റൂബിഹാള്‍ ക്‌ളിനിക്കില്‍ വൈശാലിക്ക് സൗജന്യ ശസ്‌ത്രക്രിയ നടക്കുകയായിരുന്നു. പെണ്‍കുട്ടി അയച്ച കത്തു കിട്ടിയ പ്രധാനമന്ത്രി നടപടിയെടുക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക് കത്തയയ്‌ക്കുകയും കളക്‌ടര്‍ സൗരഭ് റാവു പൂനെയിലെ മുഴുവന്‍ ആശുപത്രിയിലെ പ്രതിനിധികളുടേയും യോഗം വിളിക്കുകയും റൂബിഹാള്‍ ക്‌ളിനിക്ക് പെണ്‍കുട്ടിയുടെ ശസ്‌ത്രക്രിയ സൗജന്യമായി നടത്താന്‍ സമ്മതിക്കുകയുമായിരുന്നു. ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന ഫര്‍സുംഗിയിലെ പ്രാണ്ഡ്യ ശിശു വിഹാര്‍ സ്‌കൂളില്‍ ഒന്നാം ക്‌ളാസ്സില്‍ പഠിക്കുന്ന വൈശാലിക്ക് പൂനെയിലെ വമ്പന്‍ ആശുപത്രികളില്‍ ശസ്‌ത്രക്രിയ സാധ്യമാകുമായിരുന്നില്ല.
അമ്മാവനും പെയ്‌ന്റിംഗ് ജീവനക്കാരനുമായ പ്രതാപ് യാദവിനൊപ്പം കഴിയുന്ന വൈശാലിയ്‌ക്ക് മരുന്നു വാങ്ങാന്‍ മാത്രം പ്രതിദിനം 90 രൂപ വേണം. കളിക്കോപ്പുകളും സൈക്കിളും വരെ വിറ്റായിരുന്നു പ്രതാപ് യാദവ് ഇത് കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് എഴുതിയത്.
പണം കണ്ടെത്താന്‍ അമ്മാന്‍ വിഷമിക്കുന്നത് കണ്ടപ്പോഴാണ് മോഡിയെ ടെലിവിഷനില്‍ കണ്ടത്. അപ്പോള്‍ തന്നെ പ്രധാനമന്ത്രിക്ക് എഴുതാന്‍ തീരുമാനിച്ചു. ബുക്കില്‍ നിന്നും പേജ് വലിച്ചുകീറിയാണ് എല്ലാം മോഡിക്കെഴുതിയതെന്നും വൈശാലി പറഞ്ഞു. പ്രതികരണം ഉണ്ടാകുമെന്ന് പോലും കരുതിയിരുന്നില്ല. ശരിയായ ഒരു വിലാസം പോലും ഇല്ലാത്തതിനാലാണ് സ്‌കൂളിന്റെ ഐഡി കാര്‍ഡ് വെച്ച് കത്തെഴുതി പോസ്‌റ്റ് ചെയ്‌തതെന്ന് യാദവ് പറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഏതാനും പോര്‍ വൈശാലിയെയും തന്നെയും കാണാന്‍ സ്‌കൂളിലെത്തി. പെട്ടെന്ന് തന്നെ കളക്‌ടര്‍ യോഗം വിളിച്ചുകൂട്ടിയെന്നും യാദവ് പറഞ്ഞു.
കത്ത് ചര്‍ച്ചയയാതോടെ റൂബി ക്‌ളിനിക്ക് എല്ലാം സൗജന്യമായി നടത്താന്‍ തയ്യാറാകുക ആയിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മെയ് 25 നാണ് പെണ്‍കുട്ടിക്ക് ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മോഡിയുടെ കത്ത് വന്നത്. പെണ്‍കുട്ടിയുടെ കത്തും ഇതിലുണ്ടായിരുന്നു. കത്തില്‍ ബന്ധപ്പെടാന്‍ വിലാസമോ മാതാപിതാക്കളുടെ നമ്പരോ ഇല്ലാതിരുന്നതിനാലാണ് അധികൃതര്‍ ഐഡി കാര്‍ഡ് തപ്പി സ്‌കൂളില്‍ ചെന്നത്. ഒമ്പതു ദിവസത്തിനുള്ളില്‍ റൂബി ഹാള്‍ ക്‌ളിനിക്ക് രോഗിയെ കണ്ടെത്തുകയും ശസ്‌ത്രക്രിയ നടത്തുഷയും ചെയ്‌തു. കഴിഞ്ഞ വര്‍ഷം 100 ശിശുശസ്‌ത്രക്രിയകളാണ് റൂബിഹാള്‍ ചെയ്‌തത്‌്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTEഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ