Electronicskeralam Cochin
ന്യൂ ജെൻ samsung സ്മാർട്ട് ഫോണുകളിലെ ചതിക്കുഴികൾ
സ്മാർട്ട് ഫോണുകൾ വാങ്ങുംബോൾ സാധാരണയായി നമ്മൾ പല ഘടകങ്ങളും പരിഗണിക്കറുണ്ട്..വലിപ്പം,കാമറ ക്ലാരിറ്റി.RAM,ROM തുടങ്ങിയവ..എന്നാൽ നമ്മളിൽ പലരും നോക്കാൻ മറക്കുന്ന ഒരു കാര്യമാണു ഫോണിന്റെ മെയിന്റെനൻസ് കോസ്റ്റ്..ഇത് മുതലെടുത്ത് കൊണ്ടാണു ന്യൂ ജെൻ ഫോണുകൾ ഉപഭോക്‌താക്കളെ കൊള്ളയടിക്കുന്നത്..new gen LED displayഫോണുകളായ j1 ace,j2,j5,j7,e5,e7,A3,a5തുടങ്ങിയ ഫോണുകൾ റിപ്പയർ ചെയ്യേണ്ടി വന്നാൽ ഫോണിന്റെ ഡിസ്പ്പ്ലേ ബാക്ക് കവറുമായി പശാവച്ചു ഒട്ടിച്ചിരിക്കുന്നത് പൊളിച്ചു വേണം ഫോൺ അഴിക്കാൻ.ഇങ്ങനെ പശ ഇളക്കുമ്പോള്‍ പൊട്ടിക്കുന്ന display പുതിയത് ഘടിപ്പിക്കാൻ ഫോൺ ന്റെ വിലയുടെ 80% ഓളം ചിലവ് വരും..ഉദാഹരണമായി ഒരാൾ 6000 രൂപക്ക് ഒരു j1 ace വാങ്ങി പിറ്റേ ദിവസം അൽപം മഴ നനഞ്ഞാൽ ഫോൺ അഴിച്ച് ക്ലീൻ ചെയണമെങ്കിൽ 4800 രൂപ വില വരുന്ന disply പൊട്ടിക്കേണ്ടി വരുന്നു..അതായത് ഒരു മിനിമം റിപ്പയറിനു പോലും ഫോണിന്റെ വിലയുടെ 80% ചിലവാക്കേണ്ടി വരുന്നു.എന്നാൽ ഇതേ Range ഇൽ ഉള്ള ലെനോവോ,ഹുവായ്,എച്ച് റ്റി സി എന്നീ ഫോണുകൾ റിപ്പയർ ചെയ്യാൻ display അഴിക്കേണ്ട ആവശ്യം വരുന്നില്ലെന്നത് ശ്രദ്ധേയമാണു ..
Use and throw away കൾച്ചർ പ്രോൽസാഹിപ്പിക്കുന്ന സാംസങ്ങിന്റെ നടപടി വളരെ നീചമാണ്.
Use and throw away കൾച്ചർ പ്രോൽസാഹിപ്പിക്കുന്ന സാംസങ്ങിന്റെ നടപടി വളരെ നീചമാണ്.
മാർക്കറ്റിലെ ഏറ്റവും വലിയ MOBILE ആയ i-phone 6plus പോലും ഈ ഒപ്ഷൻ സീകരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത
samsang കമ്പനിയുടെ ഇങ്ങനെയുള്ള മൊബൈൽ ഫോണുകൾ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആ ഫോണ്‍ എങ്ങനെ തുറക്കും എന്നുള്ള വീഡിയോ യൂ ട്യൂബില്‍ കണ്ടതിനു ശേഷം മാത്രം വാങ്ങുക.ഇല്ലെങ്കില്‍ പണി കിട്ടും.J2 തുറക്കുന്ന വീഡിയോ കണ്ടു നോക്കൂ..ഭീകരം .https://youtu.be/IcT-A4MegIA
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ