5/02/2016

കണിച്ചുകുളങ്ങര ദേവസ്വം: വെള്ളാപ്പള്ളിയുടെ പാനലിന് വൻ വിജയം

manoramaonline.com


by സ്വന്തം ലേഖകൻ
കണിച്ചുകുളങ്ങര (ആലപ്പുഴ) ∙ കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പിൽ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനലിന് ചരിത്രവിജയം. സിപിഎമ്മിന്റ രഹസ്യപിന്തുണയോടെ മൽസരിച്ച ജനാധിപത്യവേദിയുടെ പാനലിനെയാണു പരാജയപ്പെടുത്തിയത്. ദേവസ്വം പ്രസിഡന്റായി തുടർച്ചയായി 51 വർഷം വെള്ളാപ്പള്ളി പൂർത്തിയാക്കുകയാണ്.
ഔദ്യോഗിക പാനലിലെ 15 പേരും തിരഞ്ഞെടുക്കപ്പെട്ടു. ആകെ 17 സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിനു മുൻപേ രണ്ടു പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്‌എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണു ദേവസ്വം വൈസ് പ്രസിഡന്റ്. മറ്റു ഭാരവാഹികൾ. പി.കെ.ധനേശൻ പൊഴിക്കൽ (സെക്ര), വി.കെ.മോഹൻദാസ് വെളീപ്പറമ്പിൽ (ജോ. സെക്ര), കെ.കെ.മഹേശൻ (ട്രഷ). കണിച്ചുകുളങ്ങര സ്കൂൾ മാനേജരായി ഡി.രാധാകൃഷ്‌ണൻ കളത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
രഹസ്യ ബാലറ്റ് സമ്പ്രദായത്തിൽ ചിഹ്നത്തോടെ നടന്ന തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൊതുതിരഞ്ഞെടുപ്പിനു സമാനമായിരുന്നു. കണിച്ചുകുളങ്ങര സ്കൂളിൽ ക്രമീകരിച്ച പോളിങ് ബൂത്തുകളിൽ രാവിലെ എട്ടു മുതൽ വൈകിട്ടു നാലു വരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നിലപാട് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ സ്ഥാനാർഥികളെ നിർത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നു. പിന്നീടു പാർട്ടി നേതൃത്വം വിളിച്ചുചേർത്ത യോഗത്തിൽ എതിർപാനലിനു രഹസ്യപിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു.
ആകെയുള്ള 12,400 വോട്ടർമാരിൽ 9217 പേർ വോട്ട് ചെയ്‌തു. വെള്ളാപ്പള്ളി നടേശന് 7940 വോട്ട് ലഭിച്ചപ്പോൾ എതിർപാനലിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിച്ച റിഷി ചാരങ്കാട്ടിന് 781 വോട്ടാണു ലഭിച്ചത്. തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നതായി ജനാധിപത്യ വേദി പാനൽ ആരോപിച്ചു. വോട്ടെണ്ണൽ ബഹിഷ്‌കരിച്ചതായും അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1