5/13/2016

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും

കേരള നവോത്ഥാനം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും

ജന്മഭൂമി
1866ല്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. മൂക്കുത്തി സമരം, മാറുമറയ്ക്കല്‍ സമരം തുടങ്ങി കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ നീക്കങ്ങളിലൂടെ മാറ്റത്തിന്റെ വിത്തുവിതച്ചതു ആറാട്ടുപുഴ വേലായുധ പണിക്കര് ആയിരുന്നു ചരിത്രത്തില്‍ ആദ്യമായി ഈഴവര്‍ക്കായി ഒരു കഥകളിയോഗം സ്ഥാപിച്ചതും അദേഹം ആയിരുന്നു.
1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠ ഗുരുദേവന്‍ നടത്തി. (കേരളത്തിലെ പിന്നാക്ക ജനതയ്ക്ക് ഇശ്വര ആരാധന സാധ്യമാക്കിയ കോളിളക്കം സൃഷ്ടിച്ച ഒരു നവോഥാന പ്രവര്‍ത്തി). 1891ല്‍ മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം. (ഇതിനു മുന്‍‌പന്തിയില്‍ ഡോക്ടര് പല്പു ഉണ്ടായിരുന്നു. ഇതിലുടെയാണ് കേരളത്തിലെ നായന്മാര്‍ വരെയുള്ളവര്‍ക്ക് ആദ്യമായി തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചത്).
1896 ല്‍ ഈഴവ മഹാജന സഭാ രൂപീകരണവും സെപ്റ്റംബര്‍ മൂന്നിനു ‘ഈഴവ മെമ്മോറിയല്‍ പ്രക്ഷോഭവും (ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തില്‍) 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം ഗുരുവും, ഡോ.പല്‍പ്പുവും ചേര്‍ന്ന് സ്ഥാപിച്ചു.
1904ല്‍ കുമാരനാശാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായി ‘വിവേകോദയം’ മാസിക ആരംഭിച്ചു. (ഇതില്‍ എല്ലാ പിന്നാക്കകാരുടെയും ഉന്നമനത്തിനായി എസ്എന്‍ഡിപി യോഗ നേതാക്കന്മാര്‍ നിരന്തരം ലേഖനങ്ങള്‍ എഴുതി). ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മതംമാറി ക്രിസ്ത്യാനികളായ ഈഴവര്‍ തിരിച്ചു വന്നതും പള്ളി പൊളിച്ച് അമ്പലം പണിഞ്ഞതുമായ സംഭവം എസ്എന്‍ഡിപിയുടെ ഔദ്യോഗിക മാസികയായിരുന്ന വിവേകോദയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ കാര്യം സി‌എസ്‌ഐ ബിഷപ്പായിരുന്ന റൈറ്റ് റവ.ഡോ ജെ ഡബ്ലൂ ഗ്ലാഡ്സ്റ്റന്‍ രേഖപ്പെടുത്തുന്നു.
ആദ്യത്തെ തൊഴിലാളി സംഗമവും വ്യവസായ പ്രദര്‍ശനവും നടത്തിയതും എസ്എന്‍ഡിപി യോഗം തന്നെയാണ് ( കൊല്ലത്ത് നടന്ന രണ്ടാം വാര്‍ഷികയോഗത്തില്‍). 1909ല്‍ എസ്എന്‍ഡിപിയുടെ ശ്രമഫലമായി ഈഴവര്‍ക്കു മറ്റു പിന്നാക്കക്കാര്‍ക്കും തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭയില്‍ പ്രാതിനിധ്യം ലഭിച്ചു. 1914 ല്‍ ദേശാഭിമാനി ആരംഭിച്ചത് ടി.കെ മാധവന്‍ (എസ്എന്‍ഡിപി യോഗത്തിന്റെ ശക്തനായ നേതാവ്).
1924 മാര്‍ച്ച് 30 ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തില്‍ മുന്‍ നിരയില് നിന്നത് എസ്എന്‍ഡിപിയോഗ നേതാക്കന്മാര്‍ പ്രത്യേകിച്ച് ടി.കെ മാധവന്‍ അമ്പലപ്പുഴ ക്ഷേത്രം അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ. മാധവന്‍ ഉണ്ടായിരുന്നു.( ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്.)
1917 മേയ് 29ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തിയതു സഹോദരന് അയ്യപ്പന് എന്ന യോഗം പ്രവര്‍ത്തകന്‍. 1917ല്‍ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു. മിശ്രവിവാഹവും മിശ്രഭോജനവും വഴി കേരള നവോദ്ധാനം ആയിരുന്നു ലക്ഷ്യം. 1919ല്‍ അദ്ദേഹം മട്ടാഞ്ചേരിയില്‍ നിന്ന് ‘സഹോദരന്‍’ പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരന്‍ അയ്യപ്പന്‍ പ്രവര്‍ത്തിച്ചിരുന്നു.
മാര്‍ക്‌സിന്റെയും ലെനിനിന്റെയും മഹത്ത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങള്‍ ആദ്യം മനസ്സിലാക്കുന്നത് സഹോദരന്‍ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്.
കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ് അദ്ദേഹം. ഈ രാജ്യത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളില്‍ പ്രധാനിയും യോഗം പ്രവര്‍ത്തകനായ അദ്ദേഹമായിരുന്നു. 1928ല്‍ ആരംഭിച്ച യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹം തന്നെയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1