ഒറ്റ മിനിറ്റില്‍ ഒരു ഫുള്‍ തീര്‍ത്തു; യുവാവ് മരിച്ചു
സ്വന്തം ലേഖകന്‍
മനോരമ
Story Dated: Wednesday, March 18, 2015 9:25 hrs IST
യുവാക്കള്‍ മദ്യപാന പാര്‍ട്ടികള്‍ നടത്തുമ്പോള്‍ പരസ്പരം മത്സരിച്ച് കുടിക്കുന്നത് പുതിയ സംഭവമല്ല. എന്നാല്‍ ഈ മത്സരം അതിരുകടക്കുമ്പോള്‍ എന്ത് സംഭവിക്കാമെന്നതിന് സാക്ഷിയാകുകയായിരുന്നു ബ്രസീലിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.
കോളെജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഒറ്റ മിനിറ്റ് കൊണ്ട് 23 ഷോട്ട് അതായത് ഒരു ഫുള്‍ വോഡ്ക അകത്താക്കിയ ഇരുപത്തിമൂന്നുകാരന്‍ ദുരന്തത്തിനിരയായി. വോഡ്ക കുടി മത്സരത്തില്‍ പങ്കെടുത്ത യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു. ഹംബര്‍ടോ മൌെറാ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
മത്സര കുടിയില്‍ പങ്കെടുത്ത മറ്റ് മൂന്ന് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കുടി മത്സരം സംഘടിപ്പിച്ച നാലാം വര്‍ഷ വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ