3/07/2015

മോദി സര്‍ക്കാരിന്റെ 'സുകന്യ സമൃദ്ധി'യില്‍ അംഗങ്ങളാകാന്‍ വന്‍ തിരക്ക്


മോദി സര്‍ക്കാരിന്റെ 'സുകന്യ സമൃദ്ധി'യില്‍ അംഗങ്ങളാകാന്‍ വന്‍ തിരക്ക്

March 7, 2015

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി സുകന്യ സമൃദ്ധി വമ്പന്‍ ഹിറ്റ്. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമാണ് സുകന്യാ സമൃദ്ധി യോജനയും. പെണ്‍കുട്ടികളുടെ പഠനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടു കൊണ്ടുവന്നതാണിത്. ഒപ്പം സ്ത്രീ ശാക്തീകരണം, സാമ്പത്തിക സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാനും പദ്ധതി ഉപകരിക്കും.
'സുകന്യാ സമൃദ്ധി' ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. 2003 നു ശേഷം ജനിച്ച പെണ്‍കുട്ടികളെ അംഗമാക്കാം. പോസ്റ്റ് ഓഫീസ് വഴിയാണ് അംഗമാകേണ്ടത്.

പെണ്‍കുട്ടിയുടെ പേരില്‍ മാസം 1000 രൂപ 14 വര്‍ഷം നിക്ഷേപിച്ചാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ 6,07,128 രൂപ മടക്കി ലഭിക്കും. 14 വര്‍ഷം കൊണ്ട് നാം നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രം. ലാഭം 4,39,128 രൂപ. പഠന ആവശ്യങ്ങള്‍ക്ക് 18 വയസ്സിന് ശേഷം മൊത്തം തുകയുടെ പകുതി വരെ പിന്‍വലിക്കാം.

പദ്ധതിയെ നികുതിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. 2015 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. 9.1 ശതമാനമാണ് നിക്ഷേപത്തിനുള്ള പലിശ. ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ തെളിവ്, മേല്‍വിലാസത്തെളിവ് എന്നിവ അപേക്ഷയ്ക്ക് ഒപ്പം നല്‍കണം. ഒരു രക്ഷിതാവിന് രണ്ട് അക്കൗണ്ട് വരെ തുറക്കാം. ആയിരം രൂപ കൊണ്ട് അക്കൗണ്ട് തുറക്കാം. ഒരു വര്‍ഷം 1,50,000 രൂപ വരെ നിക്ഷേപിക്കാം. വിവാഹം വരെയാണ് അക്കൗണ്ടിന്റെ കാലാവധി.

പദ്ധതിക്ക് പ്രചാരം ലഭിച്ചതോടെ പെണ്‍കുട്ടികളെ അംഗങ്ങളാക്കാന്‍ രക്ഷിതാക്കളുടെ തിരക്കേറുകയാണ്. പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും ഈ അക്കൗണ്ട് തുറക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1