manoramaonline.com
by സ്വന്തം ലേഖകൻ
അതൊരു
ചരിത്ര നിമിഷമായിരിക്കും. മേയ് 23 രാവിലെ 9.30 ലോകശ്രദ്ധ
ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു
പരീക്ഷണമാണ് ഇന്ത്യയിൽ അന്ന് നടക്കുന്നത്. മുൻനിര ബഹിരാകാശ ഏജൻസികൾ പോലും
കോടികൾ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതി ഐഎസ്ആർഒ കുറഞ്ഞ
ചെലവിലാണ് പരീക്ഷിക്കാൻ പോകുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന റോക്കറ്റ്
പരീക്ഷണം ഇത് ആദ്യമായാണ് ഇന്ത്യ പരീക്ഷിക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് പരീക്ഷണ റീയൂസബിൾ ലോഞ്ച് വെയ്ക്കിൾ (ആർഎൽവി) റോക്കറ്റ് വിക്ഷേപിക്കുക.
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഈ പരീക്ഷണത്തെ വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.
ബഹിരാകാശ
മേഖലയിൽ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിർമാണം. വിക്ഷേപിച്ച
റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്.
മാസങ്ങൾക്ക് മുൻപ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ഈ നേട്ടം
കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം പരീക്ഷണങ്ങളും പരാജയപ്പെട്ടു.
അമേരിക്കൻ ബഹിരാകാശ ഏജൻസിക്ക് പോലും സാധിക്കാത്ത നേട്ടമാണ് എലൻ മുസ്കിന്റെ
നേതൃത്വത്തിലുള്ള ഒരു സംഘം സാങ്കേതിക വിദഗ്ധർ കൈവരിച്ചത്.
ഇതിനിടെയാണ് ഇന്ത്യയും അത്തരമൊരു നേട്ടം കൈവരിക്കാൻ പോകുകന്നത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനം-റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ RLV തീര്‍ച്ചയായും മികവുകളുടെ കൂട്ടത്തില്‍ പൊന്‍തൂവലാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. സാമ്പത്തിക ദുര്‍വ്യയം കുറയ്ക്കാം എന്നതുകൊണ്ടു തന്നെ ഇതിനു സ്വീകാര്യതയും കൂടുതലാണ്.
RLV-TD
വാഹനത്തിന്റെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിക്രം സാരാഭായ്
സ്‌പേസ് സെന്ററില്‍ പൂര്‍ത്തിയായി. പരീക്ഷണങ്ങള്‍ക്കായി ദിസവങ്ങൾക്കുള്ളിൽ
ഇത് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. മേയ്
അവസാനത്തിലോ ജൂൺ ആദ്യത്തിലോ വിക്ഷേപിക്കാനാണ് നീക്കം നടത്തുന്നത്.
കാലാവസ്ഥയുടെ ഗതിവിഗതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമേ വിക്ഷേപണത്തിന്റെ സമയം തീരുമാനിക്കാനാവൂ. എല്ലാം അനുകൂല സ്ഥിതിയിലാണെങ്കില്‍ മേയ് ആദ്യപകുതിയോടെ RLVTD ബഹിരാകാശത്തെത്തും. വിക്ഷേപണം വിജയകരമായി പരിണമിച്ചാല്‍ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹന നിര്‍മ്മാണത്തിന്‍റെ ആദ്യപടി കടന്നുകിട്ടി എന്ന് പറയാം. പ്രാഥമികഘട്ട പരീക്ഷണത്തില്‍ വിമാനത്തിന്‍റെ രൂപഘടനയോടു സാമ്യമുള്ള ഒരു സബ്ഓര്‍ബിറ്റല്‍ ആകാശവാഹനമായിരിക്കും വിക്ഷേപിക്കുക.
6.5
മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്രനിരപ്പില്‍
നിന്നും എഴുപതു കിലോമീറ്ററോളം ഉയരത്തില്‍ സഞ്ചരിക്കാന്‍ ഇതിനു
ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. RLV സാങ്കേതികതയിലേക്കുള്ള ആദ്യ
കാല്‍വയ്പ്പ് മാത്രമാണിത്. യഥാര്‍ത്ഥ RLV ടെക്‌നോളജിയില്‍ നമ്മുടെ
ബഹിരാകാശസങ്കേതങ്ങള്‍ എത്തണമെങ്കില്‍ ഇനിയും ഒരുപാടു കടമ്പകള്‍
കടക്കേണ്ടതുണ്ട്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് പരീക്ഷണ റീയൂസബിൾ ലോഞ്ച് വെയ്ക്കിൾ (ആർഎൽവി) റോക്കറ്റ് വിക്ഷേപിക്കുക.
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഈ പരീക്ഷണത്തെ വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.
ഇതിനിടെയാണ് ഇന്ത്യയും അത്തരമൊരു നേട്ടം കൈവരിക്കാൻ പോകുകന്നത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനം-റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ RLV തീര്‍ച്ചയായും മികവുകളുടെ കൂട്ടത്തില്‍ പൊന്‍തൂവലാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. സാമ്പത്തിക ദുര്‍വ്യയം കുറയ്ക്കാം എന്നതുകൊണ്ടു തന്നെ ഇതിനു സ്വീകാര്യതയും കൂടുതലാണ്.
ഐഎസ്ആർഒ ഒഫീസ്
കാലാവസ്ഥയുടെ ഗതിവിഗതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമേ വിക്ഷേപണത്തിന്റെ സമയം തീരുമാനിക്കാനാവൂ. എല്ലാം അനുകൂല സ്ഥിതിയിലാണെങ്കില്‍ മേയ് ആദ്യപകുതിയോടെ RLVTD ബഹിരാകാശത്തെത്തും. വിക്ഷേപണം വിജയകരമായി പരിണമിച്ചാല്‍ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹന നിര്‍മ്മാണത്തിന്‍റെ ആദ്യപടി കടന്നുകിട്ടി എന്ന് പറയാം. പ്രാഥമികഘട്ട പരീക്ഷണത്തില്‍ വിമാനത്തിന്‍റെ രൂപഘടനയോടു സാമ്യമുള്ള ഒരു സബ്ഓര്‍ബിറ്റല്‍ ആകാശവാഹനമായിരിക്കും വിക്ഷേപിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ