പമ്പയെ മാലിന്യമുക്തമാക്കാൻ 1000 കോടിയുടെ പദ്ധതി
ശബരിമല ∙ പമ്പാനദിയെ മാലിന്യമുക്തമാക്കാൻ ഗംഗ കർമ പദ്ധതി മാതൃകയിൽ കേന്ദ്ര സർക്കാർ 1000 കോടി രൂപയുടെ പദ്ധതി തയാറാക്കുന്നു.കേന്ദ്ര ജല കമ്മിഷൻ ചീഫ് എൻജിനീയർ ജെ.സി. അയ്യർ, സിജിഡബ്ല്യുബി റീജനൽ ഡയറക്ടർ വി. കുഞ്ഞമ്പു, കേന്ദ്ര ജല കമ്മിഷൻ അംഗം ഡോ. ആർ.എൻ. സിൻഹ, ദേശീയ നദി സംരക്ഷണ അതോറിറ്റി ജോയിന്റ് ഡയറക്ടർ ഡോ. വിനോദ് സിൻഹ എന്നിവരടങ്ങുന്ന കേന്ദ്ര സംഘം ഇതിനായി പമ്പയുടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
സുരേഷ് ഗോപി എംപിയാണ് സംഘത്തെ നയിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ജലസേചന വകുപ്പ് ചീഫ് എൻജിനീയർ വി.കെ. മഹാനുദേവനും ജില്ലയിലെ ജലസേചന ഉദ്യോഗസ്ഥരും അനുഗമിച്ചു.15 ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് സംഘം അറിയിച്ചു.ഇന്നും നാളെയും സംഘം കുട്ടനാട് വരെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് നദി മലിനമാകുന്ന സ്ഥലങ്ങൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ ചർച്ച ചെയ്യും.
വീണാ ജോർജ് എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, മഹാത്മ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എ.വി. ജോർജ്, പരിസ്ഥിതി പ്രവർത്തകരായ എസ്. ജയശങ്കർ, പി.എൻ.എസ്. പിള്ള, കെ.കെ. ഗോപിനാഥൻ നായർ, കോഴഞ്ചേരി സെന്റ് തോമസ് കോളജ് അധ്യാപകൻ ഡോ. തോമസ് പി. തോമസ് എന്നിവർ നിർദേശങ്ങൾ സമർപ്പിച്ചു.ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രി ഉമാഭാരതിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പമ്പാനദി ശുചീകരണത്തിനു പദ്ധതി തയാറാക്കാൻ കേന്ദ്ര സംഘത്തെ അയച്ചത്.
സംഘത്തിന്റെ പ്രധാന പരിഗണനകൾ
∙തീർഥാടന കാലത്ത് പമ്പാനദി മലിനമാകുന്നത് പൂർണമായും തടയുക.
∙തീർഥാടകരുടെ പുണ്യസ്നാനത്തിന് ആവശ്യത്തിനു വെള്ളം എത്തിക്കാൻ കുന്നാർ തടയണയുടെ ഉയരം കൂട്ടി സംഭരണശേഷി വർധിപ്പിക്കുക.
∙ശുചിമുറി മാലിന്യങ്ങൾ നദിയിലേക്ക് ഒഴുകിയെത്തുന്നത് പൂർണമായും തടയുക. ഇതിന് ആവശ്യമായ ടാങ്കുകളും മാലിന്യ സംസ്കരണ ശാലകളും ഒരുക്കുക.
∙പമ്പയിലും സന്നിധാനത്തും ആവശ്യമായ ശുചിമുറികൾ സ്ഥാപിക്കുക.
∙വസ്ത്രങ്ങൾ ഒഴുക്കി നദി മലിനമാക്കുന്നത് തടയാൻ പ്രചാരണം നൽകുക.
∙പമ്പയുടെ കൈവഴിയായ ഞുണങ്ങാർ ശുചിമുറി മാലിന്യത്താൽ മലീമസമാണ്. ഇതിനു പരിഹാരമായി സന്നിധാനത്തെയും പമ്പയിലെയും മാലിന്യങ്ങൾ നദിയിലെത്താതിരിക്കാൻ സംസ്കരണശാലകളും സംഭരണികളും സ്ഥാപിക്കുക.
∙പെരുനാട്, അത്തിക്കയം, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂർ ടൗണുകളിലെയും കോഴഞ്ചേരി മാർക്കറ്റിലെയും മാലിന്യം കൈത്തോടുകൾ വഴി നദിയിൽ എത്തുന്നത് തടയുക.
∙ആറന്മുള വള്ളംകളിക്ക് തടസ്സമായി പമ്പാനദിയിൽ മൺപുറ്റുകൾ വളരുന്നത് നദിയുടെ ജൈവ വ്യവസ്ഥയെ ബാധിക്കുന്നത് തടയുക.

© Copyright 2016 Manoramaonline. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ