5/25/2016

എല്ലാ ബസുകളിലും ‘പാനിക്’ ബട്ടണുകളും സിസിടിവി ക്യാമറകളും നിർബന്ധമാക്കും

Representational image
Representational image


ന്യൂഡൽഹി∙ രാജ്യത്തു പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ ബസുകളിലും എമർജൻസി ബട്ടണുകളും സിസിടിവി ക്യാമറകളും വെഹിക്കിൾ ട്രാക്കിങ് ഉപകരണങ്ങളും നിർബന്ധമാക്കുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനാണു നടപടി. ജൂൺ രണ്ടിന് ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ ഒാർഡിനൻസ് പുറപ്പെടുവിക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ഇതുപ്രകാരം 23 സീറ്റിൽ കൂടുതലുള്ള ബസുകളിൽ ജിപിഎസ് സംവിധാനമുള്ള സിസിടിവി കാമറകൾ നിർബന്ധമായും ഘടിപ്പിക്കണം. പൊലീസ് കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലാവും സംവിധാനം പ്രവർത്തിക്കുക. ബസിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടായാൽ സ്ത്രീകൾക്ക് എമർജൻസി ബട്ടണ്‍ അമർത്താനാവും. ഉടനടി വിവരം ജിപിഎസ് സംവിധാനത്തിലൂടെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ലഭിക്കും. ബസുകൾ റൂട്ടു മാറി ഒാടിയാൽ അക്കാര്യവും വെഹിക്കിൾ ട്രാക്കിങ് സംവിധാനത്തിലൂടെ പൊലീസ് കൺട്രോൾ റൂമിന് അറിയാനാവും.
രാജസ്ഥാനിലെ ബസുകളിൽ ഇത്തരം ഉപകരണങ്ങൾ ഘടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷമാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇനിമുതൽ നിർമാണഘട്ടത്തിൽ തന്നെ എല്ലാ ബസുകളിലും ഇൗ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഒരുമിച്ച് ഉപകരണങ്ങൾ വാങ്ങുക വഴി ചെലവു കുറയ്ക്കാനാവുമെന്നാണു വിലയിരുത്തൽ. 2012 ഡിസംബറിൽ നടന്ന ദൗർഭാഗ്യകരമായ നിർഭയ സംഭവത്തിനു ശേഷം നടന്ന ചർച്ചകളാണ് പുതിയ നടപടികളിലേക്കു നയിച്ചതെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1