localnews.manoramaonline.com
ആഗ്രഹിച്ചത് ഒന്നു കാണാൻ; വിനോദ് മടങ്ങിയത് മോദിക്കൊപ്പം ഭക്ഷണം കഴിച്ച്
by സ്വന്തം ലേഖകൻ
പ്രധാനമന്ത്രി
നരേന്ദ്ര മോദിയുടെ ദോഹ സന്ദർശനത്തോടെ ഒറ്റദിവസം കൊണ്ടു താരമായ മലയാളിയാണു
മാന്നാർ കുട്ടംപേരൂർ പൗർണമിയിൽ വിനോദ് കുമാർ. തൊഴിലാളികൾക്കായി നടത്തിയ
മെഡിക്കൽ ക്യാംപ് സന്ദർശിക്കാനെത്തിയ മോദി തൊഴിലാളികളുമായി കുശലം പറഞ്ഞു
നേരെയെത്തിയതു വിനോദിന്റെ അടുത്തേക്ക്. വിനോദിന്റെ അടുത്തു ബെഞ്ചിൽ മറ്റു
തൊഴിലാളികൾക്കൊപ്പം ഇരുന്ന മോദി സമീപമുണ്ടായിരുന്ന ഭക്ഷണപ്പൊതി തുറന്ന്
അൽപം ഉപ്പുമാവും ഒരു വടയുടെ കഷണവും കഴിച്ചു. വിനോദിനോടും ഭക്ഷണം
കഴിച്ചുകൊള്ളാൻ നിർദേശിച്ച മോദി ഭക്ഷണത്തിനിടെ വിശേഷങ്ങളും അന്വേഷിച്ചു.
അപ്രതീക്ഷിതമായി രാജ്യത്തിന്റെ
പ്രധാനമന്ത്രി തൊട്ടടുത്ത് ഒരു ബെഞ്ചിൽ ഇരുന്നപ്പോൾ തന്നെ
സ്‌തബ്‌ധനായിപ്പോയ വിനോദ് ഒരു നിമിഷംകൊണ്ടു പ്രസന്നത വീണ്ടെടുത്ത്
അദ്ദേഹത്തോടു സംഭാഷണം ആരംഭിച്ചു. എങ്ങനെയുണ്ട് തൊഴിൽ സാഹചര്യം
എന്നായിരുന്നു ആദ്യ ചോദ്യം.വളരെ നല്ലത് എന്ന മറുപടിക്കു പിന്നാലെയുള്ള
ചോദ്യങ്ങൾ ഭക്ഷണത്തെ കുറിച്ചായി. മലയാളിയാണെന്നു മനസ്സിലാക്കിയാവണം മറ്റു
സംസ്‌ഥാനങ്ങളിലെ ഭക്ഷണവും ഇവിടെ കിട്ടുമോ എന്നായി അടുത്ത ചോദ്യം.
കിട്ടുമെന്ന ചോദ്യത്തിനു പിന്നാലെ റമസാനിൽ എങ്ങനെയാണു ഭക്ഷണ രീതികളെന്നും
പ്രധാനമന്ത്രി അന്വേഷിച്ചു.
അമുസ്‌ലിംകൾക്കു ഭക്ഷണം കഴിക്കുന്നതിൽ തടസ്സമില്ലെന്നും പരസ്യമായി കഴിക്കരുതെന്ന നിബന്ധന മാത്രമേയുള്ളുവെന്നും വിനോദ് മറുപടി നൽകി.
തങ്ങൾക്കെല്ലാം കമ്പനി ഭക്ഷണം എത്തിച്ചു തരാറുണ്ടെന്ന മറുപടി പ്രധാനമന്ത്രിയെയും തൃപ്‌തനാക്കി.
തുടർന്നു പ്രധാനമന്ത്രി മറ്റു തൊഴിലാളികളുടെ അടുത്തേക്കു നീങ്ങി. മൂന്നു മേശകൾക്കപ്പുറം മറ്റൊരു ടേബിളിലും ഇരുന്ന് അവർക്കൊപ്പവും പ്രധാനമന്ത്രി ഭക്ഷണം രുചിച്ചു.തെലങ്കാന സ്വദേശി അനിൽകുമാറിനോടായിരുന്നു ഇത്തവണ ചോദ്യങ്ങൾ. എല്ലാ ടേബിളും സന്ദർശിച്ച് എല്ലാവരെയും കണ്ട ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം.
മുഷൈരിബ് ദോഹ ഡൗൺ ടൗൺ പ്രോജക്‌ടിലെ കരാറുകാരായ കരിലിയോൺ കമ്പനിയിലെ പ്ലാന്റ് സൂപ്പർവൈസറാണ് വിനോദ്. അബുദാബിയിൽ ജോലി ചെയ്‌തിരുന്ന വിനോദ് നാലു വർഷം മുമ്പാണു ദോഹയിൽ എത്തിയത്.പ്രധാനമന്ത്രി പോയിക്കഴിഞ്ഞിട്ടും തന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ലെന്നു വിനോദ് കുമാർ പറഞ്ഞു. മുൻപ് എ.ബി. വാജ്‌പേയിയെ വളരെ ദൂരെ നിന്നു കണ്ടതു മാത്രമാണ് ഇതിനു മുമ്പത്തെ അനുഭവം.
പ്രധാനമന്ത്രിയെ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലായിരുന്നു ചടങ്ങിനെത്തിയത്. എന്നാൽ, ഇത്രയടുത്ത് തന്റെയൊപ്പം ഭക്ഷണം കഴിക്കാനിരിക്കുമെന്നു സ്വപ്‌നത്തിൽ പോലും കരുതിയില്ലെന്നു വിനോദ് പറഞ്ഞു. മോദി മടങ്ങിയതോടെ വിനോദായി താരം. ചാനലുകളും മാധ്യമപ്രവർത്തകരും വിനോദിന്റെ വിശേഷങ്ങൾ തിരക്കി അടുത്തെത്തി. മലയാളം ചാനലുകൾക്ക് അഭിമുഖം നൽകുന്നതിനൊപ്പം അറബ് ചാനലിലെ മാധ്യമപ്രവർത്തകരും വിശേഷം തിരക്കാനെത്തി.
മാന്നാർ സ്വദേശി വിനോദ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ