കാലാവസ്ഥ പ്രവചിക്കാന്‍ ഇന്ത്യ സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങുന്നു
പുതിയ സൂപ്പര്‍ കംപ്യൂട്ടര്‍ നിലവിലുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കും.
June 9, 2016, 07:49 AM ISTന്യൂഡല്‍ഹി: കാലാവസ്ഥ പ്രവചനം കൃത്യതയാക്കാന്‍ കോടികള്‍ ചിലവഴിച്ച് ഇന്ത്യ സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങുന്നു. ആറ് കോടി ഡോളര്‍ ( ഏകദേശം 400 കോടി ഇന്ത്യന്‍ രൂപ) മുടക്കിയാണ് സൂപ്പര്‍കംപ്യൂട്ടര്‍ വാങ്ങുന്നത്. കാലവര്‍ഷം രൂപപ്പെടുന്നതിന്റെ ത്രിമാന രൂപങ്ങള്‍ സൃഷ്ടിച്ചാണ് കംപ്യൂട്ടര്‍ കാലാവസ്ഥാ പ്രവചനം നടത്തുന്നത്. ടെക്‌നോളജി ഭീമന്‍ ഐ.ബി.എമ്മിന്റെ കംപ്യൂട്ടറാണ് നിലവില്‍ ഉപയോഗിക്കുന്നത്.
പുതിയ കംപ്യൂട്ടര്‍ ആരില്‍നിന്നാണ് വാങ്ങുക എന്നകാര്യം വെളിപ്പെടുത്താന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിസമ്മതിച്ചു. പുതിയ സൂപ്പര്‍ കംപ്യൂട്ടര്‍ നിലവിലുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കും. പുതിയ സംവിധാനം അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനക്ഷമമാകും.
രാജ്യത്തെ കര്‍ഷകര്‍ക്ക് സഹായകമാകുന്നതാണ് പുതിയ നടപടി. കാര്‍ഷികോത്പാദനം 15 ശതമാനം വര്‍ധിപ്പിക്കാന്‍ കാലാവസ്ഥ കൃത്യമായി പ്രവചിക്കുന്നത കൊണ്ട് സാധിക്കും. കാലവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് കൃഷി നടത്തുന്നത്. ഇത് കൃത്യമാകുന്നത് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ