5/18/2016

പേര് തുടങ്ങുന്നത് 'U' ൽ ആണോ?

manoramaonline.com


by സ്വന്തം ലേഖകൻ
ആനന്ദത്തിന്റെയും സാമൂഹിക ബന്ധത്തിന്റെയും അക്ഷരമാണ് U. സ്വയം തുറന്നുപറയുമെങ്കിലും ചിലപ്പോൾ അകാരണമായി സ്വഭാവം മാറി വിപരീതമായ രീതിയിൽ പെരുമാറും. ആൾക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു മുന്നേറുമെങ്കിലും അശ്രദ്ധയും ലക്ഷ്യബോധക്കുറവും കാരണം വന്ന സൗഭാഗ്യം നോക്കി നിൽക്കേ നഷ്ടപ്പെടുന്നതും കാണേണ്ടിവരും. എന്നാലും പൊതുവിൽ ഇതൊന്നും വകവയ്ക്കാതെ സന്തോഷം പകരുന്ന അക്ഷരമാണ്.
സാഹസപ്രിയരും അസാമാന്യ ധൈര്യശാലികളും കടുത്ത പ്രണയിതാക്കളുമായിരിക്കും ഈ ആക്ഷരത്തിന്റെ ഉടമസ്ഥർ. സൗന്ദര്യസംരക്ഷണത്തിനായി എത്ര കാശ് ചിലവാക്കാനും മടിയില്ലാത്തവരാണ്. സുഹൃത്തുക്കളെ അങ്ങേയറ്റം സ്നേഹിക്കുന്നവരും ഏത് ആപത്തിലും വിഷമസന്ദർഭങ്ങളിലും അവർക്കൊപ്പം നിൽക്കുന്നവരുമാണ്.
മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരാണ്. സ്വന്തം സന്തോഷത്തേക്കാൾ ജീവിതപങ്കാളിയുടെ സന്തോഷത്തിന് മുൻതൂക്കം നൽകുന്നവരാണ്.
ഉയർന്ന ചിന്താഗതിയും മികച്ച വ്യക്തിത്വവും ഇവരുടെ മുഖമുദ്രകളാണ്. അറിവ് സമ്പാദിക്കാൻ താത്പര്യമുള്ളവരാണ്. എന്ത് പണി എടുക്കാനും ഇവർക്ക് മടിയില്ല. കഠിനാധ്വാനികളാണെങ്കിലും അതിനുള്ള ഫലം പലപ്പോഴും ഇവർക്ക് കിട്ടാറില്ല. U ആവർത്തിച്ചുവന്നാൽ ജീവിതത്തിൽ ദുഃഖം ഏറി നിൽക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1