6/07/2016

മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം


മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം


അംഗരാജ്യങ്ങള്‍ക്ക് സംഘടനയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ തിങ്കളാഴ്ച്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്
June 7, 2016, 07:56 PM IST
ന്യൂഡല്‍ഹി: മിസൈല്‍ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍(മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം -എംടിസിആര്‍) ഇന്ത്യയും അംഗമാകുന്നു.
അംഗരാജ്യങ്ങള്‍ക്ക് സംഘടനയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ തിങ്കളാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതവസാനിച്ചതോടെ ഇന്ത്യക്ക് സംഘത്തില്‍ അംഗത്വം ലഭിക്കുമെന്ന് ഉറപ്പായി.
കഴിഞ്ഞ വര്‍ഷമാണ് സംഘടനയിലേക്കുള്ള അംഗത്വത്തിന് ഇന്ത്യ അപേക്ഷിച്ചത്.  എന്നാല്‍ എംടിസിആറിലെ ചില അംഗരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ ശക്തമായി എതിര്‍ത്തിരുന്നു. കൂട്ടായ്മയില്‍ നിലവില്‍ 34 അംഗരാജ്യങ്ങളാണ് ഉള്ളത്.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ശക്തമായ പിന്തുണ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് തുണയാവുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണിതെന്നാണ് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ബാലിസ്റ്റിക് മിസൈലുകള്‍ക്കെതിരെയുള്ള ഹേഗ് കോഡ് ഓഫ് കണ്ടക്റ്റില്‍ അംഗമാവുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എംസിടിആര്‍ അംഗത്വത്തിനുള്ള പ്രധാന കടമ്പകളില്‍ ഒന്നാണിത്. അംഗരാഷ്ട്രങ്ങളുടെ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് ഇതും തുണയായി.
ആണവ വിതരണക്കാരുടെ സംഘടന ഉള്‍പ്പെടെയുള്ള കൂട്ടായ്മകളിലേക്കും ഇന്ത്യക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1