3/13/2015

സംസ്ഥാനത്ത് അഞ്ചാംതലമുറ വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉടന്‍


സംസ്ഥാനത്ത് അഞ്ചാംതലമുറ വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉടന്‍


ദിനകരന്‍ കൊമ്പിലാത്ത്‌

ട ട ട+മാതൃഭുമി 12/3/2015////


തുടക്കം കൊച്ചിയിലെ 10 കേന്ദ്രങ്ങളില്‍



കണ്ണൂര്‍:

 ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന വേഗത്തില്‍ ഇന്റര്‍നെറ്റ് വൈഫൈ സൗകര്യം കൂടുതല്‍പേര്‍ക്ക് ലഭ്യമാക്കുന്ന 5ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് ഇന്റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് ഉടന്‍ ബി.എസ്.എന്‍.എല്‍. നടപ്പാക്കും.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ തുടക്കമിട്ട പദ്ധതിയാണ് ഉടന്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. കൊച്ചിയില്‍ ഇതിന് 10 കേന്ദ്രങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും തുടര്‍ന്ന് നടപ്പാക്കും.

അഞ്ചാംതലമുറ െവെഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം വരുന്നതോടെ ഇന്റര്‍െനറ്റ് ഉപയോഗം കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും. വന്‍ നഗരങ്ങള്‍, ഹോട്ടലുകള്‍,ആസ്പത്രികള്‍, വലിയ ഓഫീസുകള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ചുരുങ്ങിയ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. നിലവില്‍ ചില ഓഫീസുകളും ഹോട്ടലുകളും മറ്റും കേന്ദ്രീകരിച്ച് അതത് സ്ഥാപനങ്ങള്‍ െൈവഫെ സൗകര്യം നല്കുന്നുണ്ട്.

വാര്‍ത്തകളും ചിത്രങ്ങളും സിനിമകളും മറ്റും അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും മിഴിവോടെ അയക്കാനും പറ്റും. നിലവിലുള്ള 2 ജി, 3 ജി സംവിധാനത്തേക്കാള്‍ വളരെയേറെ മെച്ചപ്പെട്ട സൗകര്യമാകും അത്.

ടൈപ്പ് 1, 2, 3 തലത്തില്‍ മൂന്നുവിഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുക. ടൈപ്പ് ഒന്നില്‍ ഇന്റര്‍നെറ്റ് കഫെ, ഫുഡ്‌കോര്‍ട്ട്, ഹോട്ടലുകള്‍ തുടങ്ങിയവയിലും ടൈപ്പ് രണ്ടില്‍ മാളുകള്‍, ഐ.ടി. പാര്‍ക്കുകള്‍, ആസ്പത്രികള്‍, റിസോര്‍ട്ടുകള്‍, ബസ്സ്‌റ്റോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ് ഇത് ഏര്‍പ്പെടുത്തുക. ടൈപ്പ് മൂന്നില്‍ വന്‍കിട മാളുകള്‍, എയര്‍പോര്‍ട്ട്, ബീച്ചുകള്‍, തുറമുഖങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളിലാണ് സമ്പൂര്‍ണ െൈവഫെ സംവിധാനം ലഭ്യമാക്കുക.

ഏതു മൊബൈല്‍കമ്പനികളുടെയും സിംകാര്‍ഡ് ഉപയോഗിച്ചുതന്നെ ബി.എസ്.എന്‍.എല്‍. വൈഫൈ സൗകര്യം സ്വീകരിക്കാന്‍ പറ്റും. വൈഫൈ സൗകര്യം വേണ്ടവര്‍ നിശ്ചിതനമ്പറിലേക്ക് എസ്.എം.എസ്. ചെയ്യണം. യൂസര്‍നെയിമും പാസ്വേര്‍ഡും കൊടുത്തശേഷം മൊബൈല്‍ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറും നല്‍കണം.

അമേരിക്കയിലെ ടെലികോം കമ്പനിയായ ക്വാഡ്‌ജെമും ബി.എസ്.എന്‍.എല്ലും ചേര്‍ന്നാണ് 7000 േകാടി ചെലവ് വരുന്ന പദ്ധതി നടപ്പാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1