3/27/2015

മോദി മാംഗോ'യുമായി മാമ്പഴ കര്‍ഷകന്‍


മോദി മാംഗോ'യുമായി മാമ്പഴ കര്‍ഷകന്‍
 മനോരമ , മാത്രുഭുമി , കൌമുദി 27.3.2015
ലക്നൌ . മാമ്പഴപ്പുതുരുചിക്ക് മോദിയുടെ പേരിട്ട് ഹാജി കലീമുല്ല. മാന്തോപ്പില്‍ വിളഞ്ഞുപഴുത്ത പുതിയ മാമ്പഴ ഇനത്തിനാണ് പത്മശ്രീ നേടിയ ഇൌ മാമ്പഴക്കര്‍ഷകന്‍ പ്രധാനമന്ത്രിയുടെ പേരിട്ടത്. താന്‍ വികസിപ്പിച്ചെടുത്ത മാമ്പഴ ഇനങ്ങള്‍ക്ക് ഐശ്വര്യ റായിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും പേരു നല്‍കി നേരത്തെ വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ള കലീമുല്ല, ഇത്തവണ നരേന്ദ്ര മോദിയെ ആദരിച്ചതിനു കാരണം ലളിതം - മോദിയോടുള്ള പെരുത്തിഷ്ടം.

സാര്‍ക്ക് അംഗരാഷ്ട്രത്തലവന്മാരെയെല്ലാം സത്യപ്രതിജ്ഞാച്ചടങ്ങിനു വിളിച്ചപ്പോള്‍ മുതല്‍ താന്‍ മോദിയെ ഇഷ്ടപ്പെട്ടുതുടങ്ങിയെന്ന് കലീമുല്ല പറയുന്നു. മാവില്‍നിന്ന് ആദ്യം പറിച്ചെടുത്ത 'മോദി മാംഗോകള്‍ മോദിക്ക് അയച്ചുകൊടുക്കാനും ആഗ്രഹമുണ്ട്.

കൊല്‍ക്കത്ത, ലക്നൌ മാമ്പഴ ഇനങ്ങളുടെ സങ്കരമാണ് മോദി മാംഗോ. പ്രധാനമന്ത്രിയുടെ ഗുജറാത്തിലെ വീട്ടില്‍ നടാനായി ഇതിന്റെ കുറച്ചു തൈകളും കലീമുല്ല തയാറാക്കിവച്ചിട്ടുണ്ട്. കടുംചുവപ്പു നിറത്തില്‍ നേരിയ വരകളുള്ള മാമ്പഴം കാണാന്‍തന്നെ സുന്ദരം.  ലക്നൌവിനു സമീപം മലിഹാബാദിലാണ് കലീമുല്ലയുടെ പ്രശസ്തമായ മാന്തോപ്പ്. മുന്നൂറു വ്യത്യസ്ത ഇനങ്ങളിലുള്ള മാങ്ങകളുണ്ടാകുന്ന ഒരു മാവുണ്ടിവിടെ. പുതിയ മാമ്പഴ ഇനങ്ങള്‍ വികസിപ്പിക്കുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1