ഗംഗാജലം വീട്ടിലെത്തിക്കാന്‍ തപാല്‍ വകുപ്പ്
ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഗംഗാജലം തപാല്‍ വകുപ്പ് വഴി വിതരണം ചെയ്യുന്നതാണ് പദ്ധതി
May 30, 2016, 07:02 PM ISTന്യൂഡല്‍ഹി: ഗംഗാജലം ആവശ്യക്കാരുടെ വീടുകളിലെത്തിക്കാനുള്ള പദ്ധതിയുമായി തപാല്‍ വകുപ്പ്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതി സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
രാജ്യത്തെമ്പാടുമുള്ള തപാല്‍ ശൃംഖല ഉപയോഗപ്പെടുത്തി, ഗംഗാജലം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ തനിക്കു ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രം തുടങ്ങിയവ തപാല്‍ വകുപ്പ് എത്തിച്ചുകൊടുക്കുന്നുണ്ട്. ഈ രീതിയില്‍ത്തന്നെ ഗംഗാജലവും വിതരണം ചെയ്യാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഗംഗാജലം തപാല്‍ വകുപ്പ് വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാംസ്‌കാരികമായ ആവശ്യങ്ങള്‍ കൂടി നിറവേറ്റുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ