വനിതാദിനത്തില്‍ കോക്പിറ്റില്‍ വനിതാ പൈലറ്റുമാര്‍മാത്രം
കരിപ്പൂര്‍: ലോകവനിതാദിനത്തോടനുബന്ധിച്ച് കരിപ്പൂരില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനംനിയന്ത്രിച്ചത് വനിതാപൈലറ്റുമാര്‍. മറ്റുജീവനക്കാരായും വനിതകള്‍മാത്രം.
ഞായറാഴ്ചരാത്രി 7.45ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വനിതകള്‍ നിയന്ത്രിച്ചത്. വിമാനത്തിന്റെ പൈലറ്റായി ജി.കെ. സിന്ധു, കോ. പൈലറ്റ് പൂനം സോപ്‌കെ എന്നിവര്‍ക്കുപുറമെ ക്രുവായി സുബ് പണിക്കര്‍ , അമിത മേനോന്‍, എസ്. നിക്കി, അര്‍പ്പിത കുമാരി എന്നിവരടങ്ങിയ സംഘമാണ് വിമാനം നിയന്ത്രിച്ചത്.
നേരത്തെയും വനിതകള്‍മാത്രമായി വിമാനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ചത്തേത് പ്രത്യേക അനുഭവമാണെന്നും അത് ആസ്വദിക്കുന്നുവെന്നും വൈമാനികര്‍പറഞ്ഞു. വിമാനത്താവളത്തില്‍നല്‍കിയ സ്വീകരണത്തില്‍ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ റസാലിഖാന്‍, കസ്റ്റംസ് അസി. കമ്മിഷണര്‍ സി.പി.എം. അബ്ദുറഷീദ്, സി.ഐ.എസ്.എഫ്. അസി. കമാണ്ടന്റ് അജയ് എന്നിവര്‍ സംബന്ധിച്ചു.
കേക്ക് മുറിച്ചും ബൊക്കനല്‍കിയുമാണ് വനിതാ വൈമാനികരെ സ്വീകരിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോളിലും സെക്യൂരിറ്റിവിഭാഗത്തിലും വനിതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ