5/03/2016

അമ്മയില്ലാത്ത കഴുകന്‍ മുട്ടയ്ക്ക് കാവലായി ആണ്‍കഴുകൻമാർ

manoramaonline.com


by സ്വന്തം ലേഖകൻ
ജര്‍മ്മനിയിലെ ബര്‍ലിന്‍ മൃഗശാലയിലെ പ്രശസ്തരായ രണ്ട് കഴുകന്‍മാര്‍ ആണ് ഐസിസും ബോര്‍ഡ്ഹോണും. ഇവരുടെ സ്വവര്‍ഗ്ഗ പ്രണയമാണ് ഇവരെ പ്രശസ്തരാക്കിയത്. പെണ്‍കഴുകന്‍മാരുമായി കൂട്ട് കൂടാനോ ഇണ ചേരാനോ ഇവര്‍ തയ്യാറല്ല. മറിച്ച് ഇവര്‍ പരസ്പരം സ്നേഹിച്ച് നടക്കുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്.
സ്വവര്‍ഗ്ഗ വിവാഹം അനുവദിച്ചിട്ടുള്ള പ്രദേശങ്ങളിലെല്ലാം ദമ്പതികള്‍ കുട്ടികളെ ദത്തെടുക്കുന്ന പതിവുണ്ട്. എന്തായാലും ബര്‍ലിന്‍ മൃഗശാലയിലെ സ്വവര്‍ഗ്ഗപ്രണയികളായ ഈ കഴുകന്‍ ദമ്പതികളും ദത്തെടുത്തിരിക്കുകയാണ്. കുട്ടിയെ അല്ല അമ്മ ഉപേക്ഷിച്ച ഒരു മുട്ടയാണ് ഇരുവരും ചേര്‍ന്ന് ഇപ്പോള്‍ പരിപാലിക്കുന്നത്.
മൃഗശാലയിലെ തന്നെ ലിസ എന്ന പെണ്‍ കഴുകനാണ് മുട്ടയിട്ടത്. എന്നാല്‍ മുട്ടയെ പിന്നീട് തിരിഞ്ഞ് നോക്കാന്‍ പോലും ലിസ മെനക്കെട്ടിട്ടില്ല. കൂടൊരുക്കുന്നതത് ഉള്‍പ്പടെയുള്ള ഒരു കാര്യവും ലിസ ചെയ്തില്ല. ഇതിനിടിലാണ് മുട്ടയുടെ സംരക്ഷണത്തിനായി ഐസിസും ബോര്‍ഡ്ഹോണും രംഗത്തെത്തിയത്. ഇരുവരും മുട്ടയുടെ ചുറ്റും കൂടൊരുക്കി. മാത്രമല്ല മാറി മാറി അടയിരിക്കുകയും ചെയ്യുന്നുണ്ട്.
സ്വാഭാവിക അന്തരീക്ഷത്തില്‍ വളരുന്ന കഴുകന്‍മാരിലും ആണ്‍ കഴുകന്‍മാര്‍ മുട്ടക്ക് അടയിരിക്കുന്ന സംഭവങ്ങള്‍ വിരളമല്ല. എങ്കിലും ബര്‍ലിനിലെ കാര്യത്തില്‍ രണ്ട് ആണ്‍ദമ്പതികള്‍ അടയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമാക്കുന്നത്.അതേസമയം മുട്ട വിരിയുമോ എന്ന കാര്യത്തില്‍ മൃഗശാല അധികൃതര്‍ക്ക് ആശങ്കയുണ്ട്.വിരിഞ്ഞില്ലെങ്കില്‍ അത് മുട്ടക്ക് അടയിരിക്കുന്ന ഐസിസിന്‍റെയും ബോര്‍ഡ് ഹോണിന്‍റെയും ആരോഗ്യത്തെ ഉള്‍പ്പടെ ബാധിക്കുമോ എന്ന ആശങ്ക വേറെയും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1