3/09/2015

നികുതി ഇളവിന് മാര്‍ഗങ്ങളേറെ


നികുതി ഇളവിന് മാര്‍ഗങ്ങളേറെ

മാതൃഭൂമി 9/3/2015/////



കെ.സി. ജോസഫ് വര്‍ഗീസ്‌




ആദായനികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് 'മാതൃഭൂമി ധനകാര്യം' ഫിബ്രവരി 9 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടര്‍ച്ച.


2000 രൂപയുടെ റിബേറ്റ്

വകുപ്പ് 87 എ പ്രകാരം ഇന്ത്യയില്‍ റസിഡന്റ് ആയിട്ടുള്ള വ്യക്തികള്‍ക്ക് ലഭ്യമായ 2000 രൂപവരെയുള്ള റിബേറ്റ് ഈ വര്‍ഷവും ലഭ്യമാണ്. നികുതി വിധേയവരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടാത്തവര്‍ക്കാണ് ഈ റിബേറ്റ് ലഭ്യമാവുക. നിങ്ങളുടെ നികുതി വിധേയ വരുമാനം (എല്ലാ കിഴിവുകള്‍ക്കും ശേഷം) 5,08,000 രൂപയാണെന്നു വയ്ക്കുക. നിങ്ങളുടെ സാധാരണ ഗതിയിലുള്ള നികുതി കണക്കാക്കാം.
രൂപ
വരുമാനംൂാ5,08,000
() അടിസ്ഥാന ഒഴിവ്2,50,000
ബാക്കി2,58,000
നികുതി 2,50,000 ന് 10%25000
8000 ന് 20%1600
26,600
വിദ്യാഭ്യാസ സെസ്സ് 3%798
ആകെ ബാധ്യത27398

ഈ കേസില്‍ നികുതി വിധേയ വരുമാനം അഞ്ച് ലക്ഷത്തിനു മുകളിലായതിനാല്‍ 2000 രൂപയുടെ റിബേറ്റ് ലഭ്യമല്ല. അവസാന നിമിഷത്തിലാണെങ്കിലും നിങ്ങള്‍ക്ക് ഈ റിബേറ്റ് ലഭ്യമാക്കാം. 8000 രൂപയുടെ കിഴിവിന് അര്‍ഹമായ ഏതെങ്കിലും അടവു നടത്തിയാല്‍ മതി. (80 സിയുടെ 1,50,000 രൂപ എന്ന പരിധി കഴിഞ്ഞിട്ടില്ല എങ്കില്‍ മാത്രം അഥവാ പരിധി കഴിഞ്ഞുവെങ്കില്‍ മറ്റേതെങ്കിലും കിഴിവ് ലഭ്യമായ അടവ് നടത്താം. ഉദാ: മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം). ഇങ്ങനെ ചെയ്യുന്ന പക്ഷം നികുതി ബാധ്യത എത്ര വരുമെന്നു നോക്കാം.
രൂപ
നികുതി വിധേയ വരുമാനം5,00,000
നികുതി25,000
വകുപ്പ് 87 പ്രകാരം റിബേറ്റ്2000
ബാക്കി23,000
+സെസ്സ് 3%690
ആകെ ബാധ്യത23690
നികുതി ലാഭം (27398 23690)3708

ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിേക്കണ്ടതുണ്ട്. നികുതി ബാധ്യതയോ 2000 രൂപയോ (തമ്മില്‍ കുറഞ്ഞത്) ആണ് റിബേറ്റ് ആയി ലഭിക്കുക. ഉദാ: നികുതി വിധേയ വരുമാനം 2,60,000 രൂപ. നികുതി ബാധ്യത 1000 രൂപ. അതിനാല്‍ വകുപ്പ് 87 എ പ്രകാരം ലഭ്യമായ റിബേറ്റ് 1000 രൂപ മാത്രമാണ്. പക്ഷേ നികുതി ഒന്നും ബാക്കി അടക്കാനില്ല.


മെഡിക്കല്‍ അലവന്‍സും
റീഇംപേഴ്‌സ്‌മെന്റും


സാധാരണഗതിയില്‍ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റായി ഒരു തൊഴിലുടമ ജീവനക്കാരനു നല്‍കുന്ന തുകയില്‍ 15,000 രൂപ വരെ നികുതിയൊഴിവുണ്ട്. ചെലവായ തുകയ്ക്കുള്ള മെഡിക്കല്‍ ബില്ലുകളും മറ്റു രേഖകളും ഇതിലേക്കായി ജീവനക്കാരന്‍ തൊഴിലുടമയ്ക്കു നല്‍കിയിരിക്കണം. 15000 രൂപയ്ക്കു മേലുള്ള തുകയ്ക്ക് നികുതി ബാധ്യതയുണ്ട്. സ്വന്തം ചികിത്സയ്‌ക്കോ ജീവിത പങ്കാളി, മക്കള്‍ എന്നിവരുടെ ചികിത്സയ്‌ക്കോ ചെലവായ തുകകള്‍ക്ക് ആണ് ആശ്വാസം. മക്കള്‍ നികുതിദായകന്റെ ആശ്രിതര്‍ ആയിരിക്കണമെന്നില്ല; വിവാഹിതരായ മക്കള്‍ക്ക് വേണ്ടി ചെലവു വന്നാലും ഇളവിനര്‍ഹതയുണ്ട്. എന്നാല്‍ മാതാപിതാക്കള്‍, സഹോദരീ സഹോദരന്മാര്‍ എന്നിവരുടെ കാര്യത്തില്‍ അവര്‍ പൂര്‍ണമായോ മുഖ്യമായോ നികുതിദായകന്റെ ആശ്രിതര്‍ ആയിരിക്കണം എന്നു നിബന്ധനയുണ്ട്. ചികിത്സ നടത്തിയിരിക്കുന്നത് സര്‍ക്കാര്‍ ആസ്പത്രിയിലായിരിക്കണം എന്നു നിബന്ധനയില്ല. സ്വകാര്യ ആസ്പത്രികളില്‍ നിന്ന് ലഭിക്കുന്ന ബില്ലുകളും സ്വീകാര്യമാണ്.

ചില തൊഴിലുടമകള്‍ ഒരു നിശ്ചിത തുക മെഡിക്കല്‍ അലവന്‍സായി നല്‍കാറുണ്ട്. ഇവിടെ ജീവനക്കാരന്‍ ചികിത്സാബില്ലുകളും മറ്റും തൊഴിലുടമയ്ക്ക് സമര്‍പ്പിക്കേണ്ടതില്ല. ഈ അലവന്‍സിനു പക്ഷേ നികുതിയിളവില്ല.

മേല്‍പ്പറഞ്ഞ 15000 രൂപയുടെ നികുതിയൊഴിവു കൂടാതെ താഴെ പറയുന്ന സാഹചര്യങ്ങളില്‍ പരിധികളില്ലാതെ ചികിത്സാ ചെലവുകള്‍ക്ക് നികുതിയൊഴിവ് ലഭ്യമാണ്:


ദ) ചികിത്സ ഇന്ത്യയ്ക്കുള്ളില്‍

1. തൊഴിലുടമ നടത്തുന്ന ഒരു ആസ്പത്രിയില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സ
2. സര്‍ക്കാറോ, തദ്ദേശ സ്വയംഭരണ സ്ഥാപനമോ നടത്തുന്ന ആസ്പത്രിയിലോ ഇതിലേക്കായി സര്‍ക്കാറിനാല്‍ അംഗീകരിക്കപ്പെട്ട ആസ്പത്രിയിലോ ജീവനക്കാരനു വേണ്ടിയോ മേല്‍പ്പറഞ്ഞ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയോ ചെലവായ തുകകള്‍ക്കുള്ള റീഇംപേഴ്‌സ്‌മെന്റ്
3. റൂള്‍ 3എ പ്രകാരമുള്ള നിര്‍ദ്ദിഷ്ട രോഗങ്ങള്‍ക്കായി ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറിന്റെ അംഗീകാരമുള്ള ആസ്പത്രിയില്‍ ചികിത്സയ്ക്കായി വന്ന ചെലവുകളുടെ റീഇംപേഴ്‌സ്‌മെന്റ്.
4. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിച്ചിട്ടുള്ള പ്രത്യേക സ്‌കീം പ്രകാരം തൊഴിലുടമ ജീവനക്കാര്‍ക്കുവേണ്ടി അടയ്ക്കുന്ന പ്രീമിയം ഭാഗം
5. വകുപ്പ് 80ഡി പ്രകാരം അംഗീകൃതമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ പ്രകാരം തൊഴിലുടമ ജീവനക്കാരനും കുടുംബത്തിനുമായി അടയ്ക്കുന്ന പ്രീമിയങ്ങള്‍ (വകുപ്പ് 80 ഡി പ്രകാരം ജീവനക്കാരന്‍ കിഴിവ് അവകാശപ്പെടാവുന്നതല്ല)

ധ) ചികിത്സ ഇന്ത്യയ്ക്ക് പുറത്ത്
ജീവനക്കാരന്റെയും മേല്‍പറഞ്ഞ കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കായി തൊഴിലുടമ ചെലവാക്കുന്ന തുകകള്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പരിധികള്‍ക്കു വിധേയമായി നികുതിയൊഴിവിന് അര്‍ഹമാണ്. കൂടാതെ ജീവനക്കാരന്റെയോ കുടുംബാംഗത്തിന്റെയോ വിദേശത്തെ താമസച്ചെലവ്, ഒരു സഹായിയുടെ ചെലവ് എന്നിവയും റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന പരിധിക്കു വിധേയമായി നികുതി വിമുക്തമാണ്.
ജീവനക്കാരന്റെയോ, കുടുംബാംഗത്തിന്റെയോ, അനുഗമിക്കുന്ന പരിചാരകന്റെയോ വിദേശയാത്ര ചെലവിനും നികുതിയിളവുണ്ട്. എന്നാല്‍ ഈ യാത്രാച്ചെലവ് പരിഗണിക്കുന്നതിനു മുമ്പ് ജീവനക്കാരന്റെ മൊത്ത വരുമാനം രണ്ട് ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല എന്നു നിബന്ധനയുണ്ട്. അല്ലാത്തപക്ഷം യാത്രാച്ചെലവിന് നികുതിയിളവ് ലഭിക്കുന്നതല്ല.


കണ്‍വെയന്‍സ് അലവന്‍സ്

താമസിക്കുന്നിടത്തു നിന്നും ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനു വരുന്ന ചിലവുകള്‍ക്കായി നല്‍കപ്പെടുന്ന കണ്‍വെയന്‍സ് അലവന്‍സിന് വകുപ്പ് 10(14) പ്രകാരം പ്രതിമാസം 800 രൂപ വീതം (പ്രതിവര്‍ഷം കൂടിയ തുക 9600 രൂപ) നികുതിയൊഴിവുണ്ട്. വികലാംഗര്‍ക്ക് പ്രതിമാസം 1600 രൂപ നികുതിയൊഴിവായി ലഭിക്കും.


പലിശയ്ക്കുള്ള കിഴിവ്

വകുപ്പ് 80 ടിടിഎ പ്രകാരം ലഭ്യമായ ഈ കിഴിവ് വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫിക്‌സഡ് ഡിപ്പോസിറ്റുകളില്‍ നിന്നും കിട്ടുന്ന പലിശയ്ക്ക് പക്ഷേ നികുതിയൊഴിവില്ല. താഴെ പറയുന്ന സ്ഥാപനങ്ങളിലുള്ള അക്കൗണ്ടുകളില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്കാണ് നികുതിയൊഴിവ് ലഭിക്കുക.
1. ബാങ്കുകളിലെ സേവിങ്‌സ് ഡിപ്പോസിറ്റുകള്‍
2. ബാങ്കിങ് ബിസിനസ് നടത്തുന്ന കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ സേവിങ്‌സ് ഡിപ്പോസിറ്റുകള്‍ (കോഓപ്പറേറ്റീവ് ലാന്‍ഡ് മോര്‍ട്ട്‌ഗേജ് ബാങ്ക് അഥവാ കോഓപ്പറേറ്റീവ് ലാന്‍ഡ് ഡെവലപ്പ്‌മെന്റ് ബാങ്ക്)
3. പോസ്റ്റ് ഓഫീസ്
ഇങ്ങനെ മൊത്ത വരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തുകയോ 10,000 രൂപയോ (തമ്മില്‍ കുറഞ്ഞത്) ആണ് നികുതിയൊഴിവായി ലഭിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1