3/09/2015

അഞ്ചുകോടി ഡോളര്‍ ചെലവില്‍ ഷാര്‍ജയില്‍ മലയാളിയുടെ പോളിമര്‍ ഫാക്ടറി


അഞ്ചുകോടി ഡോളര്‍ ചെലവില്‍ ഷാര്‍ജയില്‍ മലയാളിയുടെ പോളിമര്‍ ഫാക്ടറി


മാതൃഭൂമി 9/3/2015//////


ഷാര്‍ജ: അറബ് മേഖലയിലെ ഏറ്റവുംവലുതെന്നു വിശേഷിപ്പിക്കാവുന്ന പോളിമര്‍ ഇമല്‍ഷന്‍ ഫാക്ടറി ഷാര്‍ജയുടെ ഹംറിയ ഫ്രീസോണില്‍ പ്രവര്‍ത്തനമാരംഭിച്ചു. 5.1 കോടി ഡോളര്‍ (187 ദശലക്ഷം ദിര്‍ഹം) മുതല്‍മുടക്കിയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
പത്തനംതിട്ട റാന്നിസ്വദേശി വിജയ് എസ്. നായരുടെ നേതൃത്വത്തിലുള്ള വിസന്‍ പോളിമേഴ്‌സിന്റെ പുതിയ യൂണിറ്റാണ് ഇവിടെ ആരംഭിച്ചത്. ഫാക്ടറിയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ഏപ്രിലില്‍ തുടങ്ങും. ഹംറിയ ഫ്രീസോണ്‍ അതോറിറ്റിയുടെയും സീ പോര്‍ട്ട്‌സ് ആന്‍ഡ് കസ്റ്റംസിന്റെയും ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി ഫാക്ടറിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. പെയിന്റ്, ടെക്‌സ്െറ്റെല്‍സ് പശകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്കാവശ്യമായ പോളിമര്‍ ഇമല്‍ഷനാണ് ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്നത്. 1985ല്‍ മഹാരാഷ്ട്രയിലെ താരാപ്പുരില്‍ വിസന്‍ ആദ്യപ്ലാന്റ് തുറന്നിരുന്നു. അവരുടെ നാലാമത്തെ പ്ലാന്റ് ചൈന്നെയില്‍ അടുത്തവര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. യു.എ.ഇ.യിലെയും സമീപസ്ഥലങ്ങളിലെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് ഷാര്‍ജ ഫ്രീസോണില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് വിജയ് എസ്. നായര്‍ പറഞ്ഞു.
1.20 ലക്ഷം മെട്രിക് ടണ്ണിന്റെ ഉത്പാദനമാണ് ഒരുവര്‍ഷം ലക്ഷ്യമിടുന്നത്. കംപ്യൂട്ടര്‍ നിയന്ത്രിത ഫാക്ടറി 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഏറ്റവും ആധുനികസംവിധാനങ്ങളോടെയാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. തുറമുഖത്തുനിന്നുതന്നെ അസംസ്‌കൃതവസ്തുക്കള്‍ ഫാക്ടറിയിലേക്ക് പൈപ്പ് വഴി എത്തിക്കും. ഇവ സംഭരിച്ചുവെയ്ക്കാനാവശ്യമായ സംവിധാനം പ്ലാന്റിലുണ്ട്. നിത്യേന 400 ടണ്‍ ഉത്പന്നം കണ്ടെയ്‌നറുകള്‍വഴി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നുലക്ഷം ടണ്‍വരെ വര്‍ഷത്തില്‍ ഉത്പാദിപ്പിക്കാനാവശ്യമായ സൗകര്യവും പ്ലാന്റിലുണ്ട്. അപേക്ഷനല്‍കി നാലുമണിക്കൂറിനകം ഫാക്ടറി തുടങ്ങാനുള്ള എല്ലാ അനുമതിപത്രങ്ങളും ഹംറിയ ഫ്രീസോണ്‍ അധികൃതര്‍ ലഭ്യമാക്കി. ഇതില്‍ പാരിസ്ഥിതികാനുമതിയുമുള്‍പ്പെടും. നാല് പ്ലാന്റുകള്‍ ഇന്ത്യയില്‍ സ്ഥാപിച്ച തനിക്ക് ഇത് പുതിയ അനുഭവമാണെന്നും നാട്ടിലിത് ആലോചിക്കാന്‍പോലും കഴിയാത്ത കാര്യമാണെന്നും വിജയ് പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1