ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നു
മാതൃഭുമി19/3/2015////
ഇരുപതുവര്‍ഷം പ്രായമുള്ള വെബ്ബ് ബ്രൗസര്‍ 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. കമ്പനി ഈ വര്‍ഷം പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 നൊപ്പം പുതിയ ബ്രൗസറാകും ഉണ്ടാകുക.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിക്ക് പേരിട്ടിട്ടില്ല. 'പ്രോജക്ട് സ്പാര്‍ട്ടാന്‍' ( ഛഴസരഫഋര്‍ ഞഹദഴര്‍ദഷ ) എന്ന കോഡുനാമത്തിലാണ് അത് മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്.
പുതിയ ബ്രൗസറിന്റെ പേര് നിശ്ചയിക്കാനുള്ള ശ്രമം നടക്കുന്നതേയുള്ളൂ. അത് വിന്‍ഡോസ് 10 നൊപ്പം ഉണ്ടാകും കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവി ക്രിസ് കപോസ്സെല്ല അറിയിച്ചു.
1995 ല്‍ രംഗത്തെത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, 1990 കളുടെ അവസാനം 'നെറ്റ്‌സ്‌കേപ് നാവിഗേറ്റര്‍' ( ങഫര്‍റഋദഹഫ ങദല്‍യഭദര്‍സഴ ) ബ്രൗസറിനെ പിന്തള്ളി, വെബ്ബ്ബ്രൗസിങ് രംഗത്ത് ഒന്നാമതെത്തുകയായിരുന്നു. വിന്‍ഡോസ് ഒഎസിനൊപ്പം ഉപയോക്താക്കളുടെ പക്കലെത്തിയ ആ ബ്രൗസറിന് ഒരു ഘട്ടത്തില്‍ 100 കോടി യുസര്‍മാര്‍ വരെയുണ്ടായിരുന്നു.
ഈ വര്‍ഷം രംഗത്തെത്തുന്ന വിന്‍ഡോസ് 10 ല്‍ പുതിയ ബ്രൗസറാകും ഉണ്ടാവുക
എന്നാല്‍, മോസില്ല കമ്പനിയുടെ 'ഫയര്‍ഫോക്‌സ്' ( എയഴഫബസണ്‍ ) ബ്രൗസറും, തുടര്‍ന്ന് ഗൂഗിളിന്റെ 'ക്രോം' ( ഏസസഭവഫ ഇമഴസശഫ ) ബ്രൗസറും രംഗം പിടിച്ചതോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രതാപം അസ്തമിക്കാന്‍ തുടങ്ങി.
വേഗവും സുരക്ഷയും കുറവ്ഇതാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നേരിട്ട പ്രധാന പോരായ്മ. ഈ പോരായ്മകള്‍ നികത്താന്‍ മൈക്രോസോഫ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല.
ഒടുവില്‍ പരാജയം സമ്മതിച്ച് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ തന്നെ വേണ്ട എന്ന് മൈക്രോസോഫ്റ്റ് തീരുമാനിക്കുമ്പോള്‍, ടെക് ചരിത്രത്തിലെ ഒരു ഏട് അവസാനിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ