6/03/2016

സൗജന്യം ,"എല്ലാവർക്കും പാർപ്പിടം’" 2.30 ലക്ഷം രൂപ വരെ കേന്ദ്രസഹായം

ന്യൂഡൽഹി ∙ ‘എല്ലാവർക്കും പാർപ്പിടം’ പദ്ധതിക്കു കീഴിൽ വീടു പുതുക്കിപ്പണിയുന്നവർക്ക് 1.5 ലക്ഷം രൂപ കേന്ദ്രസഹായം ലഭിക്കും. കുറഞ്ഞത് ഒൻപതു ചതുരശ്ര മീറ്ററെങ്കിലും അധിക നിർമാണം നടത്തിയിരിക്കണം. വീടിന്റെ ആകെ വിസ്തീർണം (കാർപറ്റ് ഏരിയ) 21 ചതുരശ്ര മീറ്ററിൽ കൂടുതലും 30 ചതുരശ്ര മീറ്ററിൽ കുറവുമായിരിക്കണമെന്നും പുതുക്കിയ മാർഗനിർദേശങ്ങളിൽ ‌വ്യവസ്ഥയുണ്ട്.

നഗരങ്ങളിൽ ആറു വർഷത്തിനകം രണ്ടു കോടി വീടുകൾ നിർ‌മിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. ചേരിപ്രദേശങ്ങളിൽ മാത്രം 1.5 കോടി വീടുകൾ വേണ്ടിവരും. ഭവനരഹിതരായ 53 ലക്ഷം പേർക്കു വീടുവയ്ക്കാൻ ഭൂമിയും കണ്ടെത്തണം. ചേരികൾ അതതു പ്രദേശങ്ങളിൽ തന്നെ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളോടെ പുനർനിർമിക്കും. ഗുണഭോക്താക്കളുടെ വരുമാനത്തിന് അനുസൃതമായി സബ്സിഡിയുള്ള വായ്പാ സൗകര്യവും ലഭ്യമാക്കും. ഇ‌തനുസരിച്ച് ഒരു ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെ കേന്ദ്രസഹായത്തിന് അർഹതയുണ്ട്.

പാർപ്പിട പദ്ധതിയുടെ വിജയത്തിനു സംസ്ഥാന സർക്കാരുകളുടെ സഹകരണവും കേന്ദ്രം അഭ്യർഥിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഗുണഭോക്താക്കളുടെയും വിഹിതം ചേർത്തായിരിക്കും പാർപ്പിട നിർമാണം. ഗുണഭോക്താക്കളുടെ അധ്വാനം കൂടി ഉൾപ്പെടാത്ത പദ്ധതികൾക്കു വിജയസാധ്യത കുറയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനകം 6.84 ലക്ഷം വീടുകൾ നിർമിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 43,922 കോടി രൂപയാണു ചെലവ്. കേന്ദ്രവിഹിതം 10,050 കോടി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1