5/03/2016

ബുദ്ധിയില്‍ കാക്ക ചിംമ്പാന്‍സിക്കൊപ്പം

manoramaonline.com


by സ്വന്തം ലേഖകൻ
മനുഷ്യന്‍ കഴിഞ്ഞാല്‍ ഭൂമിയില്‍ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് ചിംമ്പാന്‍സി. എന്നാല്‍ അടുത്ത് നടത്തിയ ചില പഠനങ്ങള്‍ ചിംമ്പാന്‍സിക്കൊപ്പം ഒരു പേര് കൂടി ചേര്‍ക്കാന്‍ തക്കവണ്ണമുള്ള കണ്ടത്തലുകളാണ് നടത്തിയത്. കാക്കയാണ് ബുദ്ധിയില്‍ ചിമ്പാന്‍സിയോട് കിടപിടിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയ ആ ജീവി.
പ്രശസ്തമായ സുതാര്യകുഴല്‍ പരീക്ഷണത്തിലൂടെയാണ് ചിമ്പാന്‍സികളുടെ ബുദ്ധി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗവേഷകര്‍ അളന്നത്. ഇതേ പരീക്ഷണം തന്നെയാണ് കാക്കകളിലും ഗവേഷകര്‍ നടത്തി ഫലം കണ്ടത്. ചിമ്പാന്‍സികളില്‍ നിന്ന് വ്യത്യസ്തമായി കുഴല്‍ എന്താണെന്ന് മനസ്സിലാക്കാനുള്ള പരിശീലനം കാക്കകള്‍ക്ക് നല്‍കേണ്ടി വന്നു എന്ന് മാത്രം.
chimpanzee
പരീക്ഷണം ഇങ്ങനെയാണ്. സുതാര്യമായ അതായത് ഗ്ലാസ്കൊണ്ട് നിര്‍മ്മിച്ച കുഴലിനുള്ളില്‍ ഭക്ഷണം വക്കും. സാധാരണ ജീവികള്‍ ഭക്ഷണം ദൃശ്യമാകുന്ന പ്രദേശത്ത് തന്നെ നിന്ന് അതെടുക്കാനായി ശ്രമിക്കുകയാണ് ചെയ്യുക. എന്നാല്‍ ചിംമ്പാന്‍സികളെ പോലെ തന്നെ കാക്കകളും 100 ല്‍ 100 മാര്‍ക്കോടെ ഈ പരീക്ഷണം പാസ്സായി. ഭക്ഷണം തിരിച്ചിഞ്ഞ കാക്കകള്‍ കുഴലിന്‍റെ അറ്റം കണ്ട് പിടിച്ച് അതിനുള്ളിലൂടെ കടന്ന് ഭക്ഷണം എടുത്തു. ഒരു കാക്കയല്ല പരീക്ഷണത്തിന് ഉപയോഗിച്ച എല്ലാ കാക്കകളും ഇതില്‍ വിജയിച്ചു.
മനുഷ്യനും ചിംമ്പാന്‍സിയും ഒക്കെയായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയ തലച്ചോറാണ് കാക്കയുടേത്. അത് കൊണ്ട് തന്നെ കാക്കയുടെ തിരിച്ചറിവിന്‍റെ ശേഷി അതിന്‍റെ തലച്ചോറിന്‍റെ പരിമിതിയില്‍ ഒതുങ്ങുന്നതല്ലെന്ന് ഈ പരീക്ഷണം വ്യക്തമാക്കുന്നു. തലച്ചോര്‍ ചെറുതായ ജീവികള്‍ക്ക് ബുദ്ധി കുറവായിരിക്കുമെന്ന പൊതു ധാരണയെ തിരുത്താന്‍ കൂടി പ്രേരിപ്പിക്കുന്നതാണ് കാക്കകളുടെ ബുദ്ധിയെക്കുറിച്ചുള്ള കണ്ടെത്തല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1