വി.എസിന് കാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കും
കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേശകസമിതി ചെയര്‍മാനാക്കുക, എല്‍.ഡി.എഫിന്റെ ചെയര്‍മാനാക്കുക, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വി.എസ് സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിരുന്നു.
May 30, 2016, 01:15 PM ISTന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെ ഉചിതമായ പദവി നല്‍കാന്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. എന്നാല്‍ എന്ത് പദവി എന്ന കാര്യത്തില്‍ ധാരണയായില്ല.
വി.എസിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാകുന്ന തരത്തിലുള്ള പദവിയായിരിക്കും നല്‍കുക. മുഖ്യമന്ത്രിയുടെ കീഴിലല്ലാത്തതും സ്വതന്ത്ര അധികാരമുള്ളതും ഇരട്ടപ്പദവി നിയമം ബാധകമാകാത്ത തരത്തിലുമുള്ള പദവിയായിരിക്കും നല്‍കുക.
വി.എസിന് പുതിയ പദവി നല്‍കുമ്പോള്‍ സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പി.ബിയില്‍ നിര്‍ദേശമുയര്‍ന്നു. അടുത്ത മാസം ചേരുന്ന പി.ബിക്കും കേന്ദ്ര കമ്മറ്റിക്കും ശേഷമായിരിക്കും പദവി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
തുടര്‍ന്ന്, സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശംനല്‍കും. എന്നാല്‍, സര്‍ക്കാറായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുക.
കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേശകസമിതി ചെയര്‍മാനാക്കുക, എല്‍.ഡി.എഫിന്റെ ചെയര്‍മാനാക്കുക, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വി.എസ് സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിരുന്നു.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ