‘നെയ്യപ്പം’ വരും, 6 കിടിലൻ ഫീച്ചറുകളുമായി
ഇംഗ്ലീഷ് അക്ഷരമാലയിലെ C, D, E, F, G, H, I, J, K, L, M എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന പേരുകളാണ് ഇതുവരെ ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് നല്‍കിയിരുന്നത്. ഇനി അടുത്ത ഊഴം 'N' നാണ്. 'N'ല്‍ ആരംഭിക്കുന്ന വല്ല പേരുകളും പെട്ടെന്ന് നാവിന്‍ തുമ്പില്‍ വരുന്നുണ്ടോ? ഉണ്ടെങ്കില്‍ നേരെ https://www.android.com/versions/name-n/ എന്ന ലിങ്കില്‍ പോവുക. ഇവിടെ ആളുകള്‍ക്ക് പേര് നിര്‍ദേശിക്കാനുള്ള അവസരം ഗൂഗിള്‍ നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ നമ്മള്‍ നിര്‍ദേശിക്കുന്ന പേരായിരിക്കും നാളെ ഗൂഗിള്‍ പ്രൊഡക്റ്റിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുക!
ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ നിര്‍ദേശിച്ച പേര് 'നെയ്യപ്പം' എന്നാണ്. 'കപ്പ്കേക്ക്' ( Cupcake ) ,' ഡോനട്ട്' ( Donut )'എക്ലയര്‍' ( Eclair ), 'ഫ്രോയോ' ( Froyo ), 'ജിഞ്ചര്‍ബ്രഡ്' ( Gingerbread ), 'ഹണികോമ്പ്' ( Honeycomb ), 'ഐസ് സ്‌ക്രീം സാന്‍ഡ്വിച്ച്' ( Ice Cream Sandwich ), 'ജല്ലിബീന്‍' ( Jelly Bean ), 'കിറ്റ്കാറ്റ്' ( KitKat ), 'ലോലിപോപ്പ്' ( Lollipop ), 'മാഷ്മലോ' ( Marshmallow ) എന്നിങ്ങനെയുള്ള പേരുകള്‍ ആയിരുന്നു ഇതുവരെ ഇട്ടിരുന്നത്. മെക്സിക്കന്‍ ചിപ്സ് 'നാചോസ്', ഇറ്റാലിയന്‍ ജാം 'ന്യൂട്ടല്ല', 'നെക്റ്ററൈന്‍' പഴം എന്നീ പേരുകളും നെയ്യപ്പത്തിനൊപ്പം തന്നെയുണ്ട്. കാത്തിരുന്നു കാണാം എന്തുപേരാണ് ഗൂഗിള്‍ പുതിയ ഫോണിനു നല്‍കുന്നതെന്ന്.
മുന്‍പ് ഡല്‍ഹി സര്‍വകലാശാല സന്ദശനത്തിനെത്തെിയ ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഒരുകാര്യം ഉറപ്പു നല്‍കിയിരുന്നു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചാല്‍ അടുത്ത ആന്‍ഡ്രോയിഡ് പതിപ്പ് ഇന്ത്യന്‍ മധുരപലഹാരത്തിന്റെ പേരില്‍ അറിയപ്പെടുമെന്ന്. ഇത് നടക്കുമോ ഇല്ലയോ എന്ന് ഉടനെ അറിയാം .
പേരെന്തു തന്നെയായാലും പുതിയ ആൻഡ്രോയ്ഡ് പതിപ്പ് കിടുവാണ് കേട്ടോ. നിരവധി സവിശേഷതകള്‍ നിറഞ്ഞ ഈ ഒഎസുള്ള ഫോണ്‍ വാങ്ങിയാല്‍ ഒരിക്കലും നഷ്ടമാവില്ല. ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണപ്രദമായ അത്തരം ചില സവിശേഷതകള്‍ കേട്ടോളൂ.
സ്പ്‌ളിറ്റ് സ്‌ക്രീന്‍ മോഡ്
ഒരേസമയം ഒന്നിലധികം ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന ഈ സ്പ്‌ളിറ്റ് സ്‌ക്രീന്‍ മോഡാണ് ആന്‍ഡ്രോയ്ഡ് Nന്റെ ഏറ്റവും പ്രധാന സവിശേഷത. ഒരേ വിന്‍ഡോയില്‍ ഒരേ സമയം പല ആപ്പുകള്‍ തുറന്ന് നോക്കാന്‍ സാംസങ്, എല്‍ജി ഫോണുകളില്‍ ഇപ്പോള്‍ സൗകര്യമുണ്ട്. iOS 9ലൂടെ ഐഫോണും ഈ സൗകര്യം കൊണ്ടുവന്നിരുന്നു.
മള്‍ട്ടിടാസ്‌കിംഗ്
ഒരു ആപ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പോവാന്‍ വളരെ സൗകര്യമാണ് ഈ ഫോണില്‍. റീസന്റ് ആപ്‌സ് ബട്ടണില്‍ പോയി നോക്കിയാല്‍ തൊട്ടുമുന്നെ നമ്മള്‍ ഉപയോഗിച്ച ആപ്പുകളുടെ ലിസ്റ്റ് കാണാം. അവസാനം ഉപയോഗിച്ച ആപ്പ് എടുക്കണമെങ്കില്‍ റീസന്റ് ആപ്‌സ് ബട്ടണില്‍ രണ്ടുതവണ ക്ലിക്ക് ചെയ്താല്‍ മതി.
മികച്ച നോട്ടിഫിക്കേഷന്‍ സംവിധാനം
ആന്‍ഡ്രോയിഡ് എന്നില്‍ 'ബണ്ടില്‍ഡ് നോട്ടിഫിക്കേഷന്‍' സംവിധാനമുണ്ട്. മെനു എടുത്ത് ഓരോ ആപ്പിന്റെയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാം. ബണ്ടിലില്‍ ടാപ് ചെയ്താല്‍ ഇഷ്ടമുള്ള അലര്‍ട്ട് എടുത്ത് വായിക്കുക മാത്രമല്ല, മറുപടി അയക്കാനും കഴിയും.
കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കും
ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം ഇതില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഡോസ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നെറ്റ്‌വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും തടയുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ഫോണിന്റെ ചെറിയ ചലനം പോലും ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. പുതിയ ഫോണില്‍ ഈ ചലനം പ്രശ്‌നമല്ല. എപ്പോള്‍ സ്‌ക്രീന്‍ ഓഫാകുന്നുവോ അപ്പോള്‍ ഡോസ് ജാഗരൂകമാവും.
കൂടുതല്‍ മികച്ച ആപ്ലിക്കേഷനുകള്‍
പരിഷ്‌കരിച്ച ആപ്പ് സങ്കേതങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെക്കുറഞ്ഞ സമയം മാത്രമേ എടുക്കൂ. ഇവ സ്റ്റോര്‍ ചെയ്യാന്‍ അധികം മെമ്മറിയും ആവശ്യമില്ല. ഡാറ്റ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഡാറ്റ സേവര്‍ ഓപ്ഷനും ഉണ്ട്.
മികച്ച സുരക്ഷ
നിലവിലെ ആൻഡ്രോയ്ഡ് പതിപ്പുകളുടെ വലിയ പോരായ്മ സുരക്ഷയാണ്. ആൻഡ്രോയ്ഡ് ഫോണുകളുടെ സുരക്ഷ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരം കാണാൻ വരാനിരിക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.
എന്തായാലും നെയ്യപ്പം വരുമെന്ന് തന്നെയാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്. ഇത്രയും മികച്ച ഫീച്ചറുകൾ ഉൾപ്പെടുന്ന ആൻഡ്രോയ്ഡ് പതിപ്പിന് നെയ്യപ്പമല്ലാതെ വെറെ എന്ത് പേരിടും?

© Copyright 2016 Manoramaonline. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ