8/19/2015

ഖത്തറില്‍ തൊഴില്‍ തേടുന്നവര്‍ക്കായി ജോബ് മാര്‍ക്കറ്റ് പോര്‍ട്ടല്‍ വരുന്നൂ

ഖത്തറില്‍ തൊഴില്‍ തേടുന്നവര്‍ക്കായി ജോബ് മാര്‍ക്കറ്റ് പോര്‍ട്ടല്‍ വരുന്നൂ
മാതൃഭൂമി 19/8/2015/
ദോഹ: ഖത്തറില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ അംഗീകാരത്തോടെ ജോബ് പോര്‍ട്ടല്‍ വരുന്നു. ജഅടഅഝകചആഘഅഝഖനട.ഇചഘ എന്ന പേരില്‍ സപ്തംബര്‍ ഒന്ന് മുതല്‍ പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഏക പോര്‍ട്ടലെന്ന വിശേഷണത്തോടെയാണ് ഇതിന് തുടക്കമാകുന്നത്. ഖത്തറിലെ തൊഴില്‍ വിപണിയിലെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ക്യു ഹോള്‍ഡ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് കമ്പനി പോര്‍ട്ടല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. തൊഴില്‍തേടുന്നവര്‍ക്ക് ഒരു മാര്‍ഗദര്‍ശി എന്ന നിലയിലും തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരിടം എന്ന നിലയിലും ഈ പോര്‍ട്ടലിന് പ്രസക്തി ഏറെയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

തൊഴില്‍രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് ക്യു ഹോള്‍ഡ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഫാദിലും എം.ഡിയും സി.ഇ.ഒ.യുമായ എ.ജെ.ലിപ്റ്റണും പറയുന്നു.

ഖത്തറിലെ മിക്ക സ്ഥാപനങ്ങളിലും തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടി ഓണ്‍ലൈന്‍ മുഖേനയാണ് പൂര്‍ത്തിയാക്കുന്നത്. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുകയാണ് പുതിയ പോര്‍ട്ടലിന്റെ ലക്ഷ്യം. സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ കൂടുതല്‍ വിശ്വാസ്യതയും പോര്‍ട്ടലിനുണ്ടാകും. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ആത്മവിശ്വാസത്തോടെ ഇടപെടാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

ഖത്തറിലെ നിയമങ്ങളും നിയന്ത്രണങ്ങളും മനസ്സിലാക്കിയും ഇവിടത്തെ വിപണിയുടെ ആവശ്യം കണ്ടറിഞ്ഞുമാണ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. പോര്‍ട്ടലിലെ സേവനം ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമാണ്. ആഗോളതലത്തില്‍ ഇരുന്നൂറിലധികം രാജ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം തയാറാക്കിയിരിക്കുന്നത്.

ഏഷ്യ, ശ്രീലങ്ക, ഇന്ത്യ, നേപ്പാള്‍, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ, ബംഗ്ലാദേശ്), കിഴക്കന്‍ യൂറോപ്പ്, അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, മെന, ആഫ്രിക്ക മേഖലകളെ ഇതിലേക്ക് ബന്ധപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1