9/24/2015

ഫോക്‌സ് വാഗണ്‍ പ്രതിന്ധി: ജര്‍മന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയായേക്കും

ഫോക്‌സ് വാഗണ്‍ പ്രതിന്ധി: ജര്‍മന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയായേക്കും
മാതൃഭൂമി 24.9.2015

ഫ്രാങ്ക്ഫര്‍ട്ട്: വാഹന മലിനീകരണവുമായി ബന്ധപ്പെട്ട് ഫോക്‌സ് വാഗണ്‍ നേരിട്ട പ്രതിസന്ധി ജര്‍മനിയുടെ സാമ്പത്തിക അടിത്തറയ്ക്ക് ഭീഷണിയായേക്കും. യൂറോപ്യന്‍ സമ്പദ്ഘടനയ്ക്ക് ഗ്രീസിന്റെ കടബാധ്യത ഉയര്‍ത്തിയ പ്രതിസന്ധിയേക്കാള്‍ ഗുരുതരമാണ് ഫോക്‌സ് വാഗണുമായി ബന്ധപ്പെട്ട വിവാദമെന്നാണ് വിലയിരുത്തല്‍.

ജര്‍മനിയിലെ ഏറ്റവുംവലിയ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണില്‍ 2,70,000ത്തിലേറെ പേരാണ് ജോലി ചെയ്യുന്നത്. ജര്‍മനിയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊരാളാണ് കമ്പനി.
volkswagen


കഴിഞ്ഞവര്‍ഷം യുഎസില്‍ ആറ് ലക്ഷം കാറുകളാണ് ഫോക്‌സ് വാഗണ്‍ വിറ്റത്. കമ്പനിയുടെ മൊത്തം വില്പനയുടെ 9.5 ശതമാനത്തോളംവരുമിത്. വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ ഫോക്‌സ് വാഗണ്‍ കാറുകളുടെ വില്പനയിടിഞ്ഞാല്‍ ജര്‍മന്‍ സമ്പദ്ഘടനയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് ഐഎന്‍ജിയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ കാര്‍സ്റ്റെണ്‍ ബ്രസ്‌കി മുന്നറിയിപ്പ് നല്‍കുന്നു. ഗ്രീസ് നേരിട്ട പ്രതിസന്ധിയേക്കാള്‍ രൂക്ഷമാകും ഇതെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയിലും മറ്റിടങ്ങളിലും ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുന്നതോടൊപ്പം 1800 കോടി ഡോളറെങ്കിലും (ഏകദേശം 1.18 ലക്ഷം കോടി രൂപ)  പിഴയായി നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇത് കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ മൊത്തം പ്രവര്‍ത്തന ലാഭത്തക്കാള്‍ കൂടുതലാണ്.

പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ചതി ഒപ്പിച്ചത്.

കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചു. ഇതിനുപിന്നാലെ യൂറോപ്പില്‍ ഫോക്‌സ് വാഗണിന്റെ ഓഹരി വില മൂന്നിലൊന്നായി ഇടിയുകയും ചെയ്തു.

9/18/2015

കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു

കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു

ചക്കക്കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ലെക്ടിന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറയാണ് ഗുണകരമാകുന്നത്.
മാതൃഭൂമി 18.9.2015
കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു
കാന്‍സര്‍ കോശങ്ങളെ മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു. പ്രമേഹ ചികിത്സയ്ക്കു ചക്കയും പ്ലൂവിലയും. തിരുവനന്തപുരം ഗാന്ധി ഭവനില്‍ ജാക്ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തിയ ആരോഗ്യ വിദഗ്ധരുടെ ചര്‍ച്ചാ സമ്മേളനത്തിലാണ് ചക്കയുടെ സിദ്ധികള്‍ വെളിവാക്കപ്പെട്ടത്.


തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണ വിഭാഗത്തിലെ പി. രമണിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്. ചക്കക്കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മാംസ്യമായ ലെക്ടിന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറ സംശയമുള്ള കോശസമൂഹത്തില്‍ പുരട്ടിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുമ്പോള്‍ കാന്‍സര്‍ വരാന്‍ സാധ്യതയുള്ളവ നിറവ്യത്യാസം കാണിക്കുമെന്നാണ് കണ്ടെത്തല്‍.

പത്തുവര്‍ഷം മുന്‍പേ കാന്‍സര്‍ സാധ്യത ഇപ്രകാരം പ്രവചിക്കാന്‍ കഴിയുമെന്നും ഈ പ്രബന്ധം പറയുന്നു. നിരവധി മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധം ആരോഗ്യ വിദഗ്ധരുടെ യോഗം ചര്‍ച്ച ചെയ്തു.

പ്രമേഹത്തിന് റിവേഴ്‌സ് ഗിയറിടാന്‍ ചക്കപോലെ മറ്റൊന്നുമില്ലെന്നായിരുന്നു അലോപ്പതി  ആയുര്‍വേദ !ഡോക്ടര്‍മാര്‍ ഒരേസ്വരത്തില്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ശ്രീലങ്കയില്‍ നടന്ന പഠന ഗവേഷണ ഫലങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ബി പദ്മകുമാര്‍ ചൂണ്ടിക്കാട്ടി.

പ്രമേഹ രോഗികള്‍ക്ക് ചക്ക ഭക്ഷണമായി നല്‍കി നടത്തിയ ഗവേഷണത്തിലെ ആശാവഹമായ ഫലങ്ങള്‍ ഡയബറ്റോളജിസ്റ്റ് ഡോ. എസ്. കെ. അജയ്യകുമാര്‍ വിശദീകരിച്ചു. പാറശ്ശാല സരസ്വതി ഹോസ്​പിറ്റലില്‍ 18 രോഗികളെ ഗ്രൂപ്പുതിരിച്ചാണ് നിരീക്ഷിച്ചത്. അഞ്ചു മുതല്‍ 20 വര്‍ഷം വരെയായി ഇന്‍സുലിന്‍ എടുത്തു വരുന്നവരെയായിരുന്നു ഗവേഷണത്തിന് വിധേയമാക്കിയത്. മൂന്നു മാസം തുടര്‍ച്ചയായി ചക്ക ഭക്ഷണമായി കഴിച്ച ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ശ്രദ്ധേയമായ നിലയില്‍ കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍. ഗവേഷണം

ചക്ക തിന്ന് പ്രമേഹത്തെ വരുതിയിലാക്കിയ അനുഭവ സാക്ഷ്യവുമായിട്ടാണ് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍ എത്തിയത്. പ്രമേഹം സ്ഥിരീകരിച്ചപ്പോള്‍ മരുന്ന് ഒഴിവാക്കി ഒരുനേരം ചക്ക ഭക്ഷണമാക്കി. ഒരുമാസം കൊണ്ട് രക്തത്തിലെ പഞ്ചസാര ശരാശരിയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

പ്ലൂവില കഷായത്തിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്ന് ആലപ്പുഴ പഞ്ചകര്‍മ ആസ്​പത്രിയിലെ ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി പറഞ്ഞു. കേരളത്തില്‍ ചക്ക ആവശ്യത്തിലേറെയുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ട് ഗവേഷണത്തിന് അമാന്തമരുതെന്നാണ് യോഗത്തിലുയര്‍ന്ന നിര്‍ദേശം
CANCER MEDICINE

തുടരുന്നതേയുള്ളുവെന്നാണ് ഡോ. അജയ്യകുമാര്‍ പറഞ്ഞത്.


9/16/2015

എൽനിനോ വരുന്നു, ഗൾഫിൽ ജാഗ്രതാ നിർദേശം

എൽനിനോ വരുന്നു, ഗൾഫിൽ ജാഗ്രതാ നിർദേശം

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ മുന്നറിയിപ്പു നൽകുന്നു.
elnino
എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഒമാനിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. പസഫിക് കടലിൽ എൽ നിനോ പ്രതിഭാസം തുടങ്ങിയിട്ടുണ്ട്. കടൽ ജലം പതിവിലും കൂടുതൽ ചൂടാകുമ്പോഴാണ് എൽനിനോ വരുന്നത്. ഗൾഫ് രാജ്യങ്ങളെ ബാധിച്ച ഏറ്റവും വലിയ എൽനിനോ സംഭവിച്ചത് 1997 ലാണ്. 1997 ൽ ഒമാനിലും സമീപ ഗൾഫ് രാജ്യങ്ങളിലും കനത്തമഴ ലഭിച്ചിരുന്നു.

നിലവിലെ പ്രവചനങ്ങളും കണക്കുകളും പ്രകാരം 1997 എൽ നിനോയേക്കാൾ ശക്തമാണ് വരാനിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇപ്പോഴത്തെ കനത്ത മഴക്ക് കാരണം നേരത്തെയുണ്ടായ എൽനിനോയാണ്.

എൽ നിനോ നേരത്തെ പ്രവചിച്ചിരുന്നു

ആഗോളതലത്തിൽ കാലാവസ്ഥയെ തകിടംമറിക്കുന്ന പ്രതിഭാസമായ എൽ നിനോ ശക്തിപ്രാപിക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഏറെ ശക്തിയോടെയായിരിക്കും എൽനിനോ വരികയെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. ഒക്ടോബർ മുത‌ൽ ജനുവരി വരെയുള്ള സമയത്തായിരിക്കും എൽനിനോ ശക്തിപ്രാപിക്കുകയെന്നും പ്രവചിക്കുന്നു. വേൾഡ് മെട്രോളിജിക്കൽ ഓർഗനൈസേഷനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

പസഫിക് സമുദ്രത്തിലെ ഉപരിതലജലം ശരാശരിയേക്കാൾ രണ്ടു ഡിഗ്രി ചൂടുള്ളതാകും. എൽനിനോ ശക്തിപ്രാപിച്ചാൽ മിക്ക സമുദ്രങ്ങളിലും വലിയ മാറ്റങ്ങൾ വരുമെന്നാണ് നിഗമനം. കിഴക്കൻ പസഫിക് മേഖലയിലെ അന്തരീക്ഷം സൗത്ത് അമേരിക്കയിലെ പടിഞ്ഞാറൻ തീരങ്ങളെ അപേക്ഷിച്ച് ഏറെ ചൂടുള്ളതായിരിക്കും.

എൽനിനോ ശക്തിയോടെ വന്നാൽ ആഫ്രിക്കയിലെ ഒരു ഭാഗത്ത് ശക്തമായ മഴപെയ്യുമ്പോൾ എതിർവശത്ത് കടുത്ത വരണ്ട കാലാവസ്ഥയായിരിക്കുമെന്നും പ്രവചിക്കുന്നു. ഇത്തരമൊരു എൽനിനോയെ നേരിടാൻ കർഷകരും ജനങ്ങളും മുൻകരുതലെടുക്കണമെന്ന് കാലാവസ്ഥാ ഗവേഷകർ നിർദേശിച്ചു.

സമുദ്രജലോപരിതലത്തിലെ താപനില ഉയരുന്നതാണ് എൽനിനോ. ഇപ്പോഴത്തെ നില തുടർന്നാൽ മധ്യ പസഫിക് സമുദ്രത്തിലെ താപനില ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് കാലാവസ്ഥാ ഗവേഷകർ പ്രവചിക്കുന്നത്.

പസഫിക് മേലയിലെ താപനില വരും മാസങ്ങളിൽ ഉയരുമെന്നാണ് ആശങ്ക. ഈ പ്രവചനം യാഥാർഥ്യമായാൽ 1997നു ശഷേമുള്ള ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമായിരിക്കും സംഭവിക്കുക. 2002ലും 2009ലും 2014ലും എൽ നിനോ സംഭവിച്ചങ്കെിലും കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെയാണ് കടന്നുപോയത്.

എൽ നിനോ വന്നാൽ ശക്തമായ പേമാരിയും ചുഴലിക്കാറ്റും വൻ നാശനഷ്ടങ്ങളുണ്ടാക്കും. ലോകത്തിന്റെ കൃഷിമേഖല താളംതെറ്റും.

9/07/2015

കള്ളപ്പണം: വിവരം നല്‍കിയാല്‍ 15 ലക്ഷംവരെ പാരിതോഷികം

കള്ളപ്പണം: വിവരം നല്‍കിയാല്‍ 15 ലക്ഷംവരെ പാരിതോഷികം
ന്യൂഡല്‍ഹി: നികുതിയടയ്ക്കാത്തവരെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ആദായനികുതിവകുപ്പിന്റെവക പാരിതോഷികം. നികുതിയടയ്ക്കാതെ മുങ്ങുന്നവരെക്കുറിച്ച് വിശ്വസനീയമായ വിവരം നല്‍കിയാല്‍ പരമാവധി 15 ലക്ഷം രൂപവരെ പാരിതോഷികം ലഭിക്കും. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആദായനികുതിവകുപ്പ് പുറപ്പെടുവിച്ചു. നികുതിയൊടുക്കേണ്ടതോ കള്ളപ്പണത്തിന്റേതോ ആയ തുകയുടെ പത്തുശതമാനംവരെ സമ്മാനമായി ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പരമാവധി തുക 15 ലക്ഷമാണ്. രാജ്യത്തിന് വെല്ലുവിളിയായ കള്ളപ്പണത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം. വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

9/06/2015

സംസാരഭാഷ സംസ്‌കൃതമാക്കി 450 കുടുംബം

സംസാരഭാഷ സംസ്‌കൃതമാക്കി 450 കുടുംബം
മാത്രുഭുമി 6.9.2015.

ഇത് ഭാഷാപ്രചാരണത്തിന്റെ വേറിട്ട മാതൃക


കോട്ടയം: രാവിലെ അച്ഛനമ്മമാരെ വന്ദിക്കുന്നത് 'സുപ്രഭാതം' ചൊല്ലി. ഫോണ്‍സംഭാഷണം തുടങ്ങുന്നതും സംസ്‌കൃതത്തില്‍ അഭിവാദ്യംചെയ്ത്. അമ്മയോട് കുടിക്കാന്‍ വെള്ളം ചോദിക്കുന്നതും സംസ്‌കൃതത്തില്‍'അംബേ, കിഞ്ചിത് ജലം ദദാതു'.ഇങ്ങനെ സംസ്‌കൃതം സംസാരഭാഷയാക്കിയ 450 കുടുംബം സംസ്ഥാനത്തുണ്ട്. നിത്യവ്യവഹാരത്തിന് സംസ്‌കൃതം ഉപയോഗിക്കുന്നവരാണിവര്‍. കൂടാതെ, പറയാനറിയുകയോ കേട്ടാല്‍ മനസ്സിലാകുകയോ ചെയ്യുന്ന അംഗങ്ങളുള്ള വീടുകളുമുണ്ട്.

കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കിയാണ് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം പ്രവര്‍ത്തിക്കുന്നത്. സംസ്‌കൃതഭാരതി ജനറല്‍ സെക്രട്ടറി പി.നന്ദകുമാര്‍, പ്രതിഷ്ഠാനം സെക്രട്ടറി എന്‍.സുരേഷ്, ഓഫീസ് സെക്രട്ടറി പി.ആര്‍.ശശികുമാര്‍, എന്‍.ബി.ഉണ്ണിക്കൃഷ്ണന്‍, കോ.രണജിത്, രാജേഷ്, വിനോദ്, സുബീഷ്, മുരളീകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിനകത്തും പുറത്തും സംസ്‌കൃതപഠനം ഏകോപിപ്പിക്കുന്നത്.ഇവര്‍ക്കൊപ്പം ഭാഷാധ്യാപകരും വിദ്യാര്‍ഥികളും താത്പര്യമുള്ളവരും ഉണ്ട്. നന്ദകുമാറും രണജിതും മാത്രമാണ് കുടുംബസ്ഥര്‍.
സംസ്‌കൃതം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള യാത്രച്ചെലവ്, ആഹാരം, വസ്ത്രം, ഫോണ്‍ ഇവയെല്ലാം വിശ്വസംസ്‌കൃതപ്രതിഷ്ഠാനം ആണ് നല്‍കുന്നത്.

ശിബിരങ്ങള്‍ക്കുശേഷം ലഭിക്കുന്ന ആചാര്യദക്ഷിണയാണ് പ്രതിഷ്ഠാനത്തിന്റെ വരുമാനം. സംസ്‌കൃതസംഭാഷണ ശിബിരങ്ങള്‍ക്കു പുറമെ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.'ഗൃഹം ഗൃഹം സംസ്‌കൃത'മാണ് ഒടുവില്‍ നടത്തിയത്. ഭാഷയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 97,000 വീട് സന്ദര്‍ശിച്ചു. ദശദിന സംസ്‌കൃതസംഭാഷണ ശിബിരം, തപാല്‍ കോഴ്‌സുകള്‍, ഗീതാപഠനം തുടങ്ങിയവയും വിശ്വസംസ്‌കൃതപ്രതിഷ്ഠാനം സംഘടിപ്പിക്കുന്നുണ്ട്.

തപാല്‍വഴി സംസ്‌കൃതം എന്ന പാഠ്യപദ്ധതിക്ക് പ്രവേശ, പരിചയ, ശിക്ഷ, കോവിദ എന്നിങ്ങനെ നാലുഘട്ടമാണുള്ളത്. പുസ്തകങ്ങളും കേട്ടുപഠിക്കാന്‍ സഹായിക്കുന്ന സി.ഡി.യും ലഭിക്കും. അധ്യാപകര്‍ക്കായി പ്രശിക്ഷണശിബിരവും വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിേന്റതായുണ്ട്.

നാലാംക്ലൂസ് മുതലുള്ള കുട്ടികള്‍ക്കായി നാലുഘട്ടമുള്ള സരളസംസ്‌കൃത പരീക്ഷയുണ്ട്.
വര്‍ഷംതോറും പഠിതാക്കളുടെ എണ്ണം കൂടിവരുന്നതായി പ്രതിഷ്ഠാനം സെക്രട്ടറി എന്‍.സുരേഷ് പറഞ്ഞു. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ ശിബിരങ്ങള്‍ നടത്തുന്നത്.

9/02/2015

പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്‌കോ പുരസ്‌കാരം പൂരങ്ങളുടെ സംഗമഭൂമിയായ വടക്കുംനാഥ ക്ഷേത്രത്തിന്.

വിസ്മയം, വടക്കുംനാഥന്‍ മാതൃഭൂമി  3.10.2015


പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്‌കോ പുരസ്‌കാരം പൂരങ്ങളുടെ സംഗമഭൂമിയായ വടക്കുംനാഥ ക്ഷേത്രത്തിന്. അഞ്ചാം തവണയാണ് ഈ വിഖ്യാത പുരസ്‌കാരം ഇന്ത്യയ്ക്കു ലഭിക്കുന്നത്. കേരളത്തിലെത്തുന്നത് ആദ്യവും.

ബാങ്കോക്കില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച 2015ലെ യുനെസ്‌കോ ഏഷ്യാപസഫിക് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 'അവാര്‍ഡ് ഓഫ് എക്‌സലന്‍സ്' ആണ് വടക്കുംനാഥക്ഷേത്രത്തിനു ലഭിച്ചത്. പന്ത്രണ്ടു വര്‍ഷമായി ക്ഷേത്രത്തില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വടക്കുംനാഥനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള വന്‍പരിപാടികള്‍ നടക്കുമ്പോഴും പൈതൃക സംരക്ഷണത്തില്‍ ക്ഷേത്രം കാണിച്ച മികവിനെ പുരസ്‌കാര സമിതി ശ്ലാഘിച്ചു.

ക്ഷേത്രത്തിലെ ഗോപുരങ്ങള്‍, വിഗ്രഹങ്ങള്‍, നമസ്‌കാരമണ്ഡപങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ തുടങ്ങിയവയൊക്കെ പരമ്പരാഗത രീതിയിലാണ് പുതുക്കിപ്പണിതത്. സിമന്റ് ഉപയോഗിക്കാതെ പരമ്പരാഗത കുമ്മായക്കൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണങ്ങള്‍. കുമ്മായം, നീറ്റുകക്ക എന്നിവയില്‍ കടുക്ക, ശര്‍ക്കര തുടങ്ങിയ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ പ്രത്യേക മിശ്രിതമാണ് ഇതിനുപയോഗിച്ചത്.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങളും വിവരങ്ങളും അധികൃതര്‍ അവാര്‍ഡു കമ്മിറ്റിക്കു അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ പൂരത്തോടനുബന്ധിച്ചായിരുന്നു ഇത്. പുരാവസ്തുവകുപ്പ്, ടി.വി.എസ്. ഗ്രൂപ്പ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ക്ഷേമസമിതി, വിവിധ മേഖലയിലെ പ്രമുഖര്‍ എന്നിവരെല്ലാം കൈകോര്‍ത്തതിന്റെ ഫലം കൂടിയാണ് ഈ പുരസ്‌കാരം.

ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റു പത്തു പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയ്ക്കാണ്. മുംബൈയിലെ ജെ.എന്‍. പെറ്റിറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് അവാര്‍ഡ് ഓഫ് ഡിസ്റ്റിങ്ഷനും പുണെയിലെ പാര്‍വതി നന്ദന്‍ ഗണപതി ക്ഷേത്രത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.


വിസ്മയം, വടക്കുംനാഥന്‍

തൃശ്ശൂര്‍: തൊണ്ണൂറ് കോല്‍ എട്ടു വിരല്‍ നീളമുള്ള വലിയമ്പലത്തിന്റെ ഉത്തരം. ശതദളപത്മം വിടരുന്നപോലെ കഴുക്കോലുകള്‍, ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍, ചുവര്‍ചിത്ര നിറങ്ങള്‍ എല്ലാം ചേര്‍ന്ന അത്ഭുതലോകമാണ് വടക്കുംനാഥന്‍ ക്ഷേത്രം. മാറ്റമേല്‍ക്കാതെ അതു പുനര്‍നിര്‍മ്മിച്ചതിനാണ് യുനെസ്‌കോ പുരസ്‌കാരം.

ശാലാകൂടം കൊത്തുപണികളും ചുണ്ണാമ്പു നിര്‍മ്മിതികളും

ശാലാകൂടം എന്നറിയപ്പെടുന്ന കൊത്തുപണികളാണ് ഇവിടത്തെ കഴുക്കോലുകള്‍ക്ക് ചുറ്റുമുള്ളത്. ഇതു പുനര്‍നിര്‍മ്മിക്കുകയായിരുന്നു അധികൃതരുടെ വെല്ലുവിളി. മരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു പ്രത്യേകതരം എണ്ണയാണ് ഉപയോഗിച്ചത്. കൊടുവേലി, കോലരക്ക്, ചെഞ്ചല്യം തുടങ്ങിയവ ചേര്‍ത്ത് കാച്ചുന്നതാണിത്.

പുനര്‍നിര്‍മ്മാണത്തിന് സിമന്റ് തീരെ ഉപയോഗിച്ചിരുന്നില്ല. പരമ്പരാഗത കുമ്മായക്കൂട്ടുകളാണിതിനു പകരം ഉപയോഗിച്ചത്. കുമ്മായക്കല്ല്, നീറ്റുകക്ക എന്നിവയില്‍ ഊഞ്ഞാല്‍ വള്ളിയുടെ നീര്, കുളമാവിന്റെ ഇല, പനച്ചിക്കായ, കടുക്ക, ശര്‍ക്കര തുടങ്ങിയവ ചേര്‍ത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്. 15 ദിവസം ഇവ കൂട്ടിവെച്ച് പിന്നീട് അരച്ചു ശരിയാക്കിയെടുക്കുന്നതാണിത്.

90 കോല്‍ ഉത്തരം

വലിയമ്പലത്തിന്റെ ഉത്തരം 90 കോല്‍ എട്ടു വിരല്‍ നീളമുള്ളതാണ്. ഇത്രയും നീളമുള്ള വലിയമ്പലങ്ങള്‍ വളരെ അപൂര്‍വ്വമാണ്. ഇരുപത്തിമൂന്നര അടിയാണ് ഇവിടത്തെ കഴുക്കോലിന്റെ നീളം. ഇതെല്ലാം പുതുക്കിപ്പണിതാണ് സംഘം പുതുവിസ്മയം തീര്‍ത്തത്. നിര്‍മ്മാണങ്ങള്‍ക്ക് ശുദ്ധ തേക്കുമാത്രമാണ് ഉപയോഗിച്ചത്. കഴുക്കോലുകളും മറ്റും കേടുവന്ന ഭാഗം മാത്രമാണ് മാറ്റിയത്.

അഞ്ചു തരത്തിലുള്ള കഴുക്കോലുകളാണ് ഇവിടെയുള്ളത്. നേരണ, അലസി, ഉടലാണ, ഉടംകോടി, വലംകണ്ണി എന്നിങ്ങനെയാണിവ.


പ്രമുഖരുടെ നിര

പുനര്‍നിര്‍മ്മാണത്തിനു പ്രമുഖരുടെ നിരതന്നെയുണ്ടായിരുന്നു. വാസ്തുവിലും കൊത്തുപണികളിലും നിര്‍മ്മാണത്തിന്റെ വിവിധ മേഖലകളിലും അഗ്രഗണ്യന്‍മാരായി കരുതിയവരായിരുന്നു ഇവരെല്ലാം. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് , തങ്കമണിയാശാരി, ശങ്കരനാരായണന്‍ നമ്പൂതിരി, ശിവദാസ്, ചന്ദ്രന്‍, വിജയകുമാര്‍, ദിനേശന്‍ തുടങ്ങിവരെല്ലാം വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.https://encrypted-tbn0.gstatic.com/images?q=tbn:ANd9GcTyfze0rWvkx3dUyZgOst3ONakK8HgntyJ3cUrv6BjrMdG4sKCxUQ

ടി.വി.എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ശ്രീനിവാസ്, സൂപ്രണ്ടിങ് ആര്‍ക്കിയോളിസ്റ്റ് ശ്രീലക്ഷ്മി, ആര്‍ക്കിടെക്റ്റ് എം. എം. വിനോദ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ജോലികള്‍ നടന്നിരുന്നത്.

വടക്കുംനാഥനിലേക്കെത്തിയത് അഞ്ചാമത്തെ പുരസ്‌കാരം

ഇന്ത്യയ്ക്കു ലഭിച്ച പൈതൃക സംരക്ഷണത്തിനുള്ള യുനസ്‌കോ പുരസ്‌കാരങ്ങളില്‍ അഞ്ചാമത്തെ പുരസ്‌കാരമാണ് വടക്കുംനാഥനില്‍ എത്തിയത്. രണ്ടായിരത്തില്‍ ആരംഭിച്ച ഈ പുരസ്‌കാരം ചില വര്‍ഷങ്ങളില്‍ നല്‍കിയതുതന്നെയില്ല. യോഗ്യതയുള്ള അപേക്ഷകള്‍ ഇല്ലാതിരുന്നതുകൊണ്ടായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം അമ്പതു അപേക്ഷകള്‍ പരിഗണിച്ചെങ്കിലും അവാര്‍ഡ് നല്‍കിയില്ല.

2002ല്‍ ആണ് ഇന്ത്യയ്ക്കു ആദ്യമായി ഈ പുരസ്‌കാരം ലഭിക്കുന്നത്. രാജസ്ഥാന്‍ നാഗൂറിലെ അഭിഛത്രഗഢ് കോട്ടയ്ക്കായിരുന്നു ഇത്. 2005ല്‍ മുംബൈയിലെ ഭാവുതാജി മ്യൂസിയത്തിനും, 2007ല്‍ ലഡാക്കിലെ മൈത്രേയ ക്ഷേത്രത്തിനും ഈ പുരസ്‌കാരം ലഭിച്ചു. 2011ല്‍ ലേയിലെ സുംഡു ചുന്‍ ഗോപക്കാണ് അവാര്‍ഡ് ലഭിച്ചത്.

ഫണ്ടുകള്‍ കിട്ടാന്‍ എളുപ്പം സംരക്ഷണബോധം ഉയരും

യുനസ്‌കോ പുരസ്‌കാരം ലഭിച്ചതോടെ വടക്കുംനാഥനിലെ പാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ആളുകള്‍ക്കു കൂടുതല്‍ ബോധ്യപ്പെടുമെന്ന് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കിടെക്റ്റ് എം.എം. വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ടുകള്‍ എത്താനും ഈ പുരസ്‌കാരം വഴിയൊരുക്കും. യുനസ്‌കോ അംഗീകരിച്ച ക്ഷേത്രം എന്ന നിലയ്ക്കുള്ള അംഗീകാരവും ആരാധകരും ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വടക്കുംനാഥനിലേക്കെത്തും.

സമാധാനത്തിന്‍റെ മഞ്ഞരിപ്പ്രാവുകള്‍


8/21/2015

വാട്സാപ്പ് കോളിനു ഇനി കുറഞ്ഞ ഡാറ്റ മതി

വാട്സാപ്പ് കോളിനു ഇനി കുറഞ്ഞ ഡാറ്റ മതി

സ്മാർട്ഫോൺ ഉപയോക്താക്കൾക്കിടയിലെ ജനപ്രിയ ആപാണ് വാട്സാപ്പ്. ഇൻസ്റ്റന്റ് മെസഞ്ചറായ വാട്സാപ്പ് ഓരോ പതിപ്പിലും പുത്തൻ ഫീച്ചറുകളാണ് ഉൾപ്പെടുത്തുന്നത്. പുതിയതായി ഇറങ്ങിയ വാട്സാപ്പ് പതിപ്പിൽ ആറ് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ മിക്കതും സജീവ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്നതുമാണ്. വാട്സാപ്പ് 2.12.241 പതിപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഈ സേവനങ്ങൾ ഉപയോഗപ്പെടത്താനാകും.

കസ്റ്റം നോട്ടിഫിക്കേഷൻ, ഡാറ്റാ ഉപയോഗം എന്നിവ പുതിയ ഫീച്ചറുകളാണ്.

കസ്റ്റം നോട്ടിഫിക്കേഷൻ ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ഓരോ സുഹൃത്തുക്കളുടെയും നോട്ടിഫിക്കേഷനു പ്രത്യേകം റിങ്ടോൺ കൊടുക്കാം.

പോപ്അപ് നോട്ടിഫിക്കേഷൻ  വാട്സാപ്പ് തുറക്കാതെ തന്നെ സന്ദേശങ്ങൾ കാണാനും മറുപടി നൽകാനും ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ സാധിക്കും.

മാർക് ആസ് അൺറീഡ്  സന്ദേശങ്ങൾ അൺറീഡ് ആയി സെറ്റ് ചെയ്യാൻ കഴിയും. പിന്നീട് സൗകര്യം പോലെ വായിക്കാനുള്ള സന്ദേശങ്ങൾ ഇതുപോലെ അൺറീഡ് ആയി സെറ്റ് ചെയ്യാവുന്നതാണ്.

ചാറ്റ് മ്യൂട്ട് നിങ്ങളെ ആരെങ്കിലും സ്ഥിരമായി ശല്യം ചെയ്യുന്നുണ്ടെങ്കിൽ അവരുടെ ചാറ്റ് മ്യൂട്ട് ചെയ്യാവുന്നതാണ്.

കുറ‍ഞ്ഞ ഡാറ്റാ ഉപയോഗം വാട്സാപ്പ് കോൾ ചെയ്യുമ്പോൾ കൂടുതൽ ഡാറ്റ നഷ്ടമാകുന്നുവെങ്കിൽ ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. വാട്സാപ്പിന്റെ എല്ലാ സേവനങ്ങളും കുറ‍ഞ്ഞ ഡാറ്റയിൽ ഉപയോഗിക്കാൻ ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ മതി.

നെറ്റ്‌വർക്ക് ഉപയോഗം വാട്സാപ്പ് ഡാറ്റാ ഉപയോഗം ഈ ഫീച്ചറിന്റെ സഹായത്തോടെ കൃത്യമായി നിരീക്ഷിക്കാനാവും.

8/19/2015

ഖത്തറില്‍ തൊഴില്‍ തേടുന്നവര്‍ക്കായി ജോബ് മാര്‍ക്കറ്റ് പോര്‍ട്ടല്‍ വരുന്നൂ

ഖത്തറില്‍ തൊഴില്‍ തേടുന്നവര്‍ക്കായി ജോബ് മാര്‍ക്കറ്റ് പോര്‍ട്ടല്‍ വരുന്നൂ
മാതൃഭൂമി 19/8/2015/
ദോഹ: ഖത്തറില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ അംഗീകാരത്തോടെ ജോബ് പോര്‍ട്ടല്‍ വരുന്നു. ജഅടഅഝകചആഘഅഝഖനട.ഇചഘ എന്ന പേരില്‍ സപ്തംബര്‍ ഒന്ന് മുതല്‍ പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഏക പോര്‍ട്ടലെന്ന വിശേഷണത്തോടെയാണ് ഇതിന് തുടക്കമാകുന്നത്. ഖത്തറിലെ തൊഴില്‍ വിപണിയിലെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ക്യു ഹോള്‍ഡ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് കമ്പനി പോര്‍ട്ടല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. തൊഴില്‍തേടുന്നവര്‍ക്ക് ഒരു മാര്‍ഗദര്‍ശി എന്ന നിലയിലും തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരിടം എന്ന നിലയിലും ഈ പോര്‍ട്ടലിന് പ്രസക്തി ഏറെയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

തൊഴില്‍രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് ക്യു ഹോള്‍ഡ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഫാദിലും എം.ഡിയും സി.ഇ.ഒ.യുമായ എ.ജെ.ലിപ്റ്റണും പറയുന്നു.

ഖത്തറിലെ മിക്ക സ്ഥാപനങ്ങളിലും തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടി ഓണ്‍ലൈന്‍ മുഖേനയാണ് പൂര്‍ത്തിയാക്കുന്നത്. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുകയാണ് പുതിയ പോര്‍ട്ടലിന്റെ ലക്ഷ്യം. സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ കൂടുതല്‍ വിശ്വാസ്യതയും പോര്‍ട്ടലിനുണ്ടാകും. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ആത്മവിശ്വാസത്തോടെ ഇടപെടാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

ഖത്തറിലെ നിയമങ്ങളും നിയന്ത്രണങ്ങളും മനസ്സിലാക്കിയും ഇവിടത്തെ വിപണിയുടെ ആവശ്യം കണ്ടറിഞ്ഞുമാണ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. പോര്‍ട്ടലിലെ സേവനം ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമാണ്. ആഗോളതലത്തില്‍ ഇരുന്നൂറിലധികം രാജ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം തയാറാക്കിയിരിക്കുന്നത്.

ഏഷ്യ, ശ്രീലങ്ക, ഇന്ത്യ, നേപ്പാള്‍, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ, ബംഗ്ലാദേശ്), കിഴക്കന്‍ യൂറോപ്പ്, അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, മെന, ആഫ്രിക്ക മേഖലകളെ ഇതിലേക്ക് ബന്ധപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.

8/18/2015

ഇരമ്പിയെത്തിയത് ജനസഹസ്രങ്ങള്‍ ; ആവേശം അലതല്ലി

ഇരമ്പിയെത്തിയത് ജനസഹസ്രങ്ങള്‍ ; ആവേശം അലതല്ലി
മാതൃഭൂമി



ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാനെത്തിയ ഇന്ത്യന്‍ സമൂഹം ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തെ മനുഷ്യക്കടലാക്കി.
കനത്ത ചൂടിനെ അവഗണിച്ചും രാവിലെ പതിനൊന്ന് മണി മുതല്‍ ജനസഹസ്രമാണ് സ്‌റ്റേഡിയം ലക്ഷ്യമിട്ട് എത്തിയത്. അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന മോദി മാജിക്കിന് സാക്ഷികളായത് മെച്ചപ്പെട്ട തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരായിരുന്നെങ്കില്‍ ഏറ്റവും സാധാരണക്കാരായവര്‍ മുതല്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ദുബായിലെ ചരിത്ര സംഭവത്തിന് സാക്ഷികളായി.

അരലക്ഷത്തോളം ജനങ്ങളെയാണ് മോദി ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അഭിസംബോധന ചെയ്തത്. യു.എ.ഇ.യുടെ ചരിത്രത്തില്‍തന്നെ ഏറ്റവുമധികം ആളുകള്‍ ഒത്തുചേര്‍ന്ന പൊതുപരിപാടിയായി മാറി മോദിയുടെ ദുബായ് സന്ദര്‍ശനം.
മിക്ക ഓഫീസുകളിലും തൊഴില്‍ സ്ഥാപനങ്ങളിലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്ത്യക്കാര്‍ അവധിയെടുക്കുകയായിരുന്നു. ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പലതും ജീവനക്കാര്‍ക്ക് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനും അവധി അനുവദിച്ചു.

ദുബായ് നഗരം കണ്ട ഏറ്റവും വലിയ വാഹനത്തിരക്കിനും ആഗസ്ത് 17 സാക്ഷ്യം വഹിച്ചു. ആസൂത്രിതമായ സംവിധാനത്താല്‍ ഗതാഗതക്കുരുക്കുകള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പോലീസും സജീവമായി രംഗത്തുണ്ടായിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഹെസ്സ സ്ട്രീറ്റ്, അല്‍ ബര്‍ഷ റോഡ് എന്നിവടങ്ങളിലെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് പാടുപെടുന്ന കാഴ്ചയും കാണാന്‍ കഴിയുമായിരുന്നു. ദുബായിലെ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും വിവിധ എമിറേറ്റുകളില്‍ നിന്നും അന്‍പതോളം ബസ്സുകളാണ് സ്‌റ്റേഡിയത്തിലേക്ക് സര്‍വീസ് നടത്തിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരുടെ എമിറേറ്റ്‌സ് ഐ.ഡി.യും പാസ്‌പോര്‍ട്ടുമടങ്ങുന്ന രേഖകള്‍ പരിശോധിച്ചാണ് മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ആളുകളെ ബസ്സില്‍ കയറ്റിയത്. 

നാല് തരത്തിലുള്ള പ്രവേശന പാസുകളാണ് സംഘാടകര്‍ പുറത്തിറക്കിയിരുന്നത്. ഇവയില്‍ പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നിവ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സാധാരണ പാസുമായിരുന്നു ഉണ്ടായിരുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് സ്‌റ്റേഡിയത്തിന്റെ തെക്ക് വശം വഴിയും ഓണ്‍ ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വടക്ക് ഭാഗത്തുള്ള മൂന്ന് കവാടങ്ങള്‍ വഴിയുമാണ് പ്രവേശനം നല്‍കിയത്. നാല് മണിക്ക് തന്നെ സ്‌റ്റേഡിയത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ തന്നെ രണ്ടായിരം ആളുകളാണ് അകത്ത് പ്രവേശിച്ചത്.
ശക്തമായ ബാരിക്കേഡുകള്‍ സ്ഥാപിച്ച് തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നന്നേ പാട് പെടുന്ന കാഴ്ചയും കാണാനാകുമായിരുന്നു.
ഗാലറികള്‍ക്ക് പുറമേ പുല്‍മൈതാനത്ത് ഫൈബര്‍ ഷീറ്റ് വിരിച്ച് അതിന് മുകളില്‍ കസേരയിട്ടും ഇരിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. പരിപാടിയുടെ ഭാഗമാകാനെത്തിയ സ്ത്രീകളുടെ പങ്കാളിത്തവും എടുത്തു പറയേണ്ട കാഴ്ചയായി.
ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ശക്തമായ ചൂടിനെ തണുപ്പിക്കാന്‍ ഇതിനായില്ല. എങ്കിലും ഒരു ചൂടിനും കെടുത്താന്‍ കഴിയാത്ത ആവേശമായിരുന്നു സ്‌റ്റേഡിയത്തില്‍ ഇരമ്പിയെത്തിയ ഇന്ത്യന്‍ ജനതയുടെ മുഖങ്ങളില്‍.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും പെട്ടവര്‍ ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിന് മുന്നില്‍ ഒന്നിച്ചണിചേരുന്ന കാഴ്ചയ്ക്കാണ് ദുബായ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

മോദിതന്നെ താരം

മോദിതന്നെ താരം
മാതൃഭൂമി


ദുബായ്: ആയിരങ്ങളുടെ സാന്നിധ്യവും ആര്‍പ്പുവിളികളുംകൊണ്ട് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം തിങ്ങിനിറഞ്ഞപ്പോള്‍ ഒരാള്‍ മാത്രമായിരുന്നു താരം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 34 വര്‍ഷത്തിനുശേഷം ആദ്യമായി യു.എ.ഇ.യിലേക്ക് വിരുന്നുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ രാജ്യവും ഭരണാധികാരികളും നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചപ്പോള്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അതൊരു ആഘോഷമായി മാറി. 

രണ്ടു ദിവസം നീണ്ട പര്യടനത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയായിരുന്നു മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഭാഗം. ഇതേസമയം ഇരു രാജ്യങ്ങളുടെയും നയതന്ത്രജ്ഞര്‍ ചേര്‍ന്ന് പ്രതിരോധം, ഊര്‍ജം, സുരക്ഷ, അടിസ്ഥാന സൗകര്യവികസനം, വാണിജ്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഉടമ്പടികള്‍ക്ക് രൂപം നല്‍കി.

തിങ്കളാഴ്ച കാലത്ത് അബുദാബിയിലെ ലോകപ്രശസ്തമായ കാര്‍ബണ്‍ രഹിത നഗരമായ മസ്ദാര്‍ സിറ്റിയിലെ ഗവേഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് നരേന്ദ്രമോദിയുടെ യു.എ.ഇ. പര്യടനത്തിന്റെ രണ്ടാം ദിവസം തുടങ്ങിയത്. തുടര്‍ന്ന് മസ്ദാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ബിസിനസ് മീറ്റിലും മോദി സംബന്ധിച്ചു. യു.എ.ഇ.യിലെ പ്രമുഖ ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരും പ്രമുഖ ഇന്ത്യന്‍ വ്യവസായികളും സമ്മേളനത്തില്‍ സംബന്ധിച്ചു. ഇന്ത്യയില്‍ തുറന്നുകിടക്കുന്ന നിക്ഷേപ സാധ്യതകളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. 


തുടര്‍ന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഒരുക്കിയ വിരുന്നില്‍ പ്രധാനമന്ത്രി സംബന്ധിച്ചു. കിരീടാവകാശിയുടെ കൊട്ടാരത്തില്‍ നടന്ന ഉച്ച വിരുന്നിനിടയില്‍ മേഖലയുടെ സുരക്ഷാസംബന്ധമായ വിഷയങ്ങളും വ്യാപാര വാണിജ്യബന്ധങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചകള്‍ക്കും വിരുന്നിനും ശേഷം വിമാനമാര്‍ഗമാണ് നരേന്ദ്രമോദി യു.എ.ഇ. പ്രധാനമന്ത്രിയെ കാണാന്‍ സബീല്‍ പാലസില്‍ എത്തിയത്. ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ 50 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയും ഏറെ സൗഹാര്‍ദപരവും ഗുണപരവുമായിരുന്നെന്ന് പിന്നീട് വിദേശകാര്യ വകുപ്പിന്റെ വക്താക്കള്‍ വിശദീകരിച്ചു.

യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ദുബായ് ഒബ്രോയ് ഹോട്ടലില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങായിരുന്നു മോദിക്ക് പിന്നീട്. യു.എ.ഇ.യിലെ പ്രവാസി ഇന്ത്യക്കാരായ വ്യാപാര വ്യാവസായിക രംഗങ്ങളിലെ പ്രമുഖരായിരുന്നു ഈ സ്വീകരണത്തില്‍ ഒത്തുചേര്‍ന്നത്. ഇരുനൂറിലേറെ പ്രമുഖ പ്രവാസി ഇന്ത്യക്കാര്‍ ഇതില്‍ പങ്കെടുത്തു. നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി ഈ ചടങ്ങിനെത്തിയത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തമുമായുള്ള കൂടിക്കാഴ്ച നേരത്തെയാക്കിയതിനാലായിരുന്നു സ്വീകരണ പരിപാടിയിലും മാറ്റം വന്നത്. ഇന്ത്യന്‍ പ്രവാസികളിലെ പ്രമുഖരോട് കുശലം പറഞ്ഞും എല്ലാവരോടും കൂടെനിന്ന് ഫോട്ടോയെടുത്തും അതിവേഗം ഈ സെഷന്‍ മോദി അവസാനിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴേ മുക്കാലോടെ വന്‍സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് നരേന്ദ്രമോദി പൊതുസമ്മേളനവേദിയായ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എത്തിയത്. യു.എ.ഇ.യുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരു വിദേശ രാഷ്ട്രതലവനും ലഭിക്കാത്ത സ്വീകരണമാണ് ഈ സ്‌റ്റേഡിയത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ ഒരുക്കിയത്. സംഘാടക സമിതി ഭാരവാഹി ഡോ.ബി.ആര്‍. ഷെട്ടി സ്വാഗതം പറഞ്ഞു. ഉച്ചമുതല്‍ കടുത്ത ചൂടിനെ വകവെക്കാതെ വിയര്‍ത്തുകുളിച്ചുനിന്ന പുരുഷാരം പ്രധാനമന്ത്രി എത്തിയതോടെ 'മോദീ..മോദീ..' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് ആഹ്ലാദം പങ്കുവെച്ചു.

പ്രതീക്ഷയുണര്‍ത്തുന്ന സന്ദര്‍ശനംമുഖപ്രസംഗം

പ്രതീക്ഷയുണര്‍ത്തുന്ന സന്ദര്‍ശനംമുഖപ്രസംഗം ട ട ട+

മാത്രുഭുമി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സാമ്പത്തികവും തന്ത്രപരവുമായ മാനങ്ങളുള്ള ഈ സന്ദര്‍ശനം യു.എ.ഇ. ഉള്‍പ്പെടെയുള്ള പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനുവരുന്ന ഇന്ത്യക്കാര്‍ക്കും ആഹ്ലാദകരമാണ്. സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം നല്‍കുകയും വിദേശനാണ്യം നേടിത്തരുകയും ചെയ്യുന്ന രാജ്യം മാത്രമല്ല ഇന്ത്യക്ക് യു.എ.ഇ. ഇന്ത്യയുടെ ഏറ്റവുംവലിയ മൂന്നാമത്തെ വ്യാപാരപങ്കാളിയാണ് ആ രാജ്യം. യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിരാജ്യം ഇന്ത്യയുമാണ്. എന്നിട്ടും കഴിഞ്ഞ മൂന്നുപതിറ്റാണ്ടില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കുന്നത്. 1981ല്‍ ഇന്ദിരാഗാന്ധി നടത്തിയ സന്ദര്‍ശനത്തിനുശേഷം മറ്റൊരു പ്രധാനമന്ത്രിയും യു.എ.ഇ.യിലേക്കു പോയിട്ടില്ല. ഒരു ഇസ്ലാമികരാജ്യത്തേക്കു മോദി നടത്തുന്ന ഈ ആദ്യസന്ദര്‍ശനം വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ധനലഭ്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനൊപ്പം പ്രവാസിസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍കൂടി ഉപകാരപ്പെട്ടാല്‍ സാര്‍ഥകമായി.

ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന അനേകം ലേബര്‍ ക്യാമ്പുകളിലൊന്ന് സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം അത്യന്തം ശ്ലാഘനീയമാണ്. പ്രവാസിവ്യവസായികളെ മാത്രമല്ല യഥാര്‍ഥ ഇന്ത്യയുടെ പ്രതിനിധികളായ തൊഴിലാളികളെയും കാണാന്‍ തയ്യാറാകുന്നതിലൂടെ പ്രധാനമന്ത്രി പ്രതീക്ഷയുണര്‍ത്തുന്ന സന്ദേശമാണു നല്‍കുന്നത്. ദയനീയമായ തൊഴില്‍സാഹചര്യങ്ങളും തൊഴില്‍ചൂഷണവും ഇടനിലക്കാരുടെ തട്ടിപ്പുമെല്ലാം നേരിടുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടും കേട്ടുമറിയാനും അതനുസരിച്ച് അവരുടെ നിലമെച്ചപ്പെടുത്താനും പ്രധാനമന്ത്രിക്കു കഴിയണം. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതുപോലെതന്നെ പ്രധാനമാണ് കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തികനില താങ്ങിനിര്‍ത്തുന്ന തൊഴില്‍പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്തലും.

അബുദാബിയിലെ വലിയ പള്ളിയും അവിടെയുള്ള ശൈഖ് സായിദിന്റെ ഖബറിടവും സന്ദര്‍ശിച്ചതിലൂടെ നരേന്ദ്രമോദി പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ സമീപനവ്യത്യസ്തതയാണു വെളിപ്പെടുത്തുന്നത്. യു.എ.ഇ.യുമായി മാത്രമല്ല മറ്റു ഗള്‍ഫ് രാജ്യങ്ങളുമായും ബന്ധം െമച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആഗ്രഹം അതില്‍ തെളിഞ്ഞുകാണാം. പ്രവാസികാര്യവും എണ്ണവ്യവസായവുമൊഴിച്ചുള്ള വിഷയങ്ങളില്‍ കുറച്ചുകാലമായി ഇന്ത്യ പ്രകടിപ്പിച്ചിരുന്ന ഉദാസീനതയ്ക്കാണ് ഈ ഹ്രസ്വസന്ദര്‍ശനം മാറ്റംവരുത്തുന്നത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി ഇന്ത്യയിലേക്കും നീളുന്നതിന്റെ പശ്ചാത്തലത്തില്‍വേണം ഈ നയപരിവര്‍ത്തനത്തെ കാണേണ്ടത്. ഇന്ത്യക്ക് ചരിത്രപരമായ സുദീര്‍ഘബന്ധമുള്ള അറബിലോകവുമായുള്ള ഈ പുതിയ അടുപ്പം, അവിടെക്കഴിഞ്ഞ് നാടിനെ ബലപ്പെടുത്തുന്ന തൊഴിലാളികളുള്‍െപ്പടെയുള്ള ഇന്ത്യക്കാരുടെ ജീവിതത്തിന് ആശ്വാസമേകിയാല്‍ തീര്‍ച്ചയായും നയതന്ത്രവിജയമാണ്, രാഷ്ട്രീയവിജയവും.

അടിസ്ഥാനസൗകര്യ രംഗത്തെ നിക്ഷേപ‍ം: അഞ്ചു ലക്ഷം കോടിയുടെ ഇന്ത്യയുഎഇ നിധി

അടിസ്ഥാനസൗകര്യ രംഗത്തെ നിക്ഷേപ‍ം: അഞ്ചു ലക്ഷം കോടിയുടെ ഇന്ത്യയുഎഇ നിധി ( manorama )


അടിസ്ഥാനസൗകര്യ രംഗത്തെ നിക്ഷേപത്തിന് 7500 കോടി ഡോളറിന്റെ (ഏകദേശം അഞ്ചുലക്ഷം കോടി രൂപ) സംയുക്തനിധി രൂപീകരിക്കാൻ ഇന്ത്യ-യുഎഇ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചാണു സുപ്രധാന പ്രഖ്യാപനം.

ഇന്നലത്തെ ഉഭയകക്ഷി ചർച്ചകളിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നും വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വാർത്താസമ്മേളനത്തിൽ അറിയിച്ചു. റയിൽ, റോഡ്, ഊർജം, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപസാധ്യത. അഞ്ചുവർഷത്തിനകം 60% വ്യാപാരവളർച്ചയും ലക്ഷ്യമിടുന്നു. ലക്ഷം കോടി ഡോളറിന്റെ (65 ലക്ഷം കോടി രൂപ) നിക്ഷേപ അവസരങ്ങളാണ് ഇന്ത്യ വിദേശനിക്ഷേപകർക്കായി തുറന്നിട്ടിരിക്കുന്നതെന്നു നേരത്തെ അബുദാബി മസ്‌ദർ സിറ്റിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

റയിൽവേയിൽ വിദേശനിക്ഷേപം നൂറുശതമാനമാക്കി. പ്രതിരോധ നിർമാണ മേഖലയിലും റിയൽ എസ്‌റ്റേറ്റ് രംഗത്തും ഒട്ടേറെ അവസരങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമാകുമ്പോഴേക്കും അഞ്ചുകോടി ചെലവുകുറഞ്ഞ വീടുകൾ നിർമിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യ നിക്ഷേപ അനുകൂല രാജ്യമാണെന്നു യുഎഇയിലെ നിക്ഷേപകരെ ബോധ്യപ്പെടുത്താനാണ് പ്രധാനമന്ത്രി ഏറെസമയം ചെലവഴിച്ചത്.

വലിയ രാജ്യങ്ങൾക്ക് അടിപതറിത്തുടങ്ങിയതോടെ ലോകം ഉറ്റുനോക്കുന്നത് ഏഷ്യയിലേക്കാണ്. ഈ മരുഭൂമിയിലേക്കു ലോകത്തെ കൂട്ടിക്കൊണ്ടു വന്നവരാണു നിങ്ങളെന്നു യുഎഇയെ പ്രകീർത്തിച്ചു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ സ്വന്തം പടിവാതിൽക്കൽ എത്തിക്കുകയാണു ഞങ്ങളുടെയും ലക്ഷ്യം. ഇന്ത്യ അവസരങ്ങളുടെ ലോകമാണ്. 125 കോടി ജനം എന്നതു വലിയ വിപണി മാത്രമല്ല, വലിയ ശക്‌തി കൂടിയാണ്. ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്‌തിയാണ് ഇന്ത്യ.

കാർഷിക മേഖലയിൽ വൻ സംഭരണശാലകളും കൂടുതൽ ശീതീകരണശാലകളും നിർമിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കാർഷികോൽപന്നങ്ങൾ സംഭരണ സൗകര്യമില്ലാതെ നശിക്കുന്നതു കുറ്റകൃത്യത്തിനു തുല്യമാണ്. ഈരംഗത്തു രാജ്യം ഇനിയും ഏറെ മുന്നേറാനുണ്ട്. സ്വകാര്യ-സർക്കാർ പങ്കാളിത്തത്തോടെ കൂടുതൽ സംഭരണശാലകൾ നിർമിക്കുന്നതിൽ ഇന്ത്യ പിന്നിലാണ്. ഇന്ത്യയിൽനിന്ന് ഒട്ടേറെ വിമാനങ്ങൾ യുഎഇയിലേക്കുണ്ടെങ്കിലും വീണ്ടുമൊരു പ്രധാനമന്ത്രി ഇവിടെത്താൻ 34 വർഷം എടുത്തു എന്നതിൽ ഖേദമുണ്ടെന്നും ഇനി അങ്ങനെയുണ്ടാവില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

യുഎഇയുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനും മോദി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ ധാരണയായി.

നിക്ഷേപക സംഗമത്തിനുശേഷം ദുബായിലെത്തിയ പ്രധാനമന്ത്രി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചായിരുന്നു പ്രധാനമായും ചർച്ച. ഇന്ത്യയിലെ അനുകൂല നിക്ഷേപ അന്തരീക്ഷത്തിനാണു പ്രധാനമന്ത്രി ഊന്നൽനൽകിയത്. വാണിജ്യബന്ധം ശക്തമാക്കാനും ആശങ്കകൾ പരിഹരിക്കാനും കേന്ദ്ര വാണിജ്യസഹമന്ത്രി നിർമല സീതാരാമൻ വൈകാതെ യുഎഇ സന്ദർശിക്കും.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1