5/26/2016

പേര് തുടങ്ങുന്നത് 'Y' ൽ ആണോ?


പേര് തുടങ്ങുന്നത് 'Y' ൽ ആണോ?

സാധാരണ പേരുകളിൽ അധികം കാണാത്ത അക്ഷരമാണ് വൈ. ഇതിന്റെ അമിത കാന്തികശക്തി ചിലപ്പോൾ വിപരീതമായും ഭവിക്കാമെന്നതിനാലാണ് പ്രാചീനകാലം മുതൽ പേരിൽ ഈ അക്ഷരം അധികം ആരംഭിക്കാത്തത്. എന്നാൽ ഈ അക്ഷരം സാമൂഹിക അംഗീകാരവും മതിപ്പും ആർജിക്കാൻ ശേഷിയുള്ളതാണ്. സ്വന്തം വിശ്വാസത്തിനുവേണ്ടി ത്യാഗജീവിതം നയിക്കാനും സ്വയം ബലി കൊടുക്കാനും വരെ തയാറാകും.
പുറമെ കാണുന്നതിനും അപ്പുറം സുരക്ഷിതത്വം ആഗ്രഹിക്കുന്നവരായിരിക്കും. ആത്മീയമായി ഉന്നതിയിൽ എത്തുന്ന അക്ഷരം. ഒരു കാര്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രകൃതമല്ല. നല്ല ബുദ്ധിയും ബുദ്ധിപരമായ പ്രവർത്തനവും ഉണ്ടാകും. ഏകാന്തതയും ഏകാന്തതയിലെ പ്രവർത്തനവുമാണ് ഇവർക്കു കൂടുതൽ പ്രിയം. ഉൾവിളിയും മുന്നറിവും ഇവർക്കു ലഭിക്കാവുന്ന ഗുണങ്ങളാണ്.
എല്ലാം തന്റെ അദ്ധ്യക്ഷതയില്‍ നടക്കണമെന്ന് മനസ്സില്‍ നിഗൂഢമായി ആഗ്രഹിക്കുന്നവരാണിവര്‍. മറ്റുള്ളവര്‍ക്ക് സഹായകരമായ രീതിയില്‍ പെരുമാറാനും അതുവഴി നേതൃസ്ഥാനത്തേയ്‌ക്കെത്താനും ഇവര്‍ ശ്രമിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി മുന്നേറും.
ഏതു കാര്യങ്ങളിലും വിജയപരാജയങ്ങള്‍ നോക്കാതെ മുന്‍പില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ്. അനന്തമായ ആഗ്രഹങ്ങളും സംസാര നിയന്ത്രണമില്ലായ്മയുമാണ് പലപ്പോഴും ഇവരെ അപകടത്തിൽ കൊണ്ട് ചാടിക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1