പ്രൈം ലെന്‍സോ സൂം ലെന്‍സോ? അറിയേണ്ടതെല്ലാം...
ഫോട്ടോഗ്രാഫിയില്‍ ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കായി പ്രൈം (prime) ലെന്‍സുകള്‍ക്കും സൂം (zoom) ലെന്‍സുകള്‍ക്കും ഒരു കൊച്ച് ആമുഖം:
സൂം ലെന്‍സുകളെ (zoom lens) പോലെ അല്ലാതെ ഒറ്റ ഫോക്കല്‍ ലെങ്ത് മാത്രമുള്ള ലെന്‍സുകളാണ് പ്രൈം ലെന്‍സകുള്‍. ഉദാഹരണം 50mm 1.8. (ഇന്നു ലഭ്യമായ ഏറ്റവും വില കുറഞ്ഞ പ്രൈം ലെന്‍സുകളില്‍ ഒന്നാണ് ഇത്.)
ഒരു സൂം ലെന്‍സില്‍, ഉദാഹരണത്തിന് 24-70mm അല്ലെങ്കില്‍ 18-55mm പല ഫോക്കല്‍ ലെങ്തുകള്‍ അടങ്ങിയിരിക്കുന്നു. (മുകളില്‍ പറഞ്ഞ 50mm ഫോക്കല്‍ ലെങ്തും ഇപ്പോള്‍ പറഞ്ഞ രണ്ടു സൂം ലെന്‍സിലും ലഭ്യമാണ്.)
അങ്ങനെയാണെങ്കില്‍ ഒരു സൂം ലെന്‍സ് അല്ലെ മെച്ചം? അതെ, സൗകര്യം വച്ചു നോക്കിയാല്‍. പ്രൈം ലെന്‍സുകള്‍ അരങ്ങു വാണിരുന്നത് ഫിലിം ഫോട്ടോഗ്രാഫിയുടെ കാലത്തായിരുന്നു. അന്ന് സൂം ലെന്‍സുകള്‍ക്ക് ഒരു തൊട്ടുകൂടായ്മ കല്‍പ്പിച്ചിരുന്നു. കാരണം അന്ന് രണ്ടുതരം സൂം ലെന്‍സുകളായിരുന്നു ഉണ്ടായിരുന്നത്- വില കുറഞ്ഞവയും കൂടിയവയും. കുറഞ്ഞവ എടുക്കുന്ന ഫോട്ടോ മോശമാക്കും. കൂടിയവയ്ക്ക് സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ വയ്യാത്ത വിലയും. അപ്പോള്‍ പിന്നെ ആവശ്യമുള്ള പ്രൈം ലെന്‍സുകളെ കൂടെ കൊണ്ടു നടക്കുക തന്നെയായിരുന്നു പോംവഴി.
ഇന്നു സൂം ലെന്‍സുകളുടെ ആവശ്യക്കാരും പ്രോഡക്ഷനും വര്‍ധിച്ചു. സാങ്കേതികവിദ്യയും മെച്ചപ്പെട്ടു. ഓരോ തരം ആവശ്യക്കാരനും വേണ്ട ലെന്‍സ് മാര്‍ക്കറ്റിലുണ്ട്. കോണ്‍സ്റ്റന്റ് അപേച്ചറുഉള്ള സൂം ലെന്‍സുകള്‍ പ്രോഫെഷണലുകളുടെയും, കാശുള്ള, വിനോദത്തിനായി ഫോട്ടോഗ്രാഫിയില്‍ ഏര്‍പ്പെടുന്നവരുടെയും ക്യാമറയില്‍ ഇണക്കിയിട്ടുണ്ടാകും. (ഉദാഹരണം F2.8 മാര്‍ക്കിങ് ഉള്ള പ്രമുഖ കമ്പനികളുടെ ലെന്‍സുകള്‍.) കാശില്ലാത്തവരും തുടക്കാക്കാരും 'മാറുന്ന അപര്‍ചര്‍' ഉള്ള ലെന്‍സുകള്‍ വാങ്ങുന്നു. (ഉദാഹരണം F3.5-5.6 എന്നൊക്കെ രേഖപ്പെടുത്തിയിട്ടുള്ള ലെന്‍സുകള്‍.) ഇവയുടെ വില നോക്കാം. ഫുള്‍ഫ്രെയിം ലെന്‍സായ AF-S NIKKOR 24-70mm f/2.8E ED VR ന്റെ എംആര്‍പി 1,69,950 രൂപയാണ്.
എന്നാല്‍ ക്രോപ് സെന്‍സര്‍ ബോഡികള്‍ക്കുള്ള, മിക്ക തുടക്കക്കാരുടെയും DSLRല്‍ കടിച്ചു തൂങ്ങുന്ന AF-P DX NIKKOR 18-55mm f/3.5-5.6G ലെന്‍സിന്റെ എംആര്‍പി 9,950 രൂപയാണ്. (ക്യാമറയോടൊപ്പം വാങ്ങുമ്പോള്‍ കിറ്റ് ലെന്‍സുകള്‍ക്ക് ഇതിലും കുറഞ്ഞ വിലയെ വരൂ. ഇവിടെ പറഞ്ഞ 18-55mm നിക്കോണിന്റെ പുതിയ ലെന്‍സ് ആണ്. സാധാരണ DX കിറ്റ് ലെന്‍സുകള്‍ക്ക് ഇതിലും വില കുറവാണ്. കിറ്റ്‌ലെന്‍സ് സങ്കല്‍പ്പം കൂടുതല്‍ ഉപയുക്തമായത് DX ബോഡികള്‍ വാങ്ങുന്നവര്‍ക്കാണ്. ഫുള്‍ഫ്രെയിം ബോഡി വാങ്ങുന്നവര്‍ ബോഡി മാത്രം വാങ്ങുകയും അവര്‍ക്കിഷ്ടപ്പെട്ട സൂമോ പ്രൈം ലെന്‍സോ വാങ്ങുകയും ആണു ചെയ്യുക. കിറ്റ് ആയി വാങ്ങിയാല്‍ ചില ലെന്‍സുകള്‍ക്കു വിലക്കുറവു കിട്ടും. ഉദാഹരണം നിക്കോണ്‍ AF-S NIKKOR 24-120mm f/4G ED VR ലെന്‍സിന്റെ എംആര്‍പി ഒരു ലക്ഷം രൂപയാണ്. എന്നാല്‍ നിക്കോണ്‍ ഇതു ബോഡിക്ക് ഒപ്പം നല്‍കുമ്പോള്‍ ഏകദേശം 40,000 രൂപയാണു വില.)
അപ്പോള്‍ പ്രൈം ലെന്‍സുകളുടെ പ്രസക്തി പാടെ നഷ്ടപ്പെട്ടോ? ഇല്ലേ, ഇല്ല. ഇന്നും പ്രൈം ലെന്‍സുകള്‍ ഉപയോഗിക്കുന്ന പ്രൊഫെഷണലുകള്‍ ധാരാളമുണ്ട്.
ചില പ്രൈമുകളുടെ ക്വാളിറ്റിയെ വെല്ലുവിളിക്കാന്‍ സൂമുകള്‍ക്കാവില്ല, പ്രത്യേകിച്ചും ടെലീ മേഖലയിലേക്കു കടക്കുമ്പോള്‍. നിക്കോണ്‍ അടുത്തകാലത്ത് തുടക്കക്കാര്‍ക്കായി ഇറക്കിയ AF-S NIKKOR 200-500mm f/5.6E ED VR സൂമിന്റെ എംആര്‍പി 94,950 രൂപയാണ്. എന്നാല്‍ AF-S NIKKOR 500mm f/4E FL ED VRനു വില 6,64,950 രൂപയാണ്. കൂടുതല്‍ വലിയ അപര്‍ചര്‍ ഉള്ള AF-S NIKKOR 400mm f2.8E FL ED VR നാകട്ടെ 7,99,950 രൂപയാണ് എംആര്‍പി. ഏതാനും വര്‍ഷം മുമ്പിറക്കിയ AF-S NIKKOR 800mm f/5.6E FL ED VR എന്ന 'പീരങ്കി'യ്ക്കു വില 13,64,950 രൂപയാണ്. (കൊടുത്തിരിക്കുന്ന വിലകളെല്ലാം സൂചന മാത്രമാണ്. മാര്‍ക്കറ്റു വില ഇതില്‍ കുറവായിരിക്കും.)
പ്രൈം ലെന്‍സകുള്‍ പൊതുവെ ക്വാളിറ്റിയുടെയും നിര്‍മ്മാണത്തികവിന്റെയും പര്യായമാണ്. എന്നാല്‍ ഇവ എല്ലാവര്‍ക്കും ആവശ്യമില്ല. എവിടെയെല്ലാമാണ് പ്രൈം ലെന്‍സുകള്‍ മേല്‍ക്കോയ്മ നേടുന്നത് എന്നു നോക്കാം:
ഇപ്പോള്‍ ഏതാനും F1.8 അപര്‍ചര്‍ ഉള്ള സൂം ലെന്‍സുകള്‍ മാര്‍ക്കറ്റില്‍ ഉണ്ടെങ്കിലും മിക്ക പുകള്‍പെറ്റ പ്രൊഫെഷണല്‍ സൂമുകളും F2.8 വരെ മാത്രം അപര്‍ചര്‍ ഉള്ളവയാണ്. എന്നാല്‍ വില കുറഞ്ഞ F1.8 ലെന്‍സുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇവ വെളിച്ചം കുറഞ്ഞ സമയത്തുള്ള ഫോട്ടോഗ്രഫിക്കു കൂടുതല്‍ സഹായകമാകും.
വൈഡ് അപര്‍ചര്‍ പോര്‍ട്രെയ്റ്റ് ചിത്രങ്ങളിലും മറ്റും ബാക്ഗ്രൗണ്ട് അലിയിച്ചുകളഞ്ഞു കൂടുതല്‍ സുന്ദരമാക്കാനും അനുവദിക്കും. 85mm 1.4 ലെന്‍സിന്റെ ഒക്കെ പ്രശസ്തി ഐതിഹാസികമാണല്ലോ. (വില കൂടുതല്‍ ആണേ!)
വില കൂടിയ പ്രൈം ലെന്‍സുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് എലമെന്റ്‌സ് വളരെ നിലവാരം കൂടിയവ ആയിരിക്കും. അതുകൊണ്ടു തന്നെ കഴിവുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മികച്ച ചിത്രങ്ങള്‍ പകര്‍ത്താനാകും.
വൈബ്രേഷന്‍ റിഡക്ഷന്‍ അല്ലെങ്കില്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഇപ്പോള്‍ പ്രൈം ലെന്‍സുകളിലേക്കും എത്തി തുടങ്ങിയിരിക്കുന്നു എന്നത് പ്രൈമുകളുടെ ആരാധകര്‍ക്ക് ഉന്മേഷം പകരുന്ന ഒരു വാര്‍ത്തയായിരിക്കും.
എന്താണ് പ്രൈമുകളുടെ പ്രധാന പോരായ്മ? സൂം ചെയ്യാനാകില്ല എന്നതു തന്നെ. രണ്ടും മൂന്നും പ്രൈമുകള്‍ കൊണ്ടു നടന്നാലും ചില പടങ്ങള്‍ നഷ്ടമായേക്കാം. ഉദാഹരണത്തിന് ഒരു കെട്ടിടത്തിന്റെ ചിത്രം ഇടുങ്ങിയ സ്ഥലത്തു നിന്നു പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കൊണ്ടുവന്നിട്ടുള്ള പ്രൈം ലെന്‍സിനു വേണ്ടത്ര വൈഡ് ആകാന്‍ പറ്റുന്നില്ല എങ്കില്‍ പടം എടുക്കാന്‍ പറ്റാതെ വന്നേക്കാം. ഒറ്റ ഫോക്കല്‍ ലെങ്തിന്റെ വഴങ്ങായ്കയ്ക്കു മറുമരുന്നില്ലതെ വരാം.
ഒന്നിലേറെ പ്രൈമുകളും ആയി ആണു നമ്മള്‍ പോകുന്നതെങ്കില്‍ ഇടയ്ക്കിടയ്ക്കു ലെന്‍സ് മാറേണ്ടതായി വരും. ഈ സമയം കൊണ്ടു ചിത്രം നഷ്ടമായേക്കാം. ഉദാഹരണത്തിനു വൈഡ് ആങ്ഗിളില്‍ പടം എടുത്തു കൊണ്ടിരിക്കുമ്പോള്‍ അടുത്തു വന്നരിക്കുന്ന സുന്ദരി പക്ഷിയുടെ പടമെടുക്കാനായി ടെലി ലെന്‍സ് പുറത്തെടുക്കുന്ന സമയം കൊണ്ടു കിളി അതിന്റെ വഴിക്കു പോയെന്നിരിക്കാം.
ലെന്‍സു മാറുന്നതു കൊണ്ടു മറ്റൊരു പ്രശ്‌നവും ഉണ്ട്. സെന്‍സറിലേക്കു പൊടി കയറാം. (പ്രൊഫെഷണലുകള്‍ ഉപയോഗിച്ച ക്യാമറകള്‍ സെക്കന്‍ഡ്ഹാന്‍ഡ് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്നവര്‍ക്ക് ഈ കാര്യം ഓര്‍ത്തു വയ്ക്കാവുന്നതാണ്.)
എന്താണു സൂമുകളുടെ ഗുണം ? അതെ. നിന്ന നില്‍പ്പില്‍ തന്നെ പടം എടുക്കാനാകും എന്നതാണ്. അതല്ലെ മെച്ചം? പ്രോഫഷണല്‍ സൂമുകളാണെങ്കില്‍ അതു ശരിയാണ്. പക്ഷെ, വലിയൊരു ശതമാനം സൂമുകള്‍ക്കും ശരാശരിയൊ അതില്‍ താഴെയോ ആയിരിക്കും നിലവാരം. മുകളില്‍ പറഞ്ഞതുപോലെ അവയ്ക്കു ഫാസ്റ്റ് അപര്‍ചര്‍ കാണില്ല. പടത്തിന്റെ ക്വാളിറ്റിക്കാണു മുന്‍ഗണന എങ്കില്‍ നിലവാരമില്ലാത്ത സൂമുകളുടെ ആകര്‍ഷണവലയത്തില്‍ പെടാതിരിക്കുക തന്നെ വേണം.
നിരവധി ഫോക്കല്‍ ലെങ്തുകള്‍ ഒറ്റ ലെന്‍സില്‍ ഒതുക്കിയിരിക്കുന്നതിനാല്‍ പല പ്രൈമുകളെ ഒരുമിച്ചു വേണ്ടെന്നു വയ്ക്കാം. ഉദാഹരണത്തിന് ഒരു 70-200 F2.8 ലെന്‍സുണ്ടെങ്കില്‍ പോര്‍ട്രെയ്റ്റ് ലെന്‍സിന്റെയും മീഡിയം ടെലീ ലെന്‍സിന്റെയും ഗുണങ്ങള്‍ അതില്‍ കിട്ടും. മിക്ക സൂമുകള്‍ക്കും വീആര്‍ അല്ലെങ്കില്‍ ഐഎസ് ഉണ്ട്. ഫാസ്റ്റ് അപര്‍ചര്‍ ഇല്ല എന്ന കുറവ് ചില സാഹചര്യങ്ങളിലെങ്കിലും ഇതു പരിഹരിക്കും.
എന്താണ് ഇവയുടെ പ്രധാന കുറവ്? വിലകുറഞ്ഞ സൂമുകള്‍ ഫോട്ടോയുടെ മേന്മ കുറയ്ക്കും. പിന്നെ അവ ഫോട്ടോഗ്രാഫര്‍മാരെ അലസരാക്കും. പുതിയ ഒരു ആങ്ഗിള്‍ അന്വേഷിച്ചു നടക്കുന്നതിനു പകരം നിന്നിടത്തു നിന്നു നിറയൊഴിച്ച ശേഷം കടന്നു കളയാന്‍ അവ ഫോട്ടോഗ്രാഫര്‍മാരെ പ്രേരിപ്പിച്ചേക്കാം.
പ്രൈമോ സൂമോ?
ഗുണമേന്മയുള്ള സൂമുകളാണ് ഉപയോഗിക്കുന്നതെങ്കില്‍, അവ കൊണ്ടു വരുന്ന വൈവിധ്യവും സാധ്യതകളുമായിരിക്കും ശരാശരി ഫോട്ടോഗ്രാഫര്‍ക്കു ഇണങ്ങുക. കൂട്ടുകാര്‍ക്കൊ ബന്ധുക്കള്‍ക്കൊ പ്രൈം ലെന്‍സുകള്‍ ഉണ്ടെങ്കില്‍ അവ ഉപയോഗിച്ചു നോക്കുക. സ്വന്തം ശൈലിക്ക് ഇവ ഇണങ്ങുന്നുണ്ടെങ്കില്‍ വാങ്ങുന്ന കാര്യം പരിഗണിക്കുക.
അവസാന വാക്ക്
ഒരു പ്രൈം ലെന്‍സുമാത്രം കൊണ്ടുനടക്കുന്ന ഫോട്ടോഗ്രാഫര്‍ എങ്ങനെ സൂം ചെയ്യും? നടന്ന്! മുന്നോട്ടോ പിന്നോട്ടോ നടന്ന് ട്രിഗര്‍ അമര്‍ത്താനുള്ള ഉചിതമായ സ്ഥലം കണ്ടെത്തുമ്പോള്‍ ചിലപ്പോള്‍ ഒരു ക്ലാസിക്ക് പടം ആയിരിക്കും പിറക്കുക, ചില സന്ദര്‍ഭങ്ങളില്‍ ഇതു പ്രാവര്‍ത്തികമാകില്ല എങ്കിലും!

© Copyright 2016 Manoramaonline. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ