ഡീസല്‍ വാഹന നിയന്ത്രണം വ്യാപിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍
നിരോധനം വ്യപിപ്പിക്കുന്നത് പ്രാദേശിക വ്യവസായത്തെയും നിരവധി പേരുടെ തോഴിലിനെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യവസായ മന്ത്രാലയം ദേശീയ ഹരിത ട്രിബ്യൂണലിനോട് നീക്കത്തില്‍നിന്ന് പിന്‍മാറാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.
May 30, 2016, 04:37 PM ISTന്യൂഡല്‍ഹി: ഡീസല്‍ വാഹന നിയന്ത്രണം രാജ്യത്തെ മറ്റ് നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മറ്റ് നഗരങ്ങളിലേയ്ക്കു കൂടി നിരോധനം വ്യപിപ്പിക്കുന്നത് പ്രാദേശിക വ്യവസായത്തെയും നിരവധി പേരുടെ തോഴിലിനെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യവസായ മന്ത്രാലയം ദേശീയ ഹരിത ട്രിബ്യൂണലിനോട് നീക്കത്തില്‍നിന്ന് പിന്‍മാറാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.
ലക്‌നൗ, പട്‌ന, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങള്‍ അടക്കം 11 നഗരങ്ങളിലാണ് ഡീസല്‍ വാഹന നിയന്ത്രണം കൊണ്ടുവരാന്‍ ട്രൈബ്യൂണല്‍ നീക്കം നടത്തുന്നത്. ഈ നഗരങ്ങളില്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്നതിന് മെയ് 31 വരെ ട്രൈബ്യൂണല്‍ സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം, തലസ്ഥാനത്ത് വലിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ നടപടി താത്കാലികമാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ