6/14/2016

ഓരോ പഞ്ചായത്തിലും ഹെലിപാഡുകൾ


രാജ്യത്തിന് പുതിയ മുഖം നൽകാൻ കേന്ദ്രത്തിന്റെ 'സ്വപ്നം 2035'


ന്യൂഡൽഹി ∙ ഓരോ പഞ്ചായത്തിലും ഹെലിപാഡുകൾ, ഓരോ ജില്ലയിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയും എയർ ആംബുലൻസ് സൗകര്യവും, ഇന്ത്യ വികസിപ്പിച്ച വിമാനങ്ങളിൽ‌ കുറഞ്ഞ ചെലവിൽ യാത്ര – സ്വപ്നമല്ല, 2035ൽ ഇതെല്ലാം യാഥാർഥ്യമാക്കുമെന്നു കേന്ദ്രസർക്കാർ. സാങ്കേതിക വിദ്യയുടെ കൈപിടിച്ച്, ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ യാഥാർഥ്യമാകുമെന്നു കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയമാണു പ്രതീക്ഷിക്കുന്നത്.
മന്ത്രാലയത്തിനു കീഴിലുള്ള ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിങ് ആൻഡ് അസസ്മെന്റ് കൗൺസിലാണു (ടിഫാക്) ജനജീവിതം 2035ൽ എങ്ങനെയാകുമെന്നു പ്രവചിക്കുന്നത്. ഡോ. അനിൽ കകോദ്കറാണു ടിഫാകിന്റെ അധ്യക്ഷൻ. സാങ്കേതികവിദ്യ പ്രായോഗിക തലത്തിൽ ഉപയോഗിക്കുന്നതിലൂടെയാണു പുതിയ സംവിധാനങ്ങൾ സാധ്യമാകുന്നത്. അനുബന്ധമായി ‘ടെക്നോളജി വിഷൻ 2035’ എന്ന റിപ്പോർട്ടും പുറത്തിറക്കിയിട്ടുണ്ട്.
റിപ്പോർട്ടിൽ പറയുന്നത്:
∙ ഇന്ത്യക്കാർ 2035ൽ സമ്പൂർണ സാക്ഷരത നേടും. അക്ഷരജ്ഞാനം മാത്രമല്ല, ഇലക്ട്രോണിക് ഉപകരണങ്ങളിലും മറ്റു യന്ത്രസംവിധാനങ്ങളിലും സാക്ഷരരാകും.
∙ പിഴവുകളില്ലാത്തതും അതിവേഗത്തിലുമുള്ള കുറ്റാന്വേഷണവും നീതിനിർവഹണവും സാധ്യമാകും.
∙ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാകും.
∙ ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളോടെ ജില്ലാ തലത്തിലെ ആശുപത്രികളും വികസിപ്പിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ സഹായം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ എത്തിക്കാനാണു ഹെലിപാഡുകൾ നിർമിക്കുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ വിദഗ്ധ വൈദ്യസേവനം ലഭ്യമാക്കും.
∙ എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന റോഡുകൾ എല്ലാ പഞ്ചായത്തുകളിലും നിർമിക്കും. വീട്ടിൽ നിന്നു പരമാവധി ഒരു കിലോമീറ്റർ ദൂരത്തിൽ പൊതുഗതാഗത സംവിധാനം ലഭ്യമാകും.
∙ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിജീവിക്കുന്ന വീടുകൾ നിർമിക്കും.
∙ നഗര അടിസ്ഥാന സകൗര്യ വികസനപദ്ധതി അടുത്ത 20 വർഷത്തിൽ വിപുലപ്പെടുത്തും.
∙ നിലവിലെ കൃഷിരീതി അടിമുടി പരിഷ്കരിക്കും. വെർട്ടിക്കൽ ഫാമിങ് വ്യാപകമാക്കും.
∙ വൈദ്യുതി ഉൽപാദനം 1000 ഗിഗാവാട്ടാകും (10 ലക്ഷം മെഗാവാട്ട്). എല്ലാ വീടുകളിലും വൈദ്യുതി.
∙ ചേരികളുടെ നാടെന്ന ഇന്ത്യയുടെ ദുഷ്പേര് ഇല്ലാതാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1