mathrubhumi.com
'അച്ഛാദിന്‍'- 99 രൂപയ്ക്കൊരു സ്മാര്‍ട്ട്ഫോണ്‍
ബെംഗളൂരു:ഏറെ
വിവാദമായ ഫ്രീഡം 251 നുശേഷം 99 രൂപയ്ക്ക് ലോകത്തെ ഏറ്റവും വിലകുറഞ്ഞ
സമാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന പുതിയ അവകാശവാദവുമായി മറ്റൊരു കമ്പനി.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോടെല്‍ എന്ന മാര്‍ക്കറ്റിങ്
കമ്പനിയാണ് 99 രൂപയ്ക്ക് സമാര്‍ട്ട് ഫോണ്‍ ഓഫറുമായി
രംഗത്തെത്തിയിട്ടുള്ളത്.
അച്ഛാദിന്‍ എന്ന് പേരിട്ടിട്ടുള്ള ഫോണിന് നാലിഞ്ച് ഡിസ്‌പ്ലേയും ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് വേര്‍ഷനില്‍ 1.3 ഗിഗാഹെര്‍ട്സിന്റെ ക്വാഡ്കോര്‍ പ്രൊസസറും ഒരു ജി.ബി റാമുമാണ് ഉണ്ടാകുക എന്നാണ് കമ്പനി പ്രമോട്ടര്‍ മാധവ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അച്ഛാദിന്‍ എന്ന പേര് നരേന്ദ്ര മോദിയുടെ അച്ഛാദിനില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇട്ടതെന്നാണ് റെഡ്ഡി പറയുന്നത്.എന്നാല്‍ മെയ് 17 മുതല്‍ 25 വരെ കമ്പനിയുടെ വെബ്‌സൈറ്റായ നമോടെല്‍ ഡോട്ട് കോമിലൂടെ ബുക്ക് ചെയ്യാനാകുന്നാണ് അദ്ദേഹം പറയുന്നതെങ്കിലും ഇപ്പോള്‍ വെബ്‌സൈറ്റ് തുറക്കാനാകുന്നില്ല.2999 രൂപയില്‍ നിന്ന് 99 ആയിട്ട് കുറച്ചാണ് നല്‍കുന്നെതെന്നാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്.
7 കോടി ആള്‍ക്കാരാണ് റിംഗിങ് ബെല്‍സിന്റെ ഫ്രീഡം 251നു വേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്.വിവാദമായതോടെ മുന്‍കൂറായി പണം നല്‍കിയവര്‍ക്ക് കമ്പനി പണം തിരിച്ച് നല്‍കുമെന്ന് പറഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ