5/30/2016

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഇനി മലയാളത്തിലും


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.pm india.gov.in ഇനി മലയാളത്തിലും.
ഇംഗ്ലീഷിലും ഹിന്ദിയിലും ഉണ്ടായിരുന്ന വെബ്‌സൈറ്റ് മലയാളം ഉള്‍പ്പെടെ ആറ് പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കി. ബംഗാളി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക് എന്നീ ആറ് പ്രാദേശിക ഭാഷകളിലും പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഇപ്പോള്‍ ലഭിക്കും. സൈറ്റിന്റെ ഉദ്ഘാടനം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍വ്വഹിച്ചു.
സര്‍ക്കാര്‍ തീരുമാനങ്ങലും നിലപാടുകളും ജനങ്ങളിലേക്കെത്താനും അവരോട് സ്വന്തം ഭാഷയില്‍ സംവദിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് സുഷമ സ്വരാജ് പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളുമായി അവരുടെ ക്ഷേമവും വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കൂടുതല്‍ ആശയവിനിമയത്തിന് ഈ സംരംഭം സഹായിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഘട്ടം ഘട്ടമായി മറ്റു പ്രാദേശിക ഭാഷകളിലും വെബ്ബ്‌സൈറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. മലയാള വെബ്ബ്‌സൈറ്റ് www.pmindia.gov.in/ml എന്ന ലിങ്കില്‍ ലഭ്യമാകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1