെ തന്നെ ഫോണിന്റെ ഉള്ളടക്കം മായ്ച്ചു കളയാൻ മുൻകൂട്ടിയുള്ള സെറ്റിംഗ്സ് ക്രമീകരണത്തിലൂടെ സാധ്യമാകും.
2560 x 1440 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ക്വാഡ്എച്ച് ഡി ഫോണിന് ഡിസ്പ്ലേയിലും പിൻ കവറിലും സംരക്ഷണമേകാൻ കോണിംഗ് ഗോറില്ല ഗ്ലാസ് 3 ഉപയോഗിച്ചിരിക്കുന്നു. ഓരോ മൈക്രോ സിമ്മും, നാനോ സിമ്മും വീതം പ്രവർത്തിപ്പിക്കാവുന്ന ഇരട്ട സിം സപ്പോർട്ടുള്ള ഫോണിൽ 1.95 ജിഗാ ഹെട്സ് വേഗത നൽകുന്ന മീഡിയ ടെക് ഹീലിയോ എക്സ് 10 സിസ്റ്റം ഓൺ ചിപ് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി ശേഷിയുള്ള എൽപിആർഡിഡി ആർ 3 റാം ക്രിയോ മാർക്ക് 1 ഫോണിന് മികച്ച പ്രവർത്തന വേഗത സമ്മാനിക്കുന്നു.
എൽഇഡി ഫ്ലാഷോടെയെത്തുന്ന 21 മെഗാപിക്സൽ ആട്ടോ ഫോക്കസ് പ്രത്യേകതയുള്ള പ്രധാന ക്യാമറയിൽ 4 കെ വിഡിയോ റിക്കോർഡിങ്ങും സാധ്യമാണ്. 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഫുൾ എച്ച്ഡി വിഡിയോ റിക്കോർഡിങ്ങിന് അവസരമൊരുക്കുന്നതാണ്. മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സംഭരണ ശേഷി വികസിപ്പിക്കാവുന്ന ഫോണിൽ 32 ജിബി ആന്തരിക സംഭരണ ശേഷിയാണുള്ളത്.
19,999 രൂപയ്ക്ക് ഫ്ളിപ്കാർട്ട് വഴിയോ ക്രിയോ പോർട്ടലിലൂടെയോ വാങ്ങാൻ കഴിയുന്ന ഫോണിനൊപ്പം സൗജന്യ മൊബൈൽ കവറും കമ്പനി നൽകുന്നുണ്ട്. ഇന്ത്യൻ 4ജി ബാന്റുകൾ പിന്തുണയ്ക്കുന്ന ഫോണിൽ 3100 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. ഓരോ മാസവും വ്യത്യസ്തമായ പുതിയ ഫീച്ചറുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആദ്യ ഒറ്റിഎ അപ്ഡേറ്റ് മേയ് 13 മുതൽ ലഭ്യമായിത്തുടങ്ങും.

നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

mathrubhumi.com


ഉത്തരാഖണ്ഡ്: നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. രാഷ്ട്രപതിയുടെ ഉത്തരവും നിയമപരിശോധനയ്ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലാണ് ഇങ്ങനെയൊരു പ്രതികരണം.
രാഷ്ട്രപതിയുടെ ഉത്തരവിനെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ രാജാവിന്റെ തീരുമാനം പോലെ നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിക്കും തെറ്റുപറ്റാം. എല്ലാം നിയമത്തിന് വിധേയമാണ്. നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയും അതുതന്നെയാണ്. രാഷ്ട്രപതിയുടെ വിവേകത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച് എല്ലാം നിയമത്തിന്റെ കീഴിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉറപ്പാക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അധികാരങ്ങളെ കേന്ദ്രസര്‍ക്കാര്‍ കവരുകയാണെന്നും ഡല്‍ഹിയിലിരുന്ന് ഇവിടെ ( ഉത്തരാഖണ്ഡ്) എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവില്ല എന്നും കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. ഒമ്പത് വിമത എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഒരുമാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.

ആർടിഒ പോലും ഞെട്ടി ഈ സ്കോർപ്പിയോ കണ്ട്

manoramaonline.com


by സ്വന്തം ലേഖകൻ
പലതരം മോഡിഫിക്കേഷനുകൾ കണ്ടിട്ടുണ്ട് എന്നാൽ മോഡിഫിക്കേഷൻ ഒരു അത്ഭുതമായി തോന്നിയത് ഇപ്പോള്‍ മാത്രമാണ് എന്നായിരിക്കും മുംബൈ പനവേൽ ആർ‌ടി ഓഫീസിലെ ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം പനവേൽ ആർടിഒ പിടിച്ചെടുത്ത മഹീന്ദ്ര സ്കോർപ്പിയോയാണ് അമ്പരപ്പിച്ചത്.
scorpio-limo-2Photo Courtesy: Facebook
ഗുജറാത്ത് രജിസ്ട്രേഷനുള്ള ഈ സ്കോർപ്പിയ ലിമോസിനാക്കി മാറ്റി. മോട്ടർ വെഹിക്കിള്‍ നിയമം ലംഘിച്ചതിന്റെ പേരിലാണ് സ്കോർപ്പിയോ പിടിച്ചെടുത്തത്. ഗോവയിൽ നടക്കുന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സ്കോർപ്പിയോ. വാഹനത്തിന്റെ നീളം കൂട്ടി അകത്ത് ആഡംബര സൗകര്യങ്ങളാണ് ചെയ്തിരിക്കുന്നത്. സോഫയും പ്രൈവറ്റ് ബാറും വാഹനത്തിന്റെ അകത്തുണ്ടെന്ന് ആർടിഒ ജീവനക്കാർ പറയുന്നു. മുംബൈയിലെ ഒരു സ്വകാര്യ ട്രാവൽ എജൻസിയുടേതാണ് വാഹനം.
മോട്ടർവാഹന നിയമത്തെ കാറ്റിൽ പറത്തിയാണ് മോഡിഫിക്കേഷൻ നടത്തിയതെന്നും, പഴയ തരത്തിലാക്കി മാറ്റിയാൽ മാത്രമേ വാഹനം ഇനി നിരത്തിലിറങ്ങാൻ അനുവധിക്കുകയുള്ളു എന്ന് നിലപാടിലാണ് ആർടിഒ. ഓഫീസിലെ ഒരു ജീവനക്കാരനാണ് ചിത്രങ്ങളെടുത്ത് ഫെയ്സ്ബുക്കിൽ പ്രദർശിപ്പിച്ചത്.

കോഹിനൂര്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കും.കേന്ദ്രം

mathrubhumi.com

ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. രത്‌നം ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്നും സിഖ് രാജാവായ രഞ്ജിത് സിംഗ് ബ്രിട്ടണ് നല്‍കിയതാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീകോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍.
കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. കോഹിനൂര്‍ രത്‌നം ഉള്‍പ്പെടെ ബ്രിട്ടന്റെ കൈവശമുള്ള അമൂല്യമായ ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കേയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
1849-ലാണ് മഹാരാജാ രഞ്ജിത് സിംഗില്‍ നിന്നും ഈസ്റ്റ് ഇന്ത്യാ കമ്പനി കോഹിനൂര്‍ സ്വന്തമാക്കുന്നത്. ബ്രിട്ടണിലെ ടവര്‍ ഓഫ് ലണ്ടനിലാണ് ഇപ്പോള്‍ കോഹിനൂര്‍ ഉള്ളത്. നിലവില്‍ നാല് രാജ്യങ്ങളാണ് ഈ രത്‌നത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് രംഗത്തുള്ളത്.mathrubhumi.com

രക്ത പങ്കിലമായ ഒരമൂല്യ രത്നത്തിന്റെ നാള്‍വഴികള്‍

ഒരു സ്ത്രീയോ ദൈവമോ മാത്രമേ കോഹിനൂര്‍ രത്‌നം ധരിക്കാന്‍ പാടുള്ളുവെന്നാണ് ഐതീഹ്യം പറയുന്നത്. പുരുഷന്‍ ധരിക്കുന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന് പറയുമ്പോഴും കോഹിനൂര്‍ നേടുന്നവന്‍ ലോകം കീഴടക്കുമെന്നും ഐതിഹ്യം പറയുന്നു.
കോഹിനൂര്‍ രത്‌നത്തിന്റെ ചരിത്രം ലോകം കീഴടക്കാനുള്ള മനുഷ്യന്റെ ത്വരയുടെ കൂടി ചരിത്രമാകുന്നത് അതുകൊണ്ടാവും. ഈ രത്നത്തിന്റെ പേരില്‍ നൂറ്റാണ്ടുകളായി നിരവധി രാജാക്കന്‍മാര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നിരവധി പേരുടെ രക്തം പുരണ്ടതാണ് അമൂല്യമായി കരുതപ്പെടുന്ന കോഹിനൂര്‍. നിലവില്‍ നാല് രാജ്യങ്ങളാണ് ഈ രത്നത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്.
kohinoorബ്രിട്ടണിലെ ടവര്‍ ഓഫ് ലണ്ടനിലാണ് ഇപ്പോള്‍ കോഹിനൂര്‍ ഉള്ളത്. അടുത്തിടെ ഈ രത്നത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സുപ്രീം കോടതി പരിഗണിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെ, രത്നം ഇന്ത്യയ്ക്ക് അവകാശപ്പെടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത് വാര്‍ത്തയായിരുന്നു. രത്നം ഇന്ത്യയില്‍നിന്ന് ബ്രിട്ടണ്‍ അപഹരിച്ചതല്ലെന്നും സിഖ് രാജാവായ രഞ്ജിത് സിംഗ് ബ്രിട്ടണ് നല്‍കിയതാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
എല്ലാക്കാലത്തും കോഹിനൂറിന്റെ ഉടമസ്ഥത വിവാദങ്ങളാല്‍ മുഖരിതമായിരുന്നു. ഈ രത്നം സഞ്ചരിച്ച ഏറ്റുമുട്ടലുകളുടെയും യുദ്ധങ്ങളുടെയും നാള്‍വഴികള്‍ അമ്പരപ്പിക്കുന്നതാണ്
1306
ചരിത്രത്തില്‍ ഈ രത്നം ആദ്യമായി കടന്നുവരുന്നത് 1306ല്‍ ആണെന്നാണ് ചില ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്ന് കോഹിനൂര്‍ എന്ന പേര് ലഭിച്ചിട്ടുണ്ടായിരുന്നില്ല ഇതിന്. മാല്‍വ രാജാക്കാന്‍മാരുടെ ഉടമസ്ഥതയിലാണ് ഇക്കാലത്ത് രത്നമുണ്ടായിരുന്നത്. ബി. സി 3000ല്‍ ഒരു പൗരസ്ത്യ രാജാവിന്റെ അധീനതയില്‍ ഈ രത്നം ഉണ്ടായിരുന്നതായും ചില ചരിത്ര പുസ്തകങ്ങള്‍ പറയുന്നു. ഇന്നത്തെ ആന്ധ്രാപ്രദേശില്‍ പെട്ട ഗുണ്ടൂരില്‍ നിന്നാണ് കോഹിനൂര്‍ ലഭിച്ചതെന്ന് ഭൂകമ്പശാസ്ത്ര ഗവേഷകനായ ഹര്‍ഷ് കെ. ഗുപ്തയുടെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
1526
കോഹിനൂറിനെക്കുറിച്ചുള്ള ആധികാരികമായ ആദ്യ പരാമര്‍ശമുള്ളത് മുഗള്‍ രാജാവായ ബാബറിന്റെ 'ബാബര്‍നാമ' എന്ന ഗ്രന്ഥത്തിലാണ്. പാനിപ്പത്ത് യുദ്ധത്തില്‍ അവസാനത്തെ ഡല്‍ഹി സുല്‍ത്താനായ ഇബ്രാഹിം ലോധിയെ തോല്‍പിച്ച് ബാബര്‍ കോഹിനൂര്‍ പിടിച്ചെടുത്തതായി ഈ കൃതി വ്യക്തമാക്കുന്നു. ബാബറില്‍ നിന്ന് ഷാജഹാന്‍, ഔറംഗസേബ് എന്നിവരിലൂടെ കൈമാറി ബാബറിന്റെ കൊച്ചുമകന്‍ സുല്‍ത്താന്‍ മുഹമ്മദില്‍ എത്തിച്ചേര്‍ന്നതായി എന്‍. ബി. സെന്‍ അടക്കമുള്ള ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
1739
1739ല്‍ ആണ് ഈ രത്നം അതിന്റെ ഇന്നത്തെ പേരില്‍ ജ്ഞാനസ്നാനപ്പെട്ടത്. പേര്‍ഷ്യന്‍ പടത്തലവന്‍ നാദിര്‍ ഷാ സുല്‍ത്താന്‍ മുഹമ്മദിനെ തോല്‍പ്പിച്ച് ഡല്‍ഹി രാജ്യവും ഈ അമൂല്യ രത്നവും പിടിച്ചടക്കി. രത്നത്തിന് 'വെളിച്ചത്തിന്റെ പര്‍വതം' എന്ന അര്‍ത്ഥം വരുന്ന കോഹിനൂര്‍ എന്ന പേര് നല്‍കിയത് നാദിര്‍ ഷാ ആയിരുന്നു. അദ്ദേഹം കോഹിനൂര്‍ പേര്‍ഷ്യയിലേയ്ക്ക് കൊണ്ടുപോയി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാ വധിക്കപ്പെട്ടു. തുടര്‍ന്ന് നാദിര്‍ ഷായുടെ പടത്തലവന്‍മാരില്‍ ഒരാളായ അഹമ്മദ് ഷാ ദുരാനിയുടെ കൈയ്യില്‍ കോഹിനൂര്‍ എത്തിച്ചേര്‍ന്നു.
1813
അഹമ്മദ് ഷായുടെ പിന്‍മുറക്കാരനായ ഷാ ഷുജ ദുരാനിയാണ് കോഹിനൂറിനെ പിന്നീട് ഇന്ത്യയില്‍ തിരിച്ചത്തിക്കുന്നത്. തന്റെ സഹോദരന്‍മാരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് രക്ഷപ്പെട്ടെത്തിയതായിരുന്നു ഷാ ഷുജ ദുരാനി. തനിക്ക് അഭയം നല്‍കിയതിന് പ്രതിഫലമായി അദ്ദേഹം സിഖ് രാജവംശ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിംഗിന് രത്നം കാഴ്ചവെച്ചു.
1839-1843
മഹാരാജാ രഞ്ജിത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് രത്നവും രാജ്യവും അദ്ദേഹത്തിന്റെ മക്കളുടെ കൈവശം എത്തിച്ചേര്‍ന്നു. എന്നാല്‍ രഞ്ജിത് സിംഗിന്റെ മൂത്ത മൂന്നു മക്കളും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1843ല്‍ അഞ്ചു വയസുകാരനായ പുത്രന്‍ ദുലീപ് സിംഗില്‍ രാജാധികാരവും കോഹിനൂറും എത്തിച്ചേര്‍ന്നു. ദുലീപ് സിംഗ് ആയിരുന്നു കോഹിനൂര്‍ കൈവശം വെച്ച അവസാനത്തെ ഇന്ത്യന്‍ രാജാവ്.
1849 
ഇംഗ്ലീഷുകാരും സിഖ് രാജാക്കന്‍മാരുമായി നടന്ന രണ്ടാമത്തെ യുദ്ധത്തിനൊടുവിലുണ്ടായ ലാഹോര്‍ ഉടമ്പടിയുടെ ഭാഗമായി രാജ്യം ബ്രിട്ടീഷ് അധീനതയിലായി. അധികാരം കൈമാറുന്നതിനൊപ്പം, കോഹിനൂര്‍ അടക്കമുള്ള അമൂല്യവസ്തുക്കളും ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറിക്കൊണ്ടാണ് പതിനൊന്ന് വയസ്സുകാരനായ ദുലീപ് സിംഗ് ഉടമ്പടി ഒപ്പിട്ടത്. ഷാ സൂജയില്‍നിന്ന് രുഞ്ജീത് സിംഗ് മഹാരാജാവിന് ലഭിച്ച കോഹിനൂര്‍ എന്ന് വിളിക്കപ്പെടുന്ന ആഭരണം ലാഹോര്‍ മഹാരാജാവ് ഇംഗ്ലീഷ് രാജ്ഞിക്ക് മുന്നില്‍ അടിയറവെക്കുന്നതായി ഉടമ്പടിയുടെ മൂന്നാം പരിഛേദത്തില്‍ പറയുന്നു.
1852
ഇംഗ്ലണ്ടിലേയ്ക്ക് കൊണ്ടുപോയ രത്നം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് രാജ്ഞിയുടെ ഭര്‍ത്താവായ ആല്‍ബര്‍ട്ട് രാജാവ് കോഹിനൂര്‍ രത്നം ഉരച്ചു മിനുക്കി ഭംഗിയാക്കാന്‍ കല്‍പിച്ചു. അതിന്റെ ഫലമായി 186 കാരറ്റ് ഉണ്ടായിരുന്ന രത്നം(37.2 ഗ്രാം) 105.6 കാരറ്റ് (21.12 ഗ്രാം) ആയി കുറഞ്ഞു. രത്നത്തെ സംബന്ധിച്ചുള്ള ഐതിഹ്യം മനസ്സില്‍വെച്ചുകൊണ്ടാവാം, വിക്ടോറിയ രാജ്ഞി തന്റെ വില്‍പത്രത്തില്‍ സ്ത്രീകള്‍ മാത്രമേ കോഹിനൂര്‍ ധരിക്കാന്‍ പാടുള്ളു എന്ന് നിഷ്‌കര്‍ഷിച്ചു. മാത്രമല്ല, ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ രാജകീയ കരീടത്തില്‍ കോഹിനൂര്‍ രത്നം പതിക്കുകയും ടവര്‍ ഓഫ് ലണ്ടനില്‍ സംരക്ഷിക്കുകയും ചെയ്തു. അതിനു ശേഷം ഇതുവരെയും കോഹിനൂര്‍ അവിടെത്തെന്നെയാണ് സ്ഥിതിചെയ്യുന്നത്.
ഇപ്പോഴത്തെ സ്ഥിതി
ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കോഹിനൂറിനായി അവകാശവാദം ഉന്നയിച്ചൂകൊണ്ടിരിക്കുന്നുണ്ടെങ്കിലും ബ്രിട്ടണ്‍ ഈ വിഷയത്തില്‍ ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
മൂന്നു നൂറ്റാണ്ട് നീണ്ടുനിന്ന ബ്രിട്ടീഷ് ഇടപെടലിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ആധുനികവത്കരണത്തിനും വികസനത്തിനും സുരക്ഷയ്ക്കും ഭാഷാപരമായ ഏകീകരണത്തിനും എല്ലാത്തിനുമുപരി ജനാധിപത്യവത്കരണത്തിനും കാരണമായ ബ്രിട്ടീഷ് രാജവംശത്തിന്റെ കിരീടം തന്നെയാണ് കോഹിനൂര്‍ എന്ന രത്നം ഇരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന കാര്യം ഈ വിഷയത്തില്‍ പരിഹാസ്യമായ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നവര്‍ മനസ്സലാക്കേണ്ടതുണ്ടെന്നായിരുന്നു കോഹിനൂര്‍ ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി ശ്രമങ്ങള്‍ നടത്തിയ ഇന്ത്യക്കാരോട് 2015ല്‍ ബ്രിട്ടീഷ് ചരിത്രകാരനായ ആന്‍ഡ്രൂ റോബര്‍ട്സ് പറഞ്ഞത്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1