5/26/2016

എൽജി ജി5 ഒരദ്ഭുതം തന്നെ!


52,990 രൂപയുടെ എൽജി ജി5 ഒരദ്ഭുതം തന്നെ!

എല്‍ജിയുടെ പുതിയ ജി ഫൈവ് ഫോണ്‍ ഈ മാസം മുപ്പതു വരെ ബുക്ക് ചെയ്യാം. റീട്ടയില്‍ സ്റ്റോറുകള്‍, എല്‍ജി ബ്രാന്‍ഡഡ് സ്റ്റോറുകള്‍, ഫ്ലിപ്കാര്‍ട്ട് എന്നിവ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 52,990 രൂപയാണ് ഓണ്‍ലൈനില്‍ ഈ ഫോണിന്റെ വില.
എല്‍ജിയുടെ ആദ്യ മോഡുലര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. ഊരാവുന്ന ബാറ്ററിയും ഇരട്ട പിൻക്യാമറയും അടക്കമുള്ള സവിശേഷതകളുമായി എത്തുന്ന ജി5 ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ചാണ് ആദ്യം അവതരിപ്പിച്ചത്. ആദ്യമേ ബുക്ക് ചെയ്യുന്നവര്‍ക്ക് സമ്മാനമായി എൽജി കാം പ്ലസ് മോഡ്യൂൾ കൂടെ സൗജന്യമായി നല്‍കും.
എൽജി ഫ്രണ്ട്സ് എന്ന പേരില്‍ അറിയപ്പെടുന്ന, മൊബൈലില്‍ മാറ്റി ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന ആഡ്-ഓണ്‍സാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. എൽജി കാം പ്ലസ്s എന്ന ക്യാമറ മോഡ്യൂള്‍ ഇതിന്റെ കൂടെ ഉപയോഗിക്കാവുന്ന എക്‌സ്റ്റേണല്‍ ക്യാമറയാണ്. ഊരാവുന്ന സാധാരണ ക്യാമറ ഉപയോഗിക്കുന്ന പോലെ ഇതില്‍ ചിത്രങ്ങള്‍ പകര്‍ത്താം. ഈ ക്യാമറക്ക് സ്വന്തമായി പവര്‍ ബട്ടണ്‍, ഷട്ടര്‍, റെക്കോഡ്, സൂം, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ എന്നിവയുണ്ട്. ഓട്ടോ ഫോക്കസ്, എക്‌സ്‌പോഷര്‍ ലോക്ക് എന്നിവയും ക്യാമറയുടെ സവിശേഷതകളാണ്. എന്ന് മാത്രമല്ല, ബാറ്ററി ശേഷി 1200 എംഎഎച്ച് കൂട്ടി 4000 എംഎഎച്ച് ആയി ഉയർത്താനും കഴിയും.
പൂര്‍ണമായും ലോഹത്തിലാണ് ഇതിന്റെ ബോഡി. ഡിസ്പ്ലേയുടെ താഴെ വേറെ മൊഡ്യൂള്‍ വച്ചും ഇത് പ്രവര്‍ത്തിപ്പിക്കാം. എല്‍ജി ഹൈ ഫൈ പ്രോ എന്ന ഓഡിയോ മോഡ്യൂളും ഇതിനൊപ്പം ഉപയോഗിക്കാം. ഇതിന്റെ ഹൈ ഫൈ ഡാക് ഓഡിയോ പ്‌ളേയര്‍ നവ്യാനുഭവമേകും.
2560 x 1440 പിക്‌സല്‍ റസലൂഷനുള്ള 5.3 ഇഞ്ച് അമോലെഡ് ഡിസ്പ്‌ളേയാണ് ഇതിന്. എപ്പോഴും ഓണായിരിക്കുന്ന ഡിസ്പ്‌ളേയാണ് മറ്റൊരു പ്രത്യേകത. എങ്കിലും ബാറ്ററി ചാര്‍ജ് അധികം ചെലവാകുകയും ഇല്ല. മണിക്കൂറില്‍ 0.8 ശതമാനം ബാറ്ററി ചാര്‍ജ് മാത്രമേ ഈ ഡിസ്‌പ്ലേയ്ക്ക് ആവുകയുള്ളൂവെന്ന് കമ്പനി പറയുന്നു.
വളരെ സുന്ദരമായ ഇന്റര്‍നെറ്റ് അനുഭവമായിരിക്കും ഈ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. X12 LTE മോഡമാണ് ഉപയോഗിച്ചിരിക്കുന്നത്. സെക്കന്‍ഡില്‍ 600 മെഗാബൈറ്റ് വരെ ഡൗണ്‍ലോഡ് വേഗവും സെക്കന്‍ഡില്‍ 150 മെഗാബൈറ്റ് വരെ അപ്ലോഡ് വേഗവും ഇത് നല്‍കും. യുഎസ്ബി ടൈപ്പ് സി പോര്‍ട്ടാണ്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒഎസ്, നാല് ജിബി റാം, 2.1 ജിഗാഹെര്‍ട്‌സ് 8 കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 32 ജിബി ഇന്റേണല്‍ മെമ്മറി, അതിവേഗത്തില്‍ ബാറ്ററി ചാര്‍ജാവാന്‍ ക്വിക് ചാര്‍ജ് 3.0, 2800 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, എന്‍എഫ്സി, ബ്‌ളൂടൂത്ത് 4.2, വൈ ഫൈ, എന്നിവയുമുണ്ട്.
എല്‍ജി 360 വിആര്‍ ഹെഡ്‌സെറ്റു കൂടുതല്‍ മികച്ച കേള്‍വി നല്‍കുന്നു. യുഎസ്ബി വഴി ഈ കണ്ണട ഹെഡ്‌സെറ്റ് ഫോണുമായി ബന്ധിപ്പിക്കുകയും ചെയ്യാം. സംഗീതാമാസ്വദിക്കാന്‍ ഫോണില്‍ ഘടിപ്പിക്കാവുന്ന ബാങ് ആന്‍ഡ് ഓള്‍ഫ്യുസന്റെ ഓഡിയോ ആംപ് ഒപ്പമിറക്കിയിട്ടുണ്ട്. ഡ്രോണുകളെ നിയന്ത്രിക്കാന്‍ കഴിയുന്ന എല്‍ജി സ്മാര്‍ട്ട് കണ്‍ട്രോളര്‍ ആണ് മറ്റൊരു ഉപകരണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1