അതിവേഗ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി
ന്യൂദല്‍ഹി: ഭാരതത്തിലാദ്യമായി സ്പാനിഷ് കമ്പനിയായ ടാല്‍ഗോയുടെ അതിവേഗ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. ഉത്തര്‍പ്രദേശിലെ ബറേലി മുതല്‍ മൊറാദാബാദ് വരെയായിരുന്നു ഓട്ടം.
ഒന്‍പത് ടാല്‍ഗോ കോച്ചുകളാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിച്ചത്. ഒരു വിഐപി കോച്ച്, ഒരു ഫസ്റ്റ് ക്ലാസ്, ഒരു പാന്‍ട്രി കോച്ച്, നാല് രണ്ടാം ക്ലാസ് കോച്ചുകള്‍ എന്നിങ്ങനെയായിരുന്നു കോച്ചുകള്‍.
180 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്നതാണ് ട്രെയിന്‍. ടാല്‍ഗോ ട്രെയിനിന്റെ കോച്ചുകള്‍ കനംകുറഞ്ഞ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ വളവുകളില്‍ വേഗത കുറയ്ക്കാതെ തന്നെ ട്രെയിന് മുന്നോട്ട് പോകുവാനാകും.
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായി പല്‍വാല്‍-മഥുര സെക്ടറില്‍ അടുത്ത പരീക്ഷണ ഓട്ടം നടക്കും.
സുരക്ഷാപരീക്ഷണങ്ങളുടെ ഭാഗമായി നിരവധി വട്ടം ഓട്ടം നടത്തും. അതിന്‌ശേഷമായിരിക്കും അതിവേഗ ട്രെയിനിന്റെ വാണിജ്യ ഓട്ടം ആരംഭിക്കുക. പരീക്ഷണഓട്ടത്തില്‍ 130 മുതല്‍ 180 കി.മി. വരെയുള്ള വേഗതയിലായിരിക്കും ട്രെയിന്‍ ഓടിക്കുക. സ്പാനിഷ് കമ്പനിയായ ടാല്‍ഗോ 160-250 കിലോമീറ്റര്‍ വേഗത്തില്‍ സെമി ഹൈസ്പീഡ് ട്രെയിനുകളും 350 കിലോമീറ്റര്‍ വേഗത്തിലുള്ള ഹൈസ്പീഡ് ട്രെയിനുകളും നിര്‍മ്മിക്കുന്നുണ്ട്.
കഴിഞ്ഞമാസം രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് ദല്‍ഹി-ആഗ്ര റൂട്ടില്‍ ഫഌഗ് ഓഫ് ചെയ്തിരുന്നു. 160 കിലോമീറ്ററാണ് ഇതിന്റെ വേഗത.

Web Desk: online@janmabhumidaily.com | 0484-2539819Editorial Desk: desk@janmabhumidaily.com | 0484-3219925© Copyright Janmabhumi Daily
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ