3/28/2015

ഇന്ത്യയുടെ വന്‍ വിജയം


ഗതിനിർണയ ഉപഗ്രഹമായ ഐ. ആർ. എൻ. എസ്. എസ്. 1 ഡി വിക്ഷേപണം വിജയകരം
കൌമുദി 28/3/2015//

ശ്രീഹരിക്കോട്ട: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൂടുതൽ കൃതതയും സ്വതന്ത്രവുമായ വിവരസാങ്കേതിക, ഗതിനിർണ്ണയ സംവിധാനമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഐ. ആർ. എൻ. എസ്. എസ്. 1 ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന്, പി. എസ്.എൽ.വി എക്സ്എൽ റോക്കറ്റിലാണ് 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം കുതിച്ചുയർന്നത്. ഈ പരമ്പരയിൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന നാലാമത്തെ ഉപഗ്രഹമാണിത്.

ഏഴ് ഉപഗ്രഹങ്ങളും ഭൂമിയിൽ രണ്ട് നിയന്ത്രണ കേന്ദ്രങ്ങളുമുള്ള ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിലെ ആദ്യ ഉപഗ്രഹം 2013 ജൂലൈയിലാണ് വിക്ഷേപിച്ചത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നതാണ് ഐ.ആർ.എൻ.എസ്.എസിന്റെ പൂർണ രൂപം. മൊത്തത്തിൽ 1420 കോടി രൂപ ചിലവ് വരുന്ന പദ്ധതി അടുത്ത വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

1500 കിലോമീറ്റർ പരിധിക്കുള്ളിൽ ഉപയോക്താക്കൾക്ക് കൃത്യമായ സ്ഥലവിവരങ്ങൾ നൽകാൻ ഐ.ആർ.എൻ.എസ്.എസിന് കഴിയും. വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിനും ഡ്രൈവർമാർക്ക് റൂട്ട് വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും മറ്റും ഈ പദ്ധതി സഹായിക്കും. ആദ്യത്തെ മൂന്നെണ്ണം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. മാർച്ച് ഒമ്പതിന് ഉപഗ്രഹം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചിരുന്നുവെങ്കിലും ടെലിമെട്രി ട്രാൻസ്മിറ്റുകളിൽ തകരാറുകൾ കണ്ടതിനെ തുടർന്ന് മാറ്റുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1