6/07/2016

റെഡി ഗോ പുറത്തിറങ്ങി, വില 2.38 ലക്ഷം


റെഡി ഗോ പുറത്തിറങ്ങി, വില 2.38 ലക്ഷം


ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ മൂന്നാമതു മോഡൽ 'റെഡിഗോ' പുറത്തിറങ്ങി, വില 2.38 ലക്ഷം മുതൽ 3.34 ലക്ഷം രൂപ വരെ. ഡി, എ, ടി, ടി ഓപ്ഷണൽ, എസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലായാണ് റെഡി ഗോ ലഭ്യമാകുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ നിസാൻ മോട്ടോഴ്സ് എംഡി അരുൺ മൽഹോത്രയാണ് വാഹനത്തിന്റെ വില പ്രഖ്യപിച്ചത്. നേരത്തെ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് റെഡിഗോ അവതരിപ്പിച്ചിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. റെനോ ക്വിഡ് നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിച്ച കാറാണ് റെഡിഗോ.

റെഡിഗോയും പ്രധാന എതിരാളികളും, താരതമ്യം
സ്പോർട്ടിയായ രൂപമാണ് റെഡി ഗോയുടെ പ്രധാന സവിശേഷത. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മൂന്നു സിലിണ്ടർ, 8 ലിറ്റർ എൻജിനുള്ള കാറിൽ 5 സ്പീഡ് മാന്യുവൽ ട്രാൻസ്മിഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്.  പരമാവധി 54 പി എസ് കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കാനാവും  ഈ എൻജിന് . ലീറ്ററിന് 25 കിലോമീറ്ററാണു കാറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. യുവാക്കളെ ആകർഷിക്കാനായി ലൈം ഗ്രീൻ, റെ‍ഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. മികച്ച ലെഗ് സ്പേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്.
‘ഐ ടു’ എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച ചെറുകാറാണ് റെഡിഗോ. നിലവിൽ ‘ഗോ’, ‘ഗോ പ്ലസ്’ എന്നീ മോഡലുകളാണു ഡാറ്റ്സൻ ശ്രേണിയിലുള്ളത്. ഫ്രഞ്ച് പങ്കാളിയായ റെനോയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പ്ലാറ്റ്ഫോമിലാണു ഡാറ്റ്സൻ ‘റെഡിഗൊ’യും പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ‘ക്വിഡി’നു പുറമെ മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’ തുടങ്ങിയവയോടാകും ‘റെഡിഗോ’യുടെ പോരാട്ടം.
ഡൽഹി എക്സ്ഷോറൂം വില
ഡി- 2.38 ലക്ഷം
എ- 2.82 ലക്ഷം
ടി-  3.09 ലക്ഷം
ടി(ഓപ്ഷണൽ)- 3.19 ലക്ഷം
എസ്- 3.34 ലക്ഷം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1