5/31/2016

കേരളത്തിൽ ഏത് മുന്നണി ഭരിയ്ക്കണം എന്ന് തീരുമാനിക്കുന്നത്‌ കേരളത്തിലെ മുസ്ലിം സമുദായമാണ് .

2006 ലെയും2011 ലെയും 2016 ലെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ രസകരമായ ചില നീരീക്ഷണങ്ങൾ നടത്തുവാൻ നമ്മളെ സഹായിക്കുന്നുണ്ട് ..
കേരളത്തിൽ ഏത് മുന്നണി ഭരിയ്ക്കണം എന്ന് തീരുമാനിക്കുന്നത്‌ കേരളത്തിലെ മുസ്ലിം സമുദായമാണ് .
2011 ൽ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷവും യു ഡി എഫ് നെ പിൻതുണച്ചൂ
2006ലും 2016 ലും മുസ്ലിം സമുദായം എൽ ഡി എഫ് നെയാണ് പിൻതുണച്ചത്.
മൂന്ന് പ്രാവശ്യവും ഭരണം മുസ്ലിം സമുദായത്തിന്റെ തീരുമാനത്തിന് അനുസരിച്ച് മാറുകയും ചെയ്തു .
രസകരമായ കാര്യം ഇപ്രാവശ്യം മുസ്ലിം സമുദായത്തിലെ അംഗങ്ങൾ മത്സരിച്ച മണ്ഡലങ്ങളിൽ മുസ്ലിം ചെറുപ്പക്കാർ ഹിന്ദുവായ എതിർ സ്ഥാനാർഥികൾക്കാണ് ആണ് വോട്ട് ചെയ്തത് .
അപ്പോൾ വിഷയം വർഗീയം അല്ല എന്നർത്ഥം..
കേരളത്തിലെ ജനസംഖ്യയിൽ നാലിലൊന്ന്
പേരും മുസ്ലിം ആണ് ...
സാധാരണഗതിയിൽ ഭരണം തീരുമാനിക്കാൻ അത് പോര .
എന്നാൽ ഇവിടെ ഭരണം തീരുമാനിക്കാൻ മുസ്ലിം സമുദായത്തിന് കഴിഞ്ഞിട്ട് ഉണ്ട് .
കഴിഞ്ഞ 15 കൊല്ലങ്ങള്‍ ആയി അതാണ് അവസ്ഥ..
മുസ്ലിം സമുദായത്തിലെ ആളുകൾ രഹസ്യമായോ പരസ്യമായോ അത്തരം ഒരു ശ്രമം നടത്തിയതായി ആരും പറഞ്ഞിട്ടില്ല .
എന്നിട്ടും എങ്ങനെ ഇങ്ങനെ ഒരു സംഭവം ഉണ്ടായി .
75 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പില്‍ എന്ത് തീരുമാനം എടുത്താലും അത് അട്ടിമറിക്കാന്‍ മുസ്ലിം സമുദായത്തിന് കഴിയുന്നുണ്ട്..
അന്വേഷിക്കേണ്ട , പഠിക്കേണ്ട രാഷ്ട്രീയം ആണത് ..
ആ പഠനം ആകും വരും കാല കേരള രാഷ്ട്രീയം എന്താകും എന്ന് തീരുമാനിക്കപ്പെടുക ...
Comments
Pramod Sasidharan പിണറായി അത് പഠിച്ച് പ്രാവർത്തികമാക്കിയത് കണ്ടില്ലെ?
B.s. Chandra Mohan പഠിക്കേണ്ട വിഷയം ആണ് പ്രമോദ് .

ഭരണം തീരുമാനിക്കാനുള്ള കഴിവ് മുസ്ലിം സമുദായം നേടിയത് പഠനവിധേയം ആക്കേണ്ടതാണ്
Vinod Dasaradhan ഇത് കുറെയേറെ സത്യമാണ് ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1