3/31/2015

കാണാതെ പോയ നേതാവിനെ കണ്ടുകിട്ടി


കാണാതെ പോയ നേതാവിനെ കണ്ടുകിട്ടി .
കഴിഞ്ഞ  ആറ്‌  മാസമായി അണികളിൽ നിന്നും കളഞ്ഞു പോയ അല്ലങ്കിൽ ഒളിച്ചുപോയ നേതാവിനെ ദോഹാ മുക്കിലെ റയിൽവേ സ്റ്റേഷനിൽ നാല്പത്തിനാലാം ചാരുബഞ്ചിൽ ഇരുന്നുറങ്ങുന്ന അവസ്ഥയിൽ കണ്ടെത്തി അപ്പോൾ ഡൽഹിയിലെ റിസള്‍ട്ട്   പോലെ ശൂന്യമായിരുന്നു പോക്കറ്റ് .ആള്‍ക്കാരെ   കണ്ടപ്പോൾ അറിയാത്തപോലെ  ( അതായിരുന്നല്ലോ നേതാക്കന്മാരുടെ  കുഴപ്പവും ) കുട്ടികളെ പോലെ വണ്ടിയും നോക്കി ഇരുന്നു .ആള്‍ക്ക്  ഒരു മാറ്റവും വന്നിട്ടില്ല പക്ഷെ മുഖം മാറിയിട്ടുണ്ട് എന്ന് എല്ലാവരും പറയുന്നത് കേള്ക്കാമായിരുന്നു .എന്തിനാ ഇങ്ങനെ നടക്കുന്നത് എന്ന് ചോദിച്ചപ്പോൾ "ഞാൻ ചോദിച്ചത് എനിക്ക് തന്നില്ല ആ ദേഷ്യത്തിന് പോന്നതാ പിന്നെ ജനങ്ങൾക്ക്‌ കഷ്ടപ്പാട് ഉണ്ട് എന്ന് പറയുന്നത് എന്താണെന്ന് അറിയുകയും ചെയ്യാമല്ലോ എന്നും കരുതി" .  അപ്പോൾ ലൈലാ മജ്നു എന്നചാനലുകാരൻ ചോദിച്ചു അപ്പോൾ കഷ്ടപ്പാട് എന്താണെന്ന് മനസ്സിലായോ എന്ന് .അതിന്റെ ഉത്തരം കേട്ട് അത് കേട്ടവര്‍ മാത്രമല്ല കേള്‍ക്കാത്തവരും    ചിരിച്ചുപോയി .. പണി എടുക്കുന്നവർക്കെ  കഷ്ട്ടപ്പടോള്ളൂ  അല്ലാത്തവർക്ക് കഷ്ടാപ്പാടില്ല എന്ന് .അപ്പോൾ ഒരു കുട്ടി വിളിച്ചുപറഞ്ഞു   ഇവൻ അവൻ തന്നെ . അങ്ങനെ ആണ് ആളെ തിരിച്ചറിഞ്ഞത് .
                                                      

.... 

ചാനലിലെ രാത്രി ചർധിക്കലിൽ കേട്ടത് ലോക ചരിത്രത്തിലെ ആദ്യത്തെ ഒളിച്ചോട്ടം എന്നചോദ്യത്തിനു ഇന്ന് ഒരു ഉത്തരമേ ഏതൊരാളുടെയും മനസ്സിൽ ഉണ്ടാകുകയുള്ളൂ . അത് മറ്റൊരാളുടെയുമായിരിക്കില്ല നിങ്ങൾക്കുംഎനിക്കും പിന്നെ എല്ലാവർക്കും അറിയാവുന്നപോലെ എന്നാൽ സമ്മതിക്കാൻ വിഷമമുള്ള ആ ഉത്തരം ആര് പറഞ്ഞാലും അത് ഇന്ന് വൻവിവാദം സൃഷ്ടിക്കുന്ന ഒരു ഉത്തരമായിരിക്കും  അത് .
അദ്ദേഹം അത് എന്തിനു വേണ്ടി ചെയ്തു ?  
ആര്ക്ക് വേണ്ടി ചെയ്തു ?  
എപ്പോളായിരിക്കും അദ്ദേഹത്തിന് അത് തോന്നിയത് ?
എന്ത് കൊണ്ടായിരിക്കും തോന്നിയത് ? 
ആരായിരിക്കും അത് അദ്ദേഹത്തിനു ഉപദേശിച്ചു കൊടുത്തത് ?
ഉപദേശിച്ച ആൾക്ക് ഉണ്ടായ ഗുണമെന്ത് ?
അല്ലെങ്കിൽ അദ്ദേഹത്തിന് ഉണ്ടായ ലക്ഷ്യമെന്ത് ? 
അടുത്ത എപ്പിസോടിനായി കാത്തിരിക്കുക 
 ഇത് ശ്രീ ബുദ്ധൻ പരമ്പര  
എന്നും കാണുക ശ്രീബുദ്ധൻ ചാനൽ 
എല്ലാവർക്കും ഏപ്രിൽ ഫൂൾ ആശംസകൾ 
ഉണ്ണി കൊടുങ്ങല്ലൂർ
1/4/2015

3/28/2015

ഇന്ത്യയുടെ വന്‍ വിജയം


ഗതിനിർണയ ഉപഗ്രഹമായ ഐ. ആർ. എൻ. എസ്. എസ്. 1 ഡി വിക്ഷേപണം വിജയകരം
കൌമുദി 28/3/2015//

ശ്രീഹരിക്കോട്ട: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൂടുതൽ കൃതതയും സ്വതന്ത്രവുമായ വിവരസാങ്കേതിക, ഗതിനിർണ്ണയ സംവിധാനമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഐ. ആർ. എൻ. എസ്. എസ്. 1 ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന്, പി. എസ്.എൽ.വി എക്സ്എൽ റോക്കറ്റിലാണ് 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം കുതിച്ചുയർന്നത്. ഈ പരമ്പരയിൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന നാലാമത്തെ ഉപഗ്രഹമാണിത്.

ഏഴ് ഉപഗ്രഹങ്ങളും ഭൂമിയിൽ രണ്ട് നിയന്ത്രണ കേന്ദ്രങ്ങളുമുള്ള ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിലെ ആദ്യ ഉപഗ്രഹം 2013 ജൂലൈയിലാണ് വിക്ഷേപിച്ചത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നതാണ് ഐ.ആർ.എൻ.എസ്.എസിന്റെ പൂർണ രൂപം. മൊത്തത്തിൽ 1420 കോടി രൂപ ചിലവ് വരുന്ന പദ്ധതി അടുത്ത വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

1500 കിലോമീറ്റർ പരിധിക്കുള്ളിൽ ഉപയോക്താക്കൾക്ക് കൃത്യമായ സ്ഥലവിവരങ്ങൾ നൽകാൻ ഐ.ആർ.എൻ.എസ്.എസിന് കഴിയും. വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിനും ഡ്രൈവർമാർക്ക് റൂട്ട് വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും മറ്റും ഈ പദ്ധതി സഹായിക്കും. ആദ്യത്തെ മൂന്നെണ്ണം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. മാർച്ച് ഒമ്പതിന് ഉപഗ്രഹം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചിരുന്നുവെങ്കിലും ടെലിമെട്രി ട്രാൻസ്മിറ്റുകളിൽ തകരാറുകൾ കണ്ടതിനെ തുടർന്ന് മാറ്റുകയായിരുന്നു.

3/27/2015

മോദി മാംഗോ'യുമായി മാമ്പഴ കര്‍ഷകന്‍


മോദി മാംഗോ'യുമായി മാമ്പഴ കര്‍ഷകന്‍
 മനോരമ , മാത്രുഭുമി , കൌമുദി 27.3.2015
ലക്നൌ . മാമ്പഴപ്പുതുരുചിക്ക് മോദിയുടെ പേരിട്ട് ഹാജി കലീമുല്ല. മാന്തോപ്പില്‍ വിളഞ്ഞുപഴുത്ത പുതിയ മാമ്പഴ ഇനത്തിനാണ് പത്മശ്രീ നേടിയ ഇൌ മാമ്പഴക്കര്‍ഷകന്‍ പ്രധാനമന്ത്രിയുടെ പേരിട്ടത്. താന്‍ വികസിപ്പിച്ചെടുത്ത മാമ്പഴ ഇനങ്ങള്‍ക്ക് ഐശ്വര്യ റായിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും പേരു നല്‍കി നേരത്തെ വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ള കലീമുല്ല, ഇത്തവണ നരേന്ദ്ര മോദിയെ ആദരിച്ചതിനു കാരണം ലളിതം - മോദിയോടുള്ള പെരുത്തിഷ്ടം.

സാര്‍ക്ക് അംഗരാഷ്ട്രത്തലവന്മാരെയെല്ലാം സത്യപ്രതിജ്ഞാച്ചടങ്ങിനു വിളിച്ചപ്പോള്‍ മുതല്‍ താന്‍ മോദിയെ ഇഷ്ടപ്പെട്ടുതുടങ്ങിയെന്ന് കലീമുല്ല പറയുന്നു. മാവില്‍നിന്ന് ആദ്യം പറിച്ചെടുത്ത 'മോദി മാംഗോകള്‍ മോദിക്ക് അയച്ചുകൊടുക്കാനും ആഗ്രഹമുണ്ട്.

കൊല്‍ക്കത്ത, ലക്നൌ മാമ്പഴ ഇനങ്ങളുടെ സങ്കരമാണ് മോദി മാംഗോ. പ്രധാനമന്ത്രിയുടെ ഗുജറാത്തിലെ വീട്ടില്‍ നടാനായി ഇതിന്റെ കുറച്ചു തൈകളും കലീമുല്ല തയാറാക്കിവച്ചിട്ടുണ്ട്. കടുംചുവപ്പു നിറത്തില്‍ നേരിയ വരകളുള്ള മാമ്പഴം കാണാന്‍തന്നെ സുന്ദരം.  ലക്നൌവിനു സമീപം മലിഹാബാദിലാണ് കലീമുല്ലയുടെ പ്രശസ്തമായ മാന്തോപ്പ്. മുന്നൂറു വ്യത്യസ്ത ഇനങ്ങളിലുള്ള മാങ്ങകളുണ്ടാകുന്ന ഒരു മാവുണ്ടിവിടെ. പുതിയ മാമ്പഴ ഇനങ്ങള്‍ വികസിപ്പിക്കുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം.

ആള്‍പാര്‍പ്പില്ലാത്ത 700ല്‍ അധികം ചെറുദ്വീപുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും


ആള്‍പാര്‍പ്പില്ലാത്ത 700ല്‍ അധികം ചെറുദ്വീപുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും
 മനോരമ 27.3.2015

ന്യൂഡല്‍ഹി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന 700ല്‍ അധികം ചെറു ദ്വീപുകള്‍ വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. വിനോദ സഞ്ചാരത്തിന് പുറമെ സിനിമാ നിര്‍മാണം, സമുദ്ര സുരക്ഷ, കാറ്റ്, സൂര്യന്‍ എന്നിവയില്‍ നിന്നുള്ള പാരമ്പര്യേതര ഊര്‍ജോല്‍പാദനം എന്നിവയും ഈ വികസനപദ്ധതികളുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ് തീരങ്ങളിലെ എല്ലാ തുറമുഖങ്ങളും ആഗോള നിലവാരത്തില്‍ വികസിപ്പിച്ച് റോഡ്, റയില്‍, വിമാന മാര്‍ഗങ്ങളിലൂടെയും ജലപാതകളിലൂടെയും ബന്ധിപ്പിക്കുന്ന 'സാഗര്‍മാല പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഈ വികസന പ്രവര്‍ത്തികള്‍ നടപ്പാക്കുക. പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചു.

തുറമുഖങ്ങള്‍ വികസിപ്പിച്ച് അടിസ്ഥാന സൌകര്യ മേഖലയില്‍ വിപ്ളവമുണ്ടാക്കുന്ന 'സാഗര്‍മാല എന്ന ആശയം 2003ല്‍ മുന്‍ വാജ്പേയി സര്‍ക്കാരാണു മുന്നോട്ടു വച്ചത്. സൌകര്യങ്ങളിലും കാര്യക്ഷമതയിലും ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളോടു കിടപിടിക്കാന്‍ രാജ്യത്തെ തുറമുഖങ്ങളെ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. ജലപാതകള്‍കൂടി വികസിപ്പിക്കുകയും ഗതാഗതവും ചരക്കു നീക്കവും അവയിലേക്കു തിരിച്ചുവിടുകയും ചെയ്യുകയെന്ന ആശയം കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അതിനോടു കൂട്ടിച്ചേര്‍ത്തിരുന്നു.

ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ: "നPadma_chandrakkalaണ്മlന്റത്ന ക്ക


ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ആള്‍താമസമില്ലാത്തവ ഉള്‍പ്പെടെ 1,208ല്‍ അധികം ദ്വീപുകളും 185 ലൈറ്റ്ഹൌസുകളുമുണ്ട്. ഇവയെല്ലാം ചേര്‍ത്ത് ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള സാധ്യതാ പഠനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം - കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

എന്നാല്‍, ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പാരിസ്ഥിതികാനുമതി ലഭ്യമാക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ് ഈ ചെറു ദ്വീപുകളിലേറെയും. സമീപ ദ്വീപുകളില്‍ ജീവിക്കുന്ന ഗോത്രവിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ ജീവിതത്തെ ഈ വികസന പ്രവര്‍ത്തികള്‍ ദോഷകരമായി ബാധിക്കുന്നില്ല എന്നുറപ്പു വരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട് - വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്നതിനപ്പുറം ഈ ദ്വീപുകളിലെ അനധികൃത കയ്യേറ്റങ്ങള്‍ തടയുക, അനാവശ്യ സുരക്ഷാ ഭീഷണി ഒഴിവാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

മല്‍സ്യത്തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി


മല്‍സ്യത്തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി
 സ്വന്തം ലേഖകന്‍
 മനോരമ 27.3.2015.


ന്യൂഡല്‍ഹി. സമുദ്രാതിര്‍ത്തിയില്‍ മീന്‍പിടിക്കാന്‍ പോകുന്ന തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. തൊഴിലാളികള്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൈവശം വച്ചാല്‍ മതിയെന്ന ഇളവ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും.

സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മീന്‍പിടിത്തക്കാരെ ശ്രീലങ്കയും പാക്കിസ്ഥാനുമുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ പിടികൂടുകയും തടവിലാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം പുതിയ നിബന്ധനകള്‍ കൊണ്ടുവരുന്നത്. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത ബോട്ടുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയെന്ന 1968ലെ വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ സമുദ്രാതിര്‍ത്തികളില്‍ മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടുകളിലുള്ളവര്‍ പാസ്പോര്‍ട്ട് കൂടി കൈവശം വയ്ക്കേണ്ടിവരും. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തുപോകുന്ന മറ്റു നാവികര്‍ക്കും പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കും.

പാസ്പോര്‍ട്ട് എടുക്കാനുള്ള സാവകാശം കണക്കിലെടുത്താണ് പുതിയ നിബന്ധനകള്‍ ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അപേക്ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കാനും എത്രയും വേഗം പാസ്പോര്‍ട്ട് ലഭ്യമാക്കാനും നടപടിയെടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം പാസ്പോര്‍ട്ട് വിതരണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി

നെന്മാറയില്‍ നിന്ന് പുതിയ സസ്യം


നെന്മാറക്കുന്നില്‍നിന്ന് സസ്യലോകത്തേക്ക് പുതിയ അതിഥി  മാതൃഭൂമി 27/3/2015//
പാലക്കാട്: നെന്മാറയിലെ അനധികൃത കരിങ്കല്‍മടയെപ്പറ്റിയറിഞ്ഞ് അവിടേക്ക് പുറപ്പെട്ടതാണ് പാലക്കാട് വിക്ടോറിയ കോളേജിലെ ബോട്ടണി അധ്യാപകരായ സോജന്‍ ജോസും ഡോ. സുരേഷും. ആ യാത്ര വഴിത്തിരിവായി. അവിടെക്കണ്ട അത്യപൂര്‍വ ചെടി സസ്യലോകത്ത് പുതിയ അതിഥിയായി. ശാസ്ത്രലോകത്തിന് ഇതുവരെ പരിചിതമല്ലാതിരുന്ന ചെടിക്ക് അവര്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ പേരിട്ടു. ഓള്‍ഡന്‍ലാന്‍ഡിയ വിഭാഗത്തില്‍പ്പെട്ട ചെടിയുടെ പേരിപ്പോള്‍ ഓള്‍ഡന്‍ലാന്‍ഡിയ ദിനേശിഐ എന്നാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് വിരമിച്ച പ്രൊഫ. ടി.കെ. ദിനേഷ്‌കുമാറിനോടുള്ള ബഹുമാനംകൊണ്ടാണ് ഈ ശിഷ്യര്‍ ചെടിക്ക് ഇങ്ങനെ പേരിട്ടത്. സസ്യലോകത്തെത്തിയ പുതിയ അതിഥിക്ക് ലോകത്തിലെ ഏറ്റവുംവലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനായ റോയല്‍ ബൊട്ടാണിക്കല്‍ ക്വീവ് ആധികാരികമായ അംഗീകാരവും നല്‍കി.
റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ക്വീവ് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സസ്യ വര്‍ഗീകരണ ശാസ്ത്രസംബന്ധിയായ അന്താരാഷ്ട്ര ജേര്‍ണലായ ക്വീവ് ബുള്ളറ്റിന്റെ   (Kew bullettin)   2015 മാര്‍ച്ച് പതിപ്പിലാണ് സോജന്‍ ജോസും ഡോ. സുരേഷും നടത്തിയ കണ്ടെത്തലിന് ആധികാരിക അംഗീകാരം നല്‍കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സസ്യവര്‍ഗത്തില്‍ കാപ്പി ഉള്‍പ്പെടുന്ന റൂബിയേസിയേ   (Rubiaceae) ) കുടുംബത്തില്‍പ്പെട്ട ഓള്‍ഡന്‍ലാന്‍ഡിയ എന്ന വിഭാഗത്തില്‍പ്പെട്ടതാണ് പുതിയ സസ്യവും.
നീലനിറത്തില്‍ ആകര്‍ഷകവും ഹൃദ്യമായ സുഗന്ധവുമുള്ള പൂക്കളുള്ള ചെടിയാണ് ഓള്‍ഡന്‍ലാന്‍ഡിയ ദിനേശിഐ. മഴക്കാലത്ത് കുന്നുകളില്‍മാത്രം പാറകള്‍ക്കടുത്തുള്ള മണ്ണില്‍ വളരുന്ന ഇവ നാലുമാസത്തിനുള്ളില്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്നു. നെന്മാറ എന്‍.എസ്.എസ്. കോളേജിനടുത്ത് ഹനുമാന്‍ക്ഷേത്രവും ജലസംഭരണിയും സ്ഥിതിചെയ്യുന്ന കുന്നില്‍നിന്നാണ് പുതിയസസ്യത്തെ കണ്ടെത്തിയത്.
കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സീനിയര്‍ഗ് എമറീറ്റസ് ശാസ്ത്രജ്ഞന്‍ ഡോ. പി.വി. മധുസൂദനന്റെ കീഴിലാണ് വിക്ടോറിയ കോളേജിലെ സോജന്‍ ജോസും ഡോ. സുരേഷും ഗവേഷണം നടത്തുന്നത്.
കോട്ടയ്ക്കല്‍ സെന്റര്‍ ഫോര്‍ മെഡിസിന്‍ പ്ലാന്റ് റിസര്‍ച്ചിലെ കെ.എം. പ്രഭുകുമാര്‍, വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപിക ഡോ. മായ സി. നായര്‍, തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ !ബയോടെക്‌നോളജിയിലെ !ഡോ. വി.വി. ആശ, കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. പ്രകാശ്കുമാര്‍ തുടങ്ങിയവരും പഠനത്തില്‍ പങ്കാളികളായി.

ആകാശത്തുനിന്ന് ഇന്റര്‍നെറ്റെത്തിക്കാന്‍ ഫെയ്‌സ്ബുക്കും


ആകാശത്തുനിന്ന് ഇന്റര്‍നെറ്റെത്തിക്കാന്‍ ഫെയ്‌സ്ബുക്കും
  മാതൃഭുമി 27/3/2015//


ഗൂഗിളിന് പിന്നാലെ ഫെയ്‌സ്ബുക്കും ആകാശത്തുനിന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി.

ഉയര്‍ന്ന വിതാനത്തില്‍ പറക്കുന്ന ബലൂണുകളാണ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്നതെങ്കില്‍, സൗരോര്‍ജത്താല്‍ പറക്കുന്ന ആളില്ലാ വിമാനങ്ങളും ഡ്രോണുകളും ഉപഗ്രഹങ്ങളുമൊക്കെയാണ് ഫെയ്‌സ്ബുക്ക് ഇതിനായി തയ്യാറാക്കുന്നത്.

സൃഷര്‍ഫഴഷഫര്‍.സഴഭ എന്ന കൂട്ടായ്മ വഴിയാണ് പുതിയ സങ്കേതങ്ങള്‍ ലോകമെമ്പാടുമെത്തിക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നത്. ലോകത്തെങ്ങും കണക്ടിവിറ്റി സാധ്യമാക്കാന്‍ തങ്ങള്‍ പുതിയതായി രൂപംനല്‍കിയ 'കണക്ടിവിറ്റി ലാബി'ന്റെ വിവരങ്ങള്‍, ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് പുറത്തുവിട്ടു.

ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഡ്രോണുകളും ഉപഗ്രഹങ്ങളും ലേസറുകളുമൊക്കെ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണ് കണക്ടിവിറ്റി ലാബ്. 'നല്ല പുരോഗതി കൈവരിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്', ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സക്കര്‍ബര്‍ഗ് അറിയിച്ചു.

ഫിലിപ്പീന്‍സ്, പരാഗ്വേ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായി. ഏതാണ്ട് 30 ലക്ഷം പേര്‍ക്കുകൂടി ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കഴിഞ്ഞുസക്കര്‍ബര്‍ഗ് പറഞ്ഞു.

നാസയുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ( കഛഗ ), ആമെസ് റിസര്‍ച്ച് സെന്റര്‍ എന്നിങ്ങനെ, എയ്‌റോസ്‌പേസ്, കമ്മ്യൂണിക്കേഷന്‍ രംഗങ്ങളില്‍ വൈദഗ്ധ്യം നേടിയ സംഘടനകളുമായി ഫെയ്‌സ്ബുക്ക് ഇപ്പോള്‍ തന്നെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ആ കൂട്ടത്തിലേക്ക് പുതിയ ഗ്രൂപ്പ് കൂടി എത്തുന്നതായി സക്കര്‍ബര്‍ഗ് അറിയിച്ചു. ബ്രിട്ടീഷ് കേന്ദ്രമായുള്ള 'അസെന്റ' ( അറഋഫഷര്‍ദ ) എന്ന കമ്പനിയാണ് ആളില്ലാ കണക്ടിവിറ്റി വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഫെയ്‌സ്ബുക്കിനെ സഹായിക്കുന്നത്.

ആളില്ലാ സൗരോര്‍ജ വിമാനമായ 'സെഫൈര്‍' ( ഥഫഹമസ്രഴ ) നിര്‍മിച്ച് ശ്രദ്ധേയമായ കമ്പനിയാണ് അസെന്റ.

3/24/2015

66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി


ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിട ട ട+ മാത്രുഭുമി 24/3/2015////ചൊവ്വ
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സാമൂഹ്യ മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണ് റദ്ദാക്കിയത്. 66 എ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് വകുപ്പെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകള്‍ ആവശ്യമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി.


ശ്രേയ സിംഗാള്‍
നിയമ വിദ്യാര്‍ഥിനി ശ്രേയ സിംഗാള്‍ അടക്കമുള്ളവരാണ് 66 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വകുപ്പിലെ വ്യവസ്ഥകള്‍ അവ്യക്തമാണെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരുപയോഗപ്പെടുത്താനുള്ള സാധ്യതമാത്രം കണക്കിലെടുത്ത് വകുപ്പ് റദ്ദാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും സുപ്രീം കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.

2012 ല്‍ മുംബൈയില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായ സംഭവത്തെത്തുടര്‍ന്നാണ് ശ്രേയ സിംഗാള്‍ അടക്കമുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതോടെ വിവാദ ഐ ടി നിയമങ്ങള്‍ ചര്‍ച്ചാവിഷയമായി. തുടര്‍ന്ന്, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെ 66 എ വകുപ്പ് പ്രകാരം ആരെയും അറസ്റ്റ് ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വീട്ടിലെ പച്ചക്കറി


3/21/2015

യൂസഫലി കേച്ചേരി (81) അന്തരിച്ചു


യൂസഫലി കേച്ചേരി അന്തരിച്ചു
തൃശൂര്‍: മലയാള ചലച്ചിത്രഗാന ശാഖയ്ക്കും കവിതയ്ക്കും ഭക്തിയുടെ ചന്ദനക്കുറിയും പ്രണയത്തിന്റെ സുറുമയും ചാര്‍ത്തിയ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. ഖബറടക്കം നാളെ തൃശൂര്‍ പട്ടിക്കര ജൂമാ മസ്ജിദില്‍ നടക്കും. 

മലയാളത്തിലെ ആധുനിക കാലത്തെ ഏറ്റവും പ്രശസ്തനായ കവികളില്‍ ഒരാളാണ്. മരം, വനദേവത, നീലത്താമര എന്നീ മൂന്ന് ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മധു സംവിധാനം ചെയ്ത 'സിന്ദൂരച്ചെപ്പ്' എന്ന വ്യത്യസ്ത സിനിമയുടെ തിരക്കഥാ രചയിതാവാണ്. നൂറ്റിയമ്പതോളം ചലച്ചിത്രഗാനങ്ങളും ഇരുന്നൂറോളം ചലച്ചിത്രേതര ഗാനങ്ങളും രചിച്ചിട്ടുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച പല പ്രണയഗാനങ്ങളുടെയും രചയിതാവ് യൂസഫലിയാണ്. സംസ്‌കൃതത്തിലും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.


ഏറെനാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണയും ലഭിച്ചിട്ടുണ്ട്. 2000 ല്‍ മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.


1934ല്‍ തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലായിരുന്നു ജനനം. നിയമത്തില്‍ ബിരുദം നേടി കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.


പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരിപ്പുഴ, അനുരാഗഗാനം പോലെ ആലില തുടങ്ങിയവാണ് പ്രധാന കൃതികള്‍. മരം, വനദേവത, നീലത്താമര എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.


മൂടുപടത്തിലെ മൈലാഞ്ചിത്തോപ്പില്‍ ആണ് രചന നിര്‍വഹിച്ച ആദ്യ ചലച്ചിത്രഗാനം. ജി.ദേവരാജനൊപ്പമാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്ത്. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. എക്കാലത്തേയും മികച്ച ഹിറ്റുകള്‍ സംഭാവന ചെയ്യുകയും ചെയ്തു. ദേവരാജനൊപ്പം തമ്പ്രാന്‍ കൊടുത്തത് മലരമ്പ്, പതിനാലാം രാവുദിച്ചത്, സ്വര്‍ഗം താണിറങ്ങിവന്നതോ, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, എം. എസ്. ബാബുരാജിനൊപ്പം അനുരാഗ ഗാനം പോലെ, ബോംബെ രവിക്കൊപ്പം കൃഷ്ണകൃപാ സാഗരം, ഇന്നെന്റെ ഖല്‍ബിലെ, ഇശല്‍ തേന്‍കണം, അഞ്ചു ശരങ്ങളും, മറന്നോ നീ നിലാവില്‍, മോഹന്‍ സിതാരയ്‌ക്കൊപ്പം ആലില കണ്ണാ, കണ്ണീര്‍ മഴയത്ത്, ശ്യാമിനൊപ്പം വൈശാഖ സന്ധ്യേ, ശിശിരമേ, കെ. രാഘവനൊപ്പം അനുരാഗക്കളരിയില്‍ എന്നീ ഹിറ്റ് ഗാനങ്ങള്‍ യൂസഫലി മലയാളിക്ക് സംഭാവന ചെയ്തു.

3/20/2015

ജീവാമൃതം =മണ്ണിന്‍റെ ജീവന്‍


വെളിച്ചെണ്ണയെ രക്ഷിക്കാന്‍ ഒരുമിക്കാം

റെക്കറിങ്് ഡെപ്പോസിറ്റിലെ പലിശയ്ക്കും ഇനി ടിഡിഎസ്‌


റെക്കറിങ്് ഡെപ്പോസിറ്റിലെ പലിശയ്ക്കും ഇനി ടിഡിഎസ്‌
മാത്രുഭൂമി : 06 മാർച്ച്‌  2015






ആവര്‍ത്തന നിക്ഷേപ(ആര്‍ഡി)ത്തില്‍നിന്ന് ലഭിക്കുന്ന പലിശ 10,000 രൂപയേക്കാള്‍ അധികമായാല്‍ ഇനി ടിഡിഎസ് നല്‍കേണ്ടിവരും. പലിശയില്‍നിന്ന് 10 ശതമാനം ടിഡിഎസ് കിഴിച്ചുമാത്രമേ നിക്ഷേപകന് പണം ലഭിക്കൂ.

അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2015ലെ ബജറ്റിലാണ് ബാങ്ക്, പോസ്‌റ്റോഫീസ് എന്നിവിടങ്ങളിലെ ആവര്‍ത്തന നിക്ഷേപത്തിന് ടിഡിഎസ് ബാധകമാക്കിയത്. ജൂണ്‍ ഒന്ന് മുതലുള്ള പിന്‍വലിക്കലുകള്‍ക്ക് ഇത് ബാധകമാകും. സ്ഥിര നിക്ഷേപത്തിന്റെ വാര്‍ഷിക പലിശ 10,000 രൂപയില്‍ കൂടുതലായെങ്കില്‍മാത്രമേ നേരത്തെ ടിഡിഎസ് പിടിച്ചിരുന്നുള്ളൂ.

മധ്യവര്‍ഗക്കാരുടെയും ശമ്പള വരുമാനക്കാരുടെയും പ്രധാന നിക്ഷേപ മാര്‍ഗമാണ് ആര്‍ഡി. മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്ന ആര്‍ഡിയുടെ കാലാവധി പരമാവധി പത്ത് വര്‍ഷംവരെയാണ്.

ഒരേ ബാങ്കിന്റെ വ്യത്യസ്ത ശാഖകളില്‍ പല അക്കൗണ്ടുകളിലായി സൂക്ഷിച്ചിട്ടുള്ള നിക്ഷേപങ്ങള്‍ ഇനി എല്ലാം ഒന്നായി കണക്കാക്കി മൊത്തം പലിശയുടെ 10 ശതമാനം ഇനി ടിഡിഎസി പിടിക്കും. ബാങ്കിന്റെ ഒരു ശാഖയിലുള്ള മൊത്തം നിക്ഷേപത്തിന്റെ പലിശയാണ് ടിഡിഎസിനായി നേരത്തെ കണക്കാക്കിയിരുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പലിശയ്ക്കും ടിഡിഎസ് കഴിവ് ചെയ്യണമെന്ന് ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

3/19/2015

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നു


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നു


മാതൃഭുമി19/3/2015////



ഇരുപതുവര്‍ഷം പ്രായമുള്ള വെബ്ബ് ബ്രൗസര്‍ 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. കമ്പനി ഈ വര്‍ഷം പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 നൊപ്പം പുതിയ ബ്രൗസറാകും ഉണ്ടാകുക.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിക്ക് പേരിട്ടിട്ടില്ല. 'പ്രോജക്ട് സ്പാര്‍ട്ടാന്‍' ( ഛഴസരഫഋര്‍ ഞഹദഴര്‍ദഷ ) എന്ന കോഡുനാമത്തിലാണ് അത് മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്.

പുതിയ ബ്രൗസറിന്റെ പേര് നിശ്ചയിക്കാനുള്ള ശ്രമം നടക്കുന്നതേയുള്ളൂ. അത് വിന്‍ഡോസ് 10 നൊപ്പം ഉണ്ടാകും  കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവി ക്രിസ് കപോസ്സെല്ല അറിയിച്ചു.

1995 ല്‍ രംഗത്തെത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, 1990 കളുടെ അവസാനം 'നെറ്റ്‌സ്‌കേപ് നാവിഗേറ്റര്‍' ( ങഫര്‍റഋദഹഫ ങദല്‍യഭദര്‍സഴ ) ബ്രൗസറിനെ പിന്തള്ളി, വെബ്ബ്ബ്രൗസിങ് രംഗത്ത് ഒന്നാമതെത്തുകയായിരുന്നു. വിന്‍ഡോസ് ഒഎസിനൊപ്പം ഉപയോക്താക്കളുടെ പക്കലെത്തിയ ആ ബ്രൗസറിന് ഒരു ഘട്ടത്തില്‍ 100 കോടി യുസര്‍മാര്‍ വരെയുണ്ടായിരുന്നു.



ഈ വര്‍ഷം രംഗത്തെത്തുന്ന വിന്‍ഡോസ് 10 ല്‍ പുതിയ ബ്രൗസറാകും ഉണ്ടാവുക


എന്നാല്‍, മോസില്ല കമ്പനിയുടെ 'ഫയര്‍ഫോക്‌സ്' ( എയഴഫബസണ്‍ ) ബ്രൗസറും, തുടര്‍ന്ന് ഗൂഗിളിന്റെ 'ക്രോം' ( ഏസസഭവഫ ഇമഴസശഫ ) ബ്രൗസറും രംഗം പിടിച്ചതോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രതാപം അസ്തമിക്കാന്‍ തുടങ്ങി.

വേഗവും സുരക്ഷയും കുറവ്ഇതാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നേരിട്ട പ്രധാന പോരായ്മ. ഈ പോരായ്മകള്‍ നികത്താന്‍ മൈക്രോസോഫ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല.

ഒടുവില്‍ പരാജയം സമ്മതിച്ച് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ തന്നെ വേണ്ട എന്ന് മൈക്രോസോഫ്റ്റ് തീരുമാനിക്കുമ്പോള്‍, ടെക് ചരിത്രത്തിലെ ഒരു ഏട് അവസാനിക്കുകയാണ്.

3/18/2015

ഒറ്റ മിനിറ്റില്‍ ഒരു ഫുള്‍ തീര്‍ത്തു; യുവാവ് മരിച്ചു


ഒറ്റ മിനിറ്റില്‍ ഒരു ഫുള്‍ തീര്‍ത്തു; യുവാവ് മരിച്ചു
 സ്വന്തം ലേഖകന്‍
 മനോരമ 
Story Dated: Wednesday, March 18, 2015 9:25 hrs IST 

യുവാക്കള്‍ മദ്യപാന പാര്‍ട്ടികള്‍ നടത്തുമ്പോള്‍ പരസ്പരം മത്സരിച്ച് കുടിക്കുന്നത് പുതിയ സംഭവമല്ല. എന്നാല്‍ ഈ മത്സരം അതിരുകടക്കുമ്പോള്‍ എന്ത് സംഭവിക്കാമെന്നതിന് സാക്ഷിയാകുകയായിരുന്നു ബ്രസീലിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. 

കോളെജ് വിദ്യാര്‍ത്ഥികള്‍  സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഒറ്റ മിനിറ്റ് കൊണ്ട് 23 ഷോട്ട് അതായത് ഒരു ഫുള്‍ വോഡ്ക അകത്താക്കിയ ഇരുപത്തിമൂന്നുകാരന്‍ ദുരന്തത്തിനിരയായി. വോഡ്ക കുടി മത്സരത്തില്‍ പങ്കെടുത്ത യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു. ഹംബര്‍ടോ മൌെറാ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

മത്സര കുടിയില്‍ പങ്കെടുത്ത മറ്റ് മൂന്ന് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കുടി മത്സരം സംഘടിപ്പിച്ച നാലാം വര്‍ഷ വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആധാറിന് നിയമ പരിരക്ഷ നൽകണം


ആധാറിന് നിയമ പരിരക്ഷ നൽകണം
 Posted on: Wednesday, 18 March 2015  kaumudi 

സർക്കാർ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർകാർഡ് നിർബന്ധമാക്കാൻ പാടില്ലെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്  2013 സെപ്തംബർ 23 നാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരാണ് അന്നു രാജ്യം ഭരിച്ചിരുന്നത്. പരമോന്നത കോടതിയുടെ ഇടക്കാല ഉത്തരവു വന്ന കാലത്ത് ആധാർ കാർഡിനായി രാജ്യമെങ്ങും ജനങ്ങൾ നെട്ടോട്ടം ഓടുകയായിരുന്നു. പാചകവാതകത്തിനുള്ള സബ്സിഡി ആനുകൂല്യം അതിനിടെ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം എണ്ണക്കമ്പനികൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചു കഴിഞ്ഞിരുന്നു. കോടതി ഇടപെടലുണ്ടായതോടെ എണ്ണക്കമ്പനികൾ അല്പകാലം ഈ നിബന്ധന ഒഴിവാക്കിയെങ്കിലും പിന്നീട് അത് സാർവത്രികമാക്കി. കേരളത്തിൽ ഇപ്പോൾ പാചകവാതക വിതരണം പൂർണമായും ആധാർ ബന്ധിതമായിക്കഴിഞ്ഞു. ഇതു മാത്രമല്ല അനവധി സർക്കാർ സേവനങ്ങൾക്കും ആനുകൂല്യവിതരണവുമായി ബന്ധപ്പെട്ട് ആധാർ നിർബന്ധമാണിപ്പോൾ.

ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു പൗരനു ന്യായമായും അവകാശപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് തിങ്കളാഴ്ച കേന്ദ്ര  സംസ്ഥാന സർക്കാരുകളെ ഓർമ്മിപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്മാർക്കിടയിലും ജനങ്ങൾക്കിടയിലും ഒരിക്കൽക്കൂടി വലിയ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ് കോടതി നിർദ്ദേശം. ഇടക്കാല ഉത്തരവ് പുറത്തുവന്നിട്ടു ഒന്നരവർഷത്തോളം കടന്നുപോയിരിക്കുന്നു. ഉത്തരവ് നടപ്പാക്കാൻ ഭരണകൂടമോ അതു പാലിക്കപ്പെടുന്നുണ്ടോ എന്നു നോക്കാൻ നീതിപീഠമോ ശ്രമിച്ചു കാണാതിരുന്നപ്പോൾ ജനങ്ങളും അടഞ്ഞ അദ്ധ്യായമെന്ന നിലയ്ക്കാണ് ആധാർ നിബന്ധനയെ കണ്ടത്. ആധാർ കാർഡ് സ്വായത്തമാക്കാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ടുവന്നതും ഈ സാഹചര്യത്തിലാണ്. ഇപ്പോൾ ആധാറില്ലെങ്കിലും പ്രശ്നമില്ലെന്ന മട്ടിലുള്ള ഉത്തരവ് പ്രശ്നം കൂടുതൽ സങ്കീർണമാക്കാൻ പോവുകയാണ്.

ആധാർ കാർഡിന്റെ ഭരണഘടനാ സാധുതയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ പിൻബലമില്ലാതെയാണ് ആധാർ നിർബന്ധമാക്കുന്നതെന്ന ആക്ഷേപം മറികടക്കാൻ മുൻ സർക്കാരോ പുതിയ സർക്കാരോ നടപടിയൊന്നും എടുത്തതുമില്ല. പൊതു പ്രാധാന്യമുള്ള കേസായിട്ടും കോടതിയും ഇടക്കാല ഉത്തരവിറക്കിയതല്ലാതെ ഹർജിയിൽ വാദം നീട്ടിക്കൊണ്ടുപോവുകയാണ്. ഏതായാലും അടുത്തമാസം വാദം കേൾക്കാൻ തീരുമാനമായിട്ടുണ്ട്. 2009 ജനുവരി 28ന് പ്രാബല്യത്തിൽ വന്ന അന്നു മുതൽ ഏകീകൃത തിരിച്ചറിയൽ കാർഡായ ആധാർ വിവാദമായതാണ്. ഇതിനിടയിൽ വേണ്ടുവോളം സമയം ലഭിച്ചിട്ടും ആധാറിനു നിയമസംരക്ഷണം ഉറപ്പുവരുത്താൻ സർക്കാരിനു കഴിയാതെ പോയതാണ് വലിയ പോരായ്മയായത്. നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന ഒരു സംരംഭം പിടിപ്പുകേടുകൊണ്ട് ജനങ്ങളിൽ ഒരു വിഭാഗത്തിന്റെ എതിർപ്പിനും പ്രതിഷേധത്തിനും ഇടയാക്കിയെന്നതാണ് വാസ്തവം.
കേന്ദ്ര  സംസ്ഥാന സർക്കാരുകൾ ഓരോ വർഷവും സാമൂഹ്യക്ഷേമ പദ്ധതികൾ വഴി വിതരണം ചെയ്യുന്ന ലക്ഷക്കണക്കിനുകോടികളിൽ നല്ലൊരുഭാഗം അപഹരിക്കപ്പെടുകയാണുചെയ്യുന്നത്. ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ചേർന്നു നടത്തുന്ന ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ആധാർ കാർഡ‌്. ആനുകൂല്യം ഏതു ഗണത്തിൽപ്പെട്ടതായാലും അത് ഗുണഭോക്താവിന്റെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തിക്കുകയെന്ന സമ്പ്രദായത്തോട് ജനങ്ങളും ഇണങ്ങിവരികയാണ്. പാചകവാതക വിതരണത്തിൽ അതു ഫലപ്രദമായിക്കഴിഞ്ഞു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതോടെ ഭക്ഷ്യസബ്സിഡിയും ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ട് വഴി എത്തിക്കാനാണു നോക്കുന്നത്. ഭക്ഷ്യ വിതരണ രംഗത്തു നടമാടുന്ന വലിയ അഴിമതിക്കു തടയിടാൻ ഈ പരിഷ്കാരം വലിയ സഹായമാകുമെന്നതിൽ തർക്കമില്ല. ആധാർ നിബന്ധനയെ എതിർക്കുന്നവരിൽ പ്രമുഖർ സർക്കാർ പണം കട്ടുതിന്നുന്നവിഭാഗക്കാരാണെന്ന കാര്യം മറന്നുകൂടാത്തതാണ്.

കേരളത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും ഭൂരിപക്ഷം പേരും ആധാർ സ്വന്തമാക്കിയവരാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യകാലത്തുണ്ടായിരുന്ന എതിർപ്പും പ്രതിഷേധവും കെട്ടടങ്ങിയതോടെ ഇത് അത്യാവശ്യമായ ഒരു ഔദ്യോഗിക രേഖതന്നെ എന്ന വിശ്വാസം ജനങ്ങൾക്കിടയിലും ഉണ്ടായിക്കഴിഞ്ഞു. സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർകാർഡ് നിർബന്ധമാക്കരുതെന്നേ കോടതി പറഞ്ഞിട്ടുള്ളൂ എന്നതു ശ്രദ്ധേയമാണ്. കാർഡുമായി ബന്ധപ്പെടുത്തി ഇതിനകം നൽകിവരുന്ന സേവനങ്ങൾ തിരുത്തിയെഴുതണമെന്നു പറഞ്ഞിട്ടില്ല. എത്രയും വേഗം ആധാറിനു നിയമപ്രാബല്യം നൽകാനുള്ള ബില്ലിന് രൂപം നൽകാനാണ് കേന്ദ്രസർക്കാർ ഇനി ശ്രമിക്കേണ്ടത്.

ജാതി സംവരണം കാലഹരണപ്പെട്ടോ?


ജാതി സംവരണം കാലഹരണപ്പെട്ടോ?

18 മാർച്ച്‌ 2015/ മാതൃഭൂമി



ജാതി മാത്രം അടിസ്ഥാനമാക്കി സംവരണം കണക്കാക്കുന്ന നിലവിലെ രീതിയില്‍ നിന്ന് വ്യത്യസ്തമായി പിന്നാക്കാവസ്ഥ കണക്കാക്കുന്നതിന് പുതിയ മാനദണ്ഡവും രീതിയും സമ്പ്രദായവും കണ്ടെത്തണമെന്ന് സുപ്രീംകോടതി. ജാട്ട് സമുദായത്തെ പിന്നാക്കവിഭാഗങ്ങളുടെ കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടുത്തി തൊഴില്‍വിദ്യാഭ്യാസ സംവരണത്തിന് പരിഗണിക്കാനുള്ള മുന്‍ യു.പി.എ. സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ വിധി. 

പിന്നാക്കാവസ്ഥ കണക്കാക്കുന്നതിന് പുതിയ മാനദണ്ഡവും രീതിയും സമ്പ്രദായവും കണ്ടെത്തിയാല്‍ മാത്രമേ, അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി. 

ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ തുല്യലക്ഷണമുള്ള വിഭാഗങ്ങളെപ്പോലെ വൈകല്യത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നഗുണങ്ങളുള്ള വിഭാഗങ്ങളെയും സംവരണത്തിന് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. 

3/13/2015

ഡാന്‍സില്‍ പാമ്പിനെ തോല്‍പിച്ച പെണ്‍കുട്ടി


ഞങ്ങളുടെ ഉള്ളിലുമുണ്ട് ചെറിയ ചില ജയങ്ങള്‍ ആഗ്രഹിക്കുന്ന മനസ്സ്

ഒന്ന് മനസ്സിലാക്കുക
ഞങ്ങളുടെ ഉള്ളിലുമുണ്ട് ചെറിയ
 ചില ജയങ്ങള്‍ ആഗ്രഹിക്കുന്ന മനസ്സ്
അതിനെ ഞങ്ങള്‍ക്ക് തൃപ്തിപ്പെടുതിയെ പറ്റൂ
നിങ്ങളെ പ്പോലെയുള്ളവരുടെ ആപാസത്തരങ്ങള്‍ക്ക്
മുന്‍പില്‍ കളങ്കപ്പെട്ടത്‌ ദൈവദത്തമായ ഒരു അവകാശമാണ്
ഞങ്ങളുടെ കൈകള്‍ക്ക് ഇനി നിങ്ങള്‍ക്ക് വോട്ട്
ചെയ്യാനുള്ള യോഗ്യതയില്ല
ഉള്ളിലോരായിരം മുള്ളുകള്‍ കുതിയിറങ്ങുന്ന വേദനയിലും
 ഞങ്ങള്‍ക്ക് സന്തോഷിക്കാന്‍ ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്
വോട്ടു കുത്താനുള്ള ഈ അവകാശം എന്നെന്നേക്കുമായി  ...............................
 എന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ ?..........................................
 എന്തിനാ മാണി , ഉമ്മച്ചാ, അച്ചുംമാമ്മാ ഈ ശാപം കൂടി ഏറ്റുവാങ്ങിയത് 

സംസ്ഥാനത്ത് അഞ്ചാംതലമുറ വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉടന്‍


സംസ്ഥാനത്ത് അഞ്ചാംതലമുറ വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉടന്‍


ദിനകരന്‍ കൊമ്പിലാത്ത്‌

ട ട ട+മാതൃഭുമി 12/3/2015////


തുടക്കം കൊച്ചിയിലെ 10 കേന്ദ്രങ്ങളില്‍



കണ്ണൂര്‍:

 ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന വേഗത്തില്‍ ഇന്റര്‍നെറ്റ് വൈഫൈ സൗകര്യം കൂടുതല്‍പേര്‍ക്ക് ലഭ്യമാക്കുന്ന 5ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് ഇന്റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് ഉടന്‍ ബി.എസ്.എന്‍.എല്‍. നടപ്പാക്കും.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ തുടക്കമിട്ട പദ്ധതിയാണ് ഉടന്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. കൊച്ചിയില്‍ ഇതിന് 10 കേന്ദ്രങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും തുടര്‍ന്ന് നടപ്പാക്കും.

അഞ്ചാംതലമുറ െവെഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം വരുന്നതോടെ ഇന്റര്‍െനറ്റ് ഉപയോഗം കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും. വന്‍ നഗരങ്ങള്‍, ഹോട്ടലുകള്‍,ആസ്പത്രികള്‍, വലിയ ഓഫീസുകള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ചുരുങ്ങിയ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. നിലവില്‍ ചില ഓഫീസുകളും ഹോട്ടലുകളും മറ്റും കേന്ദ്രീകരിച്ച് അതത് സ്ഥാപനങ്ങള്‍ െൈവഫെ സൗകര്യം നല്കുന്നുണ്ട്.

വാര്‍ത്തകളും ചിത്രങ്ങളും സിനിമകളും മറ്റും അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും മിഴിവോടെ അയക്കാനും പറ്റും. നിലവിലുള്ള 2 ജി, 3 ജി സംവിധാനത്തേക്കാള്‍ വളരെയേറെ മെച്ചപ്പെട്ട സൗകര്യമാകും അത്.

ടൈപ്പ് 1, 2, 3 തലത്തില്‍ മൂന്നുവിഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുക. ടൈപ്പ് ഒന്നില്‍ ഇന്റര്‍നെറ്റ് കഫെ, ഫുഡ്‌കോര്‍ട്ട്, ഹോട്ടലുകള്‍ തുടങ്ങിയവയിലും ടൈപ്പ് രണ്ടില്‍ മാളുകള്‍, ഐ.ടി. പാര്‍ക്കുകള്‍, ആസ്പത്രികള്‍, റിസോര്‍ട്ടുകള്‍, ബസ്സ്‌റ്റോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ് ഇത് ഏര്‍പ്പെടുത്തുക. ടൈപ്പ് മൂന്നില്‍ വന്‍കിട മാളുകള്‍, എയര്‍പോര്‍ട്ട്, ബീച്ചുകള്‍, തുറമുഖങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളിലാണ് സമ്പൂര്‍ണ െൈവഫെ സംവിധാനം ലഭ്യമാക്കുക.

ഏതു മൊബൈല്‍കമ്പനികളുടെയും സിംകാര്‍ഡ് ഉപയോഗിച്ചുതന്നെ ബി.എസ്.എന്‍.എല്‍. വൈഫൈ സൗകര്യം സ്വീകരിക്കാന്‍ പറ്റും. വൈഫൈ സൗകര്യം വേണ്ടവര്‍ നിശ്ചിതനമ്പറിലേക്ക് എസ്.എം.എസ്. ചെയ്യണം. യൂസര്‍നെയിമും പാസ്വേര്‍ഡും കൊടുത്തശേഷം മൊബൈല്‍ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറും നല്‍കണം.

അമേരിക്കയിലെ ടെലികോം കമ്പനിയായ ക്വാഡ്‌ജെമും ബി.എസ്.എന്‍.എല്ലും ചേര്‍ന്നാണ് 7000 േകാടി ചെലവ് വരുന്ന പദ്ധതി നടപ്പാക്കുന്നത്.

3/12/2015

സ്വര്‍ണ നിക്ഷേപ പദ്ധതി മെയില്‍ തുടങ്ങിയേക്കും


സ്വര്‍ണ നിക്ഷേപ പദ്ധതി മെയില്‍ തുടങ്ങിയേക്കും

11/3/2015//മാതൃഭൂമി




ന്യൂഡല്‍ഹി: രാജ്യത്ത് വീടുകളിലും മറ്റും ഉപയോഗിക്കാതെ ഇരിക്കുന്ന സ്വര്‍ണ നിക്ഷേപം സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതി മെയില്‍ തുടങ്ങിയേക്കും. സ്വര്‍ണം വാങ്ങുന്നതിനു പകരം, ആ പണം നിക്ഷേപിക്കുന്നതിനുള്ള കടപ്പത്രങ്ങളും ഇതോടൊപ്പം അവതരിപ്പിക്കും.

പുതിയ പദ്ധതികള്‍ വരുന്നതോടെ സ്വര്‍ണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പദ്ധതികള്‍ നിര്‍ത്തലാക്കുമെന്നാണ് സൂചനകള്‍. അതായത് നിലവില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപ പദ്ധതികളും വായ്പാ പദ്ധതികളും ഉപേക്ഷിച്ചേക്കും. പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

ഏകദേശം 22,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ വീടുകളിലും മറ്റുമായി ഉപയോഗിക്കാതെ ഇരിക്കുന്നത്. വീടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണം ബാങ്കുകളിലോ മറ്റോ നിക്ഷേപിച്ചാല്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന് തുല്യമായ തുകയ്ക്ക് പലിശ ലഭിക്കുമെന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ബാങ്കുകള്‍ക്കോ അല്ലെങ്കില്‍ മറ്റ് സ്വര്‍ണ ഇടപാട് സ്ഥാപനങ്ങള്‍ക്കോ ഈ സ്വര്‍ണം ഉപയോഗിക്കാനാകും. ആവശ്യമുള്ളപ്പോള്‍ തുല്യ അളവില്‍ സ്വര്‍ണം നിക്ഷേപകന് മടക്കി ലഭിക്കും. ജ്വല്ലറിക്കാര്‍ക്ക് മെറ്റല്‍ അക്കൗണ്ട് വഴി വായ്പ ലഭ്യമാക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്.

ഗോള്‍ഡ് ബോണ്ട്, സ്വര്‍ണം വാങ്ങുന്നതിന് പകരമുള്ളതാണ്. നിശ്ചിത നിരക്കില്‍ പലിശ ലഭിക്കുന്ന കടപ്പത്രങ്ങള്‍ കുറഞ്ഞ കാലപരിധിയിലുള്ളവയാകാനാണ് സാധ്യത. മൂന്ന്, അഞ്ച്, ഏഴ് വര്‍ഷ കാലാവധികളാണ് പരിഗണിക്കുന്നത്. ആവശ്യമുള്ള സമയത്ത് സ്വര്‍ണത്തിന് അന്നുള്ള മുഖവില പ്രകാരം പണം തിരികെ ലഭിക്കും

3/11/2015

കടല്‍ കടന്ന് സൗരവിമാനം ഇന്ത്യയിലെത്തി


കടല്‍ കടന്ന് സൗരവിമാനം ഇന്ത്യയിലെത്തി


ഇ.ജി. രതീഷ്‌ 

ട ട ട+





അഹമ്മദാബാദ്: സൗരോര്‍ജം പകര്‍ന്ന ഉശിരുമായി 17 മണിക്കൂര്‍ കടലിന് മുകളിലൂടെ നിര്‍ത്താതെ പറന്ന് 'സോളാര്‍ ഇംപള്‍സ്' എന്ന വിമാനം ഇന്ത്യയിലെത്തി. ഭാവിയിലെ വിമാനയാത്രകളെ മാറ്റിമറിക്കാനിടയുള്ള ചരിത്രദൗത്യവുമായി ചൊവ്വാഴ്ച രാത്രി 11.25ന് അഹമ്മദാബാദിലാണ് ഈ ആകാശവാഹനം നിലം തൊട്ടത്. കടലിന് മുകളിലൂടെയുള്ള ആദ്യ സഞ്ചാരവുമായിരുന്നു ഇത്. 

ഒമാനിലെ മസ്‌കറ്റില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 6.35ന് പറന്നുയര്‍ന്ന വിമാനം 1465 കിലോമീറ്റര്‍ താണ്ടിയാണ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ഒരാള്‍ക്ക് മാത്രമിരിക്കാവുന്ന കോക്ക്പിറ്റില്‍ ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ് ആയിരുന്നു ഈ യാത്രയിലെ പൈലറ്റ്. അബുദാബിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വിമാനത്തിന്റെ കന്നിപ്പറക്കല്‍. 12 മണിക്കൂര്‍ പറന്ന് രാത്രി എട്ട് മണിയോടെ മസ്‌കറ്റിലെത്തി. അടുത്തദിവസം കോക്ക്പിറ്റിന്റെ ചുമതല പിക്കാര്‍ഡിന് കൈമാറി ആദ്യ ദിവസത്തെ പൈലറ്റ് ബോര്‍ഷ്ബര്‍ഗ് വിശ്രമത്തിനിറങ്ങി. ചൊവ്വാഴ്ച മസ്‌കറ്റില്‍നിന്ന് പിക്കാര്‍ഡ് വിമാനവുമായി ഉയര്‍ന്നതോടെ സോളാര്‍ ഇംപള്‍സിന്റെ മറ്റ് സംഘാംഗങ്ങള്‍ ബോര്‍ഷ്‌ബെര്‍ഗിന്റെ നേതൃത്വത്തില്‍ മറ്റൊരുവിമാനത്തില്‍ ഇന്ത്യയിലേക്ക് പറന്നു. 

അവര്‍ നേരത്തേ അഹമ്മദാബാദിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഒരു കാറിന്റെ ഭാരം മാത്രമുള്ള സോളാര്‍ ഇംപള്‍സ്2 കുറഞ്ഞവേഗത്തിലാണ് പറക്കുന്നത്. നാലു ദിവസം വിമാനത്തിന് അഹമ്മദാബാദില്‍ വിശ്രമമാണ്. ഈ സമയത്ത് പൈലറ്റുമാരും സംഘാംഗങ്ങളും സൗരോര്‍ജത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് നഗരത്തില്‍ വിവിധപരിപാടികളില്‍ സംബന്ധിക്കും. അതിനുശേഷം വാരാണസിയിലാണ് അടുത്ത സ്‌റ്റോപ്പ്. ഗംഗാശുദ്ധീകരണത്തിന്റെ സന്ദേശത്തിന് പിന്തുണയുമായി നദിയുടെ മുകളിലൂടെ പറത്തുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട രണ്ട് നഗരങ്ങള്‍ ഈ ചരിത്രയാത്രയ്ക്ക് ആതിഥേയരാകുന്നത് കൗതുകമുണര്‍ത്തിയിരുന്നു. എന്നാല്‍, കാറ്റിന്റെ ആനുകൂല്യമാണ് ഇതിനുകാരണമെന്ന് അഹമ്മദാബാദ് വിമാനത്താവളം ഡയറക്ടര്‍ ആര്‍.കെ. സിങ് പറഞ്ഞു. മധ്യേഷയില്‍ നിന്നുവരുന്ന വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കുള്ള കുറഞ്ഞദൂരം അഹമ്മദാബാദ് വഴിയുമാണ്. തുടര്‍ന്നുള്ള യാത്ര മ്യാന്‍മറിലേക്കായതിനാല്‍ വാരാണസിയിലിറങ്ങുന്നതാണ് പ്രായോഗികം. ഗുജറാത്തിന് മറ്റൊരുബന്ധവും ഈ വിമാനവുമായുണ്ട്. സ്വിസ് പൗരന്‍മാര്‍ നിര്‍മാതാക്കളായ വിമാനത്തിലേക്കുള്ള പോളിമറുകള്‍ ഉണ്ടാക്കിയത് ബറൂച്ചിലെ പനോലിയിലെ ഒരു പ്‌ളാന്റിലാണ്. 17,248 സോളാര്‍ സെല്ലുകള്‍ പാകിയ 72 മീറ്റര്‍ നീളമുള്ള വലിയ ചിറകുകള്‍ വിരിച്ച് സോളാര്‍ ഇംപള്‍സ് അഹമ്മദാബാദില്‍ പറന്നിറങ്ങിയപ്പോള്‍ കരഘോഷങ്ങള്‍ ഉയര്‍ന്നു. 

modi കുറഞ്ഞ വിലയ്ക്കു സിമന്റ് നല്‍കുന്നു


റോഡ് നിര്‍മാണത്തിനു കുറഞ്ഞ വിലയ്ക്കു സിമന്റ്: സംവിധാനമായി
 വി. വി. ബിനു
 മനോരമ 11/3/2015/////

ന്യൂഡല്‍ഹി . കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മാണത്തിനു സംസ്ഥാനങ്ങള്‍ക്കും നഗരസഭകള്‍ക്കും സിമന്റ് വിപണി വിലയെക്കാള്‍ ചാക്കിന് 100 രൂപയെങ്കിലും കുറവില്‍ ലഭ്യമാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളും നഗരസഭകളും പദ്ധതിയുടെ ആനൂകൂല്യം ഉപയോഗിച്ചു റോഡ് നിര്‍മാണം കോണ്‍ക്രീറ്റ് ഉപയോഗിച്ചാക്കണമെന്ന് ഗഡ്കരി അഭ്യര്‍ഥിച്ചു.














റോഡ് നിര്‍മാണ രംഗത്തുള്ള അധികൃത കരാറുകാര്‍ക്കും സിമന്റ് നല്‍കും. സിമന്റ് അനുവദിക്കുന്നതു സുതാര്യമാക്കാന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ 'ഇനാം-പ്രോ (ദ്ധnന്റണ്ഡണ്മത്സഗ്ന.nദ്ധ്യ.ദ്ധn) പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗഡ്കരി.
 
ബിറ്റുമിന്‍ റോഡുകളേക്കാള്‍ പരിസ്ഥിതിക്ക് ഇണങ്ങിയതും ദീര്‍ഘകാലം കേടുപാടില്ലാതെ നില്‍ക്കുന്നതുമാണ് കോണ്‍ക്രീറ്റ് റോഡുകള്‍. ദേശീയ പാതകളുടെ നിര്‍മാണത്തില്‍ ബിറ്റുമിനു പകരം കോണ്‍ക്രീറ്റ് ഉപയോഗിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിലും കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തിനു ശുപാര്‍ശ ചെയ്യുമെന്നു ഗഡ്കരി പറഞ്ഞു.

വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കാന്‍ 36 കമ്പനികളുമായാണ് മന്ത്രാലയം കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 103 ഫാക്ടറികളില്‍ നിന്നു സിമന്റ് ഏറ്റെടുക്കാനാകും. സിമന്റിനു വിപണിയില്‍ ചാക്കിന് 300-325 രൂപ ശരാശരി വിലയുള്ളപ്പോള്‍ വിവിധ ഇനങ്ങള്‍ക്ക് 120-150 രൂപ വരെയാണ് കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ ലഭ്യമാക്കുന്നത്. വിലയ്ക്കു പുറമെ നികുതിയും ചരക്കുകൂലിയും ഉള്‍പ്പെടുത്തിയാലും ചാക്കിന് 100 രൂപയുടെയെങ്കിലും ലാഭമുണ്ടാകുമെന്നു ഗഡ്കരി പറഞ്ഞു. 95 ലക്ഷം ടണ്‍ സിമന്റിനാണ് കമ്പനികളുമായി കരാറുണ്ടാക്കിയിട്ടുള്ളത്.

 
ഉല്‍പാദന ശേഷിയുടെ 30-35% മാത്രം വിനിയോഗിച്ചിരുന്ന കമ്പനികള്‍ക്ക് 100% ശേഷി ഉപയോഗിക്കാനാകുന്ന തരത്തില്‍ ഓര്‍ഡര്‍ ലഭിക്കുന്നതിലൂടെയാണ് വിലക്കുറവില്‍ സിമന്റ് നല്‍കാന്‍ കഴിയുന്നത്. സിമന്റിന്റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ മന്ത്രാലയം പരിശോധന നടത്തും.

ഇന്ത്യയിലെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള 'മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സിമന്റ് ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ഗഡ്കരി അവകാശപ്പെട്ടു. ഭാവിയില്‍ മറ്റു നിര്‍മാണ സാമഗ്രികളുടെ വിലയും ഇതേ തരത്തില്‍ കുറയ്ക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

3/10/2015

12 രൂപയ്ക്ക് ഇന്‍ഷുറന്‍ പരിരക്ഷ: അറിയേണ്ട കാര്യങ്ങള്‍


12 രൂപയ്ക്ക് ഇന്‍ഷുറന്‍ പരിരക്ഷ: അറിയേണ്ട കാര്യങ്ങള്‍

മാത്രുഭുമി 10/3/2015////
പാവപ്പെട്ട എല്ലാവര്‍ക്കും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം 12 രൂപമാത്രം പ്രീമിയം നല്‍കി പദ്ധതിയില്‍ ചേരാം. പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന എന്നപേരില്‍ പുറത്തിറക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍ നോക്കാം:

* അപകടത്തില്‍ ജീവന്‍ നഷ്ടമാകുകയോ, അംഗഭംഗംവരികയോ ചെയ്താല്‍ പോളിസി പ്രകാരമുള്ള തുകലഭിക്കുന്നതാണ് പദ്ധതി.

*ജീവന്‍ നഷ്ടമായാല്‍ രണ്ട് ലക്ഷം രൂപയും അംഗഭംഗത്തിന് ഒരു ലക്ഷം രൂപയുമാണ് പരിരക്ഷ ലഭിക്കുക.

* 18നും 70നും ഇടയില്‍ പ്രായമുളളവര്‍ക്ക് പദ്ധതിയില്‍ ചേരം.

* പ്രതിവര്‍ഷം പ്രീമിയം തുക 12 രൂപ മാത്രം.


പണം അടയ്ക്കല്‍

വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് പണം കൈമാറാം.


പുതുക്കല്‍

ഇന്‍ഷുറന്‍സ് വരിക്കാര്‍ വര്‍ഷംതോറും പോളിസി പുതുക്കേണ്ടതുണ്ട്. വര്‍ഷംതോറും പുതുക്കുന്നത് ബുദ്ധിമുട്ടുളള പോളിസി ഉടമകള്‍ ബാങ്കിന് നിര്‍ദേശം നല്‍കിയാല്‍ എല്ലാവര്‍ഷവും അവര്‍ പണം കൈമാറിക്കൊള്ളും


പോളിസി വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍

പൊതുമേഖലയിലുള്ള എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, നാഷ്ണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങിയവ ബാങ്കുകളുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.


ആര്‍ക്കൊക്കെ ചേരാം

ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള വ്യക്തിയാണെങ്കില്‍ ബാങ്കില്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കി പദ്ധതിയില്‍ അംഗമാകാം.


പദ്ധതി തുടങ്ങുന്നത്

ഈവര്‍ഷം ജൂണ്‍ ഒന്നിന് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വിദഗ്ദ്ധാഭിപ്രായം

ഇതുവരെ ഇന്‍ഷുറന്‍സ് കവറേജില്ലാത്ത മധ്യവര്‍ഗക്കാര്‍ക്ക് യോജിച്ചതാണ് പദ്ധതി. നിലവില്‍ ഇത്രയും തുകയ്ക്കുള്ള കവറേജ് ലഭിക്കുന്നതിന് 100 രൂപയെങ്കിലും ചെലവ് വരും. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാന്‍ 6,000 രൂപയാണ് പ്രതിമാസം ചെലവ് വരിക.

3/09/2015

നികുതി ഇളവിന് മാര്‍ഗങ്ങളേറെ


നികുതി ഇളവിന് മാര്‍ഗങ്ങളേറെ

മാതൃഭൂമി 9/3/2015/////



കെ.സി. ജോസഫ് വര്‍ഗീസ്‌




ആദായനികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് 'മാതൃഭൂമി ധനകാര്യം' ഫിബ്രവരി 9 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടര്‍ച്ച.


2000 രൂപയുടെ റിബേറ്റ്

വകുപ്പ് 87 എ പ്രകാരം ഇന്ത്യയില്‍ റസിഡന്റ് ആയിട്ടുള്ള വ്യക്തികള്‍ക്ക് ലഭ്യമായ 2000 രൂപവരെയുള്ള റിബേറ്റ് ഈ വര്‍ഷവും ലഭ്യമാണ്. നികുതി വിധേയവരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടാത്തവര്‍ക്കാണ് ഈ റിബേറ്റ് ലഭ്യമാവുക. നിങ്ങളുടെ നികുതി വിധേയ വരുമാനം (എല്ലാ കിഴിവുകള്‍ക്കും ശേഷം) 5,08,000 രൂപയാണെന്നു വയ്ക്കുക. നിങ്ങളുടെ സാധാരണ ഗതിയിലുള്ള നികുതി കണക്കാക്കാം.
രൂപ
വരുമാനംൂാ5,08,000
() അടിസ്ഥാന ഒഴിവ്2,50,000
ബാക്കി2,58,000
നികുതി 2,50,000 ന് 10%25000
8000 ന് 20%1600
26,600
വിദ്യാഭ്യാസ സെസ്സ് 3%798
ആകെ ബാധ്യത27398

ഈ കേസില്‍ നികുതി വിധേയ വരുമാനം അഞ്ച് ലക്ഷത്തിനു മുകളിലായതിനാല്‍ 2000 രൂപയുടെ റിബേറ്റ് ലഭ്യമല്ല. അവസാന നിമിഷത്തിലാണെങ്കിലും നിങ്ങള്‍ക്ക് ഈ റിബേറ്റ് ലഭ്യമാക്കാം. 8000 രൂപയുടെ കിഴിവിന് അര്‍ഹമായ ഏതെങ്കിലും അടവു നടത്തിയാല്‍ മതി. (80 സിയുടെ 1,50,000 രൂപ എന്ന പരിധി കഴിഞ്ഞിട്ടില്ല എങ്കില്‍ മാത്രം അഥവാ പരിധി കഴിഞ്ഞുവെങ്കില്‍ മറ്റേതെങ്കിലും കിഴിവ് ലഭ്യമായ അടവ് നടത്താം. ഉദാ: മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം). ഇങ്ങനെ ചെയ്യുന്ന പക്ഷം നികുതി ബാധ്യത എത്ര വരുമെന്നു നോക്കാം.
രൂപ
നികുതി വിധേയ വരുമാനം5,00,000
നികുതി25,000
വകുപ്പ് 87 പ്രകാരം റിബേറ്റ്2000
ബാക്കി23,000
+സെസ്സ് 3%690
ആകെ ബാധ്യത23690
നികുതി ലാഭം (27398 23690)3708

ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിേക്കണ്ടതുണ്ട്. നികുതി ബാധ്യതയോ 2000 രൂപയോ (തമ്മില്‍ കുറഞ്ഞത്) ആണ് റിബേറ്റ് ആയി ലഭിക്കുക. ഉദാ: നികുതി വിധേയ വരുമാനം 2,60,000 രൂപ. നികുതി ബാധ്യത 1000 രൂപ. അതിനാല്‍ വകുപ്പ് 87 എ പ്രകാരം ലഭ്യമായ റിബേറ്റ് 1000 രൂപ മാത്രമാണ്. പക്ഷേ നികുതി ഒന്നും ബാക്കി അടക്കാനില്ല.


മെഡിക്കല്‍ അലവന്‍സും
റീഇംപേഴ്‌സ്‌മെന്റും


സാധാരണഗതിയില്‍ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റായി ഒരു തൊഴിലുടമ ജീവനക്കാരനു നല്‍കുന്ന തുകയില്‍ 15,000 രൂപ വരെ നികുതിയൊഴിവുണ്ട്. ചെലവായ തുകയ്ക്കുള്ള മെഡിക്കല്‍ ബില്ലുകളും മറ്റു രേഖകളും ഇതിലേക്കായി ജീവനക്കാരന്‍ തൊഴിലുടമയ്ക്കു നല്‍കിയിരിക്കണം. 15000 രൂപയ്ക്കു മേലുള്ള തുകയ്ക്ക് നികുതി ബാധ്യതയുണ്ട്. സ്വന്തം ചികിത്സയ്‌ക്കോ ജീവിത പങ്കാളി, മക്കള്‍ എന്നിവരുടെ ചികിത്സയ്‌ക്കോ ചെലവായ തുകകള്‍ക്ക് ആണ് ആശ്വാസം. മക്കള്‍ നികുതിദായകന്റെ ആശ്രിതര്‍ ആയിരിക്കണമെന്നില്ല; വിവാഹിതരായ മക്കള്‍ക്ക് വേണ്ടി ചെലവു വന്നാലും ഇളവിനര്‍ഹതയുണ്ട്. എന്നാല്‍ മാതാപിതാക്കള്‍, സഹോദരീ സഹോദരന്മാര്‍ എന്നിവരുടെ കാര്യത്തില്‍ അവര്‍ പൂര്‍ണമായോ മുഖ്യമായോ നികുതിദായകന്റെ ആശ്രിതര്‍ ആയിരിക്കണം എന്നു നിബന്ധനയുണ്ട്. ചികിത്സ നടത്തിയിരിക്കുന്നത് സര്‍ക്കാര്‍ ആസ്പത്രിയിലായിരിക്കണം എന്നു നിബന്ധനയില്ല. സ്വകാര്യ ആസ്പത്രികളില്‍ നിന്ന് ലഭിക്കുന്ന ബില്ലുകളും സ്വീകാര്യമാണ്.

ചില തൊഴിലുടമകള്‍ ഒരു നിശ്ചിത തുക മെഡിക്കല്‍ അലവന്‍സായി നല്‍കാറുണ്ട്. ഇവിടെ ജീവനക്കാരന്‍ ചികിത്സാബില്ലുകളും മറ്റും തൊഴിലുടമയ്ക്ക് സമര്‍പ്പിക്കേണ്ടതില്ല. ഈ അലവന്‍സിനു പക്ഷേ നികുതിയിളവില്ല.

മേല്‍പ്പറഞ്ഞ 15000 രൂപയുടെ നികുതിയൊഴിവു കൂടാതെ താഴെ പറയുന്ന സാഹചര്യങ്ങളില്‍ പരിധികളില്ലാതെ ചികിത്സാ ചെലവുകള്‍ക്ക് നികുതിയൊഴിവ് ലഭ്യമാണ്:


ദ) ചികിത്സ ഇന്ത്യയ്ക്കുള്ളില്‍

1. തൊഴിലുടമ നടത്തുന്ന ഒരു ആസ്പത്രിയില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സ
2. സര്‍ക്കാറോ, തദ്ദേശ സ്വയംഭരണ സ്ഥാപനമോ നടത്തുന്ന ആസ്പത്രിയിലോ ഇതിലേക്കായി സര്‍ക്കാറിനാല്‍ അംഗീകരിക്കപ്പെട്ട ആസ്പത്രിയിലോ ജീവനക്കാരനു വേണ്ടിയോ മേല്‍പ്പറഞ്ഞ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയോ ചെലവായ തുകകള്‍ക്കുള്ള റീഇംപേഴ്‌സ്‌മെന്റ്
3. റൂള്‍ 3എ പ്രകാരമുള്ള നിര്‍ദ്ദിഷ്ട രോഗങ്ങള്‍ക്കായി ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറിന്റെ അംഗീകാരമുള്ള ആസ്പത്രിയില്‍ ചികിത്സയ്ക്കായി വന്ന ചെലവുകളുടെ റീഇംപേഴ്‌സ്‌മെന്റ്.
4. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിച്ചിട്ടുള്ള പ്രത്യേക സ്‌കീം പ്രകാരം തൊഴിലുടമ ജീവനക്കാര്‍ക്കുവേണ്ടി അടയ്ക്കുന്ന പ്രീമിയം ഭാഗം
5. വകുപ്പ് 80ഡി പ്രകാരം അംഗീകൃതമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ പ്രകാരം തൊഴിലുടമ ജീവനക്കാരനും കുടുംബത്തിനുമായി അടയ്ക്കുന്ന പ്രീമിയങ്ങള്‍ (വകുപ്പ് 80 ഡി പ്രകാരം ജീവനക്കാരന്‍ കിഴിവ് അവകാശപ്പെടാവുന്നതല്ല)

ധ) ചികിത്സ ഇന്ത്യയ്ക്ക് പുറത്ത്
ജീവനക്കാരന്റെയും മേല്‍പറഞ്ഞ കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കായി തൊഴിലുടമ ചെലവാക്കുന്ന തുകകള്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പരിധികള്‍ക്കു വിധേയമായി നികുതിയൊഴിവിന് അര്‍ഹമാണ്. കൂടാതെ ജീവനക്കാരന്റെയോ കുടുംബാംഗത്തിന്റെയോ വിദേശത്തെ താമസച്ചെലവ്, ഒരു സഹായിയുടെ ചെലവ് എന്നിവയും റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന പരിധിക്കു വിധേയമായി നികുതി വിമുക്തമാണ്.
ജീവനക്കാരന്റെയോ, കുടുംബാംഗത്തിന്റെയോ, അനുഗമിക്കുന്ന പരിചാരകന്റെയോ വിദേശയാത്ര ചെലവിനും നികുതിയിളവുണ്ട്. എന്നാല്‍ ഈ യാത്രാച്ചെലവ് പരിഗണിക്കുന്നതിനു മുമ്പ് ജീവനക്കാരന്റെ മൊത്ത വരുമാനം രണ്ട് ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല എന്നു നിബന്ധനയുണ്ട്. അല്ലാത്തപക്ഷം യാത്രാച്ചെലവിന് നികുതിയിളവ് ലഭിക്കുന്നതല്ല.


കണ്‍വെയന്‍സ് അലവന്‍സ്

താമസിക്കുന്നിടത്തു നിന്നും ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനു വരുന്ന ചിലവുകള്‍ക്കായി നല്‍കപ്പെടുന്ന കണ്‍വെയന്‍സ് അലവന്‍സിന് വകുപ്പ് 10(14) പ്രകാരം പ്രതിമാസം 800 രൂപ വീതം (പ്രതിവര്‍ഷം കൂടിയ തുക 9600 രൂപ) നികുതിയൊഴിവുണ്ട്. വികലാംഗര്‍ക്ക് പ്രതിമാസം 1600 രൂപ നികുതിയൊഴിവായി ലഭിക്കും.


പലിശയ്ക്കുള്ള കിഴിവ്

വകുപ്പ് 80 ടിടിഎ പ്രകാരം ലഭ്യമായ ഈ കിഴിവ് വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫിക്‌സഡ് ഡിപ്പോസിറ്റുകളില്‍ നിന്നും കിട്ടുന്ന പലിശയ്ക്ക് പക്ഷേ നികുതിയൊഴിവില്ല. താഴെ പറയുന്ന സ്ഥാപനങ്ങളിലുള്ള അക്കൗണ്ടുകളില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്കാണ് നികുതിയൊഴിവ് ലഭിക്കുക.
1. ബാങ്കുകളിലെ സേവിങ്‌സ് ഡിപ്പോസിറ്റുകള്‍
2. ബാങ്കിങ് ബിസിനസ് നടത്തുന്ന കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ സേവിങ്‌സ് ഡിപ്പോസിറ്റുകള്‍ (കോഓപ്പറേറ്റീവ് ലാന്‍ഡ് മോര്‍ട്ട്‌ഗേജ് ബാങ്ക് അഥവാ കോഓപ്പറേറ്റീവ് ലാന്‍ഡ് ഡെവലപ്പ്‌മെന്റ് ബാങ്ക്)
3. പോസ്റ്റ് ഓഫീസ്
ഇങ്ങനെ മൊത്ത വരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തുകയോ 10,000 രൂപയോ (തമ്മില്‍ കുറഞ്ഞത്) ആണ് നികുതിയൊഴിവായി ലഭിക്കുന്നത്.

അഞ്ചുകോടി ഡോളര്‍ ചെലവില്‍ ഷാര്‍ജയില്‍ മലയാളിയുടെ പോളിമര്‍ ഫാക്ടറി


അഞ്ചുകോടി ഡോളര്‍ ചെലവില്‍ ഷാര്‍ജയില്‍ മലയാളിയുടെ പോളിമര്‍ ഫാക്ടറി


മാതൃഭൂമി 9/3/2015//////


ഷാര്‍ജ: അറബ് മേഖലയിലെ ഏറ്റവുംവലുതെന്നു വിശേഷിപ്പിക്കാവുന്ന പോളിമര്‍ ഇമല്‍ഷന്‍ ഫാക്ടറി ഷാര്‍ജയുടെ ഹംറിയ ഫ്രീസോണില്‍ പ്രവര്‍ത്തനമാരംഭിച്ചു. 5.1 കോടി ഡോളര്‍ (187 ദശലക്ഷം ദിര്‍ഹം) മുതല്‍മുടക്കിയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
പത്തനംതിട്ട റാന്നിസ്വദേശി വിജയ് എസ്. നായരുടെ നേതൃത്വത്തിലുള്ള വിസന്‍ പോളിമേഴ്‌സിന്റെ പുതിയ യൂണിറ്റാണ് ഇവിടെ ആരംഭിച്ചത്. ഫാക്ടറിയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ഏപ്രിലില്‍ തുടങ്ങും. ഹംറിയ ഫ്രീസോണ്‍ അതോറിറ്റിയുടെയും സീ പോര്‍ട്ട്‌സ് ആന്‍ഡ് കസ്റ്റംസിന്റെയും ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി ഫാക്ടറിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. പെയിന്റ്, ടെക്‌സ്െറ്റെല്‍സ് പശകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്കാവശ്യമായ പോളിമര്‍ ഇമല്‍ഷനാണ് ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്നത്. 1985ല്‍ മഹാരാഷ്ട്രയിലെ താരാപ്പുരില്‍ വിസന്‍ ആദ്യപ്ലാന്റ് തുറന്നിരുന്നു. അവരുടെ നാലാമത്തെ പ്ലാന്റ് ചൈന്നെയില്‍ അടുത്തവര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. യു.എ.ഇ.യിലെയും സമീപസ്ഥലങ്ങളിലെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് ഷാര്‍ജ ഫ്രീസോണില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് വിജയ് എസ്. നായര്‍ പറഞ്ഞു.
1.20 ലക്ഷം മെട്രിക് ടണ്ണിന്റെ ഉത്പാദനമാണ് ഒരുവര്‍ഷം ലക്ഷ്യമിടുന്നത്. കംപ്യൂട്ടര്‍ നിയന്ത്രിത ഫാക്ടറി 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഏറ്റവും ആധുനികസംവിധാനങ്ങളോടെയാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. തുറമുഖത്തുനിന്നുതന്നെ അസംസ്‌കൃതവസ്തുക്കള്‍ ഫാക്ടറിയിലേക്ക് പൈപ്പ് വഴി എത്തിക്കും. ഇവ സംഭരിച്ചുവെയ്ക്കാനാവശ്യമായ സംവിധാനം പ്ലാന്റിലുണ്ട്. നിത്യേന 400 ടണ്‍ ഉത്പന്നം കണ്ടെയ്‌നറുകള്‍വഴി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നുലക്ഷം ടണ്‍വരെ വര്‍ഷത്തില്‍ ഉത്പാദിപ്പിക്കാനാവശ്യമായ സൗകര്യവും പ്ലാന്റിലുണ്ട്. അപേക്ഷനല്‍കി നാലുമണിക്കൂറിനകം ഫാക്ടറി തുടങ്ങാനുള്ള എല്ലാ അനുമതിപത്രങ്ങളും ഹംറിയ ഫ്രീസോണ്‍ അധികൃതര്‍ ലഭ്യമാക്കി. ഇതില്‍ പാരിസ്ഥിതികാനുമതിയുമുള്‍പ്പെടും. നാല് പ്ലാന്റുകള്‍ ഇന്ത്യയില്‍ സ്ഥാപിച്ച തനിക്ക് ഇത് പുതിയ അനുഭവമാണെന്നും നാട്ടിലിത് ആലോചിക്കാന്‍പോലും കഴിയാത്ത കാര്യമാണെന്നും വിജയ് പറഞ്ഞു

സംസ്ഥാനത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നു


സംസ്ഥാനത്ത് പ്ലാസ്റ്റിക് അടങ്ങിയ അരി വ്യാപകമാകുന്നു



മാത്രുഭുമി 9/3/2015


കോഴിക്കോട്: സംസ്ഥാനത്തേക്ക് വന്‍തോതില്‍ പ്ലാസ്റ്റിക് കലര്‍ത്തിയ അരി വില്‍പ്പനയ്‌ക്കെത്തുന്നു. ചൈനയില്‍നിന്നുള്ള പോളിമര്‍ കലര്‍ന്ന അരിയാണ് കേരളത്തിലെ മാര്‍ക്കറ്റിലും നിറയുന്നതെന്ന ആശങ്കയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നത്. എന്നാല്‍, ഇതു പരിശോധിക്കാനുള്ള സംവിധാനം ഇപ്പോഴും സംസ്ഥാനത്തില്ല.

കോഴിക്കോട് നാദാപുരത്ത് വ്യാപകമായി ഇത്തരം അരി വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തിളങ്ങുന്ന വെളുത്ത അരി തിളപ്പിച്ചാല്‍ കഞ്ഞിവെള്ളത്തില്‍ സാധാരണയില്‍ കൂടുതല്‍ പാടയുണ്ടാവുന്നതാണ് ലക്ഷണം. വാര്‍ത്തു വെച്ചാല്‍ പാട പ്ലാസ്റ്റിക് പോലെ ബലമുള്ളതാകും. വെയിലത്തുവെച്ച് ഉണക്കിയാല്‍ കത്തുന്ന പ്ലാസ്റ്റിക് തന്നെയായി പാടമാറും.

ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും കൃത്രിമ പദാര്‍ത്ഥങ്ങളും ചേര്‍ത്താണ് അരി തയ്യാറാക്കുന്നത്. ഇത്തരം കൃത്രിമ അരി സാധാരണ അരിയുടെ കൂടെ കലര്‍ത്തിയും വില്‍പ്പനയ്‌ക്കെത്തുന്നുണ്ട് എന്നാണ് കരുതുന്നത്. ചൈനീസ് കൃത്രിമ അരിയെക്കുറിച്ച് വിയറ്റ്‌നാമില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. വിദേശങ്ങളില്‍ വ്യാജ അരിക്കെതിരെ പരാതി ഉയരുന്നതിനിടെയാണ് സമാനസ്വഭാവമുള്ള അരി നമ്മുടെ വിപണിയിലും

സൗരോര്‍ജ വിമാനം പറന്നു തുടങ്ങി


17,248 സൗരോര്‍ജ സെല്ലുകളാണ് വിമാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഇതില്‍ സ്വാംശീകരിക്കപ്പെടുന്ന ഊര്‍ജം വിമാനത്തിലുള്ള ബാറ്ററിയില്‍ ശേഖരിച്ചാണ് രാത്രിയാത്രയ്ക്ക് ഉപയോഗിക്കുക. അന്‍പത് മുതല്‍ നൂറ്് കിലോമീറ്റര്‍ വരെയാണ് മണിക്കൂറില്‍ വേഗം. ചൈനയില്‍നിന്ന് അമേരിക്കയിലെ ഹവായിലേക്കുള്ള യാത്രയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാവുക. പസഫിക് സമുദ്രത്തിന് മുകളിലൂടെ തുടര്‍ച്ചയായി അഞ്ച് പകലും അഞ്ച് രാത്രിയും യാത്ര ചെയ്ത് വേണം ഹവായില്‍ എത്തിച്ചേരാന്‍.


അബുദാബി: പരമ്പരാഗത ഇന്ധനമൊന്നുമില്ലാതെ, സൗരോര്‍ജത്തില്‍ പറക്കുന്ന വിമാനത്തിന്റെ ലോകസഞ്ചാരത്തിന് സമയമായി. സോളാര്‍ ഇംപള്‍സ്  2 വിമാനത്തിന്റെ ലോകം ചുറ്റിയുള്ള ചരിത്രയാത്രയ്ക്ക് തിങ്കളാഴ്ച തുടക്കമാവും.

കാലാവസ്ഥയില്‍ പ്രശ്‌നങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അബുദാബി അല്‍ ബതീന്‍ എക്‌സിക്യുട്ടീവ് എയര്‍പോര്‍ട്ടില്‍ രാവിലെ ഏഴരയോടെ ലോകം ഉറ്റുനോക്കുന്ന യാത്ര ആരംഭിക്കും. പൂര്‍ണമായും സൗരോര്‍ജത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇംപള്‍സ് രണ്ടിന്റെ യാത്ര വിജയിച്ചാല്‍ ലോകം ഇന്നഭിമുഖീകരിക്കുന്ന ഊര്‍ജ പ്രതിസന്ധിക്കുള്ള വിപ്ലവാത്മകമായ മറുപടിയായിരിക്കുമത്.

അബുദാബിയില്‍നിന്ന് ആരംഭിക്കുന്ന ചരിത്രയാത്രയുടെ ആദ്യ ലക്ഷ്യം ഒമാനിലെ മസ്‌കറ്റാണ്. അവിടെനിന്ന് ഇന്ത്യയിലേക്ക്. ഇന്ത്യയില്‍ രണ്ട് സ്ഥലങ്ങളാണ് യാത്രയുടെ ഭാഗമാവുന്നത് അഹമ്മദാബാദും വാരാണസിയും. അവിടെനിന്നും മ്യാന്മറിലെ മാണ്ഡലയിലേക്ക്. തുടര്‍ന്ന് ചൈന. ചൈനയിലെ ചൊങ് ക്വിങ്, നന്‍ജിങ് എന്നീ പട്ടണങ്ങളിലെ പര്യടനത്തിനുശേഷം അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കയില്‍ മൂന്നിടങ്ങളാണ് സോളാര്‍ ഇംപള്‍സ് 2നെ കാത്തിരിക്കുന്നത്. ഹവായ്, ഫിനിക്‌സ്, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങള്‍. പിന്നീട് അബുദാബിയിലേക്ക് മടക്കം. ഈമാസം ആദ്യം പറക്കല്‍ തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ നീട്ടിവെക്കുകയായിരുന്നു.

ചരിത്രയാത്രയില്‍ വിമാനം വിജയകരമായി നിയന്ത്രിക്കാന്‍ പൈലറ്റുമാരായ ബര്‍ട്രാന്റ് പിക്കാര്‍ഡിനും ആന്‍ട്രെ ബോര്‍ഷ്‌ബെര്‍ഗിനും സാധിച്ചാല്‍ 2015 പകുതിയോടെ സോളാര്‍ ഇംപള്‍സ് 2 അബുദാബിയില്‍ എത്തിച്ചേരും. മൊത്തം 35,000 കിലോമീറ്റര്‍ യാത്രയില്‍ മാറിമാറി ഇരുവരും വിമാനം നിയന്ത്രിക്കും.


plain
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബര്‍ട്രാന്റ് പിക്കാര്‍ഡും ആന്‍ട്രെ ബോര്‍ഷ്‌ബെര്‍ഗും. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് തങ്ങള്‍ക്ക് ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന് അബുദാബി അല്‍ ബതീന്‍ എക്‌സിക്യുട്ടീവ് എയര്‍പോര്‍ട്ടില്‍ പത്രസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി. ഈ ഉദ്യമത്തിന് എല്ലാ സഹകരണങ്ങളുമായി കൂടെ നിന്ന സ്വിറ്റ്‌സര്‍ലന്‍ഡ്, യു.എ.ഇ. ഗവണ്‍മെന്റുകളോടുള്ള നന്ദിയും അവര്‍ വ്യക്തമാക്കി. അബുദാബിയിലെ മസ്ദാര്‍ സി.ഇ.ഒ. ഡോ. അഹമ്മദ് ബെല്‍ ഹോള്‍ യാത്രാമംഗളം നേര്‍ന്നു.

കടല്‍ കടന്ന് സൗരവിമാനം ഇന്ത്യയിലെത്തി


ഇ.ജി. രതീഷ്‌

ട ട ട+





അഹമ്മദാബാദ്: സൗരോര്‍ജം പകര്‍ന്ന ഉശിരുമായി 17 മണിക്കൂര്‍ കടലിന് മുകളിലൂടെ നിര്‍ത്താതെ പറന്ന് 'സോളാര്‍ ഇംപള്‍സ്' എന്ന വിമാനം ഇന്ത്യയിലെത്തി. ഭാവിയിലെ വിമാനയാത്രകളെ മാറ്റിമറിക്കാനിടയുള്ള ചരിത്രദൗത്യവുമായി ചൊവ്വാഴ്ച രാത്രി 11.25ന് അഹമ്മദാബാദിലാണ് ഈ ആകാശവാഹനം നിലം തൊട്ടത്. കടലിന് മുകളിലൂടെയുള്ള ആദ്യ സഞ്ചാരവുമായിരുന്നു ഇത്. 


ഒമാനിലെ മസ്‌കറ്റില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 6.35ന് പറന്നുയര്‍ന്ന വിമാനം 1465 കിലോമീറ്റര്‍ താണ്ടിയാണ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ഒരാള്‍ക്ക് മാത്രമിരിക്കാവുന്ന കോക്ക്പിറ്റില്‍ ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ് ആയിരുന്നു ഈ യാത്രയിലെ പൈലറ്റ്. അബുദാബിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വിമാനത്തിന്റെ കന്നിപ്പറക്കല്‍. 12 മണിക്കൂര്‍ പറന്ന് രാത്രി എട്ട് മണിയോടെ മസ്‌കറ്റിലെത്തി. അടുത്തദിവസം കോക്ക്പിറ്റിന്റെ ചുമതല പിക്കാര്‍ഡിന് കൈമാറി ആദ്യ ദിവസത്തെ പൈലറ്റ് ബോര്‍ഷ്ബര്‍ഗ് വിശ്രമത്തിനിറങ്ങി. ചൊവ്വാഴ്ച മസ്‌കറ്റില്‍നിന്ന് പിക്കാര്‍ഡ് വിമാനവുമായി ഉയര്‍ന്നതോടെ സോളാര്‍ ഇംപള്‍സിന്റെ മറ്റ് സംഘാംഗങ്ങള്‍ ബോര്‍ഷ്‌ബെര്‍ഗിന്റെ നേതൃത്വത്തില്‍ മറ്റൊരുവിമാനത്തില്‍ ഇന്ത്യയിലേക്ക് പറന്നു. 

അവര്‍ നേരത്തേ അഹമ്മദാബാദിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഒരു കാറിന്റെ ഭാരം മാത്രമുള്ള സോളാര്‍ ഇംപള്‍സ്2 കുറഞ്ഞവേഗത്തിലാണ് പറക്കുന്നത്. നാലു ദിവസം വിമാനത്തിന് അഹമ്മദാബാദില്‍ വിശ്രമമാണ്. ഈ സമയത്ത് പൈലറ്റുമാരും സംഘാംഗങ്ങളും സൗരോര്‍ജത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് നഗരത്തില്‍ വിവിധപരിപാടികളില്‍ സംബന്ധിക്കും. അതിനുശേഷം വാരാണസിയിലാണ് അടുത്ത സ്‌റ്റോപ്പ്. ഗംഗാശുദ്ധീകരണത്തിന്റെ സന്ദേശത്തിന് പിന്തുണയുമായി നദിയുടെ മുകളിലൂടെ പറത്തുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട രണ്ട് നഗരങ്ങള്‍ ഈ ചരിത്രയാത്രയ്ക്ക് ആതിഥേയരാകുന്നത് കൗതുകമുണര്‍ത്തിയിരുന്നു. എന്നാല്‍, കാറ്റിന്റെ ആനുകൂല്യമാണ് ഇതിനുകാരണമെന്ന് അഹമ്മദാബാദ് വിമാനത്താവളം ഡയറക്ടര്‍ ആര്‍.കെ. സിങ് പറഞ്ഞു. മധ്യേഷയില്‍ നിന്നുവരുന്ന വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കുള്ള കുറഞ്ഞദൂരം അഹമ്മദാബാദ് വഴിയുമാണ്. തുടര്‍ന്നുള്ള യാത്ര മ്യാന്‍മറിലേക്കായതിനാല്‍ വാരാണസിയിലിറങ്ങുന്നതാണ് പ്രായോഗികം. ഗുജറാത്തിന് മറ്റൊരുബന്ധവും ഈ വിമാനവുമായുണ്ട്. സ്വിസ് പൗരന്‍മാര്‍ നിര്‍മാതാക്കളായ വിമാനത്തിലേക്കുള്ള പോളിമറുകള്‍ ഉണ്ടാക്കിയത് ബറൂച്ചിലെ പനോലിയിലെ ഒരു പ്‌ളാന്റിലാണ്. 17,248 സോളാര്‍ സെല്ലുകള്‍ പാകിയ 72 മീറ്റര്‍ നീളമുള്ള വലിയ ചിറകുകള്‍ വിരിച്ച് സോളാര്‍ ഇംപള്‍സ് അഹമ്മദാബാദില്‍ പറന്നിറങ്ങിയപ്പോള്‍ കരഘോഷങ്ങള്‍ ഉയര്‍ന്നു. 

വനിതാദിനത്തില്‍ കോക്പിറ്റില്‍ വനിതാ പൈലറ്റുമാര്‍മാത്രം


വനിതാദിനത്തില്‍ കോക്പിറ്റില്‍ വനിതാ പൈലറ്റുമാര്‍മാത്രം



കരിപ്പൂര്‍: ലോകവനിതാദിനത്തോടനുബന്ധിച്ച് കരിപ്പൂരില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനംനിയന്ത്രിച്ചത് വനിതാപൈലറ്റുമാര്‍. മറ്റുജീവനക്കാരായും വനിതകള്‍മാത്രം.

ഞായറാഴ്ചരാത്രി 7.45ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വനിതകള്‍ നിയന്ത്രിച്ചത്. വിമാനത്തിന്റെ പൈലറ്റായി ജി.കെ. സിന്ധു, കോ. പൈലറ്റ് പൂനം സോപ്‌കെ എന്നിവര്‍ക്കുപുറമെ ക്രുവായി സുബ് പണിക്കര്‍ , അമിത മേനോന്‍, എസ്. നിക്കി, അര്‍പ്പിത കുമാരി എന്നിവരടങ്ങിയ സംഘമാണ് വിമാനം നിയന്ത്രിച്ചത്.

നേരത്തെയും വനിതകള്‍മാത്രമായി വിമാനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ചത്തേത് പ്രത്യേക അനുഭവമാണെന്നും അത് ആസ്വദിക്കുന്നുവെന്നും വൈമാനികര്‍പറഞ്ഞു. വിമാനത്താവളത്തില്‍നല്‍കിയ സ്വീകരണത്തില്‍ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ റസാലിഖാന്‍, കസ്റ്റംസ് അസി. കമ്മിഷണര്‍ സി.പി.എം. അബ്ദുറഷീദ്, സി.ഐ.എസ്.എഫ്. അസി. കമാണ്ടന്റ് അജയ് എന്നിവര്‍ സംബന്ധിച്ചു.

കേക്ക് മുറിച്ചും ബൊക്കനല്‍കിയുമാണ് വനിതാ വൈമാനികരെ സ്വീകരിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോളിലും സെക്യൂരിറ്റിവിഭാഗത്തിലും വനിതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്
വനിതാദിനത്തില്‍ കോക്പിറ്റില്‍ വനിതാ പൈലറ്റുമാര്‍മാത്രം



കരിപ്പൂര്‍: ലോകവനിതാദിനത്തോടനുബന്ധിച്ച് കരിപ്പൂരില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനംനിയന്ത്രിച്ചത് വനിതാപൈലറ്റുമാര്‍. മറ്റുജീവനക്കാരായും വനിതകള്‍മാത്രം.

ഞായറാഴ്ചരാത്രി 7.45ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വനിതകള്‍ നിയന്ത്രിച്ചത്. വിമാനത്തിന്റെ പൈലറ്റായി ജി.കെ. സിന്ധു, കോ. പൈലറ്റ് പൂനം സോപ്‌കെ എന്നിവര്‍ക്കുപുറമെ ക്രുവായി സുബ് പണിക്കര്‍ , അമിത മേനോന്‍, എസ്. നിക്കി, അര്‍പ്പിത കുമാരി എന്നിവരടങ്ങിയ സംഘമാണ് വിമാനം നിയന്ത്രിച്ചത്.

നേരത്തെയും വനിതകള്‍മാത്രമായി വിമാനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ചത്തേത് പ്രത്യേക അനുഭവമാണെന്നും അത് ആസ്വദിക്കുന്നുവെന്നും വൈമാനികര്‍പറഞ്ഞു. വിമാനത്താവളത്തില്‍നല്‍കിയ സ്വീകരണത്തില്‍ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ റസാലിഖാന്‍, കസ്റ്റംസ് അസി. കമ്മിഷണര്‍ സി.പി.എം. അബ്ദുറഷീദ്, സി.ഐ.എസ്.എഫ്. അസി. കമാണ്ടന്റ് അജയ് എന്നിവര്‍ സംബന്ധിച്ചു.

കേക്ക് മുറിച്ചും ബൊക്കനല്‍കിയുമാണ് വനിതാ വൈമാനികരെ സ്വീകരിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോളിലും സെക്യൂരിറ്റിവിഭാഗത്തിലും വനിതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്

3/07/2015

മോദി സര്‍ക്കാരിന്റെ 'സുകന്യ സമൃദ്ധി'യില്‍ അംഗങ്ങളാകാന്‍ വന്‍ തിരക്ക്


മോദി സര്‍ക്കാരിന്റെ 'സുകന്യ സമൃദ്ധി'യില്‍ അംഗങ്ങളാകാന്‍ വന്‍ തിരക്ക്

March 7, 2015

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി സുകന്യ സമൃദ്ധി വമ്പന്‍ ഹിറ്റ്. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമാണ് സുകന്യാ സമൃദ്ധി യോജനയും. പെണ്‍കുട്ടികളുടെ പഠനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടു കൊണ്ടുവന്നതാണിത്. ഒപ്പം സ്ത്രീ ശാക്തീകരണം, സാമ്പത്തിക സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാനും പദ്ധതി ഉപകരിക്കും.
'സുകന്യാ സമൃദ്ധി' ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. 2003 നു ശേഷം ജനിച്ച പെണ്‍കുട്ടികളെ അംഗമാക്കാം. പോസ്റ്റ് ഓഫീസ് വഴിയാണ് അംഗമാകേണ്ടത്.

പെണ്‍കുട്ടിയുടെ പേരില്‍ മാസം 1000 രൂപ 14 വര്‍ഷം നിക്ഷേപിച്ചാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ 6,07,128 രൂപ മടക്കി ലഭിക്കും. 14 വര്‍ഷം കൊണ്ട് നാം നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രം. ലാഭം 4,39,128 രൂപ. പഠന ആവശ്യങ്ങള്‍ക്ക് 18 വയസ്സിന് ശേഷം മൊത്തം തുകയുടെ പകുതി വരെ പിന്‍വലിക്കാം.

പദ്ധതിയെ നികുതിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. 2015 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. 9.1 ശതമാനമാണ് നിക്ഷേപത്തിനുള്ള പലിശ. ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ തെളിവ്, മേല്‍വിലാസത്തെളിവ് എന്നിവ അപേക്ഷയ്ക്ക് ഒപ്പം നല്‍കണം. ഒരു രക്ഷിതാവിന് രണ്ട് അക്കൗണ്ട് വരെ തുറക്കാം. ആയിരം രൂപ കൊണ്ട് അക്കൗണ്ട് തുറക്കാം. ഒരു വര്‍ഷം 1,50,000 രൂപ വരെ നിക്ഷേപിക്കാം. വിവാഹം വരെയാണ് അക്കൗണ്ടിന്റെ കാലാവധി.

പദ്ധതിക്ക് പ്രചാരം ലഭിച്ചതോടെ പെണ്‍കുട്ടികളെ അംഗങ്ങളാക്കാന്‍ രക്ഷിതാക്കളുടെ തിരക്കേറുകയാണ്. പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും ഈ അക്കൗണ്ട് തുറക്കാം.

3/05/2015

ഉല്‍ക്കകള്‍ ഉണ്ടാകുന്നത്


ഉല്‍ക്കാപതനം: ആകാശത്തെ തീക്കളി


ജസ്റ്റിന്‍ ജോസഫ്

 മാതൃഭുമി // 5/3/2015/////
കേരളത്തില്‍ ചില പ്രദേശങ്ങളില്‍ കഴിഞ്ഞയാഴ്ച ഭീതിവിതച്ച അഗ്നിഗോളം ഉല്‍ക്കാപതനമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നമ്മുടെ നാട്ടില്‍ ഉല്‍ക്കാപതനം അത്ര പതിവില്ലാത്ത പ്രതിഭാസമാകയാല്‍ വലിയ ആശങ്കയും കൗതുകവും അഗ്നിഗോളം ഉണര്‍ത്തി. യഥാര്‍ഥത്തില്‍ ഉല്‍ക്കകളും ഉല്‍ക്കാപതനവും ഭൂമിയില്‍ സാധാരണമാണ്. ഉല്‍ക്കകളും ബാഹ്യാകാശധൂളികളും സൂക്ഷ്മഉല്‍ക്കകളും മറ്റുമായി 15000 ടണ്‍ ദ്രവ്യം ഓരോ വര്‍ഷവും ഭൗമാന്തരീക്ഷത്തിലെത്തുന്നു എന്നാണ് കണക്ക്





ഉത്ക്കകള്‍ പലപ്പോഴും കൗതുകത്തെക്കാളേറെ ഭീതിയോടെ നിരീക്ഷിക്കപ്പെട്ടിരുന്ന ആകാശചാരികളാണ്. ഭൂമിയുടെ വിദൂര അന്തരീക്ഷത്തില്‍ കാണപ്പെടുന്ന കൊള്ളിമീനുകളുടെ             ( ( meteor ) ) മിന്നലാട്ടം കണ്ടിരിക്കാന്‍ കൗതുകമുണ്ടെങ്കിലും ഇങ്ങടുത്തെത്തുന്ന തീഗോളങ്ങള്‍                             ( ( fire balls ) ) ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ ഒരുപക്ഷേ, അത് ശരിക്കും തീക്കളിയായെന്നും വരാം.

ആറര കോടി വര്‍ഷംമുമ്പ് ഭൂമിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ദിനോസറുകള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് ശക്തമായ ഉല്‍ക്കാപതനം മൂലമാണെന്നതിനുള്ള തെളിവുകള്‍ അവയുടെ ഫോസിലുകളില്‍ തന്നെയുണ്ട്.

എങ്കിലും ഉല്‍ക്കകള്‍ ദുരന്തങ്ങളുടെയും ദുശ്ശകുനങ്ങളുടെയും അടയാളങ്ങളായി കണക്കാക്കപ്പെട്ടു പോന്നിരുന്ന പുരാതന കാഴ്ചപ്പാടില്‍നിന്ന് പുറത്തുകടക്കാന്‍ ഉല്‍ക്കകളെക്കുറിച്ചുള്ള പഠനവും ശാസ്ത്രത്തിന്റെ വളര്‍ച്ചയും ഏറെ സഹായകമായിട്ടുണ്ട്. ഉല്‍ക്കമഴ പോലുളള പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാനും ആസ്വദിക്കാനും ആളുകളേറുന്നുവെന്നത് അതിന്റെ പ്രതിഫലനമാണ്.

എന്താണ് ഉല്‍ക്കകള്‍
 ഭൗമാന്തരീക്ഷം കട്ടിയേറിയതാണ്. അതിലൂടെ അതിവേഗം ഇരമ്പിപ്പായുന്ന വസ്തുവിന് ശക്തമായ ഘര്‍ഷണം നേരിടേണ്ടിവരും. ഭൂമിയുടെ അന്തരീക്ഷവുമായി ഉരസുമ്പോഴുണ്ടാകുന്ന താപം വസ്തുവിനെ വെണ്ണീറാക്കാന്‍ പോന്നത്ര തീവ്രമാണ്.

ബാഹ്യാകാശത്ത് ( ( Outer Space ) ) കൂടി അലഞ്ഞുതിരിയുന്ന ചില ലഘുഗ്രഹശകലങ്ങള്‍, പൊട്ടിച്ചിതറിയ ധൂമകേതുക്കളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ഭൂമിയുടെ ആകര്‍ഷണത്തിലകപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നു. പാറയും ലോഹങ്ങളുമടങ്ങിയ ഈ ദ്രവ്യശകലങ്ങളാണ് ഉല്‍ക്കകള്‍ ( ( Meteoroids ). ). സൗരയൂഥത്തിന്റെ ഉത്ഭവകാലത്തുതന്നെ സൗരകുടുംബത്തിലെ അംഗങ്ങളാണവര്‍.

ഭൂമിയോടടുക്കുന്തോറും അന്തരീക്ഷത്തിന്റെ കട്ടികൂടുന്നതുകൊണ്ടുതന്നെ, ഭൗമോപരിതലത്തിലേക്ക് പാഞ്ഞടുക്കുന്ന ഈ ചെറുകഷണങ്ങള്‍ നേരിടുന്ന ഘര്‍ഷണം വര്‍ധിക്കുന്നു അതികഠിനമായ ഉരസലില്‍ ചുട്ടുപഴുത്ത് അവ ആവിയായിത്തീരുന്നു.

ഇങ്ങനെ ഉല്‍ക്കകള്‍ എരിഞ്ഞൊടുങ്ങുമ്പോഴുണ്ടാകുന്ന തിളക്കമാണ് പ്രകാശമാനമായ രേഖകളായി ആകാശത്ത് തെളിഞ്ഞുകാണുന്നത്. നിമിഷനേരംകൊണ്ട് മിന്നിമറയുന്ന ഈ പ്രകാശരേഖകളെ നാം കൊള്ളിമീനുകള്‍ എന്ന് വിളിക്കുന്നു. ആ കാഴ്ചയ്ക്ക് എന്തുകൊണ്ടും ചേരുന്ന പേര് തന്നെ!

ഉല്‍ക്കകള്‍ ഇപ്രകാരം വേഗത്തില്‍ ചുട്ടുപഴുക്കാന്‍ ഒരു കാരണം കൂടിയുണ്ട്. ധ്രുതഗതിയില്‍ അന്തരീക്ഷത്തിലൂടെ പായുന്ന ഉല്‍ക്കയ്ക്ക് ഉയര്‍ന്ന ഗതികോര്‍ജ്ജം ( ( Kinetic Energy )  ) ആണുള്ളത്. പോകുന്നവഴിയില്‍ തള്ളിയമരുന്ന വായുവിന് വശങ്ങളിലേക്ക് ചിതറാന്‍ പോലും സാവകാശമില്ലാത്തവിധം വേഗത്തിലാണ് ഉല്‍ക്കയുടെ യാത്ര. അതുകൊണ്ടുതന്നെ അതിന്റെ വഴിയിലുള്ള വായൂമര്‍ദ്ദം ഉയരുകയും ചൂടുപിടിക്കുകയും ചെയ്യുന്നു. ഒരു സൈക്കിള്‍ പമ്പുപയോഗിച്ച് വളരെ വേഗം ടയറില്‍ കാറ്റുനിറയ്ക്കുമ്പോള്‍ പമ്പിന്റെ അറ്റം ചൂടുപിടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. അതുപോലെ ഘര്‍ഷണം കൊണ്ടുണ്ടാകുന്ന ചൂടിനൊപ്പം ഇപ്രകാരം ഉണ്ടാകുന്ന മര്‍ദ്ദം (( Atmospheric ram pressure ) ) ഉല്‍ക്കകളുടെ എരിഞ്ഞൊടുങ്ങലിന്റെ വേഗം കൂട്ടുകയും പ്രകാശതീവ്രത വര്‍ധിപ്പിക്കുകയും ചെയ്യും.

ക്ഷുദ്രഗ്രഹങ്ങളെ ( asteroids ) ) അപേക്ഷിച്ച് ചെറിയ ദ്രവ്യശകലങ്ങളാണ് ഉല്‍ക്കകള്‍. ലക്ഷക്കണക്കിന് ഉല്‍ക്കകള്‍ ദിവസവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നുണ്ട്. പക്ഷേ അവയെയെല്ലാം നമുക്ക് കാണാന്‍ കഴിയുന്നില്ല. ഏകദേശം 80 മുതല്‍ 120 കിലോമീറ്റര്‍ ഉയരത്തിലാണ് ഉല്‍ക്കകള്‍ ദൃശ്യമാകുന്നത്. ഏറിയ പങ്കും ഈ ഉയരത്തിലെത്തുന്നതിനുമുമ്പ് തന്നെ എരിഞ്ഞമര്‍ന്നിട്ടുണ്ടാകും.

എന്നാല്‍ വലുപ്പമേറിയ ചില ഉല്‍ക്കകള്‍ അന്തരീക്ഷത്തില്‍ കത്തിത്തീരാതെ ഭൂമിയില്‍ പതിക്കുന്നു. ഇവയെയാണ് ഉല്‍ക്കാശിലകള്‍ എന്നു വിളിക്കുന്നത്. നന്നെ ചെറിയ ഉല്‍ക്കകളെ സൂക്ഷ്മ ഉല്‍ക്കകള്‍( micrometeoroids )) എന്നാണ് വിളിക്കുന്നത്.

ഉല്‍ക്കകളും ബാഹ്യാകാശധൂളികളും സൂക്ഷ്മഉല്‍ക്കകളും മറ്റുമായി 15000 ടണ്‍ ദ്രവ്യം ഓരോ വര്‍ഷവും ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നുണ്ട്.

അഗ്നിഗോളം( fireball )
സാധാരണ കാണുന്നതിലും തിളക്കമേറിയ ഉല്‍ക്കകളാണ് അഗ്നിഗോളങ്ങള്‍. കൂടുതല്‍ പ്രകാശമാനമായ അഗ്നിഗോളങ്ങള്‍ ബൊളൈഡുകള്‍ ( ആസവയപഫ ) എന്നറിയപ്പെടുന്നു.




ഒരു ബൊളൈഡ് പതിക്കുന്നതിന്റെ ദൃശ്യം


അഗ്നിഗോളങ്ങളും ബൊളൈഡുകളും പൊതുവില്‍ ഒന്നുതന്നെയായിട്ടാണ് വിവക്ഷിക്കപ്പെടുന്നതെങ്കിലും, മൈനസ് നാലോ അതിലധികമോ കാന്തിമാനമുള്ളവയെയാണ് അഗ്നിഗോളങ്ങളായി കരുതുക. ബൊളൈഡുകളാവട്ടെ മൈനസ് 14 നും അതിന് മുകളിലും കാന്തിമാനമുള്ള അഗ്നിഗോളങ്ങളാണ്.

കഴിഞ്ഞായാഴ്ച കേരളത്തില്‍ കണ്ടത് ഒരു ബൊളൈഡായിരുന്നെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മൈനസ് 17 ലും അധികം പ്രകാശപൂരിതമായ ഉല്‍ക്കകള്‍ സൂപ്പര്‍ ബൊളൈഡുകളായും അറിയപ്പെടുന്നു.

വലിയ ഉല്‍ക്കകളോ ബൊളൈഡുകളോ കത്തുമ്പോള്‍ ദൃശ്യമാകുന്ന പ്രകാശം ഉല്‍ക്കയുടെ ലോഹക്കൂട്ടും അത് സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ചുടുവായുവിലൂടെ തന്മാത്രകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് മഞ്ഞനിറത്തില്‍ കത്തുന്ന ഒരു ഉല്‍ക്കയുടെ പ്രധാനഘടകം ഇരുമ്പാണെന്ന് മനസ്സിലാക്കാം.

ഉല്‍ക്കാപതനത്തിന്റെ ആഘാതം

 ഭൂമിയിലേക്ക് പതിക്കുന്ന ഒട്ടുമിക്ക ഉല്‍ക്കകളെയും നമ്മുടെ അന്തരീക്ഷകവചം തന്നെ പ്രതിരോധിക്കുന്നതായി നാം കണ്ടു. ഭൗമോപരിതലത്തിന്റെ ഭൂരിഭാഗം സമുദ്രവും മരുഭൂമിയുമൊക്കെയായതുകൊണ്ട് ഉല്‍ക്കാപതനം പലപ്പോഴും മനുഷ്യനെ ബാധിക്കാറില്ല.

എന്നാല്‍, ഉയര്‍ന്ന പിണ്ഡമുള്ള ഉല്‍ക്കകള്‍ക്കു മുമ്പില്‍ അന്തരീക്ഷം നല്‍കുന്ന പ്രതിരോധം മതിയാവണമെന്നില്ല. അതുകൊണ്ടുതന്നെ ഉല്‍ക്കാപതനത്തിന്റെ ആഘാതം ചിലപ്പോഴെങ്കിലും അതിഭയാനകമായ ചിത്രവും സൃഷ്ടിച്ചിട്ടുണ്ട്.

ഉല്‍ക്കകള്‍ ഉഗ്രശേഷിയോടെ ഭൗമോപരിതലത്തെ ഉഴുതുമറിച്ചതിന്റെ അവശേഷിപ്പുകള്‍ ഭൂമിയുടെ പല ഭാഗങ്ങളിലായി ഇന്നും കാണാം. അത്തരത്തില്‍ രൂപപ്പെട്ട ഏറ്റവും വലിയ ഉല്‍ക്കാഗര്‍ത്തങ്ങളാണ് അമേരിക്കയിലെ അരിസോണയിലുള്ള ഉല്‍ക്കാഗര്‍ത്തം. ബാരിങര്‍ ഗര്‍ത്തം എന്നറിയപ്പെടുന്ന ഈ കിടങ്ങിന് 1.186 കിലോമീറ്റര്‍ വ്യാസവും 170 മീറ്റര്‍ ആഴവുമുണ്ട്.



അരിസോണയിലുള്ള ഉല്‍ക്കാഗര്‍ത്തം

അരിസോണയിലുള്ള ഉല്‍ക്കാഗര്‍ത്തം


ഈ ഉല്‍ക്കാഗര്‍ത്തം രൂപപ്പെട്ടിട്ട് ഏകദേശം 50,000 വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭീമന്‍ ഉല്‍ക്കാപതനങ്ങള്‍ ഭൂമികുലുക്കത്തിനും കടലില്‍ പതിക്കുന്നവ സുനാമിക്കും കാരണമായേക്കാം.

ചന്ദ്രനിലും, ഗ്രഹങ്ങളായ ബുധന്‍, ശുക്രന്‍, ചൊവ്വ തുടങ്ങിയവയിലും ഉല്‍ക്കാപതനമുണ്ടാകാറുണ്ട്. ഇവയുടെ ഉപരിതലഘടന രൂപപ്പെടുത്തുന്നതില്‍ ഭൂമിയിലേതെന്നപോലെ തന്നെ ഉല്‍ക്കാപതനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഉല്‍ക്കയുടെ പ്രഹരം ഏറ്റവുമധികം ഏല്‍ക്കേണ്ടിവരുന്ന ഗ്രഹമാണ് ബുധന്‍. ബുധന് അന്തരീക്ഷമില്ലാത്തതാണിതിന് കാരണം.

ഉല്‍ക്കാശിലകള്‍( meteorites )
ഭൂമിയിലെത്തുന്ന ഉല്‍ക്കാവശിഷ്ടങ്ങളാണ് ഉല്‍ക്കാശിലകള്‍. ഉല്‍ക്കാശിലകളെ മൂന്ന് വിഭാഗമായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഇരുമ്പും നിക്കലും തീരെയടങ്ങാത്ത പാറക്കഷണങ്ങലാണ് ഉല്‍ക്കാശിലകളില്‍ സര്‍വ്വസാധാരണമായത്. 93 ശതമാനം ഉല്‍ക്കകളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.

ഇരുമ്പിനോടൊപ്പം 5 മുതല്‍ 10 ശതമാനം വരെ നിക്കലും ചേര്‍ന്നവയാണ് രണ്ടാമത്തെ ഇനം. ലഭ്യമായിട്ടുള്ള ഉല്‍ക്കാശിലകളില്‍ 5 ശതമാനത്തോളം ശിലകളും ഇത്തരത്തിലുള്ളവയാണ്. മൂന്നാമത്തെ വിഭാഗം നിക്കല്‍, ഇരുമ്പ് കൂട്ടിനൊപ്പം പാറയും ചേര്‍ന്നവയാണ്. ഇത്തരം ഉല്‍ക്കാശിലകള്‍ വളരെ ദുര്‍ലഭമാണ്.

അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ക്കിടയിലായി ആയിരക്കണക്കിന് ഉല്‍ക്കാശിലകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹിമപാളികളുടെ അടിയിലകപ്പെട്ടിരിക്കുന്നതുകൊണ്ട് കാര്യമായ രാസമാറ്റങ്ങളൊന്നും സംഭവിക്കാതെ അവ കാലങ്ങളോളം കിടന്നുവെന്നത് ശാസ്ത്രലോകത്തിന് നേട്ടമായി.



ഉല്‍ക്കശില 



1984 ല്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെടുത്ത ഒരു ഉല്‍ക്കയില്‍ നടത്തിയ പഠനങ്ങളില്‍ അതിന്റെ ഉത്ഭവം ചൊവ്വയിലാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ഉല്‍ക്കാശിലകളിലെ ചില അടയാളങ്ങള്‍ മൈക്രോഫോസിലുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതായും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ചന്ദ്രനില്‍ നിന്നുള്ള ചില സാമ്പിളുകളുടെ അതേ രാസഘടനയുള്ള ചെറിയ ഉല്‍ക്കാശിലകളും അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെത്തുകയുണ്ടായി.

ഉല്‍ക്കാശിലകളുടെ പഠനം എന്തിന് ?
ഉല്‍ക്കാശിലകളെക്കുറിച്ചുള്ള പഠനമാണ് മീറ്റിയറിട്ടിക്‌സ് ( ( Meteoritics ). ). ചന്ദ്രനില്‍ നിന്ന് ആദ്യസാമ്പിളുകള്‍ ലഭിക്കുന്നതിനുമുമ്പ് ഭൗമേതരവസ്തുക്കളുടെ ഏക സ്രോതസ്സ് ഉല്‍ക്കാശിലകളായിരുന്നു.

സൗരയൂഥത്തിന്റെ ഉല്‍പത്തിക്ക് മുമ്പ് തന്നെയുള്ള നക്ഷത്രധൂളികള്‍ ചില ഉല്‍ക്കാശിലകള്‍ ഉല്‍ക്കൊള്ളുന്നുണ്ട്. ഇത് നക്ഷത്രങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വിപുലമാക്കും. സൗരയൂഥത്തിന്റെ പ്രായവും അതിന്റെ പൊതുരാസഘടനയും തിരിച്ചറിയാനിത് സഹായിക്കും. വിവിധതരത്തിലുള്ള ഉല്‍ക്കാശിലകളുടെ പഠനം സൗരയൂഥത്തിന്റെ ഉല്‍പ്പത്തിയിലേക്കും പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കും പുതിയജാലകങ്ങള്‍ തുറക്കും.

ജീവന്റെ ആദ്യകണങ്ങള്‍ ഭൂമിയിലേക്ക് എത്തിച്ചത് ഉല്‍ക്കകളാകാം എന്ന നിഗമനം പ്രബലമാണ്. അതുകൊണ്ടുതന്നെ ജീവന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ഉല്‍ക്കകളെക്കുറിച്ചുള്ള പഠനം മാറ്റിനിര്‍ത്താനാവുന്നതല്ല.

ബാഹ്യാകാശത്തേക്കയച്ച ഒരു സ്‌പേസ് ക്യാപ്‌സൂളിനെ തിരിച്ച് ഭൂമിയിലേക്കെത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പ്രാഥമിക ധാരണ നല്‍കുന്നതാണ് ഉല്‍ക്കാനിരീക്ഷണവും പഠനവും. ഭൗമാന്തരീക്ഷത്തിന്റെ ഘര്‍ഷണാധിക്യം തിരിച്ചറിയാന്‍ ഉല്‍ക്കകളുടെ പഠനം സഹായകമാകും.

ഉല്‍ക്കാശിലകള്‍ അഗ്നിപര്‍വ്വതങ്ങളില്‍ നിന്നുണ്ടാകുന്ന ശിലകളാണെന്ന് പരക്കെ വിശ്വസിച്ചു പോന്നിരുന്ന ഒരുകാലത്ത് അവയെക്കുറിച്ച് സൂക്ഷ്മപഠനം നടത്തുകയും അവയുടെ ഭൗമേതര ഉല്‍പ്പത്തി ആദ്യമായി ലോകത്തിന് വെൡപ്പെടുത്തുകയും ചെയ്ത ഏണസ്റ്റ് ക്ലാഡ്‌നി എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് മീറ്റിയറിട്ടിക്‌സിന്റെ പിതാവായി അറിയപ്പെടുന്നത്. 1797 ലാണ് അദ്ദേഹം തന്റെ പഠനം പ്രസിദ്ധീകരിച്ചത്.

1803 ല്‍ ഫ്രാന്‍സിലെ ലേഗിള്‍ എന്ന സ്ഥലത്ത് പതിച്ച ഉല്‍ക്കാശിലയെ പഠിച്ച് അതിന്റെ ഭൗമേതര ഉല്‍പ്പത്തി സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞനായ ഴാങ് ബാപ്റ്റിസ്റ്റ് ബയോട്ടും മുന്നോട്ടുവന്നു.

ഉല്‍ക്കമഴ ( ( meteor shower )  )
മേഘാവൃതമല്ലാത്ത ഒരു സാധാരണരാത്രിയില്‍ മാനത്തേക്ക് ഏറെ നേരം നോക്കിയിരുന്നാല്‍ ചുരുക്കം ചില ഉല്‍ക്കകളെ കാണാനായേക്കും. എന്നാല്‍ ഓരോ വര്‍ഷവും ചിലയവസരങ്ങളില്‍ ചില പ്രത്യേക ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഉല്‍ക്കവര്‍ഷിക്കപ്പെടുന്നത് കാണാം.

സൂര്യന് സമീപത്തു കൂടികടന്നുപോകുന്ന വാല്‍നക്ഷത്രങ്ങള്‍ പുറന്തള്ളുന്ന പദാര്‍ത്ഥങ്ങളാണ് ഇത്തരം ഉല്‍ക്കാപതനത്തിന് കാരണമാകുന്നത്. വാല്‍ നക്ഷത്രത്തിന്റെ ഭ്രമണപഥത്തിന്റെ ദിശയില്‍ ഭൂമി കടന്നുപോകുന്ന അവസരത്തില്‍ കേന്ദ്രീകൃതമായ ഉല്‍ക്കാപതനം ഉണ്ടാകുന്നു. തുടര്‍ച്ചയായ പതനമെന്ന നിലയിലാണ് അവയെ ഉല്‍ക്കമഴയെന്ന് വിശേഷിപ്പിക്കുന്നത്.


ഉല്‍ക്കമഴ


ഉല്‍ക്കമഴ


ലിയോനിഡ് എന്നറിയപ്പെടുന്ന ഉല്‍ക്കമഴ വളരെ ശ്രദ്ധേയമായ ഒന്നാണ്. ചിങ്ങരാശിയുടെ
 ( Leo Constallation ) ഭാഗത്തുനിന്നാണ് ഉല്‍ക്കകള്‍ പ്രത്യക്ഷമാവുക. ലിയോനിഡ് എന്നറിയപ്പെടുന്നതിതുകൊണ്ടാണ്. ടെമ്പല്‍ടേര്‍ട്ടില്‍ (Tempel-Turtle ) എന്ന വാല്‍നക്ഷത്രം പുറന്തള്ളുന്ന പദാര്‍ത്ഥങ്ങളാണ് ഈ ഉല്‍ക്കമഴയ്ക്ക് കാരണമാകുന്നത്. നവംബര്‍ പകുതിയോടെയാണ് ഇത് ദൃശ്യമാവുക.

ഡിസംബറിലെ ജെമിനിഡ്‌സ് (മിഥുനരാശി), ഒക്ടോബര്‍ മാസത്തില്‍ ദൃശ്യമാകുന്ന ഓറിയനിഡ്‌സ് (വേട്ടക്കാരന്‍ രാശി) തുടങ്ങിയവ അതാത് നക്ഷത്രഗണങ്ങള്‍ക്ക് സമീപം വീക്ഷിക്കാവുന്ന ഉല്‍ക്കാവര്‍ഷങ്ങളാണ്.

വലേറി ജാമിസണും ലിസ്ഏല്‍സും എഡിറ്റ് ചെയ്ത് ന്യൂസയന്റിസ്റ്റ് പുറത്തിറക്കിയ 'മരിക്കും മുമ്പ് ചെയ്യേണ്ട നൂറ് കാര്യങ്ങള്‍' ( ''100 Things to do Before You Die' ) എന്ന ചെറിയ പുസ്തകത്തില്‍, മരിക്കുന്നതിന് മുമ്പ് ചെയ്തിരിക്കേണ്ട ഒന്നാണ് ഒരു 'ഉല്‍ക്കശില കണ്ടെത്തുക'യെന്നതും എന്ന് പറയുന്നു. ( matrubumiyil ninnu katteduthathu )5/3/20015

3/04/2015

ഇത് ശരിയോ ...................?????????


മനോരമ 04/03/15////
തന്റെ അനുവാദമില്ലാതെ തന്റെ ഗാനങ്ങള്‍ ആര്‍ക്കും എവിടെയും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സംഗീതജ്ഞന്‍ ഇളയരാജ. അത്തരത്തില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് ഇളയരാജ മാധ്യമസമ്മേളനം നടത്തി. തന്റെ സൃഷ്ടികള്‍ സിഡികളിലോ മൊബൈലുകളില്‍ ഡൌണ്‍ലോഡ് ചെയ്യാനോ കരോക്കെ ട്രാക്കുകള്‍ ഉണ്ടാക്കാനോ ഉപയോഗിക്കണമെങ്കില്‍ തന്റെ അനുവാദം വാങ്ങണമെന്ന് കാണിച്ച് മദ്രാസ് കോടതിയില്‍ നിന്നും 5 ഓഡിയോ കമ്പനികള്‍ക്കെതിരെ ഇളയരാജ അനുകൂല വിധി സമ്പാദിച്ചിരുന്നു.

തന്റെ സംഗീതം അധികാരപൂര്‍വകമായി മൊബൈല്‍ യൂ ട്യൂബ് വിഡിയോ തുടങ്ങിയവയില്‍ ഉപയോഗിക്കാന്‍ പാടില്ല. സ്ട്രീമിങ് ഓഡിയോ വിഡിയോ പരസ്യങ്ങളിലും എഫ്എം ടിവി പൊതുസ്ഥലങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും ഉപയോഗിക്കാന്‍ പാടില്ല -ഇളയരാജ വ്യക്തമാക്കുന്നു. വിവിധ ഭാഷകളിലായി അയ്യായിരത്തോളം ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഇളയരാജയുടെ നിലപാട് തമിഴ് സിനിമാ രംഗത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

നാളെ നേരം പുലര്‍ന്നാല്‍ സ്ത്രീകളുടെ മഹാദിനം!


ഒരുക്കമായി; നാളെ നേരം പുലര്‍ന്നാല്‍  സ്ത്രീകളുടെ മഹാദിനം!
സ്വന്തം ലേഖകന്‍
manorama  4/3/2015

തിരുവനന്തപുരം. സുരക്ഷയ്ക്കായി 2399 പൊലീസുകാര്‍, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ 250 ഫയര്‍ഫോഴ്സ് ജീവനക്കാര്‍, ശുചീകരണത്തിനു 2484 തൊഴിലാളികള്‍. ഇന്നും നാളെയും വിവിധ ഡിപ്പോകളില്‍ നിന്നു കെഎസ്ആര്‍ടിസി വക പ്രത്യേക ബസ് സര്‍വീസുകള്‍. ഇവയ്ക്കെല്ലാം പുറമെ പൊങ്കാലയ്ക്കെത്തുന്നവര്‍ക്കു ദാഹജലവും ഭക്ഷണവും ക്രമീകരിച്ചു ആയിരക്കണക്കിനു സന്നദ്ധ പ്രവര്‍ത്തകര്‍. ഭക്തലക്ഷങ്ങള്‍  കാത്തിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കു വേണ്ട ഒരുക്കങ്ങള്‍ തകൃതി. നാളെ അടുപ്പുവെട്ട് ചടങ്ങ് നടത്തുന്ന മുഹൂര്‍ത്തത്തിനുള്ള  കാത്തിരിപ്പിലാണു നാടാകെ.
Facebook ShareTwitter Share
   1 of 2
Next


അറുനൂറു വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ 2399 പൊലീസുകാരെ പൊങ്കാല സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു. അടുപ്പുകൂട്ടുന്ന സ്ഥലങ്ങളെ പത്തു സോണുകളായി തിരിച്ചാണു സുരക്ഷാക്രമീകരണം.  ഓരോ സോണുകളുടെയും ചുമതല ഓരോ അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കാണ്. ക്ഷേത്രത്തിനുള്‍വശം പൂര്‍ണമായി നിരീക്ഷണ ക്യാമറാവലയത്തിലാണ്. 40 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 350 എസ്ഐ, എഎസ്ഐമാരും ചുമതലയിലുണ്ടാകും. എസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍. വിവിധ സ്ഥലങ്ങളില്‍ നിന്നു പൊങ്കാലക്കാര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ ഏതൊക്കെ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നതു സംബന്ധിച്ച നിര്‍ദേശം സിറ്റി പൊലീസ് നല്‍കി.

പൊങ്കാലയ്ക്കു തലേദിവസം മുതല്‍ വിവിധ ഡിപ്പോകളില്‍
നിന്ന് ആറ്റുകാലിലേക്കു പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. തമ്പാനൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങള്‍ വരെയായിരിക്കും ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസ്. ഇവിടങ്ങളില്‍ നിന്ന് ആറ്റുകാലിലേക്കു ഷട്ടില്‍ സര്‍വീസ് ഏര്‍പ്പാടാക്കി. തലേദിവസം മുതല്‍ ആറ്റുകാല്‍ സ്പെഷല്‍ സര്‍വീസുകളും ഏര്‍പ്പാടാക്കി. പൊങ്കാല സമര്‍പ്പണത്തിനു ശേഷം മടങ്ങുന്നവര്‍ക്കുള്ള സര്‍വീസുകള്‍ കരമന, ബേക്കറി ജംക്ഷന്‍, കമലേശ്വരം, ചാക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായിരിക്കും ആരംഭിക്കുക.
Facebook ShareTwitter Share
¦xáµÞW çfdÄJßW æÉÞCÞÜ ÈßçÕÆcÎVMßAÞX §KæÜJæK ¥¿áMáµâGß µÞÕÜßøßAáK ͵íÄV. ¦xáµÞW çfdÄ ææÎÄÞÈßÏßW ÈßKᢠ§KæÜ ææÕµáçKø¢.
   2 of 2
Previous

ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ പത്തു ദിവസത്തേക്കു താല്‍ക്കാലിക സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാലു ലക്ഷത്തോളം ലീറ്റര്‍ വെള്ളം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. തമ്പാനൂര്‍, അട്ടക്കുളങ്ങര എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

പൊങ്കാല നിവേദ്യത്തിനു ശേഷം നഗര ശുചീകരണത്തിനായി 2484 തൊഴിലാളികളെ ഏര്‍പ്പാടിക്കിയതായി കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്. പുഷ്പലത അറിയിച്ചു. 720 സ്ഥിരം തൊഴിലാളികളും ബാക്കിയുള്ളവര്‍ പൊങ്കാലയോടനുബന്ധിച്ചു താല്‍ക്കാലികമായി നിയോഗിക്കപ്പെട്ടവരുമാണ്. വെള്ളം എത്തിക്കുന്നതിന് 20 ടാങ്കര്‍ ലോറികളും മാലിന്യം നീക്കംചെയ്യുന്നതിന് 55 വാഹനങ്ങളും സജ്ജീകരിച്ചു. മാലിന്യം കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യുന്നതിനു മൂന്നു സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 13 സര്‍ക്കിളുകളായി തിരിച്ചാണു ശുചീകരണം നടത്തുക.

ഹെല്‍ത്ത് ഓഫിസറുടെ മേല്‍നോട്ടത്തില്‍ രണ്ടു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പുറത്തെഴുന്നള്ളത്തിനു മുന്നോടിയായി ആറ്റുകാല്‍, മണക്കാട് വാര്‍ഡുകളുടെ ശുചീകരണമാകും ആദ്യം നടത്തുക. പൊടി പാറാതിരിക്കാനായി  റോഡുകള്‍ കഴുകുമെന്നും പുഷ്പലത അറിയിച്ചു.

ഇവയ്ക്കൊക്കെ പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പൊങ്കാല സമര്‍പ്പണത്തിനായി എത്തുന്നവവര്‍ക്കു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. നഗരത്തിലെമ്പാടുമുള്ള ക്ളബ്ബുകളും സന്നദ്ധ സംഘടനകളും പൊങ്കാലയ്ക്കെത്തുന്നവര്‍ക്കു കുടിവെള്ളവും ഭക്ഷണവും സൌജന്യമായി നല്‍കുന്നുണ്ട്. തലേദിവസം എത്തുന്നവര്‍ക്കു രാത്രിയിലെ വിരസത ഒഴിവിക്കാനായി കവലകള്‍ തോറും ഗാനമേളകള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികളും നടത്തുന്നുണ്ട്. പൊങ്കാലപ്രേക്ഷകരെ ലക്ഷ്യമിട്ടു നഗരത്തിലെ ചില തിയറ്ററുകളില്‍ പ്രത്യേക ഷോയും നടത്തും.

വെളിച്ചെണ്ണ തേങ്ങാ ഡീസൽ 40 രൂപയ്ക്ക്!


വെളിച്ചെണ്ണ തേങ്ങാ ഡീസൽ 40 രൂപയ്ക്ക്!
ടി.കെ.സുനിൽകുമാർ
 കൌമുദി /4/3/2015/

കൊച്ചി: വെളിച്ചെണ്ണയിൽ നിന്നുണ്ടാക്കിയ ഡീസൽ കൊണ്ട് ഒരു ടാറ്റാ എയ്സ് ഗുഡ്‌സ് ഓട്ടോ എറണാകുളത്ത് ഓടാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. പതിനായിരം കിലോമീറ്ററി​ലേറെ പി​ന്നി​ട്ടു. മൈലേജ് 22.5 കിലോമീറ്റര്‍ ‍ . സാദാ ഡീസലിനെക്കാൾ 30 ശതമാനം അധികം. മലിനീകരണം തീരെ കുറവ്. തേങ്ങാ ഡീസൽ ഉപയോഗിക്കാൻ വാഹനങ്ങളിൽ ഒരു മാറ്റവും വരുത്തേണ്ട. ആകെ ചെയ്യേണ്ടത് ഈ ഡീസൽ കൊണ്ട് എൻജിന് ഒരു ക്ളീനിംഗ്.
ജൈവ ഇന്ധനം എന്ന സങ്കല്പത്തിന് പുതിയ ഭാഷ്യം രചിക്കുകയാണ് കളമശേരിയിലെ സ്വകാര്യ സ്ഥാപനമായ എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജി ഡയറക്ടർ ഡോ. സി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം. ലിറ്ററിന് 40 രൂപയ്ക്ക് വില്ക്കാനാവുമെന്നാണ് ഉത്പാദകർ അവകാശപ്പെടുന്നത്.

2012 മുതലുള്ള ഗവേഷണ ഫലമാണ് തേങ്ങാ ഡീസൽ. പുതിയ ഇന്ധനത്തെക്കുറിച്ച് മനസിലാക്കിയ കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഒഫ് സയന്റിഫിക് ആൻഡ് ഇൻ‌ഡസ്ട്രിയൽ റിസർച്ച് (ഡി.എസ്.ഐ.ആർ) പദ്ധതി പ്രായോഗിക തലത്തിലെത്തിക്കാനുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. പരീക്ഷണ പ്ളാന്റ് നിർമിക്കാനുള്ള ഗ്രാന്റാണ് ഡി.എസ്.ഐ.ആറിന്റെ വാഗ്ദാനം. ഒന്നരക്കോടിയോളം രൂപ പ്ളാന്റിന് ചെലവ് വരും.
120 രൂപ വിലയുള്ള വെളിച്ചെണ്ണയിൽ നിന്ന് ആദായകരമായി എങ്ങനെ ഡീസലുണ്ടാക്കുമെന്ന ചോദ്യത്തിന് ബയോടെക്നോളജി ശാസ്ത്രജ്ഞനായ ഡോ. മോഹൻകുമാറിന്റെ മറുപടി ഇങ്ങനെ:
'പതിനായിരം തേങ്ങയിൽ നിന്ന് ശരാശരി 850 കിലോ വെളിച്ചെണ്ണ കിട്ടും. ഇതിൽ നിന്ന് രണ്ട് മണിക്കൂർ കൊണ്ട് രാസപ്രക്രിയയിലൂടെ 760 ലിറ്റർ ഡീസൽ ഉണ്ടാക്കാം. ഉപോത്പന്നമായി 85 ലിറ്റർ ഗ്ളിസറോൾ. ഇതിന് ലിറ്ററിന് 500 രൂപ വിലയുണ്ട്.
പതിനായിരം തേങ്ങയിലെ 1250 ലിറ്റർ തേങ്ങാവെള്ളം വീണ്ടും കരി​ക്കിൻ വെള്ളമാക്കാനുള്ള ജൈവവി​ദ്യയും റെഡി. 200 എം.എൽ കുപ്പിയിലാക്കിയ കരിക്കിൻ വെള്ളം 20 രൂപയ്ക്ക് വിൽക്കാം. അതായത് ലിറ്ററിന് 100 രൂപ. ഇത് പരീക്ഷണാടിസ്ഥാനത്തിൽ വിൽക്കുന്നുണ്ട്. ഉത്പാദനത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല."

തേങ്ങാ ഡീസലിന്റെ
ഉത്പാദനക്കണക്ക്
(10,000 തേങ്ങയിൽ നിന്ന്)
  760 ലിറ്റർ ഡീസൽ (40 രൂപ) : 30,400 രൂപ
  85 ലിറ്റർ ഗ്ളിസറോൾ (500 രൂപ) : 42,500 രൂപ
  1250 ലിറ്റർ കരിക്കിൻ വെള്ളം (100 രൂപ) : 1,25,000 രൂപ
  400 കിലോ പിണ്ണാക്ക് (20 രൂപ) : 8000 രൂപ
  1250 കിലോ ചിരട്ട (5 രൂപ ) : 6,250 രൂപ
  5000 കിലോ തൊണ്ട് (50 പൈസ ) : 2,500 രൂപ
ആകെ : 2,14,650 രൂപ

ജെട്രോഫയെക്കാൾ വിലക്കുറവ്
ഇന്ത്യയിൽ ഇപ്പോൾ കടലാവണക്കിൻ കുരുവിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജെട്രോഫ ജൈവ ഡീസലാണ് പ്രചാരത്തിലുള്ളത്. വില ലിറ്ററിന് 60 രൂപ. ഇന്ത്യൻ റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ ചില റൂട്ടുകളിൽ  ഡീസലിനൊപ്പം ഇത് പത്ത് ശതമാനം ഉപയോഗിക്കുന്നുണ്ട്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1