ഫോക്‌സ് വാഗണ്‍ പ്രതിന്ധി: ജര്‍മന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയായേക്കും
മാതൃഭൂമി 24.9.2015
ഫ്രാങ്ക്ഫര്‍ട്ട്: വാഹന മലിനീകരണവുമായി ബന്ധപ്പെട്ട് ഫോക്‌സ് വാഗണ്‍ നേരിട്ട പ്രതിസന്ധി ജര്‍മനിയുടെ സാമ്പത്തിക അടിത്തറയ്ക്ക് ഭീഷണിയായേക്കും. യൂറോപ്യന്‍ സമ്പദ്ഘടനയ്ക്ക് ഗ്രീസിന്റെ കടബാധ്യത ഉയര്‍ത്തിയ പ്രതിസന്ധിയേക്കാള്‍ ഗുരുതരമാണ് ഫോക്‌സ് വാഗണുമായി ബന്ധപ്പെട്ട വിവാദമെന്നാണ് വിലയിരുത്തല്‍.
ജര്‍മനിയിലെ ഏറ്റവുംവലിയ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണില്‍ 2,70,000ത്തിലേറെ പേരാണ് ജോലി ചെയ്യുന്നത്. ജര്‍മനിയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊരാളാണ് കമ്പനി.

കഴിഞ്ഞവര്‍ഷം യുഎസില്‍ ആറ് ലക്ഷം കാറുകളാണ് ഫോക്‌സ് വാഗണ്‍ വിറ്റത്. കമ്പനിയുടെ മൊത്തം വില്പനയുടെ 9.5 ശതമാനത്തോളംവരുമിത്. വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ ഫോക്‌സ് വാഗണ്‍ കാറുകളുടെ വില്പനയിടിഞ്ഞാല്‍ ജര്‍മന്‍ സമ്പദ്ഘടനയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് ഐഎന്‍ജിയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ കാര്‍സ്റ്റെണ്‍ ബ്രസ്‌കി മുന്നറിയിപ്പ് നല്‍കുന്നു. ഗ്രീസ് നേരിട്ട പ്രതിസന്ധിയേക്കാള്‍ രൂക്ഷമാകും ഇതെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയിലും മറ്റിടങ്ങളിലും ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുന്നതോടൊപ്പം 1800 കോടി ഡോളറെങ്കിലും (ഏകദേശം 1.18 ലക്ഷം കോടി രൂപ) പിഴയായി നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇത് കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ മൊത്തം പ്രവര്‍ത്തന ലാഭത്തക്കാള്‍ കൂടുതലാണ്.
പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ചതി ഒപ്പിച്ചത്.
കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചു. ഇതിനുപിന്നാലെ യൂറോപ്പില്‍ ഫോക്‌സ് വാഗണിന്റെ ഓഹരി വില മൂന്നിലൊന്നായി ഇടിയുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ