8/18/2015

അടിസ്ഥാനസൗകര്യ രംഗത്തെ നിക്ഷേപ‍ം: അഞ്ചു ലക്ഷം കോടിയുടെ ഇന്ത്യയുഎഇ നിധി

അടിസ്ഥാനസൗകര്യ രംഗത്തെ നിക്ഷേപ‍ം: അഞ്ചു ലക്ഷം കോടിയുടെ ഇന്ത്യയുഎഇ നിധി ( manorama )


അടിസ്ഥാനസൗകര്യ രംഗത്തെ നിക്ഷേപത്തിന് 7500 കോടി ഡോളറിന്റെ (ഏകദേശം അഞ്ചുലക്ഷം കോടി രൂപ) സംയുക്തനിധി രൂപീകരിക്കാൻ ഇന്ത്യ-യുഎഇ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചാണു സുപ്രധാന പ്രഖ്യാപനം.

ഇന്നലത്തെ ഉഭയകക്ഷി ചർച്ചകളിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നും വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വാർത്താസമ്മേളനത്തിൽ അറിയിച്ചു. റയിൽ, റോഡ്, ഊർജം, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപസാധ്യത. അഞ്ചുവർഷത്തിനകം 60% വ്യാപാരവളർച്ചയും ലക്ഷ്യമിടുന്നു. ലക്ഷം കോടി ഡോളറിന്റെ (65 ലക്ഷം കോടി രൂപ) നിക്ഷേപ അവസരങ്ങളാണ് ഇന്ത്യ വിദേശനിക്ഷേപകർക്കായി തുറന്നിട്ടിരിക്കുന്നതെന്നു നേരത്തെ അബുദാബി മസ്‌ദർ സിറ്റിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

റയിൽവേയിൽ വിദേശനിക്ഷേപം നൂറുശതമാനമാക്കി. പ്രതിരോധ നിർമാണ മേഖലയിലും റിയൽ എസ്‌റ്റേറ്റ് രംഗത്തും ഒട്ടേറെ അവസരങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമാകുമ്പോഴേക്കും അഞ്ചുകോടി ചെലവുകുറഞ്ഞ വീടുകൾ നിർമിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യ നിക്ഷേപ അനുകൂല രാജ്യമാണെന്നു യുഎഇയിലെ നിക്ഷേപകരെ ബോധ്യപ്പെടുത്താനാണ് പ്രധാനമന്ത്രി ഏറെസമയം ചെലവഴിച്ചത്.

വലിയ രാജ്യങ്ങൾക്ക് അടിപതറിത്തുടങ്ങിയതോടെ ലോകം ഉറ്റുനോക്കുന്നത് ഏഷ്യയിലേക്കാണ്. ഈ മരുഭൂമിയിലേക്കു ലോകത്തെ കൂട്ടിക്കൊണ്ടു വന്നവരാണു നിങ്ങളെന്നു യുഎഇയെ പ്രകീർത്തിച്ചു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ സ്വന്തം പടിവാതിൽക്കൽ എത്തിക്കുകയാണു ഞങ്ങളുടെയും ലക്ഷ്യം. ഇന്ത്യ അവസരങ്ങളുടെ ലോകമാണ്. 125 കോടി ജനം എന്നതു വലിയ വിപണി മാത്രമല്ല, വലിയ ശക്‌തി കൂടിയാണ്. ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്‌തിയാണ് ഇന്ത്യ.

കാർഷിക മേഖലയിൽ വൻ സംഭരണശാലകളും കൂടുതൽ ശീതീകരണശാലകളും നിർമിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കാർഷികോൽപന്നങ്ങൾ സംഭരണ സൗകര്യമില്ലാതെ നശിക്കുന്നതു കുറ്റകൃത്യത്തിനു തുല്യമാണ്. ഈരംഗത്തു രാജ്യം ഇനിയും ഏറെ മുന്നേറാനുണ്ട്. സ്വകാര്യ-സർക്കാർ പങ്കാളിത്തത്തോടെ കൂടുതൽ സംഭരണശാലകൾ നിർമിക്കുന്നതിൽ ഇന്ത്യ പിന്നിലാണ്. ഇന്ത്യയിൽനിന്ന് ഒട്ടേറെ വിമാനങ്ങൾ യുഎഇയിലേക്കുണ്ടെങ്കിലും വീണ്ടുമൊരു പ്രധാനമന്ത്രി ഇവിടെത്താൻ 34 വർഷം എടുത്തു എന്നതിൽ ഖേദമുണ്ടെന്നും ഇനി അങ്ങനെയുണ്ടാവില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

യുഎഇയുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനും മോദി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ ധാരണയായി.

നിക്ഷേപക സംഗമത്തിനുശേഷം ദുബായിലെത്തിയ പ്രധാനമന്ത്രി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചായിരുന്നു പ്രധാനമായും ചർച്ച. ഇന്ത്യയിലെ അനുകൂല നിക്ഷേപ അന്തരീക്ഷത്തിനാണു പ്രധാനമന്ത്രി ഊന്നൽനൽകിയത്. വാണിജ്യബന്ധം ശക്തമാക്കാനും ആശങ്കകൾ പരിഹരിക്കാനും കേന്ദ്ര വാണിജ്യസഹമന്ത്രി നിർമല സീതാരാമൻ വൈകാതെ യുഎഇ സന്ദർശിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1