5/30/2016

അതിർത്തി കടന്ന് സൈന്യം പകരം വീട്ടി

അതിർത്തി കടന്ന് സൈന്യം പകരം വീട്ടി

ന്യൂദൽഹി: ഭാരത സൈനികർ മ്യാൻമർ അതിർത്തി പ്രദേശത്ത് കടന്ന് എട്ട് കലാപകാരികളെ വധിച്ചു. മണിപ്പൂരിൽ ആസാം റൈഫിളിന് നേരെ മെയ് 22ന് ആക്രമണം നടത്തിയ കോർ കമ്മിറ്റി സംഘടനയിൽപ്പെട്ട ഭീകരരെയാണ് സൈന്യം അതിർത്തിയിൽ പ്രവേശിച്ച് കൊലപ്പെടുത്തിയത്.
എട്ട് പേരെ കൊലപ്പെടുത്തിയതിനു പുറമെ സൈന്യം 18 ഭീകരരെ പിടികൂടി മ്യാൻമർ അധികൃതർക്ക് കൈമാറിയെന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദൽഹിയിൽ നടന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചർച്ചയ്ക്ക് ശേഷമാണ് മ്യാൻമറിൽ പ്രവേശിച്ച് കലാപകാരികളെ വധിക്കാൻ ആസാം റൈഫിൾസിന് നിർദ്ദേശം ലഭിച്ചത്.
മ്യാൻമർ അതിർത്തിയിൽ നിന്നും 16 കിലോമീറ്റർ ഉള്ളിൽ വച്ചാണ് സൈന്യം ഭീകരരുടെ ക്യാമ്പിൽ കയറി ആക്രമണം നടത്തിയത്. കൃത്യമായി എത്ര പേർ കൊല്ലപ്പെട്ടുവെന്ന് അന്വോഷിച്ചു വരികയാണെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
കഴിഞ്ഞ വർഷം മെയ് 22ന് കലാപകാരികളുടെ ആക്രമണത്തിൽ 17 ആസാം റൈഫിൾസ് ജവാൻമാർ കൊല്ലപ്പെടുകയും 16 പേർക്ക് ഗുരുതരമായി പരിക്കുമേറ്റിരുന്നു. ഇതിനു പുറമെ ചന്ദേൽ ജില്ലയിൽ ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ആറ് സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
എന്നാൽ മ്യാൻമർ അധികൃതർ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. മുൻപൊരിക്കൽ സൈന്യം ഇത്തരത്തിൽ അതിർത്തി പ്രദേശത്ത് കയറി ഭീകരരെ വധിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1