marunadanmalayali.com
ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്കു പരമാവധി ഈടാക്കാവുന്നതു 2500 രൂപ; ബാഗേജ് നിര...
ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്കു പരമാവധി ഈടാക്കാവുന്നതു 2500 രൂപ; ബാഗേജ് നിരക്കുകളിൽ ഇളവ്; രാജ്യാന്തര സർവീസ് ചട്ടത്തിലും മാറ്റം: കേന്ദ്ര സർക്കാരിന്റെ പുതിയ വ്യോമയാന നയം പ്രവാസികൾക്കും ആശ്വാസമേകും
June 15, 2016 | 07:36 PM | Permalink
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആകാശയാത്രയിൽ പുതു പാതകൾ
വെട്ടിത്തുറന്നു സർക്കാരിന്റെ പുതിയ വ്യോമയാന നയം. വ്യോമയാന മേഖലയിൽ
മാറ്റങ്ങൾക്ക് സാധ്യത തുറന്നാണു കേന്ദ്ര സർക്കാർ പുതിയ വ്യോമയാന നയം
പ്രഖ്യാപിച്ചത്.
ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്ക് പരമാവധി 2,500 രൂപ മാത്രമേ ഈടാക്കാവൂ എന്നതാണ് ഒരു വ്യവസ്ഥ. ബാഗേജ് നിരക്കുകളിൽ ഇളവിനു പുറമെ രാജ്യാന്തര സർവീസ് ചട്ടത്തിലും മാറ്റം വരും.
കേന്ദ്ര സർക്കാരിന്റെ പുതിയ വ്യോമയാന നയം പ്രവാസികൾക്കാകും ഏറെ ആശ്വാസമാകുക. ആഭ്യന്തര സർവീസ് നിരക്കു കുറയുന്നതിലൂടെ വിമാന യാത്രക്കാരുടെ എണ്ണം കൂട്ടാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. രാജ്യത്തെ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിച്ച് സർവ്വീസുകളുടെ എണ്ണം കൂട്ടും. ഇത്തരം പുതിയ റൂട്ടുകളിൽ ഹ്രസ്വദൂര സർവീസുകൾ നടത്തുന്നതു വഴി വിമാനക്കമ്പനികൾക്ക് നഷ്ടമുണ്ടാവുകയാണെങ്കിൽ അത് നികത്തുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക ഫണ്ട് നീക്കിവെക്കും. ആഭ്യന്തര സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സെസിലും മാറ്റം വരുത്തും.
ആഭ്യന്തര സർവ്വീസിലെ എണ്ണം കൂടുന്നതിലൂടെ 2022 ഓടെ പ്രതിവർഷം 30 കോടി ടിക്കറ്റുകൾ വിൽക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 2027 ആകുമ്പേഴേക്കും ഇത് 50 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. രാജ്യാന്തര ടിക്കറ്റുകളിൽ 2027 ആകുമ്പോഴേക്കും 20 കോടിയായി ഉയർത്താനും നയം ലക്ഷ്യമിടുന്നു. രാജ്യാന്തര സർവീസ് നടത്തുന്നതിനുള്ള 5/20 വ്യവസ്ഥകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വർഷം സർവീസ് നടത്തണമെന്നും 20 ഫ്ളൈറ്റുകളെങ്കിലും ഉണ്ടായിരിക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിട്ടുള്ളത്. 20 ഫ്ളൈറ്റുകളിൽ കൂടുതലുള്ള കമ്പനികൾക്കോ, ആഭ്യന്തര സർവീസിന്റെ 20ശതമാനം ഉപയോഗപ്പെടുത്തുന്നതോ ആയ കമ്പനികൾക്ക് രാജ്യാന്തര സർവീസ് നടത്താമെന്ന് പുതിയ നയത്തിൽ വ്യക്തമാക്കുന്നു. എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ പുതിയ കമ്പനികൾക്ക് രാജ്യാന്തര സർവീസ് നടത്താൻ സൗകര്യപ്പെടുന്നതാണ് ഈ ഭേദഗതി. എയർ കേരള എന്ന കേരളത്തിന്റെ സ്വന്തം വിമാന കമ്പനി യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെങ്കിൽ രാജ്യാന്തര സർവീസ് നടത്തുന്നതിനുള്ള ഈ ഇളവിന്റെ പ്രയോജനം ലഭിച്ചേക്കും.
ടിക്കറ്റ് കാൻസലേഷൻ നിരക്ക് ഒരു കാരണവശാലും അടിസ്ഥാന നിരക്കിനേക്കാൾ കൂടുതലാകരുതെന്നു പുതിയ നയം അനുശാസിക്കുന്നു. റീഫണ്ട് നടപടിക്രമങ്ങൾക്കായി കമ്പനികൾ മറ്റ് അധിക നിരക്കുകൾ ഈടാക്കരുതെന്നും നയത്തിൽ വ്യക്തമാക്കുന്നു. വിമാനം റദ്ദാക്കപ്പെടുകയാണെങ്കിൽ യാത്രക്കാരിൽനിന്ന് ഈടാക്കിയ എല്ലാ നികുതി നിരക്കുകളും കമ്പനികൾ റീ ഫണ്ട് ചെയ്യണം. വിദേശ യാത്രകൾക്കുള്ള ബാഗേജ് നിരക്കിലും ഇളവുകളും പുതിയ വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്. 15 കിലോയിൽ കൂടുതൽ വരുന്ന ബാഗേജുകൾക്ക് ഒരു കിലോയ്ക്ക് 100 രൂപയിൽ കൂടുതൽ ഈടാക്കരുത്. 20 കിലോവരെ ഈ നിരക്ക് തുടരണം. നിലവിൽ 15 കിലോയിൽ അധികം വരുന്ന ഓരോ കിലോയ്ക്കും 300 രൂപയായിരുന്നു ഈടാക്കുന്നത്. ഏയർ ഇന്ത്യയിൽ 23 കിലോ വരെ ഫ്രീ ബാഗേജ് സൗകര്യമുണ്ട്. എന്നാൽ, 20 കിലോയിൽ കൂടുതൽ വരുന്ന ബാഗേജുകൾക്ക് അധിക നിരക്ക് എത്രവേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം കമ്പനികൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ബുക്ക് ചെയ്ത വിമാനത്തിന്റെ യാത്ര തടസ്സപ്പെടുന്ന ഘട്ടത്തിൽ ഹോട്ടൽ ചെലവുകൾക്കായി സർക്കാർ 20,000 രൂപവരെ അനുവദിക്കും. വിമാനം റദ്ദാക്കുന്ന വിവരം രണ്ട് ആഴ്ച മുമ്പ് യാത്രക്കാരെ അറിയിക്കുകയാണെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകില്ല.

Readers Comments
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ്
ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ
ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും
മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം
ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ്
ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക്
ചെയ്യുന്നതാണ് - എഡിറ്റര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ