5/08/2016

സ്നേഹത്തിന്റെ അമൃതവർഷം

localnews.manoramaonline.com


by സ്വന്തം ലേഖകൻ
തൃശൂർ ∙ പ്ലാസ്റ്റിക് ഷീറ്റിനു താഴെ മക്കളെയും കൂട്ടിപ്പിച്ചിരിക്കുന്ന അമ്മമാർക്ക് മാതാ അമൃതാന്ദമയിയുടെ അനുഗ്രഹമായി വീട്. അരിമ്പൂർ മനക്കൊടി മേനോത്തുപറമ്പിൽ ശങ്കരന്റെ ഭാര്യ മല്ലികയും മകൻ ആകാശും താമസിക്കുന്നതു പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു ചുമരു നിർമിച്ച വീട്ടിലാണ്. കിടപ്പുരോഗിയായിരുന്ന ശങ്കരൻ ഒരാഴ്ച മുൻപു മരിച്ചു. ശങ്കരന്റെ ചികിത്സയ്ക്കുവേണ്ടി വൻ തുക കടത്തിലായ കുടുംബം മുന്നോട്ടുപോകാൻ വഴിയില്ലാതെ നിൽക്കുകയാണ്. കൂലിപ്പണിക്കു പോയാണു മല്ലിക കുടുംബം പുലർത്തുന്നത്. മഴക്കാലമെത്തിയാൽ കൂര വീഴുമെന്നു ഭയന്നിരിക്കുകയായിരുന്നു മല്ലിക. വീഴാത്തൊരു മേൽക്കൂരയുടെ കീഴെ ഉറങ്ങുക എന്നതായിരുന്നു ശങ്കരന്റെ സ്വപ്നം.
thrissur-home-cutting
ഒല്ലൂരിനടുത്തു വെട്ടുകാട് എളപ്പംകോട്ടയിൽ ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ കൂരകെട്ടി താമസിക്കുന്ന തൈപ്പറമ്പിൽ ജോയിക്കും ഷീനയ്ക്കും പെൺകുട്ടികൾ നാലാണ്. ജോയി ഉത്സവപ്പറമ്പിൽ കച്ചവടം നടത്തും. ഷീന കൂലിപ്പണിക്കും പോകും. എന്നാൽ, നാലു പെൺമക്കളെ വീട്ടിൽ വിട്ടുപോകാൻ ഭയമായതിനാൽ ജോയി വീട്ടിലുള്ള ദിവസമെ ഷീന ജോലിക്കു പോകാറുള്ളൂ. പുറമ്പോക്കിലായതിനാൽ ഇവർക്കു പഞ്ചായത്തും വീട് നൽകിയില്ല.
മനോരമയിൽ ഇന്നലെ ഇവരുടെ വാർത്ത കണ്ട സ്വാമി അമൃതസ്വരൂപാനന്ദ ഇവരുടെ കാര്യം മാതാ അമൃതാനന്ദമയിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർക്കു വീട് നൽകുമെന്നു മാതാ അമൃതാനന്ദമയി ‘മനോരമ’യെ അറിയിച്ചു. മഠത്തിന്റെ പ്രതിനിധികൾ വൈകാതെ ഇവരെ സന്ദർശിച്ച് വീട് വയ്ക്കാനുള്ള നടപടികൾ ചർച്ച ചെയ്യുമെന്നു സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു. മഠം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാണിത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1