മനോരമ 04/03/15////
തന്റെ അനുവാദമില്ലാതെ തന്റെ ഗാനങ്ങള്‍ ആര്‍ക്കും എവിടെയും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സംഗീതജ്ഞന്‍ ഇളയരാജ. അത്തരത്തില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് ഇളയരാജ മാധ്യമസമ്മേളനം നടത്തി. തന്റെ സൃഷ്ടികള്‍ സിഡികളിലോ മൊബൈലുകളില്‍ ഡൌണ്‍ലോഡ് ചെയ്യാനോ കരോക്കെ ട്രാക്കുകള്‍ ഉണ്ടാക്കാനോ ഉപയോഗിക്കണമെങ്കില്‍ തന്റെ അനുവാദം വാങ്ങണമെന്ന് കാണിച്ച് മദ്രാസ് കോടതിയില്‍ നിന്നും 5 ഓഡിയോ കമ്പനികള്‍ക്കെതിരെ ഇളയരാജ അനുകൂല വിധി സമ്പാദിച്ചിരുന്നു.
തന്റെ സംഗീതം അധികാരപൂര്‍വകമായി മൊബൈല്‍ യൂ ട്യൂബ് വിഡിയോ തുടങ്ങിയവയില്‍ ഉപയോഗിക്കാന്‍ പാടില്ല. സ്ട്രീമിങ് ഓഡിയോ വിഡിയോ പരസ്യങ്ങളിലും എഫ്എം ടിവി പൊതുസ്ഥലങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും ഉപയോഗിക്കാന്‍ പാടില്ല -ഇളയരാജ വ്യക്തമാക്കുന്നു. വിവിധ ഭാഷകളിലായി അയ്യായിരത്തോളം ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഇളയരാജയുടെ നിലപാട് തമിഴ് സിനിമാ രംഗത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ